ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

ചീരക്കറിയും ആരോഗ്യഗുണങ്ങളും | Cheera Curry Recipe Kerala Style

ചീരയുടെ ഗുണങ്ങൾ

വളരെയേറെ ഉയർന്നപോഷകമൂല്യമുള്ള ഒരു നാടൻ വിഭവമാണ് ചീര.

വിറ്റാമിൻ എ, സി, കെ, ഫോളിക് ആസിഡ്, അയൺ, കാൽസ്യം എന്നിവയാൽ സമ്പുഷ്ടം.

രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതോടൊപ്പം,: ഇതിൽ അടങ്ങിയിരിക്കുന്ന അയേൺ ,വിളർച്ച (Anemia) തടയുവാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു.

ചീരയിലെ , വിറ്റാമിൻ എ-യും ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്സിഡൻ്റുകളും കണ്ണിൻറെ കാഴ്ചശക്തി സംരക്ഷിക്കാൻ മികച്ചതാണ്.

അതുപോലെതന്നെ,  ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും ഇതിലെ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു

ചീര,ഏതെല്ലാം ശാരീരിക അവസ്ഥകൾക്ക് അനുകൂലമാണ്?

ഹൃദയാരോഗ്യം: നാരുകളും നൈട്രേറ്റുകളുംഅടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു

.ദഹനം: ഇതിലെ ഡയറ്ററി ഫൈബർ ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു

എല്ലുകളുടെ ബലം: വിറ്റാമിൻ കെ ധാരാളം ഉള്ളതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും ഇത് അനുകൂലമാണ്.

 ചീര പ്രതികൂലമായി ബാധിക്കുന്ന ശാരീരികാവസ്ഥകൾ

 വൃക്കയിലെ കല്ലുകൾ (Kidney Stones): ചീരയിൽ ഓക്‌സലേറ്റുകൾ  ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കിഡ്നി സ്റ്റോൺ പ്രശ്നങ്ങളുള്ളവരിൽ കല്ലുകൾ രൂപപ്പെടാൻ കാരണമായേക്കാം.

സന്ധിവാതം (Gout / Arthritis): ഓക്‌സലേറ്റുകളുടെ സാന്നിധ്യം സന്ധികളിൽ യൂറിക് ആസിഡ് വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നതിനാൽ വാതം സംബന്ധമായപ്രശ്നങ്ങളുള്ളവർ അമിതമായി കഴിക്കുന്നത് ദോഷം ചെയ്യും.

രക്തം കട്ടപിടിക്കുന്ന മരുന്നുകൾ കഴിക്കുന്നവർ: വിറ്റാമിൻ കെ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ, രക്തം കട്ടപിടിക്കുന്നത് തടയാനുള്ള (Blood thinners) മരുന്നുകൾ കഴിക്കുന്നവർ ഇത് കഴിക്കുമ്പോൾ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.

ചീരയും, പച്ചമാങ്ങയും ചേർന്ന ഒരു നൊസ്റ്റാൾജിക് റെസിപ്പി

https://www.vlcommunications.in/2026/04/blog-post_26.html

പണ്ട് രാവിലെയുള്ള ചായ കുടിയെല്ലാം കഴിഞ്ഞ് അരി, അടുപ്പത്തിട്ട് തിളച്ചു കഴിയുമ്പോഴാകും , അക്കാലത്തെ അമ്മമാർ കറി എന്താണ് എന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുക.

കാരണം അതിനു മുൻപ് സൈക്കിളിൽ മീൻകാരൻ  ആ വഴി വന്നാൽ അന്നത്തെ കറി മീൻ  തന്നെ. 
അതല്ലങ്കിൽ തൊട്ടപ്പുറത്തെ വല്യമ്മമാരോ, അയൽപക്കക്കാരോ കൊണ്ടുവരുന്ന ചക്കയോ, ചീരയോ , മാങ്ങയോ , അതല്ലങ്കിൽ   ഓരോ വീട്ടിലും കൂടുതലായി ഉണ്ടാകുന്നതോ പറിക്കുന്നതോ ആയ വിഭവങ്ങളാകും അക്കാലത്ത് മിക്കവാറും അടുത്ത വീടുകളിൽ കറിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുക.

https://www.vlcommunications.in/2026/04/blog-post_26.html
ആരോഗ്യസംരക്ഷണത്തിന് നാടൻ വിഭവങ്ങൾ


