<ലിങ്ക് href='https://www.vlcommunications.in' rel='canonical'> Skip to main content

Featured

ബോച്ചേ ഷാപ്പും, പാൽക്കപ്പയും !

 എങ്ങോട്ടെന്ന് നിശ്ചയമില്ലാത്ത ഒരു യാത്രയായിരുന്നു അത്. ചിലപ്പോഴെല്ലാം മനസ്സ് അങ്ങിനെ കൂടിയാണ്. സുഹൃത്തുക്കൾ ഒരുമിച്ച് കൂടിയിരിക്കുമ്പോൾ പോലും മനസ്സ് ചിലപ്പോഴെങ്കിലും എന്തെന്നറിയാതെ കട്ടി പിടിച്ചു പോകും. ഒരു വിധത്തിൽ സ്ഥിരം കാണുന്ന കാഴ്ചകളും, വർത്തമാനവും, ചിന്തകളുമൊക്കെയാകാം അതിനുള്ള കാരണവും.  അപ്പോഴാകും മേൽ പറഞ്ഞതുപോലെ എങ്ങോട്ടെന്നില്ലാതെ ചില യാത്രകൾ രൂപം കൊള്ളുന്നതും. എങ്കിലും എവിടേയും എപ്പോഴും മാറ്റമില്ലാതെ തുടരുന്ന പ്രകൃതിദൃശ്യങ്ങളും, കടലും, കരയും എല്ലാം തന്നെ. വണ്ടിയിലിരുന്ന് അപ്പുവാണത് പറഞ്ഞത്. നമുക്ക് വൈപ്പിൻകരയിലേയ്ക്കു പോകാം. അവിടെ ബോച്ചേ (ബോബി ചെമ്മണ്ണൂർ) യുടെ ടോഡി ഷോപ്പുണ്ട്. നല്ല കായൽ സൗന്ദര്യവും . ! എറണാകുളം വൈപ്പിൻകരയിലെ ബോച്ചേ ഷാപ്പ്. കൂടെയിരുന്നവരിൽ പലരും അത് ഗൗരവമായെടുത്തില്ല . കാരണം അതിൽ പലർക്കും കള്ളിനോട് വലിയ താത്പര്യമൊന്നുമില്ല. വളരെയേറെ വർഷങ്ങൾക്കു മുൻപാണെങ്കിൽ കേരളത്തിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും വളരെ ശുദ്ധമായ തെങ്ങിൻ കള്ള് കിട്ടുമായിരുന്നു. കാലങ്ങൾ അകന്നുപോകെ തെങ്ങുകളും, അതോടൊപ്പം ചെത്ത് തൊഴിലാളികളും അപ്രത്യക്ഷമായി . പിന്നീട് ഇപ്പോൾ വരുന്ന കള്ളിനോട...

സിസ്റ്റർ കണ്ടത് ആത്മാവോ ?

  സഥലം, കേരളത്തിലെ വടക്കൻ ജില്ലയിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റൽ. വർഷങ്ങളായി അവിടെ ജോലി നോക്കുന്ന ആ സിസ്റ്റർമാർക്ക് അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു.


https://www.vlcommunications.in/2023/11/blog-post_15.html


പതിവുപോലെ അന്നും , എല്ലാ രോഗികളുടെ മുറികളിലും സന്ദർശനം കഴിഞ്ഞ്, മുകൾ നിലയിൽ നിന്നും താഴെക്ക് മടങ്ങിവരുമ്പോൾ, പതിവില്ലാത്തവിധം താഴെ മുറിയിലുള്ള അൽപ്പം മദ്ധ്യവയസ്കനായ ഒരു പേഷ്യന്റ് ഡിസംബറിലെ കനത്ത ശൈത്യത്തെപ്പോലും വകവെക്കാതെ ആശുപത്രി വരാന്തയിൽ തുറന്നുകിടക്കുന്ന ഗ്രില്ലിനപ്പുറം പുറത്തിറങ്ങി നിൽക്കുന്നു.

 കടുത്ത അത് സ്മ രോഗിയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് രണ്ടാഴ്ചയോളം കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ശ്വാസംവിടാൻ തന്നെ പണിപ്പെടുന്ന അവസ്ഥ. എന്നിട്ടും ഈ വൈകിയ രാത്രിയിൽ കനത്ത മഞ്ഞിനെപ്പോലും കൂസാതെ....!!

സിസ്റ്റർമാർ അത്ഭുതം കൂറി..!

" എന്തിനാണ് ഈ അസമയത്ത് ഇങ്ങിനെ പുറത്തിറങ്ങി നിൽക്കുന്നത്...? അതും ഈ കൊടിയ തണുപ്പിൽ..! "- ഒരു സിസ്റ്റർ ചോദിച്ചു.

