<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 മകരജ്യോതി മനുഷ്യനിർമ്മിതമോ? ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

സഞ്ചാരികൾക്കായി കോട്ടപ്പുറം കോട്ട.

 ഇൻഡ്യയിലെത്തന്നെ ഏറ്റവും വലിയ പൈതൃകപദ്ധതിയായ മുസരിസിൻറെ ഭാഗമായി നവീകരിക്കപ്പെട്ട അനേകം ചരിത്ര സ്മാരകങ്ങളേയും, പ്രദേശങ്ങളേയും പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് നവീകരിച്ച കോട്ടപ്പുറം കോട്ട. കുറേയേറെ വർഷങ്ങൾക്കുമുമ്പ് ആരാലും തിരിഞ്ഞുനോക്കാൻ പോലും മുതിരാതിരുന്ന ഈ പ്രദേശം ഇന്ന് ഒരുപാട് ചരിത്രവിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കുമെല്ലാം അത്ഭുതം കൂറുന്ന കാഴ്ചയാണ്.  കോട്ടപ്പുറം കോട്ട കോട്ടയുടെ ഇരുവശങ്ങളിലുമായി ഒഴുകുന്ന പുഴയും അതിൻറെ ഓരം ചേർന്ന് കൈവരികൾ കെട്ടി മനോഹരമാക്കിയ, നടപ്പാതകളും, പുൽത്തകിടികളും, ചാരുബഞ്ചും, കാലത്തിൻറെ ഒരുപാടു സ്പന്ദനങ്ങളും കേട്ടുവളർന്ന കൂറ്റൻ മരങ്ങളുമെല്ലാം ഏതൊരാളേയും ആ പുഴയോരത്ത് ഏറെ നേരം പിടിച്ചിരുത്തും. ഇടയ്ക്കിടെ ദൂരേയ്ക്ക് തുഴഞ്ഞുപോകുന്ന ചെറുവഞ്ചികളും, തീരത്തോട് പതിയെ അണഞ്ഞുചേരുന്ന നനുത്തകാറ്റും, അതിനും മുകളിൽ, കുന്നിൻപുറത്തായി ഉയർന്നുനിൽക്കുന്ന കോട്ടയുടെ അവശിഷ്ടങ്ങളുമെല്ലാം, കണ്ടുമറന്ന ഏതോ ഒരു പ്രണയ സിനിമയിലെ ദൃശ്യം പോലെ മനോഹരമാണ്. തീരത്തോട് ചേർന്ന് കാണുന്ന ബോട്ട് ജെട്ടിയിൽ നിന്നും പാസ്സെടുത്താൽ അകത്തുകയറി ഈ ചരിത്രസ്മാരകം സന്ദർശിക്കാം. ഫോട്ടോഗ്രാഫിപോലുള്ളവയ്ക്ക് ഒരു നിശ്ച

മകരജ്യോതി മനുഷ്യനിർമ്മിതമോ?


ചോദ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട് .
എന്തുതന്നെയായാലും, സംവാദങ്ങൾ ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിൽ തീർച്ചയായും ഉണ്ടാകേണ്ടതുതന്നെയാണ്. പക്ഷെ അത് ആരോഗ്യകരവും, സമൂഹത്തിൻറെ ഉന്നമനത്തിന് ഉതകുന്നതുമായിരിക്കണം.

പറഞ്ഞുവന്നത്, ചില സീസൺവർക്കുപോലെ എല്ലാ മണ്ഡലക്കാലമെത്തുമ്പോഴും. കേരളത്തിൽ എപ്പോഴും ഉയർന്നുവരുന്ന ഒരു പൊതു ചർച്ചയാണ് ശബരിമല മകരജ്യോതി .
പക്ഷെ എത്രശക്തിയായി ഇതിനെതിരെ എതിർവാദമുയരുന്നുവോ, അതിനനുസരിച്ച് ഓരോ വർഷവും ശബരിമലതീർഥാടകരുടെ എണ്ണവും കൂടിവരുന്നു എന്നതാണ് യാഥാർത്ഥ്യം.!

https://www.vlcommunications.in/2023/11/blog-post_28.html
ശബരിമല



എന്താണ് ശബരിമലയുടെ പ്രത്യേകത?

