<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 കൗമാരത്തിലെ പെൺകുട്ടികൾ ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

ഡേറ്റിംഗും ലിവിംഗ് ടുഗദറും പ്രശ്നങ്ങളാണോ?

 "ജീവിതം ഒരു ഒരാഘോഷമാണ്. വളരെ  കുറഞ്ഞ നാളുകളിൽ ഈ ഭൂമിയെന്ന സ്വർഗ്ഗത്തെ തൊട്ടറിയുവാനുള്ള വളരെ ചെറിയ ഒരവസരം   ! അതിനെ മനോഹരമാക്കിത്തീർക്കുവാൻ കഴിയുന്നില്ലങ്കിൽ പിന്നെ മനുഷ്യൻ എന്ന വാക്കിനു തന്നെ എന്തർത്ഥം?" - ഒരുപ്രമുഖ സാഹിത്യകാരൻ്റെ വാക്കുകളാണ്.  ലിവിംഗ് ടുഗദർ തീർച്ചയായും ആ ചിന്തകളേയും വാക്കിനേയും വേണമെങ്കിൽ നമുക്ക് മുഖവിലക്കെടുക്കാം, എടുക്കാതിരിക്കാം എന്തായാലും, അതെല്ലാം തീർത്തും വ്യക്തിപരമായ കാര്യങ്ങൾ .   എങ്കിലും വളരെ ഹൃസ്വമായ ഈ ജീവിതത്തെ നിറഞ്ഞ സ്നേഹം കൊണ്ടും, സന്തോഷം കൊണ്ടും മനോഹരമായി തീർക്കുക എന്നതു മാത്രമാണ് മനുഷ്യൻ എന്ന രീതിയിൽ നമുക്ക് ചെയ്യുവാൻ കഴിയുക. പറഞ്ഞു വന്നത് ലിംഗിംഗ് ടുഗദർ എന്ന ഒരു ജീവിതക്രമത്തെക്കുറിച്ചാണ്. മേൽപ്പറഞ്ഞ വരികൾ ഒരു പക്ഷെ ജീവിതത്തിൽ വളരെ ഭംഗിയായിത്തന്നെ, ചേർത്തു വെയ്ക്കാൻ കഴിയുന്ന മനോഹരമായ ഒരിടം. ! പക്ഷെ ആ മനോഹാരിതയെന്നത് എത്ര പേരുടെ ജീവിതത്തിൽ നിലനിന്നു കാണും? അല്ലങ്കിൽ ജീവിതത്തിൽ എല്ലാം ശാശ്വതമായി നിലനിൽക്കുമെന്നുതന്നെ എന്താണൊരുറപ്പ്? യാതൊരുറപ്പുമില്ല. എന്നിട്ടും എത്ര വസ്‌തുനിഷ്‌ഠമായാണ്, മനുഷ്യൻ സ്വന്തംജീവിതം പോലും മറച്ചുവെച്ച്, മറ

കൗമാരത്തിലെ പെൺകുട്ടികൾ

 ആ കുട്ടിക്ക് എന്തുസംഭവിച്ചുകാണും...?

ഓരോ പത്രവാർത്തകളിലൂടെയും കണ്ണോടിക്കുമ്പോൾ നാം അനുനിമിഷം ആരോടൊന്നില്ലാതെ ചോദിച്ചുപോകുന്ന വാക്കുകളാണിത്. പ്രത്യേകിച്ച്   ഇക്കാലത്ത്   കൗമാരത്തിലെത്തിയ  ഒരുപെൺകുട്ടികൂടിയാകുമ്പോൾ.!      ഇവിടെ പറഞ്ഞുവരുന്നതും അത്തരം ഒരു കുട്ടിയുടെ ജീവിത കഥ തന്നെ.https://www.vlcommunications.in/2024/01/blog-post_22.html
 കൗമാരം


