<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 തുളസിക്ക് പകരം തുളസി മാത്രം ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

വാഗമൺ കേരളത്തിൻറെ കുളിരണിയിക്കുന്ന സൗന്ദര്യം

വാഗമൺ വളരെ പെട്ടെന്നാണ് സഞ്ചാരികളുടെ കേരളത്തിലെ, പ്രിയപ്പെട്ട ഹിൽ സ്റ്റേഷനായി മാറിയത്. കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തികൾ പങ്കിട്ടാണ് ഈ മനോഹരമായ മലനിരകൾ കടന്നുപോകുന്നത്.കൊച്ചിയിൽ നിന്നും ഏകദേശം മൂന്നുമണിക്കൂർ (100 കി.മി. ) യാത്രചെയ്താൽ വാഗമണ്ണിലേയ്ക്ക് എത്തിച്ചേരാം. തീർച്ചയായും വളരെ മനോഹരമായ പ്രകൃതി സൗന്ദര്യവും, അൽപ്പം സാഹസികതയും, ആസ്വദിക്കാം എന്നതാണ് അതിൻ്റെ ഏറ്റവും വലിയ സവിശേഷത.   വാഗമൺ മൊട്ടക്കുന്നുകൾ വാഗമണിയിലേക്ക് എത്തിച്ചേരുന്നതിനും മുൻപേതന്നെ സഞ്ചാരപഥങ്ങളിൽ അവിടവിടെയായി തെളിഞ്ഞുവരുന്ന മലനിരകളും, തേയിലത്തോട്ടങ്ങളുമെല്ലാം നമ്മെ, മറ്റേതോ ഒരുലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പ്രതീതിയാണ് അനുഭവവേദ്യമാവുക. കഴിയുന്നതും മഴക്കാലയാത്രകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് പല വിനോദ സഞ്ചാരികളും അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച്, ഇടിയോടുകൂടിയ മഴയോ, മിന്നലോ, ഇതെല്ലാം ഉള്ള അവസരങ്ങളിൽ.  വാഗമൺ യാത്രയ്ക്ക് കെ.എസ്.ആർ. ടി.സി.യും വാഗമൺ യാത്രയെ, ശ്രദ്ധേയമാക്കുന്നത് അവിടുത്തെ ഇളം തണുപ്പുള്ള കാലാവസ്ഥയും, നിറയെ പച്ചപിടിച്ച മലനിരകളും ഒക്കെ തന്നെയാണ്. അകലേയ്ക്ക് ആരോ വരച്ചുവെച്ചതുപോലെയുള്ള നിരവധി മൊട്ടക്കുന്നുകള

തുളസിക്ക് പകരം തുളസി മാത്രം

നഗരത്തിൽ ജീവിക്കുമ്പോഴാണ്, ഗ്രാമീണ  ജീവിതത്തിൻറെ ഭംഗി തിരിച്ചറിയുന്നതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അതു പോലെയായിരുന്നു സുഹൃത്തിൻറെ ഫോൺ കോൾ !
 കേട്ടപ്പോൾ പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. കാരണം  അയാളുടെ മുഖ്യ ആവശ്യം നാലേ നാല് തുളസിയിലകൾ മാത്രമായിരുന്നു.!

www.vlcommunications.in
കൃഷ്ണതുളസി


 നാല് തുളസിയിലയുമായി നാല് കിലോമീറ്റർ സഞ്ചരിക്കുക. കേട്ടാൽ ആർക്കാണ് ചിരി വരാതിരിക്കുക !
ചിലപ്പോൾ ചില കാര്യങ്ങൾ അങ്ങിനെയെല്ലാമാണ്.!
 സുഹൃത്തിൻറെ മകളെ കഴിഞ്ഞ രാത്രിയിൽ തേളാേ, പഴുതാരയോകുത്തിയത്രേ , ഇപ്പോൾ ആ ഭാഗത്ത് അസഹ്യമായ വേദനയും, നീരും .

 സുഹൃത്തിൻറെ അമ്മയുടെ നിർദ്ദേശപ്രകാരം മകളെ അടുത്തു താമസിക്കുന്ന വൈദ്യനെ കാണിച്ചു.
  വൈദ്യൻ നിർദ്ദേശിച്ചത് ഒരു ഗുളിക തുളസിനീരിൽ ചാലിച്ച്  അകത്ത് കഴിക്കുവാനും, മറ്റേത് തുളസിനീരിൽതന്നെ ചാലിച്ച്, കടിച്ച ഭാഗത്ത് പുരട്ടുവാനുമായിരുന്നു.!

