പ്രകൃതിജീവിതം ഒരു ബദൽ മാതൃക.


 പ്രകൃതി ജീവിതം എങ്ങിനെ സാദ്ധ്യമാക്കാം?


വരാനിരിക്കുന്ന കാലങ്ങൾ വരൾച്ചയുടെയും, അത്യുഷ്ണത്തിൻറേതുമാകയാൽ, തീർച്ചയായും നമ്മൾ ഒരു ജനത എന്നരീതിയിൽ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കാത്തപക്ഷം മനുഷ്യകുലത്തിൻറെ തന്നെ നിലനിൽപ്പ് ഭീഷണിയിലാകും എന്നതിൽ യാതൊരു തർക്കവുമില്ല.!


https://www.vlcommunications.in/2024/07/blog-post.html
  മനുഷ്യനും, പ്രകൃതിയും


 പറഞ്ഞുവന്നത് മാറിമറിയുന്ന കാലാവസ്ഥാ വ്യതിയാനങ്ങളിൽ നമ്മൾ ഓരോ മനുഷ്യരും, സ്വന്തം, ചുറ്റുപാടുകളിലും, പരിമിതികൾക്കുള്ളിലും നിന്നുകൊണ്ട്, എങ്ങിനെ നമുക്ക്, പ്രകൃതി സംരക്ഷണം ഉറപ്പാക്കാൻ കഴിയും, അതല്ലങ്കിൽ ഒരു പ്രകൃതി ജീവിതം എങ്ങിനെ സാദ്ധ്യമാക്കാം. എന്നതാണ്.!

കുടിവെള്ള , ജലാശയസംരക്ഷണം

 പ്രകൃതി സംരക്ഷണത്തിൽ ഒരു പ്രമുഖസ്ഥാനമാണ്, പ്രകാശവും, വായുവും എന്നതു പോലെതന്നെ, നമ്മുടെ ജലാശയങ്ങൾക്കും, ജലസംരക്ഷണത്തിനും സസ്യങ്ങൾക്കുമെല്ലാം, നിർവഹിക്കാനുള്ളത്. കാരണം ഭൂമിയിൽ ജീവൻ്റെ നിലനിൽപ്പിന് ആധാരമായതും ഭൂമിയുടെ പച്ചപ്പുകൾക്ക്, കാരണഭൂതമാകുന്നതുമെല്ലാം ഈ പറഞ്ഞവയൊക്കെത്തന്നെ. 

ഇതെഴുതുമ്പോൾ, ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ, നമ്മെവല്ലാതെ ഭയപ്പെടുത്തുന്നവയാണ്.

കാരണം, കേരളത്തിലെ തന്നെ മുഖ്യ കുടിവെള്ള സ്രോതസ്സായ പെരിയാറിൽ, വ്യവസായ ശാലകളിൽ നിന്നുള്ള രാസമാലിന്യം വർദ്ധിച്ചതോതിൽ അടങ്ങിയിരിക്കുന്നതായും, സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ വൃക്കരോഗവും, ക്യാൻസറും, എറിവരികയും ചെയ്യുന്നു എന്നതാണ്. ആ വാർത്തയുടെ ഉള്ളടക്കം.. എങ്കിൽപോലും, വളരെ അപകടം നിറഞ്ഞതും, അടിയന്തിര പ്രാധാന്യത്തോടെ ഇടപെടേണ്ടതുമായ ഒരു വിഷയത്തെ, വളരെ മനോഹരമായിത്തന്നെ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളും, ചാനലുകളുമെല്ലാം അവഗണിച്ചുകളഞ്ഞു.

ഇത്തരം വിഷലിപ്തമായ ചുറ്റുപാടിൽ വെറും, സാധാരണമനുഷ്യരായ നമുക്കെങ്ങിനെ ഇതിൽ നിന്നും അൽപ്പമെങ്കിലും ഒഴിഞ്ഞുമാറി ജീവിക്കുവാൻ കഴിയും എന്നതാണ് പ്രശ്നം. അതായത് കുടിക്കുന്ന വെള്ളത്തിലും, ശ്വസിക്കുന്നവായുവിലും, കഴിക്കുന്ന ഭക്ഷണത്തിൽപ്പോലും വിഷമമുള്ള ഈ അന്തരീക്ഷത്തിൽനിന്നുമാറി നമുക്ക് അൽപ്പമെങ്കിലും ശുദ്ധവായു ലഭിക്കാൻ എന്താണ് മാർഗ്ഗം..?

