ആരാണ് യുദ്ധം ആഗ്രഹിക്കുന്നത് ?
ആരാണ്
യുദ്ധം ആഗ്രഹിക്കുന്നത് ?
അപ്രതീക്ഷിതമായ ഒരു ചോദ്യമായിരുന്നു അത്.! അതെ പുറത്തുവരുന്ന, ഞെട്ടിപ്പിക്കുന്ന ഓരോ ചിത്രങ്ങളും, നമ്മുടെ ഹൃദയത്തിലേയ്ക്ക് ചൂണ്ടി സ്വയം ചോദിക്കുന്നചോദ്യം.! എരിഞ്ഞടങ്ങുന്നതിലും, പിടഞ്ഞുമരിക്കുന്നതിലും, ആയിരക്കണക്കായ വൃദ്ധരുണ്ട്, കുഞ്ഞുങ്ങളുണ്ട്, സ്ത്രീകളുണ്ട്, ഗർഭിണികളുണ്ട്. അവരെല്ലാം ഈ ലോകത്തോട് ചെയ്ത തെറ്റെന്തായിരുന്നുവെന്നതാണ് ആദ്യത്തെ ചോദ്യം.!
![]() |
യുദ്ധം ബാക്കിവെയ്ക്കുന്നത്...? |
യുദ്ധം
യുദ്ധമെന്നാൽ ലക്ഷക്കണക്കായ നിരപരാധികളെ കൊന്നൊടുക്കുകയും, അതിൻറെ അനന്തരഫലങ്ങൾ വരും തലമുറയേയും, ലോകത്തേയും അനുഭവിപ്പിക്കുക എന്നതാണോ.. ?
അതുമല്ലങ്കിൽ ആരാണ് ഈ വലിയ കെടുതികളുടെ ഗുണഭോക്താക്കൾ...?
അതൊന്നുമല്ല. അതിൽ രാഷ്ട്രീയവും, ഭൂമിശാസ്ത്രപരവുമായ നിരവധി കാര്യങ്ങളുണ്ട്. മാത്രമല്ല, ചരിത്രപരവും, വർഗ്ഗപരവുമായ നിരവധി സവിശേഷതകളുമുണ്ടന്നും , ശീതീകരണ മുറിയിലിരുന്ന്, ചാനൽ റേറ്റിംഗുകൾക്കുവേണ്ടി ആർക്കോവേണ്ടി, അലറിവിളിക്കുന്ന ചില പുത്തൻ സാമൂഹ്യ നിരീക്ഷകരായ കോമാളികളേയും, നമുക്ക് പലയിടത്തും ഇപ്പോൾ കാണുവാൻ സാധിക്കും...! എങ്കിലും.....
യുദ്ധം ബാക്കിവെയ്ക്കുന്നത്
അതെ, ലോകത്ത് നന്മ നിറഞ്ഞുകാണണമെന്ന് സ്വന്തം ഹൃദയത്തിൽ കൈവെച്ച്, ആഗ്രഹിച്ചുപോകുന്ന കോടിക്കണക്കായ മനുഷ്യർ ഇപ്പോഴും ഈ ഭൂമിയുടെ പലഭാഗങ്ങളിലും അധിവസിക്കുന്നു.
അവർ ചോദിക്കുന്നു. "യുദ്ധം കൊണ്ട് എന്താണ് നേടിയത്..?" "അതല്ലങ്കിൽ ആരാണ് യുദ്ധം ആഗ്രഹിക്കുന്നത്...? "പ്രത്യേകിച്ചും, ഈ ആധുനിക യുഗത്തിൽ.
ഇന്നിപ്പോൾ, ലോകം തന്നെ , വേറൊരു രീതിയിൽ ,ഒരു രാജ്യവും, ഒരുകമ്പോളവും ആയിരിക്കേ... , അത് ഒരിക്കലും, ഒരു രാജ്യത്തിന്റെയും വളർച്ചക്കോ, അല്ലങ്കിൽ രാജ്യത്തെ സാമ്പത്തിക ഭദ്രതയോ ലക്ഷ്യം വെയ്ക്കുന്നില്ല.
