Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
പാവങ്ങളുടെ റൈസ് സൂപ്പ്
എന്തായാലും അങ്ങിനെ ഒരു പേരിൽ ഒരു ഭക്ഷണ വിഭവമേയില്ല! പിന്നെയെന്താണ് പാ വങ്ങൾക്ക് മാത്രമായി ഒരു റൈസ് സൂപ്പ്?
സംഗതി ലളിതമാണ്, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് .
കാരണം മലയാളികളുടെ മുഖ്യഭക്ഷണം ചോറ് അതല്ലെങ്കിൽ അരിയാഹാരമായതുകൊണ്ട്, ഏതൊരു പാവപ്പെട്ട മനുഷ്യരുടെ വീട്ടിലും റേഷനരിയെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പ് .
![]() |
വെജിറ്റേറിയൻ റൈസ് സൂപ്പ്. |
അപ്രകാരം അരി തിളപ്പിച്ചെടുത്ത് നിലവിലുള്ള ഏതുതരം പച്ചക്കറിയും അരിഞ്ഞിട്ടാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ , ആർക്കും കഴിക്കാവുന്ന വിധമുള്ള ഒരു സ്വാദിഷ്ടമായ ഒരു ഭക്ഷണ വിഭവം തയ്യാറാക്കാം എന്നതു കൊണ്ട് മാത്രമാണ് അത് പാവങ്ങളുടെ റൈസ് സൂപ്പായി മാറിയത്.
എന്നാൽ അതിൽ അടങ്ങിയിരിക്കുന്ന പോഷകസമൃദ്ധിയുടെ കാര്യത്തിൽ മേൽപ്പറഞ്ഞ തലവാചകം മാറ്റിയിടേണ്ടതായി വരും. കാരണം അത്രയേറെ ആരോഗ്യദായകവും ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും, ദഹന പ്രക്രിയ സുഗമമായി നടക്കുന്നതിനെല്ലാം വളരെ മികച്ച ഒരു വിഭവവും കൂടിയാണ് റൈസ് സൂപ്പ് .
മാത്രമല്ല, കേരളത്തെ സംബന്ധിച്ചും, മലയാളിയെ സംബന്ധിച്ചും ഈ വിഭവം കൊണ്ട് മറ്റനേകം ഗുണങ്ങളുണ്ട്. അതിലൊന്നാണ് കേരളത്തിലെ വീട്ടമ്മമാരുടെ പതിവു വിലാപമായ ' നാളെയെന്ത് കറി വെയ്ക്കും ' - എന്ന സുപ്രധാന ചോദ്യം!
അരികൊണ്ടു മാത്രമായില്ല. നാളെയെന്ത് കറിവെയ്ക്കുമെന്ന മുഖ്യ ചോദ്യങ്ങൾക്കുള്ളിൽ വീട്ടമ്മമാരെ സംബന്ധിക്കുന്ന വേറെയും ഒരു പാട് ഘടകങ്ങളുണ്ട്.
അതിൽ ആദ്യത്തേത് സമയക്കുറവ് തന്നെ. രണ്ടാമത്തേത് ഇപ്പോൾ കേരളത്തിൽ തേങ്ങ പോലുള്ളവയുടെ ലഭ്യതക്കുറവും, വിലക്കയറ്റവും, കൂടാതെ എണ്ണ, വെളിച്ചെണ്ണ, പുളി, എരിവ്, ഉപ്പ് - ഇവയെല്ലാം പലപ്പോഴും പരിധി വിട്ട് ഉപയോഗിക്കുവാൻ കഴിയാത്തത്ര ആരോഗ്യപ്രശ്നങ്ങളുള്ളവരുടെ വ്യാപ്തിയുമെല്ലാം ഈ ചോദ്യങ്ങൾക്കുപുറകിലുണ്ട്..
ഇതിലെല്ലാത്തിലുമുപരി വീട്ടിലുള്ള അംഗങ്ങളുടെ വ്യത്യസ്ത അഭിരുചികൾ . ! ഓൺ ലൈൻ ഭക്ഷണശീലങ്ങൾ,.. ഇതെല്ലാം കൂടിക്കുഴഞ്ഞ് ഒരു പരിധികവിയുമ്പോൾ, ഏതൊരു വീട്ടമ്മയുടെയും ഉള്ളിൽ നിന്ന് അറിയാതെ പതഞ്ഞുയരുന്ന ഒരു ചോദ്യമാണ് മേൽവിവരിച്ചത്..
എന്നാൽ ഇത്തരം ഒരു പാട് ചോദ്യങ്ങൾക്കുള്ള ഒരു വലിയ ഉത്തരമായാണ് നമ്മുടെ പാവങ്ങളുടെ റൈസ് സൂപ്പായ ഈ,പോഷകാഹാരം കടന്നുവരുന്നത്. ഇത് വളരെ ചിലവ് കുറച്ചും, എളുപ്പത്തിലും, എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാമെന്നതും . ഏതു കാലാവസ്ഥയിലും, ഏതൊരു രോഗാവസ്ഥയിലുള്ള ആളുകൾക്കുപോലും നൽകാമെന്നതുമാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.!