സ്വയം പര്യാപ്തമാവുക

അതിനായി ജീവിതത്തിൽ പലകാര്യങ്ങളിലും നമ്മൾ സ്വയം പര്യാപ്തമാവുക എന്നത് മാത്രമാകും ഏകപോംവഴി. 

കാരണം യാതൊരുവിധ രാസവസ്തുക്കളോ, ,ജൈവമാലിന്യങ്ങളോ, കലരാത്ത ശുദ്ധജലം നമുക്ക്, നമ്മുടെ വീട്ടുമുറ്റത്ത് ഉത്പാദിപ്പിക്കാൻ കഴിയും, കൂടാതെ പഴം, പച്ചക്കറികളുണ്ടാക്കാം, വീടിനുചുറ്റും, കൃഷിയും, നല്ല തണുപ്പും, തണലും നൽകുന്ന വൃക്ഷങ്ങൾവെച്ചുപിടിപ്പിക്കുവഴി ശുദ്ധവായുശ്വസിക്കാം. അങ്ങിനെ നമ്മുടെ ചുരുങ്ങിയ വീട്ടിടങ്ങളെയെങ്കിലും, നമുക്ക് പരിസര മലീനകരണത്തിൻ്റെ കെപ്പിടിയിൽ നിന്നും മോചിപ്പിക്കുവാനും, പ്രകൃതി സൗഹാർദ്ദമാക്കുവാനും കഴിയും..

പക്ഷെ ഇതിനെല്ലാം, വിഘാതം നമ്മുടെതന്നെ താത്പ്പര്യമില്ലായ്മതന്നെയാണ്. കാരണമായിപ്പറയുന്നതോ....., സമയക്കുറവും.! 

 എന്തായാലും എല്ലാത്തിനും ഒരു മനസ്സുണ്ടാവുക എന്നതുതന്നെയാണ് പ്രധാനകാര്യം.

നമുക്കെന്താണ് ചെയ്യാനാകുന്നത്....?

സ്വന്തം ജീവിതത്തിൻറെ ആവശ്യകതകളെ കണ്ടറിഞ്ഞ് സ്വയം മാറിത്തീരുക. അതായത് പടിപടിയായുള്ള ഒരു പ്രകൃതി ജീവിതത്തിൻറേതായ സാദ്ധ്യതകളിലേയ്ക്ക് മനസ്സിനെ തുറന്നുവെയ്ക്കുക.

 അത് നമ്മുടെ വീടു നിർമ്മാണം മുതൽ ഭക്ഷ്യ വസ്തുക്കൾ വരെ നീണ്ടുകിടക്കുന്ന ഒരു വലിയ പദ്ധതിയാണ്.എങ്കിലും ആധുനിക സാങ്കേതികവിദ്യയും, കമ്പോളവത്ക്കരണവും കൂടിക്കുഴഞ്ഞ ഒരു സമൂഹത്തിൽ അതിനായുള്ള, ഒരു അകക്കണ്ണുതുറക്കാൻ കഴിയുകഎന്നതും ശ്രമകരമായ ഒരുകാര്യംതന്നെയാണ്.!

 വളരെ ലളിതമായ ചില ഉദാഹരണങ്ങളിലൂടെ നമുക്കിതിനെ വിശദീകരിക്കാം.

കിണർ റീചാർജിംഗ്

 തകർത്തുപെയ്യുന്ന മൺസൂൺ കാലങ്ങളെ സങ്കൽപ്പിക്കൂ...., എന്തുകൊണ്ട് നമുക്ക് കിണർ റീചാർജിംഗ് പോലെയോ, ശുദ്ധജലകുടിവെള്ള സംഭരണികളോ, പോലുള്ളവ സ്ഥാപിച്ച് വരൾച്ചക്കാലങ്ങളിൽ ശുദ്ധജല പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയുന്നില്ല...?