ഇതിനുള്ള ഉത്തരം നൽകേണ്ടത് അവിടെപ്പോയി തിരിച്ചെത്തുന്ന ഭക്തജനങ്ങളാണ്!
അതുകൊണ്ട് ചോദ്യം ഒരു ഭക്തനോടുതന്നെ ആകാമെന്നുകരുതി.
ഏകദേശം ഇരുപതിലധികം വർഷത്തോളമായി അദ്ദേഹം ശബരിമല തീർത്ഥാടനം തുടങ്ങിയിട്ട്. ഇന്നുവരെ എന്തെല്ലാം പ്രതിസന്ധികൾ ജീവിതത്തിലുണ്ടായിട്ടുണ്ടങ്കിലും അദ്ദേഹം ശബരിമലയാത്ര ഒരുകാരണവശാലും, മുടക്കിയിട്ടില്ല. മാത്രമല്ല കൃത്യമായ വൃതാനുഷ്ഠാനങ്ങളോടെ തന്നെയാകും ഓരോ വർഷവും, പുറപ്പെടുന്നതും. എങ്കിൽതന്നെയും അദ്ദേഹം മറ്റേതെങ്കിലും ക്ഷേത്രങ്ങളിൽ പോകുന്നതായോ, ഒരു വലിയ വിശ്വാസിയായൊന്നും തോന്നിയിട്ടുമില്ല. പിന്നെയെന്താകും ശബരിമലയോടുള്ള അദ്ദേഹത്തിൻറെ പ്രത്യേക ആഭി മുഖൃം...?

"നമ്മുടെ ശബരിമലപോലെ ഇത്രയും, മനോഹരമായ ഒരു പുണ്യഭൂമി, നിങ്ങൾക്ക് മറ്റെവിടെയെങ്കിലും കാണിച്ചു തരുവാൻ കഴിയുമോ..?
 ഞാൻ അന്ധമായ ഒരുഭക്തിയുടെ ഉടമയൊന്നുമല്ല. എങ്കിലും അത് ഒരു വികാരമാണ്, അനുഭവമാണ്, വീണ്ടും, വീണ്ടും മലകയറാൻ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ശക്തി അവിടെ തങ്ങിനിൽക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു
 പ്രകൃതിയും മനുഷ്യനുമായി ഇത്രയേറെ ഇടകലരുന്ന ഒരു ദൈവസങ്കൽപ്പം തന്നെ എത്ര ദിവ്യവും, പരിപാവനവുമാണ്. എന്നാൽ ആ ദൈവമെന്നു പറഞ്ഞാലൊ...?! അത് നീയാകുന്നു. അതായത് നിൻറെ പ്രവൃത്തികൾ കൊണ്ട് നീ വിശുദ്ധനാവുകയും, അങ്ങിനെ സ്വയം സ്വാമിയായിത്തീരുകയും ചെയ്യുക, അതല്ലങ്കിൽ ദൈവമായിത്തീരുക , അങ്ങിനെ നിന്നിൽ തന്നെയുള്ള എന്നെ തിരിച്ചറിയുവാനും, കണ്ടെത്തുവാനും ശ്രമിക്കുക.'  അതാണ് -തത്വമസി- 'അതു നീ തന്നെയാകുന്നു. അതാണ് ആ ക്ഷേത്രത്തെ മഹത്തരമാക്കുന്നതും  അതു തന്നെയാണ് ക്ഷേത്രത്തിൽ മുദ്രണം ചെയ്തിരിക്കുന്നതും.

ഏതൊരു, യുക്തിചിന്തയുടെ പുറത്തുനിന്നു സങ്കൽപ്പിക്കുമ്പോൾ പോലും, എത്രത്തോളം വലിയൊരു സത്യമാണത്. അല്ലങ്കിൽ യഥാർത്ഥ ദൈവമെന്നത് അവനവൻറെ പ്രവൃത്തികളുടെ ആകെത്തുകതന്നെയല്ലേ...! നമ്മുടെ ചിന്തകളും, പ്രവൃത്തികളും തന്നെയല്ലേ നമുക്കു ജീവിതത്തിൽ ഉടനീളം പ്രതിഫലമായി തിരിച്ചുകിട്ടുന്നതും.

