/ കഞ്ഞി രോഗാവസ്ഥകളിലെ മികച്ച ഭക്ഷണം. ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

Unlocking Ikigai: The Ultimate Okinawan Secret to Longevity

  The Science of Longevity: The Essence of Ikigai Okinawa, located at the southernmost tip of Japan, is a breathtaking archipelago of about 160 islands, renowned for its pristine beaches and vibrant coral reefs. However, it isn't just its natural beauty that captures global attention, but its people: Okinawa is home to one of the highest concentrations of centenarians (people living past the age of 100) in the world. Living Without the Concept of "Retirement" In the Okinawan language, the word "retirement" does not even exist. From a Western perspective, we spend our entire youth working toward a distant day when we can finally stop. But Okinawans never stop. They are always beautifully engaged in their life's purpose. This does not mean they are trapped in a 9-to-5 corporate grind. Instead, once their primary career ends, they transition completely into doing what they love most. For some, it is tending to a backyard garden; for others, it is designing, tai...

കഞ്ഞി രോഗാവസ്ഥകളിലെ മികച്ച ഭക്ഷണം.



കഞ്ഞിയുടെ ഗുണങ്ങൾ

മലയാളികളുടെ ഭക്ഷണ സംസ്ക്കാരത്തിൽ കഞ്ഞിക്ക് പ്രമുഖ സ്ഥാനമുണ്ട്. ദഹനപ്ര ക്രിയയെ ഏറെ സഹായിക്കുന്ന കഞ്ഞി പരമ്പരാഗത ഭക്ഷണമെന്നു പറയാവുന്ന പഴങ്കഞ്ഞിയിൽ നിന്ന് തുടങ്ങി, ഇപ്പോൾ ഉലുവക്കഞ്ഞി, പാത്രക്കഞ്ഞി, (കർക്കിടകക്കഞ്ഞി ) എന്നിങ്ങിനെ വിവിധ പേരുകളിൽ എത്തി നിൽക്കുന്നു.


https://www.vlcommunications.in/2026/02/blog-post_14.html
കഞ്ഞി രോഗാവസ്ഥകളിലെ മികച്ച ഭക്ഷണം.


കൂടാതെ കഞ്ഞിയിൽ വളരെ വ്യത്യസ്തമായ തരം ചേരുവകൾ ഉൾപ്പെടുത്തി വൻകിട റെസ്റ്റോറൻ്റുകളിൽ, തീൻ മേശകളിൽ പോലും കഞ്ഞി, ഭക്ഷണവിഭവങ്ങളിലെ മുഖ്യ ഇനങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.

ഇങ്ങിനെയൊക്കെയായിരിക്കേ, നമ്മുടെ ഗൃഹാന്തരീക്ഷത്തിലും ജീവിത സാഹചര്യങ്ങളിലും കഞ്ഞിയെന്ന ഭക്ഷണവിഭവത്തിന് വളരെ വലിയ ഒരു സ്ഥാനം തന്നെയാണ് ഉള്ളത്.

അതിൻ്റെ പ്രധാന കാര്യങ്ങളിൽ ഒന്ന്, അക്കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന അതി രൂക്ഷമായ ദാരിദ്ര്യാവസ്ഥകളായിരുന്നു.

അക്കാലത്ത് മുഴുപ്പട്ടിണിയിലും, സാമ്പത്തിക പരാധീനതകളിലും പെട്ടിരുന്ന മനുഷ്യരുടെ മുഖ്യ ആശ്രയം, ഇപ്പോഴും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന റേഷൻ കടകൾ വഴിയുള്ള അരിയും , പല വ്യഞ്ജനങ്ങളുമാണ് .

ഒരു മാസക്കാലയളവിലേക്ക് വാങ്ങുന്ന റേഷനരി വാങ്ങിയുണ്ടാക്കുന്ന കഞ്ഞിയും , പപ്പടം ചുട്ടെടുത്തതോ , പറമ്പിൽ നിന്നും വീണുകിട്ടുന്ന നാളികേരവും, മാങ്ങയും ഉപയോഗിച്ചുള്ള ചമ്മന്തിയുമൊക്കെ ഭക്ഷിച്ചു കൊണ്ടാണ്, അക്കാലത്തെ ഭൂരിപക്ഷം വരുന്ന സാധാരണ മലയാളികളെല്ലാം ജീവിതം തള്ളിനീക്കുന്നത്.


https://www.vlcommunications.in/2026/02/blog-post_14.html
കഞ്ഞി രോഗാവസ്ഥകളിലെ മികച്ച ഭക്ഷണം.