 തീർച്ചയായും കനത്തമഴയിൽ ലക്ഷക്കണക്കായ, ലിറ്റർ ജലം വീടിൻറെ ടെറസ്സിനുമുകളിൽ പെയ്തൊഴുകുമ്പോൾ വെറുമൊരു പി.വി.സി. പൈപ്പുപയോഗിച്ച് ശുദ്ധീകരിച്ച് കിണറുകളിലേക്കൊഴുക്കിവിട്ടാൽ തീർച്ചയായും രണ്ടോ, മൂന്നോവർഷങ്ങൾക്കകം, എത്ര കടുത്തവേനലിലും വറ്റാത്ത തെളിഞ്ഞുശുദ്ധമായ നീരുറവ നമുക്ക് സ്വന്തം വീട്ടുമുറ്റത്ത് നിർമ്മിച്ചെടുക്കാം. ! 

മാലിന്യ നിർമ്മാർജ്ജനം

അതുപോലെതന്നെ, വളരെ പ്രാധാന്യമർഹിക്കുന്ന മറ്റൊന്നാണ് വേസ്റ്റ് നിർമ്മാർജ്ജനം. 

വളരെ അലസമായി വലിച്ചെറിയുന്ന അടുക്കളമാലിന്യങ്ങൾ രണ്ട് പി.വി.സി. പൈപ്പുകൾ മണ്ണിൽ നാട്ടി അതിൽ മാലിന്യം നിക്ഷേപിച്ച് ഉണ്ടാക്കിയെടുക്കാവുന്ന, ജൈവവളങ്ങൾ, പച്ചക്കറിത്തോട്ടങ്ങൾക്കും, അതിൽനിന്നുതന്നെ നിർമ്മിക്കുന്ന ബയോഗ്യാസും, സോളാറിൽനിന്ന് ഉത്പാദിപ്പിക്കാവുന്ന വൈദ്യുതിയുമെല്ലാം, കുടുംബബജറ്റിനെ താളം തെറ്റാതെ സംരക്ഷിക്കാൻ പര്യാപ്തമാകുന്നതും.തുടരെയുണ്ടാകുന്ന വിലവർദ്ധനവിൽ നിന്നും നിത്യജീവിതത്തെ അകറ്റിനിർത്തുവാനും ഏവർക്കും സഹായകരമാണ്.

  

 


https://www.vlcommunications.in/2024/07/blog-post.html
  പ്രകൃതിജീവിതം

അടുക്കളത്തോട്ടം


കൂടാതെ ഇതിനെല്ലാം പിൻതുണക്കുന്ന  രീതിയിൽ,, ഇപ്പോൾ സർക്കാർ അധീനതയിലുള്ള  ഹോട്ടി കൽച്ചർ സ്ഥാപനങ്ങൾ,   ഒരു കുടുംബത്തിലേക്കാവശ്യമായ, പച്ചക്കറി തൈകളും, വിത്തുകളുമെല്ലാം ആവശ്യമെങ്കിൽ സ്വന്തം വീട്ടുമുറ്റത്ത് എത്തിച്ചുതരികയും, അതിനെ പരിപാലിക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും നൽകിവരുന്നുണ്ട്.

ഇനി വീട്ടുമുറ്റത്ത് അൽപ്പം പോലും സ്ഥലമില്ലന്ന് വ്യാകുലപ്പെടുന്നവർക്കാകട്ടെ, മട്ടുപ്പാവിൽ സമൃദ്ധമായ ഒരുപച്ചക്കറി ഉദ്യാനം തന്നെ ഒരുക്കാവുന്നതാണ്. മാത്രമല്ല മട്ടുപ്പാവ് കൃഷിമൂലം വീടിൻറെ കോൺക്രീറ്റിൽ നിന്നുള്ള ചൂട് കുറക്കുവാനും വീട്ടുപരിസരത്ത് ശുദ്ധവായു ലഭിക്കുവാനും അത് സഹായകരവുമാണ്.

മായം കലരാത്ത ഭക്ഷണം

 അതുപോലെ തന്നെ ഏറെ അസുഖങ്ങൾക്കുകാരണമാകുന്ന മറ്റൊന്നാണ് നാം വലിയ വിലകൊടുത്തും, സ്വാദിഷ്ടവുമായി കഴിക്കുന്ന ഫാസ്റ്റ് ഫുഡുകൾ.  അമിതമായ ഫാസ്റ്റുഫുഡ് ഉപയോഗവും, ഡ്രിംഗ്സുമെല്ലാം നിരവധി രോഗങ്ങളുടെ മൂലകാരണങ്ങൾ കൂടിയാണ്.