ഇനി, അങ്ങിനെയെന്ന് മനപ്പൂർവ്വം വിശ്വസിക്കുവാൻ ശ്രമിച്ചാൽ, തന്നെയും, ലക്ഷക്കണക്കായ മനുഷ്യരെ കൊന്നൊടുക്കിയും, പിടിച്ചുപറിച്ചും, മാനഭംഗപ്പെടുത്തിയും പട്ടിണിക്കിട്ടും കൊന്നുകൊണ്ടാണോ മഹത്തായ വിജയങ്ങൾ ഒരു രാജ്യവും, ജനതയും, ആഘോഷിക്കേണ്ടതെന്ന ചോദ്യവും, ഇപ്പോഴും, എപ്പോഴും, ബാക്കിയാകുന്നു.!
ഒറ്റവാക്കിൽ, രാജ്യംഭരിക്കുന്ന ഭരണാധികാരികൾക്കും, അവരെ ഭരണസാരഥ്യം ഏൽപ്പിച്ച് ,സ്വന്തം താത്പര്യങ്ങൾവിതച്ച് നേട്ടം കൊയ്യുവാൻ, ശ്രമിക്കുന്ന ചില പ്രത്യേക വിഭാഗങ്ങളും അല്ലാതെ, ആരാണ് യുദ്ധത്തെ പിന്തുണയ്ക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്നത്...?
പ്രത്യേകിച്ച്, ഒരുനേരത്തെ അന്നത്തിന് മറ്റുള്ളവരുടെ ഔദാര്യത്തിനായി കൈനീട്ടി കാത്തിരിക്കേണ്ടിവരുന്ന ദരിദ്ര രാഷ്ട്രങ്ങളിൽ.
സ്വന്തം തലയിൽ ബോംബുവീണ് മരിക്കാൻ താത്പര്യമുള്ള ഒരു ജനത ലോകത്ത് എവിടെയെങ്കിലുമുണ്ടോ...?
ചുരുക്കത്തിൽ ലോകത്ത് തന്നെ ഉള്ളവനും, ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിച്ചുവരുന്ന ഈ ഒരു പ്രത്യേക കാലത്ത്, ലോക സമ്പദ് വ്യവസ്ഥയിൽ തന്നെ ശക്തമായ മാന്ദ്യം സൃഷ്ടിക്കാൻ കഴിഞ്ഞതല്ലാതെ, ഈ ഒരു യുദ്ധം, മറ്റെന്ത് നേട്ടമാണ് മനുഷ്യരാശിക്ക് സംഭാവന ചെയ്തത്......?
ഒറ്റ വായനയിൽ, ശക്തിയുള്ളവൻ ദുർബലനെ കീഴ്പ്പെടുത്തുന്ന രക്തക്കറപൂണ്ട പാപപങ്കിലവും, ക്രൂരവും,ദയാദാക്ഷിണ്യവുമില്ലാത്ത ഏകപക്ഷീയമായ ഒരു മത്സരോത്സവം എന്നതിലുപരി മറ്റൊരുതരത്തിലും യുദ്ധത്തെ വ്യാഖ്യാനിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.!!
കൊച്ചി ജൂതത്തെരുവ്
സത്യത്തിൽ എഴുതാൻ ശ്രമിച്ചത്, കൊച്ചി, മട്ടാഞ്ചേരിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ജൂത തെരുവിനെക്കുറിച്ചായിരുന്നു
![]() |
കൊച്ചി ജൂതത്തെരുവ് |
,എന്നാൽ, ജൂതരെക്കുറിച്ചും, അവരുടെ കുടിയേറ്റ ചരിത്രത്തെക്കുറിച്ചുമെല്ലാം പറയാൻ ശ്രമിക്കുമ്പോൾ, ഇന്ന് ലോക വാർത്താമാദ്ധ്യമങ്ങളുടെ വലിയ തലക്കെട്ടുകളായി മാറിയ ഇസ്രായേൽ സംഘർഷങ്ങളെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങിനെ..?
കൊച്ചിയിൽ ചുറ്റിക്കറങ്ങുന്നതിനിടെ, നട്ടുച്ച നേരത്തെ തിളച്ച വെയിലിൽ ഒരു നാരങ്ങാ വെള്ളം കുടിക്കുവാൻ വേണ്ടി ഒരു ചെറിയ കടയിലേയ്ക്കു കയറുമ്പോൾ, ലോകത്തെവിടെയുമുള്ള മനുഷ്യരെപ്പോലെതന്നെ ആ ചെറുകിട കച്ചവടക്കാരനും ആശങ്കയിലായിരുന്നു.