അക്കാലത്തും കഞ്ഞി എന്തുകൊണ്ട് പ്രിയപ്പെട്ട ഭക്ഷ്യവസ്തു ആകുന്നു എന്ന് ചോദിച്ചാൽ, റേഷൻ കട വഴി കുറഞ്ഞ വിലയ്ക്ക് അരികിടുന്നു എന്നതിന് പുറമേ, കഞ്ഞിക്കൊപ്പം കഴിക്കുവാൻ മറ്റു കറികളൊന്നും ഇല്ലങ്കിൽ തന്നെയും, അൽപ്പം ഉപ്പും ഒരു പച്ചമുളകും അറിഞ്ഞിട്ടും അത് കഴിക്കാമെന്നതു കൂടിയാണ്.

കൂടാതെ, തലേന്ന് ബാക്കി വരുന്ന കഞ്ഞി ഒരു മൺകലത്തിലൊഴിച്ചു വെച്ച് പഴങ്കഞ്ഞിയായതിന് ശേഷം, പ്രഭാത ഭക്ഷണത്തിനായും ഉപയോഗിക്കാം .

അക്കാലത്ത് രാവിലെ സ്‌കൂളിൽ പോകുന്ന കുട്ടികൾക്കും, ജോലിക്കായി വീടുകളിൽ നിന്നും ഇറങ്ങുന്ന പുരുഷന്മാർക്കുമെല്ലാം, അത് വളരെ മികച്ച ഒരു ഭക്ഷ്യവസ്തു കൂടിയായിരുന്നു. 

കാലം പിന്നീട് പതിയെ മുന്നോട്ട് നീങ്ങവേ , മനുഷ്യരുടെ സാമ്പത്തിക സ്ഥിതിയും, ജീവിത സൗകര്യങ്ങളും, ഭക്ഷണ രുചികളുമെല്ലാം മാറിത്തുടങ്ങിയപ്പോൾ കഞ്ഞി ഒരു പ്രത്യേക തരം ഫാഷനായി ബ്രാൻറ് ചെയ്യപ്പെട്ടു. എങ്കിൽപ്പോലും എവിടേയും വിവിധ രോഗങ്ങൾക്കിടയിൽ ബുദ്ധിമുട്ടുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണവും കൂടിയായി കഞ്ഞി ഇപ്പോഴും സ്ഥാനം പിടിക്കുന്നു.

എന്തുകൊണ്ട് രോഗാവസ്ഥകളിൽ കഞ്ഞി ?

ദഹനപ്രക്രിയ എളുപ്പമാക്കുന്നു എന്നത്  തന്നെയാണ് കഞ്ഞിയുടെ ഏറ്റവും വലിയ ഗുണവശം. 


https://www.vlcommunications.in/2026/02/blog-post_14.html
കഞ്ഞി രോഗാവസ്ഥകളിലെ മികച്ച ഭക്ഷണം.


മനുഷ്യരുടെ രോഗാതുരമായ അവസ്ഥയിൽ ദഹന പ്രക്രിയ അത്ര സുഗമമല്ലാതാവുന്ന സാഹചര്യത്തിൽ നന്നായി വെന്ത് ദ്രവരൂപത്തിലുള്ള കഞ്ഞി ശരീരത്തിന് വലിയ അദ്ധ്വാനമിയാതെ തന്നെ ദഹനം സാദ്ധ്യമാക്കുന്നു.

ജലാംശം നിലനിർത്തുന്നു.

കൂടാതെ, പലപ്പോഴും പിടിപെടുന്ന പനി പോലുള്ള രോഗാവസ്ഥകളിൽ ശരീരത്തിൽ വളരെ പെട്ടെന്ന് നിർജ്ജലീകരണം സംഭവിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ ശരീരത്തിലെ ജലാംശം നിലനിർത്താനും കഞ്ഞി ഉത്തമമായ ഒരു ഭക്ഷണമാണ്. കൂടാതെ കഞ്ഞിയിൽ അടങ്ങിയിട്ടുള്ള കാർബോ ഹൈഡ്രേറ്റ് ശരീരത്തിൻ്റെ അകറ്റി ശരീരത്തിന് മികച്ച ക്ഷീണം നൽകുന്നു.

