ആധുനിക വീട് നിർമ്മാണവും വാസ്തുശാസ്ത്രവും


 കാലങ്ങളായി അനേകം മനുഷ്യരെ വിഷമവൃത്തത്തിലാക്കുന്ന ഒരു വലിയ ചോദ്യമാണ് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട വാസ്തു. 

 എന്നാൽ, കേരളത്തിൽ അണുകുടുംബ ജീവിതവ്യവസ്ഥയിൽ മൂന്ന് സെൻ്റിലും, നാല് സെൻ്റിലും നിർമ്മിക്കപ്പെടുന്ന വീടുകൾക്ക് എങ്ങിനെയാണ് വാസ്തു പരിഗണിക്കപ്പെടുക ?

 അതല്ലെങ്കിൽ അത് സാദ്ധ്യമാകുന്ന ഒന്നാണോ? 

https://www.vlcommunications.in/2025/08/blog-post_24.html
ആധുനിക വീട് നിർമ്മാണവും വാസ്തുശാസ്ത്രവും


കേരളത്തിലെ പ്രമുഖനായ ഒരു വാസ്തു ശാസ്ത്രജ്ഞനുമായാണ് സംശയങ്ങൾ പങ്കുവെച്ചത്. അതിന് കാരണമായി ഭവിച്ചത്, നിർമ്മാണ ഘട്ടത്തിലുള്ള ഒരു വീടിൻ്റെ അടുക്കളയെ സംബന്ധിക്കുന്ന തർക്കവും.!

വാസ്തു വിദഗ്ദ്ധൻ്റെ അഭിപ്രായത്തിൽ, വീടിൻ്റെ അടുക്കള ശരിയായ രീതിയിൽ വരേണ്ടത് തെക്ക് കിഴക്കേമൂലയിലാണ്, !

 എന്നാൽ വീടിൻ്റെ വടക്ക് പടിഞ്ഞാറെ മൂലയാണ് അടുക്കളയുടെ യഥാർത്ഥസ്ഥാനമെന്ന് മറ്റൊരു വാസ്തു വിദഗ്ധനും.

 ഈ പറയുന്നതൊന്നുമല്ല, അടുക്കളയാണങ്കിൽ അതിൻറ ശരിയായ സ്ഥാനം, വടക്കുകിഴക്കേമൂലയിലാണന്ന് ഈ രംഗത്ത് അനേക വർഷം പരിചയം സിദ്ധിച്ച മറ്റൊരു വാസ്തു വിദഗ്ധനും സമർഥിച്ചതോടെ പാവം വീട്ടുടമ വല്ലാത്ത പ്രതിസന്ധിയിലായി .!

എങ്കിലും, ഇതിനെല്ലാം പലവിധ ന്യായീകരണങ്ങൾ , പലരും പറഞ്ഞെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ, അടുത്തുള്ള വീട്ടുകാരുടെ നിഴൽ സ്വന്തം വീട്ടിലേക്ക് പതിക്കാതെ, എന്നാൽ അത്യാവശ്യത്തിന് വായുവും, വെളിച്ചവും കയറിയിറങ്ങുന്ന ഒരു വീട് എങ്ങിനെ ചെറിയ പ്ലോട്ടിൽ നിർമ്മിച്ചെടുക്കാമെന്നതാണ് വലിയൊരു വിഭാഗം മലയാളി സമൂഹവും ചിന്തിക്കുന്നത്.

അതുകൊണ്ടാകണം, ഇപ്പോഴത്തെ മനുഷ്യരുടെ ജീവിതാവസ്ഥയും, കാലഘട്ടവും പരിഗണിച്ച് വാസ്തുവിനേയും , അതിൻ്റെ പ്രയോഗത്തേയും കുറിച്ച് ചിന്തിക്കുന്നവർ പോലും പറയുന്നത്. ആദ്യം നിങ്ങൾ നിങ്ങളെ മനസ്സിനിണങ്ങുന്നതും, സൗകര്യപ്രദവുമായ ഒരു സ്ഥലം കണ്ടെത്തൂ.. അത് പ്രധാനമായിട്ടുള്ളതാണ്.

