<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 ചരിത്ര സഞ്ചാരങ്ങളിൽ പാല്യംകൊട്ടാരം ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

സഞ്ചാരികൾക്കായി കോട്ടപ്പുറം കോട്ട.

 ഇൻഡ്യയിലെത്തന്നെ ഏറ്റവും വലിയ പൈതൃകപദ്ധതിയായ മുസരിസിൻറെ ഭാഗമായി നവീകരിക്കപ്പെട്ട അനേകം ചരിത്ര സ്മാരകങ്ങളേയും, പ്രദേശങ്ങളേയും പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് നവീകരിച്ച കോട്ടപ്പുറം കോട്ട. കുറേയേറെ വർഷങ്ങൾക്കുമുമ്പ് ആരാലും തിരിഞ്ഞുനോക്കാൻ പോലും മുതിരാതിരുന്ന ഈ പ്രദേശം ഇന്ന് ഒരുപാട് ചരിത്രവിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കുമെല്ലാം അത്ഭുതം കൂറുന്ന കാഴ്ചയാണ്.  കോട്ടപ്പുറം കോട്ട കോട്ടയുടെ ഇരുവശങ്ങളിലുമായി ഒഴുകുന്ന പുഴയും അതിൻറെ ഓരം ചേർന്ന് കൈവരികൾ കെട്ടി മനോഹരമാക്കിയ, നടപ്പാതകളും, പുൽത്തകിടികളും, ചാരുബഞ്ചും, കാലത്തിൻറെ ഒരുപാടു സ്പന്ദനങ്ങളും കേട്ടുവളർന്ന കൂറ്റൻ മരങ്ങളുമെല്ലാം ഏതൊരാളേയും ആ പുഴയോരത്ത് ഏറെ നേരം പിടിച്ചിരുത്തും. ഇടയ്ക്കിടെ ദൂരേയ്ക്ക് തുഴഞ്ഞുപോകുന്ന ചെറുവഞ്ചികളും, തീരത്തോട് പതിയെ അണഞ്ഞുചേരുന്ന നനുത്തകാറ്റും, അതിനും മുകളിൽ, കുന്നിൻപുറത്തായി ഉയർന്നുനിൽക്കുന്ന കോട്ടയുടെ അവശിഷ്ടങ്ങളുമെല്ലാം, കണ്ടുമറന്ന ഏതോ ഒരു പ്രണയ സിനിമയിലെ ദൃശ്യം പോലെ മനോഹരമാണ്. തീരത്തോട് ചേർന്ന് കാണുന്ന ബോട്ട് ജെട്ടിയിൽ നിന്നും പാസ്സെടുത്താൽ അകത്തുകയറി ഈ ചരിത്രസ്മാരകം സന്ദർശിക്കാം. ഫോട്ടോഗ്രാഫിപോലുള്ളവയ്ക്ക് ഒരു നിശ്ച

ചരിത്ര സഞ്ചാരങ്ങളിൽ പാല്യംകൊട്ടാരം

   വടക്കൻ പറവൂരിലെ ടൂറിസം കേന്ദ്രങ്ങൾ

കൊച്ചിയുടെ ടൂറിസ്റ്റ് ഭൂപടത്തിൽ വളരെ വിലയേറിയ ഒരു സ്ഥാനമാണ് വടക്കൻ പറവൂരിലെ ചേന്ദമംഗലം എന്ന ഗ്രാമത്തിലുള്ള പാലിയം കൊട്ടാരത്തിനുള്ളത്.


https://www.vlcommunications.in/2023/11/blog-post_7.html


 നമ്മൾ കഴിഞ്ഞ കൊച്ചിസഞ്ചാരത്തിൻറെ യാത്രാ പാതകളിൽ, ഒന്നിൽ ചെറായി കടൽത്തീരം കണ്ട ശേഷം, വേണമെങ്കിൽ ചരിത്രവും, സാഹിത്യവും തേടി അലയുന്ന സഞ്ചാരികൾക്ക് വടക്കൻ പറവൂരിലേക്ക് പോകാം എന്ന് സൂചിപ്പിച്ചിരുന്നു.

