ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

Organic Ragi Chiratta Puttu Recipe for Diabetes | Traditional Kerala Breakfast

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

ചക്ക കാൻസറിനെ തടയുമോ ?




https://www.vlcommunications.in/2026/06/jackfruit-benefits-for-cancer-prevention.html

ചക്ക കഴിച്ചാൽ കാൻസറിനെ പ്രതിരോധിക്കാൻ കഴിയുമോ?

മലയാളികളുടെ വളരെ പ്രിയപ്പെട്ട ഒരു നാടൻ ഭക്ഷണമാണ് ചക്ക. പണ്ട് വറുതിക്കാലത്ത് വിശപ്പു മാറ്റാൻ കഴിച്ചിരുന്ന ഒരു ഭക്ഷണമാണ് ചക്കയെങ്കിൽ കൂടിയും, ഇന്ന് അതിൻ്റെ സവിശേഷ രുചിയും ഗുണങ്ങളും തിരിച്ചറിഞ്ഞ് ലോകത്തിന് മുഴുവൻ പ്രിയങ്കരമായിത്തീരുന്ന മികച്ച ഭക്ഷ്യവിഭവമായി ചക്ക മാറി കഴിഞ്ഞു. അതിനാൽത്തന്നെ ചക്കയെ ക്കുറിച്ചു പറയുമ്പോൾ എല്ലാവരും സാധാരണ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ചക്ക ക്യാൻസർ മാറ്റുമോ? (Can Jackfruit prevent cancer ?) അതിനാൽ സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനെക്കുറിച്ച് പലതരം പ്രചരണങ്ങൾ നടക്കുന്നുണ്ടെങ്കിലും, വസ്തുതകൾ എന്താണന്ന് പരിശോധിക്കാം. 

ചക്ക അനേകം പോഷകങ്ങളുടെ കലവറ. ( Jackfruit ; Nutrition Profile )

ചക്ക വെറുമൊരു വയർ നിറയ്ക്കുവാനുള്ള ഭക്ഷണമല്ല. അനേകം വിറ്റാമിനുകളും, മിനറലുകളും അടങ്ങിയ ഒരു ഭക്ഷണമാണ് പ്രത്യേകിച്ചും കാൻസർ പ്രതിരോധത്തിന് ആവശ്യമായ താഴെ പറയുന്ന ഘടകങ്ങൾ ചക്കയിൽ സുലഭമാണ്. ( പ്രത്യേകിച്ച് പച്ച ചക്കയിൽ) 
* ധാരാളം നാരുകൾ ( Dietary Fiber)
*ശക്തിയേറിയ ആൻ്റി ഓക്സിഡൻ്റുകൾ (Antioxidants - Vitamin C,A )
* ഫൈറ്റോകെമിക്കലുകൾ -  (Phytochemicals / Phytonutritents ) 

ചക്ക കാൻസർ പ്രതിരോധിക്കുമോ?                                                                                (Jackfruit and Cancer Prevention; The Seience )

ശാസ്ത്രീയ പഠനങ്ങളിൽ, ചക്ക ഒരിക്കലും കാൻസറിന് എതിരെയുള്ള ഒരു മരുന്നായി പ്രവർത്തിക്കില്ല. എന്നാൽ കാൻസർ വരാനുള്ള സാദ്ധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില സവിശേഷതകൾ ഇതിനുണ്ട്. അത് എന്താണന്ന് നോക്കാം

വൻ കുടലിലെ കാൻസർ തടയും . നാരുകൾ . (Fiber against colorectal cancer)

പച്ച ചക്കയിൽ ധാരാളമായി അടങ്ങിയിട്ടുള്ള നാരുകൾ ദഹനത്തോടൊപ്പം മലബന്ധവും സുഗമമാക്കുന്നു.
*പ്രവർത്തനരീതി
ദഹനനാളത്തിലെ മാലിന്യങ്ങളെ പുറന്തള്ളുവാൻ നാരുകൾ സഹായിക്കുന്നു.  ഇതിലൂടെ കാൻസറിന് കാരണമായേക്കാവുന്ന ദോഷകരമായ പദാർഥങ്ങൾ കുടലിലെ കോശങ്ങളുമായി സമ്പർക്കത്തിൽ വരുന്നത് കുറയുന്നു. ഇത് വൻകുടലിൽ വരാവുന്ന കാൻസർ (Colorectal cancer) സാദ്ധ്യത ഗണ്യമായി കുറയ്ക്കുന്നു.

കോശങ്ങളെ സംരക്ഷിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ . (Antioxidants for Cell Protection) 

ചക്കയിൽ വിറ്റാമിൻ സി, വിറ്റാമിൻ സി, ഫ്ലേവനോയിഡുകൾ ധാരാളമായുണ്ട്. ഇവ മികച്ച ആൻ്റി ഓക്സിഡൻ്റുകളാണ്. 

*ഇവ എങ്ങിനെ പ്രവർത്തിക്കും?

നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുവാൻ ആൻ്റി ഓക്സിഡൻ്റുകൾ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്സ് ആണ് കോശങ്ങളെ പലപ്പോഴും കാൻസർ കോശങ്ങളാക്കി മാറ്റുന്നത്. ഈ പ്രക്രിയയെ തടയുകയാണ് ചക്കയിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്സിഡൻ്റുകൾ ചെയ്യുന്നത്.

https://www.vlcommunications.in/2026/06/jackfruit-benefits-for-cancer-prevention.html
ചക്ക കാൻസറിനെ തടയുമോ ?


ഫൈറ്റോകെമിക്കലുകൾ (Phytochemicals )

ലിഗ്നാനുകൾ ( lignans )
ഐസോഫ്ലേവോണുകൾ ( isoflovanes) സോപ്പോണിനുകൾ ( saponins ) തുടങ്ങിയ ഫൈറ്റോ കെമിക്കലുകൾ ചക്കയിലുണ്ട്. 

ഈ സസ്യ ഘടകങ്ങൾക്ക് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുവാനും, (anti-proliferative) ശരീരത്തിലുണ്ടാകുന്ന നീർവീക്കം കുറയ്ക്കുവാനും കഴിവുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ചക്കയിലെ ആർട്ടോ കാർപ്പിൻ (Artocarpin) എന്ന ഘടകം കാൻസർ കോശങ്ങളെ നശിപ്പിക്കുവാൻ സഹായിച്ചേക്കാമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

ജകാളിൻ പ്രോട്ടീൻ ( Jacalin Protein ) 

ചക്കയിൽ അടങ്ങിയിട്ടുള്ള ജകാളിൻ എന്ന പ്രത്യേക പ്രോട്ടീൻ ചില തരം കാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദീഭവിപ്പിക്കുവാൻ സഹായിക്കുമെന്ന് പ്രാഥമിക ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ചക്ക കാൻസറിനുള്ള മരുന്നല്ല

ചക്കക്ക് കാൻസർരോഗത്തെ മേൽപ്പറഞ്ഞ രീതിയിലെല്ലാം പ്രതിരോധിക്കുവാനുള്ള കഴിവുണ്ടെങ്കിലും അത് ഒരിക്കലും കാൻസറിന് എതിരേയുള്ള ഒരു മരുന്നല്ല. 

കാൻസർ സാദ്ധ്യതകൾ കുറക്കാൻ എങ്ങിനെ ചക്ക നമുക്ക് ഭക്ഷണത്തിൻ്റെ ഭാഗമാക്കാം?

മുകളിൽ പറഞ്ഞതുപോലെ പഴയ കാലത്ത് മനുഷ്യർ മൂന്നു നേരവും ചക്കയാണ് ഭക്ഷിച്ചിരുന്നതെങ്കിലും ഇന്ന് അത് നാട്ടിൻപുറങ്ങളിൽ പോലും ചക്ക അപൂർവ്വമാണ്. എങ്കിലും സീസൺ സമയങ്ങളിലും, അല്ലാതെയുമെല്ലാം ആഴ്ചയിൽ ഒരു തവണയെങ്കിലും ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ അത് നല്ലതാണ്.
പച്ചച്ചക്ക - ചക്കപ്പുഴുക്ക്, ചക്ക തോരൻ, ചക്ക കറി ഇങ്ങിനെയെല്ലാം ചക്ക കഴിക്കാവുന്നതും കൂടാതെ ഇവ.  നാരുകളാൽ സമ്പന്നവുമാണ്.

ചക്കപ്പഴം - മിതമായ അളവിൽ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ ലഭിക്കുവാൻ സഹായിക്കും.  ( എങ്കിലും പ്രമേഹ രോഗികൾ ചക്കപ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്)


https://www.vlcommunications.in/2026/06/jackfruit-benefits-for-cancer-prevention.html
ചക്ക കാൻസറിനെ തടയുമോ?



 ചക്കക്കുരു -ഇതും വിവിധ തരം  പോഷകഗുണമുള്ളതു തന്നെയാണ്, അതിനാൽ ഇതും കറികളിൽപ്പെടുത്തി കഴിക്കാം.


ഒറ്റവാക്കിൽ നാട്ടിൻപുറങ്ങളിൽ സുലഭമായി കിട്ടിയിരുന്ന ചക്ക എന്തുകൊണ്ടും ഒരു സൂപ്പർ ഫുഡ് തന്നെയാണ്. അതിൽ അടങ്ങിയിരിക്കുന്ന നാരുകൾ, ആൻ്റി ഓക്സിഡൻ്റുകൾ, ഫൈറ്റോകെമിക്കലുകൾ, എന്നിവ നമ്മുടെ ശരീരത്തിൻ്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, കാൻസർ പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കുവാനും ശേഷിയുള്ളവയും തന്നെയാണ്. 

ഈ ലേഖനത്തിൽ പറയുന്നതായ കാര്യങ്ങൾ അറിവിനായി മാത്രമുള്ളതാണ്. ഇത് വൈദ്യോപദേശമായി കണക്കാക്കരുത്. അതിനാൽ നിങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നമുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രം ആവശ്യമായ മാറ്റം ഭക്ഷണകാര്യങ്ങളിൽ വരുത്തുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...