 അതാകട്ടെ, പരമ്പരാഗത അവകാശങ്ങളാൽ സിദ്ധിച്ചതോ, പണം കൊടുത്തു വാങ്ങിയതോ, ഇനി അതൊന്നുമല്ല, സൗജന്യമായി കിട്ടിയതോ ആണെങ്കിൽ പോലും നിങ്ങളുടെ മനസ്സ് പൂർണ്ണമായും ആ സ്ഥലം - കാലങ്ങളെയൊന്നും പിന്തുണക്കാത്തപക്ഷം പക്ഷം വിട്ടുകളയുന്നതാകും നല്ലത്!

https://www.vlcommunications.in/2025/08/blog-post_24.html
ആധുനിക വീട് നിർമ്മാണവും വാസ്തുശാസ്ത്രവും


പിന്നീട് , വീടു നിർമ്മാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും, . വൈദ്യുതി, ജലം, റോഡ് ഇവയെല്ലാം ഉണ്ടെന്ന്   ഉറപ്പുവരുത്തുകയുമാണ് പ്രധാനം.

 വീട് നിർമ്മാണത്തിന് തിരഞ്ഞെടുക്കുന്ന പ്രദേശത്ത് മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുവാൻ സാദ്ധ്യതയുണ്ടോയുണ്ടോ, എന്നെല്ലാം അന്വേഷിക്കുന്നതുമെല്ലാം വീടിൻറെ രൂപകൽപ്പനയ്ക്കും, അതിൻ്റെ ബജറ്റിനെക്കുറിച്ചുമെല്ലാം ധാരണയുണ്ടാക്കാൻ വളരെയേറെ സഹായിക്കും. 

ഇപ്പോൾ, കേരളത്തെ സംബന്ധിച്ചിടത്തോളം പൊടുന്നനെ മാറുന്ന കാലാവസ്ഥാ വ്യതിയാനവും അതിൻ്റെ ഭവിഷ്യത്തുകളുമെല്ലാം, മുൻകൂട്ടി കണ്ട് , തറപ്പിന് ഉയരം കൂട്ടാൻ കഴിയുന്ന വിധത്തിലോ, കടുത്ത ചൂടുകാലത്ത് അത് പ്രതിരോധിക്കാവുന്ന രീതിയിലോ, അതല്ലങ്കിൽ പ്രളയത്തിൻ്റെ സ്വന്തം ഭവനത്തിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമില്ലാത്ത വിധം തന്നെ വീട് നിർമ്മാണത്തിലും, അതിൻറെ നിർമ്മാണത്തിലുമെല്ലാം കഴിയാവുന്നത്ര ശ്രദ്ധ പുലർത്തുക.

അവസാനമായി, വീട്ടിലുള്ള മുഴുവൻ അംഗങ്ങളും, അവരുടെ പ്രായവും, ആരോഗ്യസ്ഥിതിയും, അവരുടെ ആവശ്യങ്ങളും,.. കണക്കിലെടുത്ത് എന്താണോ ആ വീടിൻ്റെ നിർമ്മാണത്തിൽ പ്രാഥമികമായി കൂടുതലായി ശ്രദ്ധ നൽകേണ്ടത്, അതിന് ആവശ്യമായ രീതിയിലും, വലിപ്പത്തിലും ഒരു സിവിൽ എഞ്ചിനീയറെക്കൊണ്ട് മനോഹരമായി പ്ലാൻ വരപ്പിച്ച് വീട് നിർമ്മിക്കുന്നതാണ് കരണീയം.

https://www.vlcommunications.in/2025/08/blog-post_24.html
ആധുനിക വീട് നിർമ്മാണവും വാസ്തുശാസ്ത്രവും


 എന്നാൽ കൃത്യമായ വാസ്തു ശാസ്ത്ര പ്രകാരം മാത്രമേ വീടുനിർമ്മാണം പാടൊള്ളൂ എന്ന് ശഠിക്കുന്നവർക്ക് തീർച്ചയായും അങ്ങിനേയുമാകാം,

 കാരണം അന്തിമമായി വീട് എന്നത് നമുക്ക് ഏറെ വിശ്വാസവും, സുരക്ഷിതത്വവും, സന്തോഷവും നൽകേണ്ട ഒരിടം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം ശാസ്ത്രങ്ങളുടെ വിശ്വാസത്തിനും, അവിശ്വാസത്തിനും പ്രാധാന്യം നൽകാതെ മനസ്സ് എന്താണോ ആവശ്യപ്പെടുന്നത് അത് തന്നെ പ്രാവർത്തികമാക്കുക,... എന്നതാണ് ശരിയായ ശാസ്ത്രവും ! സത്യവും! വിശ്വാസവും.!

Comments