" വെറുതെ നിങ്ങളെയൊന്നു കാണണമെന്നുതോന്നി..!" - മദ്ധ്യവയസ്കനായ പേഷ്യൻറ് പറഞ്ഞു. " അതുശരി, അതിന് ഇങ്ങിനെ പുറത്തിറങ്ങിനിൽക്കണോ? "വേഗം അകത്തേയ്ക്കുകേറ്..." സിസ്റ്റർ പറഞ്ഞു. അതിനുമറുപടിയായി അയാൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

 വന്നിട്ട് കുറച്ചു ദിവസം മാത്രമേ ആയൊള്ളൂവെങ്കിലും, ആ സിസ്റ്റർമാരോട് അയാൾക്ക് വലിയ സ്നേഹവും, ബഹുമാനവുമൊക്കെയാണ്.അതിൽ ഒരു സിസ്റ്റർക്ക് തന്റെ മകളുടെ ഛായയാണവരെ, അയാൾ എപ്പോഴും പറയുകയും ചെയ്യും. മാത്രമല്ലഅവരുടെ ഡ്യൂട്ടി മാറുന്നതിനനുസരിച്ച് അയാൾ തൻറെ മുറിക്കകത്ത്, അവരെ കാത്തിരിക്കുകയും, സംസാരിക്കാൻ വയ്യാങ്കിലും എന്തങ്കിലുമൊക്കെപ്പറഞ്ഞ് അവരെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു.

- സിസ്റ്റർമാരുടെഡ്യൂട്ടി റൂമിൽ എല്ലാവരും ചേർന്നിരുന്നു. പലവിശേഷങ്ങളും പറയുന്നതിനിടയിലാണ്. സിസ്റ്റർ തങ്ങളെക്കാണാൻ ഈ കൊടുംതണുപ്പിൽ പുറത്തിറങ്ങി നിന്നിരുന്ന ആ രോഗിയുടെ കാര്യം സൂചിപ്പിച്ചത്.

ഇതുകേട്ട് ഡ്യൂട്ടി റൂമിലുണ്ടായിരുന്ന മറ്റ് സിസ്റ്റർമാർ മുഖത്തോട് മുഖം നോക്കി. അതിൽ ഒരു സിസ്റ്റർ ചോദിച്ചു. "നീ...ആരുടെ കാര്യമാണ് ഈ പറയുന്നത്...?"

"താഴെ പതിനാറാം നമ്പർ മുറിയിലെ പേഷ്യൻറ്.."

" നിനക്കുവട്ടുണ്ടോ... അയാൾ ഇന്ന് ഉച്ചക്ക് മരിച്ചു . അയാളുടെ ബോഡിയും കൊണ്ടുപോയി.."!

-ആ വാക്കുകൾ കേട്ട് സിസ്റ്റർ അവിശ്വസനീയതയോടെ ഞെട്ടിത്തരിച്ചു.- അൽപ്പസമയത്തിനുശേഷം സമനില വീണ്ടെടുത്ത് കൂടെയുണ്ടായിരുന്ന സിസ്റ്ററോട് ചോദിച്ചു. "നീയും കണ്ടതല്ലേ.."? - അവരും വാക്കുകളില്ലാതെ, മിഴിച്ചിരുന്നു. ആകെ ഭയം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ, നിജസ്ഥിതിയറിയാൻ അവരെല്ലാവരും താഴേക്ക് ഇറങ്ങി.

 പക്ഷേ മരിച്ചുകഴിഞ്ഞ അയാളുടെ മുറി പൂട്ടിയിരുന്ന അതേ നിലയിൽ തന്നെ കിടന്നു.

പുറത്തെ മഞ്ഞുമൂടിയ ആ കനത്ത ഇരുളിൽ പരതിയെങ്കിലും, അയാളോട് സാദൃശ്യമുള്ള ഒരാളെപ്പോലും കാണാൻ കഴിഞ്ഞില്ല.എല്ലാവരും ഒരു കരിങ്കൽ പ്രതിമ കണക്കേ മിഴിച്ചുനിന്നു.

- ഇപ്പോൾ ആ സംഭവം കഴിഞ്ഞിട്ട്, എത്രയോ മാസങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നിട്ടും, ഇപ്പോഴും ആ ഭയവിഹ്വലതയോടെ സിസ്റ്റർ ചോദിക്കുന്നു- " സത്യത്തിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക...?

"ഇനിയും ഒരുപക്ഷേ, ഒരു തോന്നൽ തന്നെ,ആണന്നുവിശ്വസിച്ചാൽപോലും, കൂടെയുള്ള ഒരാളെ എങ്ങിനെ കാണണം, സിസ്റ്റുകയും ചെയ്തു...?"

ഇങ്ങിനെ ഒരിക്കലും നമുക്ക്, വിശ്വസിക്കുവാനോ, ബോധ്യപ്പെടുത്തുവാനോ, കഴിയാത്ത അനേകം കഥകളും, അനുഭവങ്ങളും പലരിലും പങ്കുവെയ്ക്കുമ്പോൾ ചിലപ്പോൾ ഒരു നിമിഷം ആരും ചിന്തിച്ചുപോകും ഭൗതികതയ്ക്കും, ശാസ്ത്രത്തിനും മീതെ ഒരുപക്ഷേ, മറ്റെന്തെങ്കിലും പ്രവർത്തനത്തിൽ നമ്മുടെ കാഴ്ച്ചപ്പാടിനുമപ്പുറം മറഞ്ഞിരിപ്പുണ്ടോ...?

ഉണ്ടങ്കിൽ എന്തുകൊണ്ടാകും, നമുക്കതിനെ തിരിച്ചറിയാൻ കഴിയാത്തത്...? അതുമല്ലങ്കിൽ അതിനെ സ്ഥിതീകരിക്കുവാനോ, നിഷേധിക്കുവാനോ കഴിയാത്തവിധത്തിൽ യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ അത് എന്തേ മാഞ്ഞുപോകുന്നത്...?!


Comments