ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

കുറഞ്ഞ ചിലവിൽവീടുനിർമ്മാണം

അഞ്ചു ലക്ഷത്തിൻെറ വീട്

പ്രകൃതിയോട് ചേർന്ന വീട്!
ചിലവു കുറഞ്ഞ വീട്!
എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും . സത്യത്തിൽ ഇത്രയേറെ മനോഹരമായതും, ചിലവു കുറഞ്ഞതുമായ ഒരു വീട് ആദ്യമായി കാണുകയായിരുന്നു.

https://www.vlcommunications.in/2022/10/blog-post.html



ചിത്രത്തിൽ കാണുന്നത് പോലെ തന്നെ പാലക്കാട്ടുനിന്നും, അട്ടപ്പാടിയിലേക്കുള്ള യാത്രാ മദ്ധ്യേയാണ് , വിശാലമായ മലനിരകൾക്കും മഞ്ഞിനുമിടയിൽ, ഒരു കുന്നിനു മുകളിൽ തലയുയർത്തി നിൽക്കുന്ന ഈ മനോഹരമായ വീട് കാണുന്നത്!

ലളിതമായ മാതൃക

ഏതു ജനാലകളും വാതിലുകളും തുറന്നിട്ടാലും
 മുറികളിൽ നിറയുന്ന മഞ്ഞും, കാറ്റും , തണുപ്പും..!! 

വേണമെങ്കിൽ വീട്ടുമുറ്റത്ത് അടുപ്പുകൾ കൂട്ടി തീകാഞ്ഞു കൊണ്ടും പ്രകൃതിയിലേയ്ക്ക് ചേർന്നു നിൽക്കാം !
ഏതൊരു ഫൈവ് സ്റ്റാർ മാതൃകകളും തോറ്റു പോകുന്ന ലാളിത്യം നിറഞ്ഞ മനോഹാരിത !
ആരും ഓർത്തു പോകും... സത്യത്തിൽ ഒരു വീട് ഇത്രയൊക്കെ പോരെ ...!?

https://www.vlcommunications.in/2022/10/blog-post.html



അല്ലങ്കിൽപ്പിന്നെ ഉയർന്ന മണിമാളിക ളിൽ താമസിക്കുന്ന സുഹൃത്തുക്കളും , ഒരു ദിവസമെങ്കിലും ഈ ചെറിയ വീട്ടിൽ കഴിഞ്ഞു കൂടുവാനുള്ള ആഗ്രഹവുമായി എന്തിന്.. ഇങ്ങോട്ടു പുറപ്പെടണം.?!

സാധാരണ ഇഷ്ടികകളിൽ കെട്ടിപ്പൊക്കി പ്ലാസ്റ്ററിംഗ് ഇല്ലാത്ത ചുവരുകൾ തന്നെയാണ് ഈ വീടിന്റെയും ഏറ്റവും വലിയ പ്രത്യേകത ! 
 
കാരണം ചുറ്റിലും പരന്നുകിടക്കുന്ന മനോഹരമായ മലനിരകൾക്കിടയിൽ ഇത്തരം ഒരു നിർമ്മാണശൈലിക്കു മാത്രമേ , ഇതു പോലൊരു ചെറിയ വീടിന് ഇത്രയേറെ സൗന്ദര്യം നൽകുവാൻ കഴിയൂ !

മുകൾ ഭാഗം പൂർണ്ണമായും കോൺക്രീറ്റ് ഒഴിവാക്കി ട്രസ്സ് വർക്ക്  നടത്തി ഓട് നിരത്തിയിരിക്കുന്നു. 
പുറത്തേക്കുള്ള വാതിലുകൾ ഇരുമ്പ് ഉപയോഗിച്ചും കട്ടിലകൾ കോൺക്രീറ്റിലും , ജനാലകൾ ചില്ലും , സ്റ്റീൽ ഫ്രൈമുകൾ ഉപയോഗിച്ചും നിർമ്മിച്ചിരിക്കുന്നു.
 വയറിംഗിനും , പ്ലംബിംഗിനും ഉപയോഗിച്ചിരിക്കുന്നതും വളരെ ആഡംബരവും . വില കുറഞ്ഞതുമായ സാമഗ്രികൾ തന്നെ...!