 വടക്കൻ പറവൂരിലെ സവിശേഷ കാഴ്ചകൾ മുഴുവനായി പറഞ്ഞുപോയാൽ ഈ ബ്ലോഗ് നീണ്ടുപോകുമെന്നതിനാൽ പറവൂരിൻറെ ചില പ്രത്യേകതകൾ മാത്രം പറഞ്ഞുവെച്ച് ബാക്കിയുള്ളവ നമുക്ക് പിന്നീട് പ്രതിപാദിക്കാം.

ചരിത്രത്തിൽ 2000 വർഷംപഴക്കമുള്ള മുസരിസ് തുറമുഖത്തിൻറെ വാണിജ്യ പാതമുതൽ യഹൂദപള്ളികളും, യഹൂദരുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പഴയകാല നാൾ വഴികളിലൂടെ നമുക്ക് പറവൂരിൽ സഞ്ചരിക്കാം. പിന്നീട് ചേന്ദമംഗലം കൈത്തറികൾ കണ്ട് , പെരിയാറിൻറെ കൈവഴികളിലൂടെ മനോഹരമായൊരു ബോട്ടുയാത്ര നടത്താം. എല്ലാം കണ്ട് തിരിച്ചിറങ്ങുമ്പോൾ ചരിത്രത്തിലും, കലയിലും, സാഹിത്യത്തിലും, ഒരുപാട് വ്യക്തിത്വങ്ങളേയും, അവരുടെ സ്മരണകൾ ജ്വലിക്കുന്ന മ്യൂസിയങ്ങളും കാണാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചെറായിയിൽ തന്നെയുള്ള സഹോദരൻ അയ്യപ്പൻ സ്മാരകമാണ്.

രണ്ടാമത് ലോക സാഹിത്യത്തേയും, ചിന്തകളേയും മലയാളിക്ക് പകർന്ന് നൽകിയ , പത്രപ്രവർത്തകനും, സാഹിത്യകാരനുമായ കേസരി ബാലകൃഷ്ണപിള്ള അന്ത്യ വിശ്രമം കൊള്ളുന്ന കേസരി മ്യൂസിയം.

.കൂടാതെ പകരം വെയ്ക്കാനില്ലാത്ത പ്രതിഭകളായ കെടാമംഗലം പപ്പുക്കുട്ടി, കെടാമംഗലം സദാനന്ദൻ, പി. കേശവദേവ്. പറവൂർ ഭരതൻ, ശങ്കരാടി, വി.ടി. അരവിന്ദാക്ഷമേനോൻ ഇങ്ങിനെ മൺമറഞ്ഞവർക്കൊപ്പം, സലിംകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഡോ. സുനിൽ പി. ഇളയിടം, സേതു, ഈ വർഷത്തെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീ. എൻ. ജി. ഉണ്ണികൃഷ്ണനിൽ വരെ എത്തി നിൽക്കുന്നു ആ പരമ്പര.

ഇങ്ങിനെ പറവൂരിനെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതുടങ്ങുമ്പോൾ അതിൽ ഏറെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഇൻഡ്യയിൽ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച മണ്ഡലം എന്നപ്രസക്തികൂടിയുണ്ട്. അതിനുള്ള ഏക കാരണം ഇൻഡ്യയിൽ ഏറ്റവും കൂടുതൽ സാക്ഷരരുള്ള പ്രദേശമെന്ന ബഹുമതിയാണ്. ഇപ്പോഴത്തെ ബഹുമാന്യനായ പ്രതിപക്ഷനേതാവ്.ശ്രീ വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലവും പറവൂരുതന്നെ.

 പാല്യം കൊട്ടാരം ചരിത്രം.