പക്ഷേ സംഗതി നിസ്സാരമായിരുന്നുവെങ്കിലും നഗരമദ്ധ്യത്തിലെ വീടുകളിലെങ്ങും തുളസി കിട്ടുക എന്നത് അത്ര എളുപ്പമായിരുന്നില്ല.!
അങ്ങിനെയാണ് നാലു തുളസിയിലകളുമായി നാലു കിലോമീറ്റർ ദൂരം എനിക്ക് സഞ്ചരിക്കേണ്ടി വന്നത്!

പണ്ട് , ഡോക്ടർമാരും ആശുപത്രിയുമെല്ലാം കുറവുള്ള കാലത്ത് എന്തിനും ഏതിനും വീടിൻറെ തൊടികളെയായിരുന്നു ആശ്രയിച്ചിരുന്നത്. അവിടവിടെയായി നിൽക്കുന്ന മുക്കൂറ്റിയും, തുമ്പയും, ആര്യവേപ്പും, തുളസിയുമെല്ലാമായിരുന്നു പ്രധാന മരുന്നുകൾ. എന്തിന് ,പറമ്പുകളിൽ കാടു പോലെ വളർന്നിരുന്ന കമ്മ്യൂണിസ്റ്റ് പച്ച പോലും അന്ന് മികച്ച ഒരു ഔഷധം തന്നെയായിരുന്നു. ! ഇന്നിപ്പോൾ മിക്കവാറും പറമ്പുകളിൽ നിന്ന് അതെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. 

വർഷങ്ങൾക്കുമുമ്പ് വലിയൊരു പകർച്ചവ്യാധിയായി മാറിത്തീർന്ന ചിക്കൻ ഗുനിയ എന്ന അസുഖത്തിന്, പലരും കൽപ്പിച്ച പ്രധാന മരുന്നുകളിൽ ഒന്ന് കമ്മ്യൂണിസ്റ്റ് പച്ചയുടെ നീരും , അത് ഇട്ടു തിളപ്പിച്ച വെള്ളവുമായിരുന്നു.! അന്നാണ് കാട്ടിലെ പച്ചപ്പുകളുടെ വില പലരും ഗൗരവമായി മനസ്സിലാക്കാൻ തുടങ്ങിയത്..!

  എന്നാൽ അക്കാലത്ത്  പോലും കമ്മ്യൂണിസ്റ്റ് പച്ച ഉണ്ടായിരുന്നില്ലന്ന് മാത്രമല്ല. ഒരു കെട്ടിന് അൻപതും നൂറും രൂപ വരെ വിലവെച്ചാണ് അന്ന് പല സ്ഥലങ്ങളിലും അവ  വിൽപ്പനയ്ക്കായി വെച്ചിരുന്നതും.!

എന്തായാലും പണ്ട് , ഒരു തുളസിച്ചെടിയെങ്കിലും ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവായിരുന്നു. 
പ്രത്യേകിച്ച് ഹൈന്ദവ ഭവനങ്ങളിൽ .

 തുളസിയും, തുളസിത്തറയും, അതു പോലെ തുളസിത്തറയെ ആരാധിക്കുന്ന  വിളക്കുവെയ്പ്പുമെല്ലാം നിത്യജീവിതത്തിലെ സ്ഥിരം കാഴ്ചകളായിരുന്നു.!

 തുളസിയെ തഴുകി കടന്നുവരുന്ന കാറ്റിന് നേർത്ത സുഗന്ധത്തോടൊപ്പം, കീടാണുക്കളെ പ്രതിരോധിക്കുവാനുള്ള കഴിവു കൂടി  ഉള്ളതിനാലായിരുന്നു വീടിനു മുന്നിൽ തുളസിക്ക് തറ കെട്ടി അതിനെ  പരിപാലിച്ചിരുന്നതെന്ന് പറയപ്പെടുന്നു.
കൂടാതെ പുരാണങ്ങളിൽ ഈ ചെടിക്ക് ഒരു ദേവീ സങ്കൽപ്പവും കൂടി ഉള്ളതു കൊണ്ട് അതിനെ വിളക്കുവെച്ചും ആരാധിച്ചു പോന്നു.!

പഴയ തലമുറകളുടെ
ഇത്തരം ആരാധനാ സങ്കൽപ്പങ്ങൾ അറിഞ്ഞോ ,അറിയാതെയോ മനുഷ്യനെ പ്രകൃതിയും , സസ്യങ്ങളും , മറ്റു ജീവജാലങ്ങളുമായി വളരെയേറെ അടുപ്പിച്ചിരുന്നു എന്ന് വേണം പറയാൻ! 
 