ഉൾവശം നന്നായി പ്ലാസ്റ്റർ ചെയ്തിരിക്കുന്നതു കൊണ്ട് ... ജനാലകൾ തുറന്നിട്ടാൽ തന്നെ മുറികളിലേയ്ക്ക് നല്ല പ്രകാശം പരക്കും.!
കാറ്റും, സൂര്യപ്രകാശവും, മഞ്ഞും , നിലാവും... ആസ്വദിക്കാവുന്ന തരത്തിൽ രണ്ട് ബെഡ് റൂമുകളും . ഒരു വലിയ ഹാളും അടുക്കളയുമാണ് ഈ അഞ്ഞൂറ് സ്ക്വയർ ഫീറ്റ് വീട്ടിൽ !
 വെറും അഞ്ച് ലക്ഷം രൂപ മാത്രമാണ് ഇതിന്റെ നിർമ്മാണച്ചിലവ്.
ഏതൊരു കോടീശ്വരനും ഒരു ദിവസം എങ്കിലും താമസിക്കാൻ ആഗ്രഹിച്ചു പോകും ഈ വീട്ടിൽ!
 എന്തുകൊണ്ട് വളരെ പാവപ്പെട്ടവർ പോലും ഇത്തരം ചിലവുകുറഞ്ഞ ഒരു കിടപ്പാടമെന്ന ആശയം പ്രാവർത്തികമാക്കാൻ ശ്രമിക്കാത്തതെന്നോർത്ത് അത്ഭുതം തോന്നി.!
 മാത്രമല്ല. ഇപ്പോൾ കേരളത്തിൽ വലിയൊരു വരുമാന സ്രോതസ്സായി മാറിക്കൊണ്ടിരിക്കുന്ന ടൂറിസം പദ്ധതികളിൽ ചെറിയ പണം മുടക്കി ഹോം സ്റ്റെ പോലുള്ളവയും, ഇത്തരം മാതൃകകൾ തീർച്ചയായും പരീക്ഷിക്കാവുന്നതാണ്.!

ഹോം സ്റ്റേ മാതൃക

 ഒരു കിടപ്പാടം എന്ന ആഗ്രഹത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവർ, തീർച്ചയായും കടം വാങ്ങാതെയും , കൊള്ളപ്പലിശക്ക് പണം കടമെടുക്കാതെയും , കൈയിലുള്ള നീക്കിയിരിപ്പും ,ചുറ്റുപാടിൽ നിന്നും വളരെ എളുപ്പത്തിൽ ലഭ്യമാക്കാവുന്ന വസ്തുക്കളും ഉപയോഗപ്പെടുത്തിക്കൊണ്ട് , കുറഞ്ഞ ചിലവിൽ ഒരു വീട് എന്ന ആശയം തീർച്ചയായും ഇത്തരം രീതികൾ മനസ്സിലാക്കി പൂർത്തീകരിക്കുവാൻ ശ്രമിക്കുന്നത് നന്നായിരിക്കും.!

https://www.vlcommunications.in/2022/10/blog-post.html



 ദിനം തോറും മാറി വരുന്ന നമ്മുടെ സാമൂഹ്യ സാഹചര്യങ്ങളിൽ നമ്മുടെ വീടും , ചുറ്റുപാടുകളും , പല രീതിയിലുള്ള മാറ്റങ്ങൾക്കും വിധേയമാകുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം! 

 അതുകൊണ്ട് തന്നെ സ്വന്തം വീട് എന്നത് വളരെ ചിലവുകുറഞ്ഞ രീതികളിൽ നിർമ്മിച്ച് .. മികച്ച സാമ്പത്തിക സ്ഥിതി കൈവരുമ്പോൾ മാത്രം നമ്മുടെ ആഗ്രഹങ്ങളേയും, ആവശ്യങ്ങളേയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ , അതിനെ പുന:ക്രമീകരിക്കുകയും, വീട് എന്നത് എപ്പോഴും സന്തോഷം നിറഞ്ഞ ഒരു ഇടമായി മാറ്റുക എന്നതുമാകട്ടെ നമ്മുടെ വരുംകാലങ്ങളിലെ ഗൃഹ സങ്കൽപ്പങ്ങൾ!


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...