അതെ നമ്മൾ പറഞ്ഞുവന്നത് പറവൂരിലെ പാല്യം കൊട്ടാരത്തെക്കുറിച്ചാണ്. കഴിഞ്ഞ ലക്കങ്ങളിൽ ഡച്ച് കൊട്ടാരത്തിൻറെ ചരിത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ, അക്കാലത്ത് നിലനിന്നിരുന്ന ഡച്ച് -കേരള വാസ്തുശൈലിയിൽ ഡച്ചുകാർതന്നെ പുതുക്കിപ്പണിത് നൽകിയതാണ് പാലിയം കൊട്ടാരം.

https://www.vlcommunications.in/2023/11/blog-post_7.html

 

കാരണം, വെറും വ്യാപാര താത്പര്യങ്ങളോടെ മാത്രം വന്നുകയറിയ പോർച്ചുഗീസുകാരും, ഡച്ചുകാരും തമ്മിൽ വലിയ രീതിയിലുള്ള, വ്യാപാര യുദ്ധം മുറുകിയപ്പോൾ അന്നത്തെ കൊച്ചിരാജാവിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയ പാല്യത്തച്ഛൻ ഡാച്ചുകാർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തു. അതിൻറെ പ്രത്യുപകാരമായിരുന്നു കൊട്ടാര നവീകരണം.

 അക്കാലത്ത് കൊച്ചി, വിദേശികളുടേയും, സ്വദേശികളുടേയും നിരവധി ആക്രമണങ്ങൾ നേരിട്ടു.
 പ്രത്യേകിച്ച്, കോഴിക്കോട് സാമൂതിരിയുടെയും,തിരുവിതാംകൂറിൻ്റേയും,,
 എന്നാൽ അതിനെയെല്ലാം, തന്ത്രപരമായും, പോരാട്ടവീര്യം കൊണ്ടും, ബ്രിട്ടീഷ് റസിഡൻസിനെതിരെതന്നെ ശക്തമായ ആക്രമണം അഴിച്ചുവിട്ടുമെല്ലാം താൻകൊച്ചിയുടെ സമർത്ഥനായ പടനായകനും, കരുത്തനായ മന്ത്രിയുമാണന്ന് പാല്യത്തച്ഛൻ സ്വയം തെളിയിച്ചു.

 മറ്റൊരു വിധത്തിൽ നൂറ്റാണ്ടുകളോളം കൊച്ചിയെ ഭരിച്ചിരുന്നതുതന്നെ പാലിയത്തച്ഛൻമാരായിരുന്നെന്ന് പറയേണ്ടിവരും.
ഒരിക്കൽ പോർച്ചുഗീസുകാർ കൊച്ചിരാജാവിനെതിരെ ഒരു ആക്രമണത്തിന് പദ്ധതിയിട്ടതറിഞ്ഞ് രാജാവ് ദീർഘകാലംതൻറെ, പടനായകനായ പാല്യത്തച്ഛനോടൊപ്പം കഴിയുകയും, അതിനുശേഷമാണ് പാല്യത്തച്ഛൻ്റെയും, പടയാളികളുടെയും വാസസ്ഥലം കൊട്ടാരം അറിയപ്പെടാൻ തുടങ്ങിയത്.

 കഴിഞ്ഞ കുറേ വർഷങ്ങൾക്ക് മുമ്പ് മുസരിസ് ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി പറവൂരും പരിസരങ്ങളിലും ഒരുപാട് ഉദ്ഘാനം നടന്നു.,
 അന്ന്, അതിൽ നിന്നും അനേകം, നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര ശേഷിപ്പുകൾ കണ്ടുകിട്ടുകയും, അതെല്ലാം വലിയ പഠനങ്ങൾക്കുശേഷം മ്യൂസിയം നിർമ്മിച്ച് സന്ദർശകർക്ക് തുറന്നുകൊടുക്കുകയും ചെയ്തു.  
 പാല്യം കൊട്ടാരവും അതിൻറെ, അനുബന്ധ പ്രദേശങ്ങളും ഇപ്പോൾ മുസരിസ് ഹെറിറ്റേജ് പദ്ധതിയിലാണ്.