 എനിക്കു ധനികനോ, ദരിദ്രനോ ഇല്ല... ജാതിമത വർണ്ണ ഭേദങ്ങളൊന്നുമില്ല... അവിടെ എത്തിച്ചേരുന്നവരെല്ലാം അയ്യപ്പൻമാർ മാത്രം.!
ദൈവങ്ങളുടെ പേരിലും, ജാതി മതങ്ങളുടെ പേരിലും ഇന്ന് മനുഷ്യൻ സ്വയം തലതല്ലിച്ചാകുമ്പോഴും വീണ്ടും, വീണ്ടും, എന്നും, എപ്പോഴും, എത്രയേറെ പ്രസക്തമാകുന്ന വാചകം.!

മാത്രമോ, ഹിന്ദു ദൈവമായി ആരാധിക്കപ്പെടുന്ന അയ്യപ്പൻറെ ആത്മ മിത്രം ആരാണ്...? മുസൽമാനായ വാവർ.!
 രാജ്യത്താകമാനം, ഇപ്പോഴും ജാതിമത സംഘർഷങ്ങൾ ഉച്ചസ്ഥായിയിലെത്തി നിൽക്കുമ്പോഴും, എന്നും മത നിരപേക്ഷതക്ക് പേരുകേട്ട കേരളത്തിൽ, മുസ്ലീങ്ങളും, ഹിന്ദുക്കളും ചേർന്ന് പ്രാർത്ഥിക്കുന്ന ഒരിടം.! 
അതും      ഒരുപക്ഷേ, ലോകത്തു തന്നെ ആദ്യമാകും.!"

വിശ്വാസിയോ, അവിശ്വാസിയോ എന്നതുപോലുമല്ല.

" അപ്പോൾപ്പിന്നെ,ഇവിടുത്തെ യഥാർത്ഥപ്രശ്നം, അയ്യപ്പനോ, സ്വാമിയോ, ദൈവമോ, വിശ്വാസമോ ഒന്നും തന്നെയല്ല. പിന്നെയെന്താണ്...? 
നിങ്ങൾക്കിവിടെ എത്തിച്ചേരുമ്പോൾ ജീവിതത്തെ മുന്നോട്ടു നയിക്കുവാനുള്ള ഒരു ആത്മ ബലം അതല്ലങ്കിൽ ഒരു വിശ്വാസം ലഭിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം ?."
അത് നിങ്ങൾക്ക് ലഭിക്കുന്നുണ്ടങ്കിൽ നിങ്ങളുടെ ലക്ഷ്യം പൂർണ്ണമായി. കാരണം ഓരോമനുഷ്യനും ദിനംതോറും ആയിരങ്ങളും ലക്ഷങ്ങളും മുടക്കി എന്തു ചെയ്യുന്നതും, സ്വന്തം സുഖത്തിനും, ആത്മ നിർവൃതിക്കും വേണ്ടി മാത്രമാണ്. അതിനായി പലരും അവലംബിക്കുന്ന മാർഗ്ഗങ്ങൾ പലതാണന്നുമാത്രം. ചിലർ വിദേശ യാത്ര നടത്തുന്നു, ചിലർ സുഖചികിത്സ, മറ്റു ചിലർ മദ്യപാനം. എല്ലാത്തിൻറേയും അടിസ്ഥാനം സ്വന്തം ആത്മ സുഖം എന്നതുതന്നെ.