മിക്കവാറും ഒറ്റമൂലികളിലും, ആയുർവേദത്തിലും തുളസിക്കുള്ള സ്ഥാനം വളരെ വലുതാണ്.!
 ജലദോഷം മുതൽ ക്യാൻസറിനു വരെയുള്ള പ്രതിരോധവും, മരുന്നുമായി തുളസിയെ കൂട്ടിച്ചേർക്കുന്നു.
സാധാരണഗതിയിൽ ജലദോഷം പോലുള്ളവയ്ക്ക് , ചുവന്ന തുളസിയില നീരിൽ, ചെറുതേൻ സമം ചേർത്ത് ഇടയ്ക്കിടെ കഴിയ്ക്കുക, തുമ്മലിന് തുളസിയില എണ്ണ മുറുക്കി തേയ്ക്കുക.വെള്ളപ്പാണ്ടു പോലുള്ള അസുഖങ്ങൾക്കാണങ്കിൽ തുളസിനീരിൽ  വരട്ടുമഞ്ഞൾ അരച്ച് തേക്കുക, പുഴുക്കടിയ്ക്ക് തുളസി നീരും പച്ച മഞ്ഞളും അരച്ചിടുകയും, അല്ലങ്കിൽ തുളസിനീരും, ചെറുനാരങ്ങ നീരും യോജിപ്പിക്കുകയും, ഇങ്ങിനെ പറഞ്ഞാൽ തീരാത്ത നിരവധി അസുഖങ്ങൾക്ക് ഒറ്റമൂലി പോലെ തുളസി ഇപ്പോഴും മുന്നിൽ നിൽക്കുന്നു. 

ഇതുകൊണ്ടെല്ലാമാകണം , ഇന്നിപ്പോൾ കേരളത്തിൽ പലവീടുകളിലും, വ്യാപകമായ രീതിയിൽ തുളസികൃഷി വ്യാവസായികാടിസ്ഥാനത്തിൽ തന്നെ ചെയ്തുപോരുന്നത്.!

മറ്റ് ഏതൊരു കൃഷിയെ അപേക്ഷിച്ചും, ഇത് കീടബാധ കുറവാണെന്നതും, കുറഞ്ഞ മുതൽ മുടക്കിലും, സൗകര്യങ്ങളിലും കൃഷിചെയ്യാമെന്ന സൗകര്യവും, കൂടിയ ഡിമാൻറും,  ഇപ്പോൾ പലവീട്ടമ്മമാരേയും,
 കുടുംബശ്രീകളേയുമെല്ലാം  തുളസികൃഷിയിലേക്കാകർഷിക്കുന്നു

 കൂടാതെ അധിക നാൾ കാത്തിരിക്കാതെ, തൈകൾ നട്ട് ഏകദേശം രണ്ടാഴ്ച കഴിയുമ്പോൾ തന്നെ അതിൽ നിന്നും കുറേശ്ശെയായി വരുമാനം നേടുവാൻ കഴിയുമെന്നതും  ഇതിൻറെ മറ്റൊരു പ്രത്യേകതയാണ്.!

ചില സഥലങ്ങളിൽ വൻകിട കമ്പനികൾ തന്നെ നേരിട്ട് വിത്തും, വളവും, നൽകി കൃഷിചെയ്യുന്നരീതികളുമുണ്ട്.
അതുപോലെ തന്നെ പല ജൈവ കീടനാശിനികളിലും തുളസി നീർ മുഖ്യ ഘടകമാണ്.
എന്തൊക്കെയായാലും കാലങ്ങളായി മലയാളി ജീവിതത്തിൽ തുളസിക്ക് വലിയ ഒരു പ്രാധാന്യം തന്നെ,   അന്നും, ഇന്നും, എപ്പോഴുമുണ്ട്.!

പഴയ കുടുംബ വ്യവസ്ഥകൾ മാറുകയും , ഉള്ള സ്ഥലങ്ങളിൽ ജനങ്ങൾ തിങ്ങി പാർക്കുവാനും  തുടങ്ങിയപ്പോൾ മുതലാണ് നമ്മുടെ പറമ്പുകളിൽ നിന്നും ഇത്രയേറെ മൂല്യങ്ങളുള്ള പല സസ്യങ്ങളും വളരെ പെട്ടെന്ന് അപ്രത്യക്ഷമാകാൻ തുടങ്ങിയത് .
പണ്ട് കാലത്ത് സാധാരണ രീതിയിൽ ചെറിയ അസുഖങ്ങൾക്കൊന്നും ആരും ഡോക്ടറെ കാണുന്ന പതിവുതന്നെ ഉണ്ടായിരുന്നില്ല. എല്ലാവർക്കും എല്ലാ നാട്ടുമരുന്നുകളും അറിയാമായിരുന്നതു കൊണ്ടും, ഇത്തരം ചെടികൾ എവിടേയും സുലഭമായിരുന്നതു കൊണ്ടും ഒരു പരിധി വരെ അസുഖങ്ങളെക്കുറിച്ചോർത്ത് ആർക്കും വലിയ പരിഭ്രാന്തികളൊന്നും ഉണ്ടായിരുന്നതുമില്ല.!