പ്രവേശന സമയം രാവിലെ 10 മുതൽ 5 മണിവരെയാണ്. ഒരു ചെറിയ പ്രവേശന ഫീസ് സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
 കൊട്ടാരത്തിനകത്ത് ഫോട്ടോഗ്രാഫി പൂർണ്ണമായും നിരോധിച്ചിരിക്കുന്നത് സന്ദർശകർക്ക് അൽപ്പം വിഷമം തോന്നുന്ന കാര്യം തന്നെ.

മറ്റ് കൊട്ടാരങ്ങൾ പോലെതന്നെ, കനം കൂടിയ ചുവരുകളും, വലിയ ജനൽപ്പാളികളോടുകൂടിയ മുറികളും, ഗോവണികളും, ഇടനാഴികളും ചിത്രപ്പണികളും, ആയുധങ്ങളുമെല്ലാം ഇവിടേയും കാണാം. കൂടാതെ പാല്യത്തച്ഛനോട് ആവലാതികളുമായി വരുന്നവരെ അഭിസംബോധന ചെയ്യുന്ന മുകൾ നിലയിലുള്ള ബാൽക്കണിയും,സപ്രമഞ്ച കട്ടിലും, പടയാളികൾ പരിശീലനം നടത്തിയിരുന്നഇടങ്ങളും, കൂടാതെ ക്ഷേത്രം , കുളങ്ങൾ, ഇവയെല്ലാം നമുക്ക് കൊട്ടാരത്തിൽ കാണാം.

 കൊട്ടാരത്തിന് തൊട്ടപ്പുറത്ത് സ്ത്രീകൾക്കും കുട്ടികൾക്കും താമസിക്കാനുള്ള നാലുകെട്ടാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള അതിൻറെ വാസ്തുശൈലിയും നിർമ്മാണവും അത്ഭുതകരമാണ്. 

എപ്പോഴും പറയുന്നതുപോലെ ആർക്കിടെക്റ്റായി ജോലിചെയ്യുന്നവർക്ക് തീർച്ചയായും ഇതിൻ്റെ നിർമ്മാണരീതികളിൽ നിന്ന് ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയും.പ്രത്യേകിച്ച് കർണ്ണ സൂത്രം പോലുള്ള ചില സൂത്രവിദ്യകൾ.

 ഭിത്തിയുടെ ചില പ്രത്യേക മൂലകളിൽ വളരെ സൂക്ഷ്മമായ ചില ദ്വാരങ്ങൾ അതീവശ്രദ്ധയോടെ വീക്ഷിച്ചാൽ കാണാൻ കഴിയും. ഇതാണ് കർണ്ണ സൂത്രം.


 വിശാലമായ ആ നാലുകെട്ടിനുള്ളിൽ കടന്ന് ആ ദ്വാരത്തിലൂടെ നോക്കിയാൽ അങ്ങേയറ്റം വരേയുള്ള ദൂരക്കാഴ്ചകൾ ഒരു ക്യാമറക്കണ്ണിലെന്നപോലെ കാണുവാൻ കഴിയുമെന്നതാണ് കർണ്ണ സൂത്രത്തിൻറെ പ്രത്യേകത.
കൂടാതെ സുഗമമായ വായു സഞ്ചാരം സാദ്ധ്യമാക്കുന്നതിനും ഈ വിദ്യ പ്രയോഗിക്കുന്നു.

 ഒരുപാട് കിടപ്പുമുറികളും, ഗോവണിയും, ആട്ടുകട്ടിലും, അടുക്കളയും, എല്ലാംചേർന്ന ആ നാലുകെട്ടിനും പറയാനുണ്ട് ഒരുപാട് തലമുറകളുടെ ചരിത്രവും, ആചാര സംബന്ധിയായെന്ന് വിളിക്കപ്പെട്ടിരുന്ന കുറേകഥകളും.

