Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
സൂപ്പർ മസാല കട്ടൻ ചായ
മസാല കട്ടൻ ചായ . ഹൃദയാരോഗ്യത്തിനും, ശരീരത്തിലെ മോശം കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുവാനും, ഏറെ പ്രയോജനകരമായ ഈ ചായ എങ്ങനെ തയ്യാറാക്കാം എന്ന് പരിശോധിക്കും മുമ്പ് ഇതിൻ്റെ ചരിത്രമെന്തെന്ന് കൂടി പരിശോധിക്കാം
![]() |
സൂപ്പർ മസാല കട്ടൻ ചായ |
വിവിധ തരം ചായകൾ ഇന്ന് ലോകത്തിൻ്റെ ഏതൊരു മുക്കിലും മൂലയിലും ലഭ്യമാണെങ്കിലും, ചരിത്രം പരിശോധിച്ചാൽ ഇന്ത്യയിൽ അധീശത്വം സ്ഥാപിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഈ പാനീയത്തെ ജനപ്രിയമാക്കിയതും, ആസ്സാമിൽ പടർന്ന് പന്തലിച്ച തേയില കൃഷിയിലൂടെ ഇന്ത്യയെ മികച്ച ഒരു തേയില ഉത്പാദകരാഷ്ട്രമാക്കി വളർത്തിയെടുത്തതും, അതുകൊണ്ടാകണം ഇൻഡ്യക്കാരുടെ ഒഴിവാക്കാനാകാത്ത ഒരു പാനീയമായി ചായ മാറിത്തീർന്നതും..
എന്നാൽ, സ്ഥിരമായി ആസ്വദിക്കുന്ന രുചിക്കപ്പുറം അൽപ്പം വ്യത്യസ്തതയും, ആരോഗ്യദായകവുമായ ഒരു ചായയുടെ രുചിക്കൂട്ടുകൂടി ഒന്നു പരീക്ഷിച്ചാലോ?
കേരളത്തിലെയെന്നല്ല, ലോകത്തെവിടെയും തന്നെ മാറി മറിയുന്ന വ്യത്യസ്തമായ കാലാവസ്ഥയിൽ എപ്പോഴും നന്നായി ആസ്വദിക്കുവാൻ കഴിയുന്ന രുചിക്കൂട്ടു തന്നെയാണ് മസാല ചായയുടേത് .
കനത്ത ചൂടുകാലത്തും, മഞ്ഞിലും, മഴയിലുമൊക്കെ , ശരീരത്തിനും മനസ്സിനുമെല്ലാം ഒരു പുത്തനുണർവ് പകരുന്നതിനും, വളരെ പെട്ടെന്ന് തയ്യാറാക്കാവുന്നതുമായ ഒന്നുകൂടിയാണ് മസാല ചായ !
പനി, നീർക്കെട്ട് , തുടങ്ങി തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥത, കഫക്കെട്ട്, ഇതിനെല്ലാം വളരെ ഗുണപ്രദവും , ശരീരത്തിന് നല്ല രീതിയിലുള്ള ഒരു പ്രതിരോധം നൽകുന്നതുമായ ഒരു പാനീയം കൂടിയാണിത്.
ഒരു പരിധി വരെ സുലൈമാനി ചായയിൽ ഉപയോഗിക്കുന്ന ചേരുവകൾ തന്നെയാണ് ഇതിൽ ഉപയോഗിക്കുന്നതെങ്കിലും നമ്മുടെ ആവശ്യാനുസരണം തന്നെ ഇത് തയ്യാറാക്കാം.
![]() |
ഒരു സൂപ്പർ മസാല കട്ടൻ ചായ ഉണ്ടാക്കാം |
ആദ്യം ഒരു പാനിൽ ആവശ്യാനുസരണം രണ്ടോ, മൂന്നോ ഗ്ലാസ് വെള്ളം ഒഴിക്കുക . അതിലേയ്ക്ക് തൊലി കളഞ്ഞ് കഴുകിയെടുത്ത് ചെറു കഷണങ്ങളാക്കിയ, ഇഞ്ചി മൂന്നോ, നാലോ , കഷണം ചേർക്കാം.