കഞ്ഞിവെള്ളം

കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുള്ള ധാരാളം വൈറ്റമിനുകളും ലവണങ്ങളും ശരീരത്തിന് മികച്ച പ്രതിരോധശേഷി നൽകുന്നതോടൊപ്പം, മലബന്ധം, വയറിളക്കം എന്നിവയെ നിയന്ത്രിക്കാനും ഗുണപ്രദമാണ്. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ളിട്ടുള്ളിട്ടുള്ള ആൻറിഓക്സിഡൻറുകൾ ചർമ്മ സംരക്ഷണത്തിനും, പ്രോട്ടീൻ തുടങ്ങിയവ തലമുടി നന്നായി വളരുന്നതിനും, മുടിയിഴകൾക്ക് ബലം നൽകാനുമെല്ലാം സഹായകരമാണ്.

കഞ്ഞിക്കൊപ്പം പരമ്പരാഗത കൂട്ടുകൾ

ശാസ്ത്രം ഇത്രത്തോളമൊന്നും വികസിച്ചിട്ടില്ലാത്ത പഴയ കാലങ്ങളിലെ തലമുറ കഞ്ഞിക്കൊപ്പമുള്ള പരമ്പരാഗത കൂട്ടങ്ങൾ ചേർത്തുവെച്ചിരിക്കുന്നത് എത്രയേറെ മനോഹരമായാണ്. കഞ്ഞി മാത്രം കഴിക്കുമ്പോൾ അതിൽ നാരുകളും , പ്രോട്ടീനുകളും കുറവായിരിക്കും. എന്തായാലും അത് പരിഹരിക്കുവാൻ പാകത്തിലാണ് കഞ്ഞിക്കൊപ്പം ചെറുപയർ പുഴുങ്ങിയത് / ചെ റു പയർ മെഴുക്കുപുരട്ടി ഇതെല്ലാം അതിൻ്റെ മികച്ച കോമ്പിനേഷനാക്കി മാറ്റി.


ഇഞ്ചി ചേർത്ത തേങ്ങാ ചമ്മന്തി

ചമ്മന്തിയിൽ ചേർക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വേപ്പില എന്നിവയെല്ലാം ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. കൂടാതെ ഇഞ്ചി ദഹനത്തെ സഹായിക്കുകയും പനി സമയത്തെ വായിലുണ്ടാകുന്ന രുചിക്കുറവിനെ നീക്കുവാനും ഉപകാരപ്രദമാണ്.

പയർ വർഗ്ഗങ്ങൾ

മറ്റൊന്ന് കഞ്ഞിയോടൊപ്പം കഴിക്കുന്ന പയർ വർഗ്ഗങ്ങളാണ്. കഞ്ഞിയും, കപ്പയും , കഞ്ഞിയും പയറും, കഞ്ഞിയും ചമ്മന്തിയും, കഞ്ഞിയും തൈരും, കഞ്ഞിയും മീൻകറിയും ഇങ്ങിനെ നീണ്ടുപോകുന്ന വിവിധ തരം കോമ്പിനേഷനുകളിൽ കഞ്ഞിക്കൊപ്പം പയർ കഴിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള നാരുകൾ കഞ്ഞി കുടിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ഷുഗർ വർദ്ധനവിനെ പ്രതിരോധിക്കുവാൻ ഏറെ സഹായകരമാണ്.

പ്രമേഹ രോഗമുള്ളവർ

പ്രമേഹ രോഗമുള്ളവർ വെളുത്ത അരി ഉപയോഗിച്ച് ഉണ്ടാക്കിയ കഞ്ഞി ഉപേക്ഷിച്ച് , തവിട് കളയാത്ത മട്ട അരി പോലുള്ളവ കൊണ്ട് ഉണ്ടാക്കിയ കഞ്ഞിയോടൊപ്പം ഏതെങ്കിലും പയർ വർഗ്ഗങ്ങൾക്കൊപ്പം കഴിക്കുന്നതാകും ഉചിതം. അങ്ങിനെ കഞ്ഞി എന്നത് മലയാളികൾക്കു മാത്രമല്ല , ലോകത്തെവിടെയുമുള്ള മനുഷ്യർക്ക് ഉത്തമഭക്ഷണം തന്നെ .




 
 
Title of a News Article

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