നമ്മുടെ വീട്ടുമുറ്റത്ത് തന്നെ യാതൊരുവളപ്രയോഗമോ, ബുദ്ധിമുട്ടോകൂടാതെ വളർത്തിയെടുക്കാവുന്ന മാവ്, പ്ളാവ്, പേര, നെല്ലി, ചാമ്പ, കൂടാതെ ചേമ്പ്, ചേന, കപ്പ, ഇവയെല്ലാം നിരവധിപോഷകങ്ങളുടെ കലവറയും, സമൃദ്ധമായി നാട്ടിൻ പുറങ്ങളിൽ വളർത്തിയെടുക്കാവുന്ന മൂല്യവത്തായ ഭക്ഷണവിഭവങ്ങളുമാണ്.

ഇങ്ങിനെ പറഞ്ഞുതുടങ്ങിയാൽ ഏറെ, ഉണ്ടന്നിരിക്കേ നമ്മുടെ സ്വന്തം ചുറ്റുപാടുകളും, ജീവിതവും, ഏറെ സൗന്ദര്യമുള്ളതും, ആരോഗ്യകരവുമായി തീർക്കുവാൻ നമ്മളിൽ ഓരോരുത്തർക്കും സ്വന്തം ഇടങ്ങളിൽ ഇത്തരം ഓരോ മാർഗ്ഗങ്ങൾ പരീക്ഷിക്കാവുന്നതും. നമ്മുടെ കുടുബസംവിധാനങ്ങളെ വളരെ ആരോഗ്യകരമായരീതിയിൽ മുന്നോട്ടുനയിക്കുവാനും നമുക്ക് കഴിയുന്നതിൂടെ മാത്രമേ ഒരു പ്രകൃതിജീവിതമെന്നസങ്കൽപ്പത്തിലേയ്ക്ക് നമുക്ക് എത്തിച്ചേരാനാകൂ.

മരങ്ങൾ നട്ടുപിടിപ്പിക്കാം

 ഇക്കാലത്ത്, സ്വന്തം ഇടങ്ങളിൽ,  ഒരു മരം വെച്ചുപിടിപ്പിക്കുന്നതുപോലും നാളത്തെ തലമുറയ്ക്കായുള്ള ഒരു വലിയ, കരുതലാണന്നിരിക്കേ.. അത് വീടിനുചുറ്റും പ്രസരിപ്പിക്കുന്ന പോസിറ്റീവ് എനർജിയും നൽകുന്ന സുഖവും, ശീതളിമയൊന്നും, ചെറുതല്ല.

എന്തായാലും കഠിനമായ രോഗപീഢകളോ, ദാരിദ്യമോ, ഇല്ലാത്ത ആരോഗ്യകരമായ ഒരു ജീവിതാവസ്ഥയ്ക്കും, മികച്ച ഒരു സാമൂഹ്യാവസ്ഥ കൈവരിക്കുന്നതിനും പ്രകൃതിജീവിതം എന്ന സാദ്ധ്യതയ്‌ക്കപ്പുറത്തേയ്ക്ക് മറ്റെന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചുനടന്നാൽ, തീർച്ചയായും മറ്റൊന്നുമില്ലന്നുതന്നെ നിസ്സംശയം പറയാം.

അതിനായി ഒരു പുതു സംസ്ക്കാരം രൂപപ്പെടുത്തിയെടുക്കുകയും, മനുഷ്യർ കാലാനുസൃതമായ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, സ്വയം മാറിത്തീരുകയും ചെയ്തുകൊണ്ടും,മാത്രമേ, പുതിയ കാലം മനുഷ്യജീവിതത്തിന് മുന്നിൽ ഉയർത്തുന്ന ഏതുവെല്ലു വിളികളേയും അതിജീവിച്ച് ഒരുമുന്നേറ്റം മനുഷ്യകുലത്തിന് സാദ്ധ്യമാകൂ.!

 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