 അവളുടെ പ്രധാന പ്രശ്നം, ഒന്നിലും ഉറച്ചു നിൽക്കാത്ത ഒരു മനസ്സാണ്.. !  പ്ലസ് ടു പഠനത്തിന് ശേഷം ഇനി എന്ത്? അതാണ് അവളുടെ മുഖ്യ വിഷയം .! പലരും, പലതും പറയുന്നതുകേട്ട്,     ഓരോ ദിവസവും ഓരോ കോഴ്സിനെക്കുറിച്ച് വീട്ടുകാരോട് പറയുകയും, അവരോട് നിർബന്ധം പിടിച്ച്, ലക്ഷങ്ങൾ മുടക്കി അതിൽ ചേരുകയും ചെയ്യും, എന്നാൽ പിന്നീട് കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും, മറ്റേതെങ്കിലും തൊഴിൽ സാദ്ധ്യതയെക്കുറിച്ച് അറിയാൻ ഇടവരും, അപ്പോൾ, നിലവിലുള്ള പഠനം അവസാനിപ്പിച്ച് അതിൽ ചേരണമെന്ന് വീണ്ടും വീട്ടുകാരോട് വാശിപിടിക്കും.

 ഇത്, ഇങ്ങിനെ പലവട്ടം ആവർത്തിക്കുവാനും, ഒരുപാട് പണവും, സമയവും എല്ലാം നഷ്ടപ്പെടുവാനും തുടങ്ങിയപ്പോൾ മാത്രമാണ് വീട്ടുകാർ ആ കുട്ടിയുടെ മനോനിലയെക്കുറിച്ച് ആശങ്കപ്പെട്ടു തുടങ്ങിയത്. ഒരുപാട് സ്നേഹവും, കരുതലും, പ്രതീക്ഷകളുമൊക്കെയായി ഓമനിച്ചു വളർത്തിയ മകളുടെ ഇത്തരം പെരുമാറ്റങ്ങളിൽ മനം നൊന്തുതുടങ്ങിയ അവർ അവളെ കൂടുതൽ കുറ്റപ്പെടുത്തുവാനും, അവൾക്കുനേരെ ഒച്ചവെയ്ക്കുവാനും   തുടങ്ങി. !

 എന്നാൽ അവളെ സംബന്ധിച്ചുള്ള ആശങ്കകൾ ഒരു ഭാവി എങ്ങിനെ കരുപ്പിടിപ്പിക്കാമെന്നായിരുന്നു. സമൂഹത്തിൽ തന്നെ എല്ലാവരും തിരിച്ചറിയുകയും, അംഗീകരിക്കുകയും, ഉന്നതമായ സുഖ സൗകര്യങ്ങളോടും, സാമ്പത്തിക അവസ്ഥയോടും കൂടി തിളക്കമാർന്ന ഒരു ജീവിതം. അതാണ് അവളുടെ സ്വപ്നം. പക്ഷെ അത് എങ്ങിനെയെന്നോ , എവിടെനിന്ന് തുടങ്ങണമെന്നോ അവൾക്കറിയില്ല. അല്ലെങ്കിൽ ആരും അത്തരം ഒരു വഴിചൂണ്ടിക്കാണിക്കുവാൻ ഉണ്ടായിരുന്നില്ല.

 ദിവസങ്ങൾ കടന്നുപോകുന്തോറും,, മകളെക്കുറിച്ചുള്ള കടുത്ത ആശങ്കകളാൽ കുടുംബാന്തരീക്ഷത്തിൽ പലവിധ അസ്വസ്ഥതകൾ പെരുകിത്തുടങ്ങി. ആദ്യമാദ്യം ചെറിയ ഉപദേശങ്ങളും, ശകാരങ്ങളുമായിരുന്നെങ്കിൽ പിന്നീട് അത് വലിയ കുറ്റപ്പെടുത്തലുകളും, വഴക്കുകളുടേയും രൂപത്തിലേക്ക് വഴിമാറി.

ഫലമോ? നിരന്തരം,   അസ്വസ്ഥതയുടെ, ഇരുൾ കൊണ്ടു മൂടപ്പെട്ട ആ വീട്ടിൽ അച്ഛൻ എന്നും രാത്രി വളരെ വൈകി മാത്രം മദ്യപിച്ചെത്തി.  വന്നു കഴിഞ്ഞാൽ അയാൾ മകൾക്കു നേരെ കയർക്കുകയും ശാപവചനങ്ങൾ കൊണ്ട് പൊതിയുകയും ചെയ്യും! ഇതെല്ലാം കേട്ട് ദൈന്യതയോടെ അയാളുടെ ഭാര്യയും വേദന സഹിക്കുവാനാകാതെ ഒരു മുറിയുടെ  മൂലയിൽ ഒതുങ്ങിക്കൂടും! അങ്ങിനെ ഇരുളും, വിഷാദവും കൂടിക്കലർന്ന ഏതോ ഒരു ദിവസത്തിൻ്റെ അവസാനയാമത്തിൽ അവളും ഒരു നാൾ, നിത്യമായ മൗനത്തിൻറെ കയങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങിപ്പോയി.!