അതിനാൽ അക്കാലത്തെ വീട്ടമ്മമാരൊന്നും പ്രാരാബ്ദങ്ങളും പട്ടിണിയെല്ലാം ഏറെയുണ്ടായിരുന്നെങ്കിലും, പല വ്യഞ്ജനം, പച്ചക്കറി ഇത്യാദി കാര്യങ്ങളിലൊന്നും പലപ്പോഴും, അത്രയേറെ വ്യാകുലപ്പെട്ട്  കണ്ടിട്ടുമില്ല . 
എന്തായാലും റേഷനരി ഉള്ളിടത്തോളം മിക്കവാറും തോട്ടുവക്കിലോ , പറമ്പിലോ നിൽക്കുന്ന താളും, മുരിങ്ങയിലയും , മുരിങ്ങാക്കായും , മാങ്ങയും ചീരയുമെല്ലാമാകും പലിയിടത്തുമുള്ള  ' അമ്മുമ്മക്കറികൾ ' 
ചിലപ്പോഴൊക്കെ അമ്മിക്കല്ലിൽ ചമ്മന്തി അരച്ചു കൊണ്ടിരിക്കുമ്പോൾ ഞങ്ങൾ കുട്ടികൾ തേങ്ങ വാരിത്തിന്നാൻ വേണ്ടി അടുത്തു കൂടും.  എന്നാൽ ചമ്മന്തിയെല്ലാം അരച്ചു കഴിഞ്ഞതിനുശേഷം അൽപ്പം ചോറു കൂടി അതേ അമ്മിക്കല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചമ്മന്തിയിലിട്ട് അരച്ചിടുക്കും. എന്നിട്ട് അത് ഓരോ ചെറിയ ഉരുളകളാക്കി വായയിലേക്ക് ഇട്ടു തരും !

' ഹോ! അതിനെല്ലാം പറഞ്ഞറിയിക്കാൻ കഴിയാത്ത  അസാദ്ധ്യ സ്വാദു തന്നെ ! ' അതല്ലായിരുന്നെങ്കിൽ ഇപ്പോൾ ഈ കുറിപ്പെഴുതുമ്പോൾ അതൊന്നും ഓർമ്മയിൽ പോലും വരേണ്ടതില്ലായിരുന്നു.


 നമ്മൾ പറഞ്ഞുവന്നത്, അമ്മുമ്മക്കറികളെക്കുറിച്ചാണ്. അതായത് അമ്മുമ്മയെന്ന നാടൻ പദപ്രയോഗഭംഗിപോലെ, നാട്ടിൻപുറത്തും തൊടിയിലുമെല്ലാം എന്താണോകിട്ടുന്നത്... അതെല്ലാം ചേർത്ത് ഒരു ' കിടു ' ക്കറി.

https://www.vlcommunications.in/2026/04/blog-post_26.html
നാടൻ ചീരക്കറി റസിപ്പി


 അതിൽ പ്രധാനപ്പെട്ടതാണ് പലരും സ്ഥിരമായി കഴിച്ചിരുന്ന മാങ്ങയും - ചീരയും ചേർന്ന  ഈ നാടൻ കറി . പ്രത്യേകിച്ചും വേനൽക്കാലത്ത് ധാരാളമായി ഉണ്ടാകുന്ന നാടൻ ചീരയ്ക്കാകട്ടെ അസാദ്ധ്യ രുചിയുമായിരിക്കും.

മാങ്ങ - ചീര നാടൻ കറി.

ആവശ്യമുള്ള സാധനങ്ങൾ

അധികം മൂക്കാത്ത ചീര - ഇലയും തണ്ടും വെവ്വേറെ നുറുക്കിയത്.
മാങ്ങ - ഒരു പീസ് എടുത്ത് കഷണങ്ങളാക്കിയത്.
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
മുളകു പൊടി    - അര ടീസ്പൂൺ
ഉപ്പ്                       - ആവശ്യത്തിന്
തേങ്ങ                 - പകുതി മുറി ചിരണ്ടിയത്
ചുവന്ന ഉള്ളി       - 8 - 10
ഉലുവ, കടുക്, വെളിച്ചെണ്ണ
ആവശ്യത്തിന്.
ചിരകിയ തേങ്ങയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, നാലോ, അഞ്ചോ ചുവന്നുള്ളിയും ചേർത്ത് അരച്ചു വെച്ചത്.
തയ്യാറാക്കുന്ന വിധം
ആദ്യം നീളത്തിൽ കഷണങ്ങളാക്കിയ ചീരതണ്ടു മാത്രം നല്ല ഒരു മൺചട്ടിയിൽ അൽപ്പം വെള്ളമൊഴിച്ച് അടുപ്പിൽ വെയ്ക്കുക

പിന്നീട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും , കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, മുളകുപൊടിയും ചേർത്ത് വേവിക്കുക.