മാത്രമല്ല. ഇപ്പോഴും  കോവിഡ് എന്ന മഹാമാരി വന്നപ്പോൾ പോലും, ഈ ആധുനിക കാലത്തും, പ്രതിരോധം എന്ന രീതിയിൽ പലരും ശുപാർശ ചെയ്തിരുന്നതും, ഉപയോഗിച്ചിരുന്നതും  ഇത്തരം നാട്ടുമരുന്നുകൾ തന്നെയായിരുന്നു.. എന്നതാണ് മറ്റൊരു രസകരമായ വസ്തുത!

ഇതിനെല്ലാം അടിവരയിടുന്ന ഒരു രൂപത്തിലാണ് , കഴിഞ്ഞ ദിവസം കണ്ട മനോഹരമായ ഒരു കാഴ്ച ! 
 അത്രയൊന്നും വിശാലമായ ഒരു പുരയിടമായിരുന്നില്ലങ്കിൽ കൂടി വീടിൻറെ ഒരു കോണിൽ കല്ലുകെട്ടിത്തിരിച്ച് . അതിൽ സാധാരണ നാട്ടിൻ പ്രദേശത്തു കാണുന്ന ഒരു പാട് ചെടികൾക്കൊപ്പം,. മുക്കൂറ്റി,  തുമ്പ, ചെമ്പരത്തി, നന്ത്യാർവട്ടം, കീഴാർ നെല്ലി, തുടങ്ങി അനേകം നാട്ടു ചെടികൾക്കൊപ്പം, പച്ചക്കറികളും ഇടകലർത്തിയുള്ള ഒരു കൃഷിരീതിയും, ഗാർഡനിങ്ങും നഗര ഹൃദയങ്ങളിൽ തന്നെ കാണുവാൻ ഇടവന്നു എന്നത് വലിയൊരു അത്ഭുതമായിത്തന്നെ തോന്നി.!

ചോദിച്ചപ്പോൾ "കോവിഡ് കാലഘട്ടം തങ്ങളെ കുറേയേറെ കാര്യങ്ങൾ പഠിപ്പിച്ച കൂട്ടത്തിൽ ഇങ്ങിനെ ചില മാറ്റങ്ങളും നമ്മുടെ വീടുകളിൽ വരുത്തേണ്ടത് അത്യാവശ്യമായി തോന്നി " എന്നായിരുന്നു മറുപടി. !

"മറ്റൊരുതരത്തിൽ പറഞ്ഞാൽ എല്ലാത്തിനുമുള്ള അവസാന  ഉത്തരമെന്നത് പ്രകൃതിതന്നെയെന്നു തന്നെ പറയേണ്ടിവരും.! കാരണം
പ്രകൃതിയിൽ നിന്ന് ജനിക്കുന്നു... പ്രകൃതിയിൽ തന്നെ മരിക്കുന്നു! പ്രകൃതിയിൽ നിന്നും ജനിക്കുന്ന സർവ്വവ്യാപിയായ എല്ലാത്തിനേയും വളർത്തുവാനും നശിപ്പിക്കുവാനുമുള്ള കഴിവ് ഈ പ്രകൃതിക്ക്തന്നെയുള്ളപ്പോൾ നമുക്ക് എങ്ങിനെയാണ് അതിനെ  കാണാതിരിക്കുവാൻ കഴിയുക ..?" എന്നായിരുന്നു അവരുടെ ലളിതമായ മറുപടി.

- ചുരുക്കിപ്പറഞ്ഞാൽ എല്ലാ രോഗങ്ങളും പ്രകൃതിയിൽ നിന്നുണ്ടാകുമ്പോൾ , അവയ്ക്കുള്ള പ്രതിവിധികളും തീർച്ചയായും ഈ പ്രകൃതിയിൽ തന്നെ ഒരുക്കി വെച്ചിട്ടുണ്ടാകണം.!
 പക്ഷെ അത് കാണുവാനുള്ള കണ്ണും . അന്വേഷിക്കുവാനുള്ള മനസ്സും നമ്മൾ മനുഷ്യർക്ക് ഉണ്ടാകണമെന്ന് മാത്രമായിരിക്കാം ഒരു പക്ഷേ അദ്ദേഹം  പറഞ്ഞതിൻറെ സാരാംശം!


 




.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