എന്നിട്ടും, അവളിൽ എന്താണ് സംഭവിക്കുന്നതെന്ന് ഒരിക്കൽ പോലും അവളെ, സ്നേഹത്തിൽ പൊതിഞ്ഞ് കൊണ്ടുനടന്ന ആ അച്ഛനമ്മമാർക്ക്  മനസ്സിലായില്ല.  അവർക്കുമുന്നിൽ ആകെ നിറഞ്ഞുനിന്നത് സമപ്രായക്കാരായ മറ്റുകുട്ടികളുടെ ഉയർച്ചകളും, പൊതുസമൂഹത്തിലെ പൊങ്ങച്ചക്കൂട്ടങ്ങൾക്കിടയിൽ തങ്ങൾക്ക് ഉയർത്തിപ്പിടിക്കാൻ മക്കളില്ലാതെ പോയതിൻറെ വൈഷമ്യവും മാത്രമായിരുന്നു. പക്ഷെ ദിവസങ്ങളും, ആഴ്ച്ചകളും, വളരെപ്പെട്ടെന്ന് കൺമുന്നിൽ നിന്ന് മാഞ്ഞു തുടങ്ങിയപ്പോൾ ഒരു കാര്യം അവർക്ക് സംശയലേശമന്യേ  ബോദ്ധ്യപ്പെട്ടു.  തങ്ങൾക്കു പ്രിയപ്പെട്ട ആ ഒരേയൊരുമകൾ, അവൾ തങ്ങൾക്കിടയിൽ നിന്നും എന്നെന്നേയ്ക്കുമായി നഷ്‌ടപ്പെട്ട് പോകുവാൻ തുടങ്ങിയിരിക്കുന്നു..

 എങ്കിലും, നല്ല ഒരു സൗഹൃദം കൊണ്ടോ, സ്വയം തിരിച്ചറിവിനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ടോ, അതുമല്ലങ്കിൽ മികച്ച ഒരുകൗൺസിലിങ്ങുകൊണ്ടോ അവളെ വളരെ സജീവമായ ഒരു മാനസികാവസ്ഥയിലേയ്‌ക്ക് തിരിച്ചെത്തിക്കാമായിരുന്ന എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും.   വീട്ടുകാരുടെ അനാസ്ഥയോ, വിവരക്കേട് മൂലമോ, സംഭവിച്ചത് കടുത്ത  ഡിപ്രഷന് അടിപ്പെട്ട് വീടിൻ്റെ ഇരുൾ വീണ നാലു ചുവരുകൾക്കുള്ളിൽ മരുന്നും, രോഗവുമായി കാലം കഴിക്കുവാനായിരുന്നു.  .

ഇത് വളരെ ചെറിയ ഒരു ഉദാഹരണം മാത്രം. ഇതുപോലെ കൗമാരത്തിൻറെ വിവിധ പ്രത്യേകതകളാലും, എടുത്തുചാട്ടംകൊണ്ടും ഒരു ജീവിതം തന്നെ നഷ്ടപ്പെട്ട എത്രയേറെ കുട്ടികൾ. അതിൻറെയെല്ലാം ഭീകരത വ്യക്തമാക്കുന്ന എത്രയോ ദുരന്തപൂർണ്ണമായ, ചിത്രങ്ങളാണ് പല പ്രമുഖ സൈക്കോളജിസ്റ്റുകളും പലപ്പോഴായി പങ്കുവെയ്ക്കുന്നതും.!