 പാല്യം സമരം

കേരളത്തിൽ ഒരുകാലത്ത് ശക്തമായി നിലനിന്ന ജാത്യാചാരങ്ങളുടെ ഭാഗമായി, കീഴ് ജാതിക്കാർക്ക് മറ്റുള്ളവരെപ്പോലെ പൊതുവഴിയിലൂടെ നടക്കുവാനോ, ക്ഷേത്രത്തിൽ കയറുവാനോ അനുവാദമുണ്ടായിരുന്നില്ല. ഒറ്റ വാക്കിൽ പറഞ്ഞാൽ, മനുഷ്യനെന്ന പരിഗണന പോലും ലഭിക്കാതിരുന്ന ഒരുകാലം.


 അക്കാലങ്ങളിൽ സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളുടേയും, കമ്മ്യൂണിസ്റ്റ് പാർട്ടികളുടേയും നേതൃത്വത്തിൽ നിരവധി സമരപോരാട്ടങ്ങൾ നടന്നെങ്കിലും, 1947 ൽ ഇൻഡ്യ സ്വതന്ത്രമായ ശേഷം പോലും ഇവിടെ നിലനിന്നിരുന്ന അടിയാൻ- ഉടയോൻ, ജന്മി ഭൂപ്രഭുത്വ വാഴ്ച്ച അവസാനിച്ചിരുന്നില്ല.

 ഒന്നുകൂടി വ്യക്തമാക്കിയാൽ, കേരളത്തിൽ കൊച്ചി മുതൽ പാലക്കാടുവരെ നിവർന്നുകിടക്കുന്ന, വലിയൊരു ഭൂവിസ് തൃപ്തി തന്നെ പാലിയത്തച്ഛന്റെതായിരുന്നു.
 കൂടാതെ 50 ൽ പരം ക്ഷേത്ര സ്വത്തുക്കളും, ആനകളുടേയുമെല്ലാം അവകാശവും അദ്ദേഹത്തിനുണ്ടായിരുന്നു.
എന്നാൽ, കേരളത്തിൽ എന്നല്ല, ലോകചരിത്രത്തിൽ തന്നെ ആദ്യമായി ഏവരേയും വിസ്മയിപ്പിച്ചുകൊണ്ട്, ഇലക്ഷൻ ബാലറ്റിലൂടെ ആദ്യമായി അധികാരത്തിൽ വന്ന ഇ. എം. എസ് മന്ത്രിസഭ വിപ്ലവകരമായ ഒരു തീരുമാനത്തിന്റെ ഭാഗമായി ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു.

 അതിൻ പ്രകാരം കുടുംബത്തിലെ ആളോഹരി എണ്ണത്തിന്റെ കണക്കിൽ 15 ഏക്കറിൽ ഒരു ജന്മി കുടുംബത്തിന്റെ കൈവശം വെയ്ക്കുവാൻ കഴിയാത്തരീതിയിൽ ഭൂപരിഷ്കരണ നിയമത്തിലൂടെ, അതെല്ലാം പാവപ്പെട്ടവർക്കും, കീഴാളർക്കുമെല്ലാമായി പങ്കുവെയ്ക്കപ്പെട്ടു.
 

എന്തായാലും അന്നു നടന്ന അടിസ്ഥാനപരമായ ഒരു സവിശേഷമാറ്റത്തിൽ നിന്നും, ഉയർന്നു വന്നതുകൊണ്ടാണ് കേരളം ഇന്നും, അത്ഭുതകരമായ രീതിയിൽ വളർച്ച പ്രാപിക്കുന്നത്.

  പറഞ്ഞുവന്നത് പാലിയം സമരത്തെക്കുറിച്ചാണ്. രാജാധികാര നാളുകളിൽ , സവർണ്ണർക്ക് മാത്രം നടക്കുവാൻ അവകാശമുള്ള വഴിയിലും, ക്ഷേത്രത്തിലും തങ്ങൾക്കും പ്രവേശനസ്വാതന്ത്ര്യം ആവശ്യപ്പെട്ട് വലിയൊരു പ്രതിഷേധസമരം പാലിയം കൊട്ടാരത്തിനുമുൻപിൽ സംഘടിപ്പിച്ചു.

https://www.vlcommunications.in/2023/11/blog-post_7.html



 അന്നത്തെ നരവധി ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും, കമ്മ്യൂണിസ്റ്റുകാരും, സ്വാതന്ത്ര സമരസേനാനികളും, സ്ത്രീകളുമെല്ലാം കേരളചരിത്രത്തിൽ വലിയൊരു മാറ്റം കുറിച്ച ആ വലിയ സമരത്തിൽ പങ്കെടുത്തു.

