രുചികരമായ നിലക്കടല - ബദാം ഷെയ്ക്ക് ക്ഷീണം അകറ്റാനും, പെട്ടെന്ന് ശാരീരികോർജ്ജം നൽകാനും, ഒരു കിടിലൻ ഹെൽത്തി ഡ്രിങ്ക് . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നിലക്കടല - ബദാം ഷെയ്ക്ക് (Peanut-Almond Milkshake) ഇത്, എങ്ങിനെ വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാമെന്നും, ഇതിൻറെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് വിശദമായി പരിശോധിക്കാം. ആവശ്യമായ ചേരുവകൾ (Ingredients) നിലക്കടല: കാൽ കപ്പ് (വറുത്ത് തൊണ്ട് കളഞ്ഞത്) ബദാം: കാൽ കപ്പ് (വെള്ളത്തിൽ കുതിർത്ത് തൊണ്ട് കളഞ്ഞത്) പാൽ: അര ലിറ്റർ (ഫ്രീസ് ചെയ്തത്) കശുവണ്ടിപ്പരിപ്പ്: 10 എണ്ണം ഈന്തപ്പഴം: 10 എണ്ണം (കുരു കളഞ്ഞത്) റോബസ്റ്റാപ്പഴം: 1 എണ്ണം (കഷണങ്ങളാക്കിയത്) ഏലക്കാപ്പൊടി: 1 എണ്ണം ഏലക്കായുടെ തൊണ്ടു കളഞ്ഞു പൊടിച്ചത് തേൻ: 2 ടേബിൾ സ്പൂൺ തയ്യാറാക്കുന്ന വിധം (Step-by-Step Preparation) പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക: ആദ്യം നിലക്കടല, ബദാം, കശുവണ്ടിപ്പരിപ്പ്, റോബസ്റ്റാപ്പഴം, ഈന്തപ്പഴം, ഏലക്കാപ്പൊടി എന്നിവയെല്ലാം ഒരു മിക്സിയുടെ ജാറിലേക്കിടുക. ഇതിലേക്ക് അൽപ്പം പാൽ ഒഴിച്ച് കട്ടകളില്ലാതെ പേസ്റ്റ് രൂപത്തിൽ നന്നായി...
റഹീമിൻറെ മോചനം; 34 കോടിയുടെ ദയാധനം. അബ്ദുൾ റഹീം കേരള ക്രൗഡ് ഫണ്ടിംഗ് 34 കോടി മലയാളി യൂണിറ്റി അൽപ്പകാലം മുൻപുള്ള ഒരു സംഭവമാണ്. അതിനാല് തന്നെ, അത് മനുഷ്യത്വം നിറഞ്ഞതും മാതൃകാപരവും, പുരോഗമനപരവും സംസ്ക്കാരസമ്പന്നവുമായ മനുഷ്യരുടെ കൂട്ടായ്മ എന്ന നിലയിൽ അതിനെ കാണുവാതിരിക്കുവാനും, പറയാതിരിക്കുവാനും സാദ്ധ്യമല്ല താനും. കാരണം, പ്രത്യേകിച്ച് കേരളത്തെക്കുറിച്ച് ഇപ്പോൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അസത്യപ്രചരണങ്ങളും, കല്ലുവെച്ച നുണക്കൂമ്പാരങ്ങൾക്കുമിടയിൽ പ്രത്യേകിച്ച് ഇന്ത്യയിൽ തന്നെ. ടൂറിസ്റ്റുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരു സ്ഥലമെന്ന രീതിയിലും ഇത്തരം മഹത്തായ മനുഷ്യരുടെ കൂട്ടായ്മകൾ ആരും അറിയാതെ പോകുന്നതും ശരിയല്ല.! ചിന്തിച്ചാൽ ആരും മൂക്കത്തു വിരൽവെച്ചുപോകുന്ന പ്രകൃതമാണ് മലയാളികളുടേത്. വിദേശങ്ങളിൽ മാത്രമല്ല. ചന്ദ്രനിൽചെന്നാൽ പോലും അവിടേയും ഒരു മലയാളിയുണ്ടാകുമെന്ന് പൊതുവിൽ ഹാസ്യരൂപേണ പറയുന്നതാണങ്കിലും, അതിലും അൽപ്പം അതിശയോക്തി കലർന്ന വാസ്‌തവമുണ്ട്. കാരണം ഏതുമേഖലകളിലും കടന്നുകയറി കഴിവുതെളിയിക്കുവാനുള്ള മലയാളികളുടെ പ്രത്യേക കഴിവാണ് അത് അർത്ഥമാക്കുന്നത്. എന്നാ...