ഇതിൽ അൽപ്പം കൂടി ഗൗരവതരമായിതോന്നിയത്. കൗമാരത്തിൻറെ ഈ ചപലതകൾ മുതലെടുക്കുവാൻ മാത്രമായി സമൂഹത്തിൻറെ പലയിടങ്ങളിലും പലരും പതിയിരിക്കുന്നുവെന്നതാണ്. അതിൽ ചിലത് മയക്കുമരുന്ന് മാഫിയകളായോ. അതിൻറെ തന്നെ തുടർച്ചപോലെ സെക്സ് റാക്കറ്റുകളായോ ഒക്കെ കലാശാലകളിലും, പൊതുഇടങ്ങളിലുമായൊക്കെ വ്യാപിച്ചുകിടക്കുകയും ചെയ്യുന്നു. ഇത്തരം മോശം സാഹചര്യങ്ങളിലേക്ക് പലപ്പോഴും ആൺ -പെൺ വ്യത്യാസമില്ലാതെ കൗമാരക്കാർ നയിക്കപ്പെടുന്നതാകട്ടെ മിക്കവാറും സ്വന്തം വീടുകളിൽ നിന്ന് രൂപം കൊള്ളുന്ന അസ്വസ്ഥതകളിൽ നിന്നുമാകാം. അതിൽ സ്നേഹരാഹിത്യം,സാമ്പത്തിക സാഹചര്യങ്ങൾ, ഒറ്റപ്പെടലുകൾ ഇങ്ങിനെ പലകാര്യങ്ങളും അടങ്ങിയിരിക്കുന്നു.

 ഇവിടെയെല്ലാം പ്രധാന കാരണമായി കാണുന്നത് കുടുംബത്തിൽ അച്ഛനമ്മമാർക്ക് കൗമാരപ്രായക്കാരായ മക്കളോടുള്ള അമിത വാത്സല്യമോ, വാത്സല്യമില്ലായ്മയോ ഒക്കെയാണ്.

കൂടാതെ മക്കളെക്കുറിച്ചുള്ള അമിത പ്രതീക്ഷകളാൽ അവരുടെ പ്രായത്തിനും, മാനസികാവസ്ഥയ്ക്കും താങ്ങാവുന്നതിലധികം ഭാരം കയറ്റി വെയ്ക്കുകയും .  അവരെ തങ്ങളുടെ അഭിലാഷങ്ങൾക്കനുസരിച്ച് മാത്രം വളർത്തുവാൻ ശ്രമിക്കുമ്പോഴും അവർ ഇത്തരം കെട്ടുപാടുകളിൽ നിന്ന് ഒഴിഞ്ഞു മാറി വളരെ സ്വതന്ത്രമായ ഇടങ്ങളിലേയ്ക്ക്    ചേക്കേറുവാനുള്ള പ്രവണതയും കൂടുതലായി കാണിക്കുന്നത് കാണാം.

 കൂടാതെ അമിതാവേശത്തോടെ നൻമതിൻമകൾ നോക്കാതെ എന്തും  സ്വീകരിക്കുവാനും, തിരസ്കരിക്കുവാനും തയ്യാറാകുന്ന ഒരു പ്രായം കൂടിയാണിത്. അതിനാൽ അവർക്ക് ആവശ്യമായ സ്നേഹ വാത്സല്യങ്ങൾ പകരുകയും, അവർക്ക് എന്തും തുറന്നുപറയാൻ കഴിയുന്ന നല്ല സുഹൃത്തുക്കളായി മാതാപിതാക്കൾ മാറേണ്ടതും ചെയ്യേണ്ടതുണ്ട്. അവരുടെ പ്രശ്നങ്ങൾ എപ്പോൾ വേണമെങ്കിലും തുറന്നുപറയുവാനും, അവരുടെ സ്വന്തം കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും, ഉള്ള ഒരിടം കൂടിയായി നമ്മുടെ വീടുകൾ മാറണം. അങ്ങിനെ മാത്രമേ അവരെ കൂടുതൽ ആത്മവിശ്വാസവും, ആത്മാഭിമാനവും ഉള്ളവരാക്കി വളർത്തിയെടുക്കുവാനും ഏത് പ്രതിസന്ധികളേയും അതിജീവിച്ച് ജീവിത വിജയം കൊയ്യുവാനും അവരെ പ്രാപ്തരാക്കിയെടുക്കുവാനും സാധിക്കൂ.!

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