എന്തായാലും ഇനി ഇത് തയ്യാറാക്കുവാൻ എന്തെല്ലാം വേണമെന്നും എങ്ങിനെ തയ്യാറാക്കാമെന്നും നോക്കാം.
ആദ്യമായി വേണ്ടത് / രണ്ട് ടീസ്പൂൺ നെയ്യാണ്.
നെയ്യ്, ചൂടായ ഒരു പരന്ന പാനിലേയ്ക്ക് ഒഴിക്കുക.
ശേഷം അതിലേയ്ക്ക് അരിഞ്ഞു വെച്ചിരിക്കുന്ന / ഒരു സവാള / നെടുകെ മുറിച്ച രണ്ട് പച്ചമുളക് / ഒരു ചെറിയ കഷണം ഇഞ്ചി / കറിവേപ്പില - എന്നിവ അൽപ്പം ഉപ്പും ചേർത്ത് വഴറ്റുക.
വഴറ്റിയ ശേഷം, ആവശ്യാനുസരണം തയ്യാറാക്കി വെച്ചിരിക്കുന്ന കഞ്ഞി. അതല്ലങ്കിൽ അരി നന്നായി തിളപ്പിച്ചെടുത്തത് / ഒരു കപ്പ് . ആവശ്യത്തിന് കഞ്ഞിവെള്ള മുൾപ്പടെ വഴറ്റി വെച്ചിരിക്കുന്ന സവാളയുൾപ്പടെയുള്ള പാനിലേയ്ക്ക് ചേർക്കാം
പിന്നീട് ക്യാരറ്റ് - ഒന്ന് / തക്കാളി - ഒന്ന് / ചീര നന്നായി അരിഞ്ഞത് ഒരു പിടി / എന്നിവ പാനിൽ ഒഴിച്ചു വെച്ചിരിക്കുന്ന കഞ്ഞിയിലേക്കിട്ട് പച്ചക്കറി നന്നായി വെന്തു വരുന്നതുവരെ ആവശ്യമുള്ള ഉപ്പും ചേർത്ത് ഇളക്കി അടച്ചു വെയ്ക്കുക.
![]() |
ഉണ്ടാക്കാം ലളിതമായ വെജിറ്റബിൾ സൂപ്പ്. |
വെന്തു കഴിഞ്ഞ പച്ചക്കറി , പാനിലുള്ള കഞ്ഞിയുമായി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ചൂടാറുന്നതിന് മുമ്പ് മറ്റൊരു പാത്രത്തിലേക്ക് പകർത്തി ആവശ്യാനുസരണം ഉപയോഗിക്കാം.!
ഇങ്ങിനെ ഇത് ഏറ്റവും ലളിതമായി പാചകം ചെയ്യാമെന്നിരിക്കേ, ഓരോരുത്തരുടെയും താത്പര്യത്തിനനുസരിച്ചുള്ള പച്ചക്കറി വിഭവങ്ങൾ കൂടുതലായി ചേർക്കാവുന്നതോ , ഒഴിവാക്കാവുന്നതോ ആണ്.
ഈ സൂപ്പിൽ നന്നായി പാചകം ചെയ്ത് മാറ്റിവെച്ചിരിക്കുന്ന അൽപ്പം ചെറുപയർ കറി കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് കഴിക്കുന്നതും, ചിലർ അൽപ്പം ചെറുനാരങ്ങാനീരു കൂടി ചേർത്തു കഴിക്കുന്നതുമെല്ലാം ഈ വിഭവത്തെ കൂടുതൽ ആരോഗ്യദായകവും, സ്വാദിഷ്ടവും, പോഷകവും സമ്പൂർണ്ണമാക്കുന്നു.
പണ്ട് കാലത്ത് പൊരിവെയിലിൽ പണിയെടുക്കുന്നവരുടെ മുഖ്യ ദാഹജലമായിരുന്നു ലേശം ഉപ്പ് ചേർത്ത കഞ്ഞിവെള്ളം, ചിലർ അത് മാത്രം കഴിച്ച് പകലന്തിയോളം പണിയെടുക്കുന്നത് അക്കാലങ്ങളിലെ കേരളത്തിൻ്റെ സ്ഥിരം കാഴ്ചകളിൽ ഒന്നു മാത്രമായിരുന്നു.
അതിൽ നിന്ന് തന്നെ, ഇത് ശരീരത്തിലെ നിർജ്ജലീകരണത്തെ എത്രമാത്രം വലിയതോതിൽ പ്രതിരോധിച്ചിരുന്നുവെന്നും, അതിലേറെ പോഷകസമ്പന്നമായിരുന്നെന്നും മനസ്സിലാക്കാവുന്നതേയൊള്ളൂ.!
കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ ശരീരകലകളുടേയും , മസിലുകളുടെ പ്രവർത്തനങ്ങളിലുമെല്ലാം വളരെ വലിയ പങ്കുവഹിക്കുന്നു, കൂടാതെ, ഇത് ശരീരത്തിൻ്റെ ദഹന പ്രക്രിയയെ സുഗമമാക്കുകയും, , ശാരീരികാരോഗ്യത്തെ വലിയ തോതിൽ മെച്ചപ്പെടുത്തുകയുമെല്ലാം ചെയ്യുന്നു.!
- Get link
- X
- Other Apps
Comments