 ജാഥയുടെ ഉദ്ഘാടനം അന്നത്തെ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും, യുക്തിവാദിയും, ശ്രീനാരായണീയനുമായ സി.കേശവനായിരുന്നു.
എന്നാൽ അപ്രതീക്ഷിതമായി പോലീസും, ജന്മിമാരുടെ ഗുണ്ടകളും ചേർന്ന് അഴിച്ചുവിട്ട ക്രൂര മർദ്ദനങ്ങൾക്കും, ഭീഷണികൾക്കും മുന്നിൽ താത്കാലികമായി സമരത്തിന്റെ ശക്തി ക്ഷയിച്ചുപോയെങ്കിലും , സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ പോലും വകവെക്കാതെ, അന്നത്തെ കമ്മ്യൂണിസ്റ്റ്പാർട്ടി നേതാവ് ഇ.കെ.ജിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കി, കേരളമാകെ ആളിപ്പടർന്നു.
 മാത്രമല്ല ആ വലിയ പോരാട്ടത്തിൻറ നേതൃ നിരയിലേക്ക് അന്നത്തെ കൊടുങ്ങല്ലൂർ കോവിലകത്തെ സ്ത്രീകളും അണിനിരന്നതും, ഏവരേയും അത്ഭുതപ്പെടുത്തുകയും, സമരാവേശം കത്തിപ്പടരുവാൻ ഏറെ സഹായകമാവുകയും ചെയ്തു..

ഏകദേശം മൂന്നുമാസം നീണ്ടുനിന്ന സമരത്തിൽ നൂറുകണക്കിന് സ്ത്രീകൾക്കും, സമരഭടൻമാർക്കും, കൊടിയ മർദ്ദനമേലും, തുറമുഖത്തൊഴിലാളിയായിരുന്ന എ. ജി. വേലായുധൻ പോലീസ് മർദ്ദനത്തിനിടെ കൊല്ലപ്പെടുകയുമുണ്ടായി.

 അതോടെ സമരമുഖങ്ങൾ പതിവുരീതികൾക്കപ്പുറത്തേക്ക് വഴിമാറുകയും, നിരവധി പ്രസ്ഥാനങ്ങളും, ജനങ്ങളും സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് കൂടെ ചേരുകയും ചെയ്തു. 
അങ്ങിനെ സമരം സർക്കാരിൻറെ ധാരണകൾക്കും, പരിധികൾക്കുമപ്പുറമായപ്പോൾ, അവർണ്ണർക്കും,     ക്ഷേത്രങ്ങളിലും, പൊതുവഴികളിലും, പ്രവേശിക്കാമെന്ന ഉത്തരവിറക്കുകയും, അത് കേരള നവോത്ഥാന ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായി മാറുകയും ചെയ്തു. 

തത്ഫലമായി അതുവരെ നിലനിന്ന ജാതിസംബന്ധമായ അയിത്താചരണങ്ങൾ ഒരുപരിധിവരെ നിലയ്ക്കുകയും,അത് സവർണ്ണൻ, അവർണ്ണനുമീതെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നതിനായി ആചാരമെന്നപേരിൽ ഉപയോഗിച്ചിരുന്ന വലിയൊരായുധം എന്നതുമാറി. 

അത് കീഴ്  ജാതിക്കാരൻ്റെ അഭിമാനബോധത്തിൽ നിന്നുണരുന്ന ഒരു വലിയ സംഘടിത തൂപത്തിൻറെ വർഗ്ഗബോധത്തിലേക്ക് അവരെ കൈപിടിച്ചുയർത്തുകയും ചെയ്തു.!

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