 ചീരത്തണ്ട്, ആവശ്യത്തിന് വെന്തു കഴിയുമ്പോൾ അതിലേയ്ക്ക് നേരത്തേ തയ്യാറാക്കിയ മാങ്ങയുടെ കഷണങ്ങളും ചീരയിലയും ചേർത്ത് ഇളക്കി യോജിപ്പിച്ച് അതും വെന്തു വരുന്നതുവരെ അടച്ചു വെയ്ക്കുക.

https://www.vlcommunications.in/2026/04/blog-post_26.html
അമ്മുമ്മ പാചകവിധികൾ


( ആദ്യഘട്ടത്തിൽ പുളിരസമുള്ള മാങ്ങ പോലുള്ളവ ചേർത്ത് വേവിയ്ക്കാൻ ശ്രമിച്ചാൽ ചീരതണ്ട് വെന്തു കിട്ടുകയില്ല എന്നതുകൊണ്ടാണ് നന്നായി വെന്ത ശേഷം മാത്രം മാങ്ങ ചേർക്കുന്നത് )
പിന്നീട് ചീരയിലയും , മാങ്ങയും വെന്ത് പാകമായി വരുമ്പോൾ അതിലേയ്ക്ക് ആദ്യം തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ അരച്ചതും ചേർത്ത് ഇളക്കുക.

https://www.vlcommunications.in/2026/04/blog-post_26.html
നാടൻചീരക്കറി
തേങ്ങ അരച്ചതിൻറെ  പച്ചമണം  മാറിവരുമ്പോൾ, മറ്റൊരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം,  അതിലേക്ക് അൽപ്പം കടുക് ചേർക്കുക, പിന്നീട് കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേയ്ക്ക് അൽപ്പം ഉലുവയും , ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന നാലോ, അഞ്ചോ ചെറിയ ഉള്ളി അരിഞ്ഞതും ,  രണ്ട് ഉണക്കമുളകും പൊട്ടിച്ച്ചേർത്ത്  താളിച്ചെടുക്കാം.

https://www.vlcommunications.in/2026/04/blog-post_26.html
ചീരക്കറി റസിപ്പി
പിന്നീട് വെളിച്ചെണ്ണയും കടുകും ചേർത്ത് താളിച്ചുവെച്ചത് കറിയിലേയ്ക്കൊഴിച്ച് അൽപ്പ സമയം വെച്ച ശേഷം നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വിളമ്പാവുന്നതാണ്. 

https://www.vlcommunications.in/2026/04/blog-post_26.html
ചീരക്കറി

ഈ അമ്മുമ്മക്കറിക്കുണ്ട് ഏറെ ആരോഗ്യ ഗുണങ്ങൾ.
ഒന്നാമതായി മാങ്ങയിലും , ചീരയിലുമുള്ള വൈറ്റമിൻ സി, മികച്ച പ്രതിരോധശക്തി ( Immunity )നൽകുന്നതിനും പുറമേ പകർച്ചവ്യാധികളെ തടയുവാനും പര്യാപ്തമാണ്.  
മറ്റൊന്ന് ചീരയിൽ അടങ്ങിയിട്ടുള്ള അയേ ണാണ്. ( Iron ) അത് ശരീരവിളർച്ചയെ തടയാൻ സഹായിക്കുമ്പോൾ ഈ കറിയിൽ അടങ്ങിയിട്ടുള്ള മാങ്ങ അയേൺ വളരെ പെട്ടെന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യുവാനും സഹായിക്കുന്നു. അതുപോലെ തന്നെ ഹിമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ചീര മികച്ച വിഭവമാണ്.
മറ്റൊന്ന് തേങ്ങയിലും, ചീരയിലും അടങ്ങിയിരിക്കുന്ന നാരുകളാണ്. ഇത് ദഹനം സുഗമമാക്കുന്നു. കൂടാതെ പച്ചമാങ്ങ ശരീരത്തിലെ നിർജ്ജലീകരണം തടയുവാനും ശരീരത്തിന് കുളിർമ്മ നൽകുവാനും സഹായിക്കും.
അതുപോലെ തന്നെ തേങ്ങയിൽ അടങ്ങിയിട്ടുള്ള മീഡിയം ചെയിൻ ഫാറ്റി ആസിഡ്ഡുകൾ ( MCFAs) ശരീരത്തിന് ഊർജ്ജം നൽകുന്നതോടൊപ്പം ഹൃദയാരോഗ്യത്തിനും മികച്ചതാണ്. 
കണ്ണിൻ്റെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും, ചൂടുകാലത്ത് കണ്ണിനുണ്ടാകാവുന്ന അസ്വസ്ഥതകൾ പരിഹരിക്കുന്നതിനും ചീരയിൽ അടങ്ങിയിട്ടുള്ള  വെെറ്റമിൻ A, ലൂട്ടീൻ എന്നിവ സഹായകരമാണ്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...