മുളക് വടയ്ക്കൊപ്പം ഇഞ്ചിച്ചായയും.

 



മുളക് വട

മഴക്കാലത്ത് വളരെയേറെ ആസ്വദിച്ച് കഴിക്കാവുന്ന ഒരു മികച്ച കോമ്പിനേഷനാണ് നമ്മൾ നേരത്തെ പറഞ്ഞു വെച്ച ഇഞ്ചി ചായയും, അതിനൊപ്പം കഴിക്കാവുന്ന നന്നായി മൊരിഞ്ഞ ഉള്ളിവടയും .




https://www.vlcommunications.in/2026/01/blog-post_22.html
 മുളക് വടയ്ക്കൊപ്പം ഇഞ്ചിച്ചായയും.

ഇതു തമ്മിലുള്ള കോമ്പിനേഷൻ്റെ ഗുണമറിയണമെങ്കിൽ ഇതു രണ്ടും നമ്മൾ വീട്ടിൽത്തന്നെ ഉണ്ടാക്കി നോക്കണം. അത്യാവശ്യം എപ്പോഴും വീട്ടിലുണ്ടാകുന്ന സാധനങ്ങൾ ഉപയോഗിച്ചു തന്നെ നമുക്ക് നല്ല രസികൻ ഉള്ളിവടയുണ്ടാക്കാം .

മുളക് വട എങ്ങിനെയുണ്ടാക്കാം?

ഇതിനായി ആദ്യം, ഒരു സവാള നീളത്തിൽ അരിഞ്ഞത്.                                            പച്ചമുളക് - രണ്ടെണ്ണം വട്ടത്തിൽ അരിഞ്ഞത് ഇഞ്ചി ഒരു ചെറിയ കഷണം, വളരെ പൊടിയായി അരിഞ്ഞത് . വേപ്പില - രണ്ട് തണ്ട്. മൈദ അരക്കപ്പ് . അരിപ്പൊടി രണ്ട് ടേബിൾ സ്പൂൺ . (നല്ല ക്രിസ്പിയായി കിട്ടുന്നതിന്) മുളകുപൊടി അര ടീസ്പൂൺ. കായപ്പൊടി ഒരു നുള്ള് . ഉപ്പ് ആവശ്യത്തിന്. വെളിച്ചെണ്ണ - വറുക്കാൻ ആവശ്യമുള്ളടത്തോളം.

മുളക് വട തയ്യാറാക്കാം

ആദ്യം ഒരു വലിയ പാത്രത്തിൽ മുകളിൽ വിവരിച്ച സവാള, പച്ചമുളക്, ഇഞ്ചി, വേപ്പില, ഉപ്പ്, എന്നിവയെടുത്ത് നന്നായി കൈകൊണ്ട് തിരുമ്മിയോജിപ്പിക്കുക.  ( അരിഞ്ഞു  വെച്ചിരിക്കുന്ന സവാളയിലെ ജലാംശം മുഴുവൻ പുറത്ത് വരുന്നതിന് വേണ്ടിയാണ് ഇത്. ) കൂടാതെ സവാളയുടെ ഈ സത്താണ് വടയ്ക്ക് നല്ല രുചി നൽകുന്നത്.

https://www.vlcommunications.in/2026/01/blog-post_22.html
 മുളക് വടയ്ക്കൊപ്പം ഇഞ്ചിച്ചായയും.


പൊടികൾ ചേർക്കാം - പിന്നീട് ഇതിലേക്ക് മുളകുപൊടിയും, കായപ്പൊടിയും ചേർത്ത് വീണ്ടും നന്നായി ഇളക്കുക .

മാവ് കുഴയ്ക്കൽ - ഇനി ഈ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ടിലേക്ക് മൈദയും, അരിപ്പൊടിയും, കുറേശ്ശെയായി ചേർക്കാം. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഈ കൂട്ടിലേക്ക് സാധാരണ രീതിയിൽ സവാളയിൽ നിന്നുള്ള വെള്ളം തന്നെ മതിയാകും , പ്രത്യേകിച്ച് വെള്ളം ചേർക്കേണ്ടതില്ല.

 അഥവാ തീരെ വെള്ളം പോരെന്ന് തോന്നിയാൽ മാത്രം കുറച്ച് വെള്ളം തളിച്ചു കൊടുക്കാം. അല്ലാത്ത പക്ഷം മാവ് കൂടുതൽ അയഞ്ഞു പോകുവാനുള്ള സാദ്ധ്യതയുണ്ട്. എന്തായാലും മാവ് കൈയ്യിൽ വെച്ച് ഉരുട്ടിയെടുക്കുവാനുള്ള പരുവത്തിലാകണം തയ്യാറാക്കേണ്ടത്.

പിന്നീട് ഒരു സ്റ്റൗവിൽ വെച്ചിരിക്കുന്ന പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം, ഫ്ലെയിം അൽപ്പം കുറച്ചു വെച്ച് പാത്രത്തിലിരിക്കുന്ന മാവ് എടുത്ത് പരത്തിയെടുത്ത് നടുവിൽ ഒരു കുഴി ഉണ്ടാക്കിയ ശേഷം വെളിച്ചെണ്ണയിലേക്കിട്ട് നന്നായി ഒരു ഗോൾഡൻ നിറമാകുന്നതുവരെ വറുത്തെടുക്കാം .

ഇനി സ്വാദിഷ്ടമായ മൊരിഞ്ഞ ഈ മുളകു വടയോടൊപ്പം ഇഞ്ചിച്ചായയും രുചിച്ചു നോക്കൂ . ഇത് ആ ഒരു ദിവസത്തിൽ  വളരെ നല്ല ഒരു നൊസ്റ്റാൾജിക്ക് ഫീലാകും  സമ്മാനിക്കുക.

ഭക്ഷണം കഴിക്കുക എന്നതല്ല. ഏതു ഭക്ഷണം എപ്പോൾ, എങ്ങിനെ കഴിക്കണമെന്നതിലാണ് കാര്യം! 

തീർച്ചയായും ഇഞ്ചി ചായക്കൊപ്പം മൊരിഞ്ഞ മുളകുവട മികച്ച ഒരു കോമ്പിനേഷനാകും, ! 

എങ്കിൽപ്പോലും വല്ലപ്പോഴും ഒരു രസത്തിന് ഇത്തരം ചില കോമ്പിനേഷനുകൾ ഉപയോഗിക്കുന്നതിനപ്പുറം അധികം എണ്ണമയമുള്ളതും, കൊഴുപ്പുകലർന്നതുമായ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതും ഒഴിവാക്കേണ്ടതു തന്നെയാണ് .


Title of a News Article

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