അയാളും ആൾതിരക്കൊഴിഞ്ഞകടയിലിരുന്ന്, യുദ്ധത്തെക്കുറിച്ചും, അതിൻറെ കെടുതികളെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ചു. കാരണം, ആധുനികതയുടെ വളർച്ചയോടെ, ലോകത്ത് നടക്കുന്ന ഓരോ ചെറിയ സംഭവങ്ങളും അന്യദേശങ്ങളിലെ സാധാരണക്കാരുടെ ജീവിതത്തിൽപോലും വലിയ രീതിയിലുള്ള ചലനങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.
ഓരോ വർഷത്തിലും, നവംബർ, ഡിസംബർ മാസങ്ങളിലാണ് കൊച്ചിയിലേയ്ക്ക് ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികളുടെ ഒഴുക്ക്. അതിൽ തന്നെ ഇസ്രായേലിൽനിന്നുള്ളവരാണ് ഭൂരിപക്ഷവും എന്നതാണ് കൗതുകകരവും,
പ്രത്യേകിച്ച് ജൂതത്തെരുവും അതിലെ മനോഹരമായ കാഴ്ചകളും,കൊച്ചിയുടെ പ്രൗഢി വിളിച്ചോതുന്ന ചരിത്ര-പൗരാണിക സ്മാരകങ്ങളും ദർശിച്ച് തിരിച്ചുപോവുക എന്നതാണ് വദേശ സഞ്ചാരികളുടെ പതിവ് രീതി. അതിനനുസരിച്ച് ആ സീസൺ ലക്ഷ്യമിട്ട് ഉപജീവനം നടത്തുന്നവരും ,സ്ഥാപനങ്ങളുമെല്ലാം സജ്ജമാകും.
എന്നാൽ യുദ്ധം അതിൻറെ എല്ലാ അതിർവരമ്പുകളും, ലംഘിക്കുകയും, ജീവിതം ദുസ്സഹമാവുകയും ചെയ്തതോടെ, ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് നിലയ്ക്കുകയും,. അതിനനുസൃതമായി ഒരു പാട് ഹോംസ്റ്റേകളുടേയും, ഹോട്ടൽ മുറികളുടേയും, ആഭ്യന്തര ടൂറിസ്റ്റ് വാഹനങ്ങളുടേയും റിസർവേഷനുമെല്ലാം ക്യാൻസലായി.
എന്തായാലും കേരളം, നമ്മുടെ മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി അതിനെ വലിയ രീതിയിൽ പ്രമോട്ടുചെയ്യുകയും, നവീകരിക്കുകയും ചെയ്യുന്നതുകൊണ്ട്, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദേശ ടൂറിസ്റ്റുകളും, ആഭ്യന്തര സഞ്ചാരികളും ഇങ്ങോട്ട് ഒഴുകിയെത്തുന്നു എന്നത്, സംസ്ഥാനത്തിനും, ഇവിടുത്തെ ജനങ്ങൾക്കും വലിയൊരു ഉപജീവനത്തിൻറെ സാദ്ധ്യതകൾ തുറന്നിടുന്നത് വളരെ സന്തോഷകരമാണ്.
മറ്റൊരു രസകരമായ കാര്യം. ഇപ്പോൾ, ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ്, കേരളത്തെ ഏറ്റവും മികച്ച ഉത്തരവാദിത്വ ടൂറിസം കേന്ദ്രമായി തിരഞ്ഞെടുത്തിരിക്കുന്നത്.
എന്തുകൊണ്ട് ജൂതത്തെരുവ് സഞ്ചാരികൾക്ക് പ്രിയങ്കരമാകുന്നു...?
പ്രത്യേകിച്ച് ജൂതത്തെരുവ്.
ഇവിടം കാണുമ്പോൾ പെട്ടെന്ന് വേറെയേതോ ഒരു പൗരാണിക നഗരത്തിലെത്തിയ പ്രതീതിയാണ്. ,
Comments