മകരജ്യോതി
തർക്കം മകരജ്യോതിയെ സംബന്ധിച്ചാണ്.. അത്.മനുഷ്യ നിർമ്മിതമോ, അല്ലയോ എന്നതാണ് വിഷയം.
 അത് മനുഷ്യ നിർമ്മിതമാണന്ന് വിശ്വസിക്കുന്നവർക്ക്, അവിടെ പോകുവാതിരിക്കുവാനും, എതിർത്ത് സംസാരിക്കുവാനും സ്വാതന്ത്ര്യമുള്ളതുപോലെതന്നെ, അല്ലാത്തവർക്ക് അവിടെ പോകുവാനും, വിശ്വസിക്കുവാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്.
അപ്പോൾ അടുത്ത ചോദ്യം എല്ലാവരും ചേർന്ന് വിശ്വാസികളെ പറ്റിക്കുകയല്ലേ എന്നാണ്. അതും , ഓരോ വ്യക്തിയുടെ വിശ്വാസം തന്നെ. ആദ്യം പറഞ്ഞതുപോലെ രണ്ട് ഓപ്ഷനുകളിൽ ഏതും തിരഞ്ഞെടുക്കാം. ഏതെങ്കിലും ഒരു പ്രത്യേക വ്യവസ്ഥയിൽ വിശ്വസിക്കണമെന്ന് ആരും നിർബന്ധിക്കാത്തിടത്തോളം കാലം.

" ഇനി ഒരു പക്ഷേ അത് മനുഷ്യനിർമ്മിതമോ, ആരെങ്കിലും കൊളുത്തി വെക്കുന്നതോ, ആണന്നു തന്നെ ഇരിക്കട്ടെ, ഇരുൾ മൂടിയ നിങ്ങളുടെ ജീവിതത്തിലും, മനസ്സിലും അൽപ്പമെങ്കിലും പ്രകാശം ചൊരിയുവാൻ അത് കാരണമാകുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം.! 
 ഉണ്ടന്നാണ് ഉത്തരമെങ്കിൽ 
 അത് വെറുമൊരു പ്രകാശകിരണമല്ല.  അനേകായിരങ്ങളുടെ സങ്കടമോചനത്തിനുള്ള ഒരു ഒറ്റമൂലികൂടിയാണ്. 
സ്വയം തിരിച്ചറിവിനുള്ള ഒരുദീപനാളമാണ്.!
എന്തിന് ലക്ഷോപലക്ഷം ജനഹൃദയങ്ങളിൽ നിന്നുള്ള പ്രതീക്ഷയുടെ ഒരു തിരിനാളം കൂടിയാണത്.  അതിനെ എന്തിനാണ് തല്ലിക്കെടുത്തണമെന്ന് രോഷംകൊള്ളുന്നത്...?
 അതും, സമൂഹത്തിലോ, വീട്ടിടങ്ങളിലോ, എന്തിന് സൗഹൃദങ്ങളെന്നപേരിൽ ഇന്നറിയപ്പെടുന്ന പൊങ്ങച്ചകൂട്ടായ്മകളിലോ, യാതൊരു പരിഗണനയോ, സ്നേഹമോ, കനിവോ അൽപ്പം പോലും പ്രതീക്ഷിക്കാൻ തരമില്ലാതെ മനുഷ്യൻ തീർത്തും ഒറ്റപ്പെട്ടുപോകുന്ന, ഇന്നത്തെ ഈ കെട്ടകാലത്ത്.!"

 - സത്യമാണത്, ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ജീവിതം കെട്ടുപോകുവാൻ തുടങ്ങുന്ന അനേക ലക്ഷം മനുഷ്യരുടെ ആത്മ ശാന്തിക്കായുള്ള, ഒരു അവസാന ഇടമായിരിക്കാം, പല വിശ്വാസങ്ങളും,.!   പക്ഷെ അതുകൊണ്ട് ഏതെങ്കിലും, വ്യക്തികൾക്കോ ​​സമൂഹത്തിനോ, എന്തെങ്കിലും നഷ്ടങ്ങളോ, കഷ്ടപ്പാടുകളോ ഇല്ലാത്തിടത്തോളം,  മറ്റുള്ളവരുടെ കണ്ണുനീരൊപ്പുവാൻ നമുക്ക് തത്ക്കാലം കഴിയാത്തിടത്തോളം കാലം, പലകാര്യങ്ങളും ' എന്താണ് എന്നതല്ല... ' ' എന്തിനാണ് ' എന്നത് തന്നെയാകും എക്കാലത്തേയും, പ്രസക്തമായ ചോദ്യവും.!












 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