അതിനുശേഷം കടകളിൽ നിന്ന് വാങ്ങുവാൻ കിട്ടുന്ന മസാലക്കൂട്ടുകളടങ്ങിയ പാക്കുകളിൽ നിന്ന് ഒരു ചെറിയ കഷണം കറുകപ്പട്ട, രണ്ട് ഏലക്ക പൊടിച്ചത്, കരയാമ്പൂ, ചെറിയ കഷണം ജാതിപത്രി, എട്ടോ , പത്തോ എണ്ണം കുരുമുളക്, മൂന്നോ - നാലോ പുതിനയില , ആവശ്യത്തിന് പഞ്ചസാര, അഥവാ, പഞ്ചസാര വേണ്ടന്നുള്ളവർക്ക് ശർക്കര , തേൻ ഇവയിലേതെങ്കിലും ചേർക്കാം .
ശേഷം ഇവയെല്ലാം ചേർത്ത് അടച്ചു വെച്ച് നന്നായി തിളപ്പിക്കുക. വെള്ളം നന്നായി തിളച്ച് മേൽത്തട്ടിൽ ആവി പിടിച്ച് അത് തുള്ളികളായി പാത്രത്തിലേക്ക് വീഴുന്നതുവരെ , രണ്ടോ, മൂന്നോ, മിനിട്ട് തിളപ്പിക്കൽ തുടരാം .
പിന്നീട് വളരെ കുറഞ്ഞ അനുപാതം - അതായത് വെള്ളത്തിൻ്റെ നിറം മാറുവാൻ മാത്രമുള്ള പാകത്തിന്, ലേശം തേയിലപ്പൊടിയും ചേർത്ത് ചായ അടുപ്പിൽ നിന്ന് മാറ്റി അരിച്ചെടുക്കുക.
നല്ല ചൂടുകാലമാണങ്കിൽ ആവശ്യമെങ്കിൽ പകുതി ചെറുനാരങ്ങാനീർ ചായയുമായി കൂട്ടിക്കലർത്തുന്നത് ദാഹം മാറുന്നതിന് പുറമേ ജലദോഷം, മൂക്കൊലിപ്പ് പോലുള്ളവ ശമിപ്പിക്കാനും പര്യാപ്തമാണ്.
![]() |
സൂപ്പർ മസാല കട്ടൻ ചായ |
ശ്രദ്ധിക്കേണ്ട മുഖ്യ കാര്യം മസാലക്കൂട്ടുകൾ ഏറ്റവും പുതിയതും, കുറഞ്ഞഅളവിൽ മാത്രം ചേർക്കുവാനും, ആവശ്യത്തിലധികം സമയം തിളപ്പിക്കാതിരിക്കുവാനും ശ്രദ്ധിക്കണം. കൂടാതെ മസാലക്കൂട്ടുകൾ ഇട്ട് തിളപ്പിച്ച ചായ പെട്ടെന്ന് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് പകർത്തിവെയ്ക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
നിരവധി മസാലക്കൂട്ടുകൾക്കൊപ്പം തയ്യാറാക്കപ്പെടുന്ന ഈ ചായ, ആൻറി ഓക്സി ഡൻ്റുകളാൽ സമ്പന്നമാണ്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും, ഇതിൽ ചേർത്തിരിക്കുന്ന ഇഞ്ചി, കറുകപ്പട്ട തുടങ്ങിയവയെല്ലാം, രക്തസമ്മർദ്ദം കുറയ്ക്കുകയും, , ദഹന പ്രക്രിയയുമെല്ലാം നല്ല രീതിയിൽ ത്വരിതപ്പെടുത്തുകയും ചെയ്യും .
കൂടാതെ ഇത് ഏതു കാലാവസ്ഥയിലും നല്ല ദാഹശമിനിയായും, ഇഞ്ചി , നാരങ്ങ പോലുള്ളവ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ മോശം കൊളസ്ട്രോളിനെ പുറം തള്ളി ശരീരഭാരത്തെ കുറയ്ക്കാനും സഹായിക്കുന്നു.
കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായി ഇപ്പോൾ പലയിടത്തും പടർന്ന് പിടിക്കുന്ന തൊണ്ടയിലുള്ള കഫക്കെട്ടിനേയും, ചുമയേയുമെല്ലാം പ്രതിരോധിക്കാൻ കഴിയുന്ന ഒരു നാടൻ പാനീയവും കൂടിയാണ് ഈ മസാല ചായ .
അതുകൊണ്ട് മസാല ചായ ഒരു ശീലമാക്കുക വഴി ഇത് ശാരീരികാരോഗ്യത്തെ മാത്രമല്ല . നല്ലൊരു പ്രതിരോധം കൂടിയായി വർത്തിക്കുകയും, മാനസികോല്ലാസം വർദ്ധിപ്പിക്കുവാനുമെല്ലാം ഉപകരിക്കുകയും ചെയ്യുന്നു .
- Get link
- X
- Other Apps
Comments