ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

രുചിയേറും നാടൻ ചക്ക പപ്പടം | Chakka Pappadam Recipe Malayalam

സാധാരണ പപ്പടത്തിന് ഒരു അടിപൊളി പകരക്കാരൻ ചക്കക്കാലമായാൽ മലയാളികളുടെ വീടുകളിൽ ചക്കപ്പലഹാരങ്ങൾ കൊണ്ടുള്ള മേളമാണ്. ചക്കപ്പുഴുക്കും, ചക്ക അടയും, ചക്ക വറുത്തതുമെല്ലാം നമുക്ക് പ്രിയങ്കരവുമാണ് എന്നാൽ നാടൻചക്ക ( Pure Kerala Jackfruit ) കൊണ്ടുള്ള ചക്കപപ്പടം ( Chakka Pappadam ) കഴിച്ചിട്ടുണ്ടോ? രുചിയിൽ മുന്നിൽ നിൽക്കുന്ന ഈ ചക്ക പപ്പടം, വെറുതെ ഒരു രസത്തിന് കഴിക്കാൻ വേണ്ടി മാത്രമുള്ളതല്ല. അതിലുപരി നിരവധി ആരോഗ്യഗുണങ്ങൾ ചേർന്ന ഒരു ഇനം കൂടിയാണ്.  ചക്കയുടെ തനിമ ചോരാതെ തയ്യാറാക്കുന്ന ഈ നാടൻ പപ്പടം ( Traditional Papad Recipe) എങ്ങിനെയാണ് സാധാരണ പപ്പടങ്ങളിൽ നിന്ന് വ്യത്യസ്ഥമാകുന്നതെന്നും, ഇതിൻ്റെ ഗുണങ്ങളെന്തെല്ലാമാണന്നും നോക്കാം. സാധാരണ പപ്പടം കഴിക്കുമ്പോഴുണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ( പ്രത്യേകിച്ച് പ്രഷർ രോഗമുള്ളവർക്ക്) ഏതു മലയാളിക്കും ഊണുകഴിക്കുമ്പോൾ ഒന്നോ രണ്ടോ പപ്പടം കൂടിയുണ്ടങ്കിലേ ഭക്ഷണത്തിൽ ഒരു സംതൃപ്തിയുണ്ടാകൂ. എന്നാൽ പലപ്പോഴും വളരെ സ്വാദോടെ കഴിക്കുന്ന ഈ പപ്പടത്തിൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒന്നാമതായി അമിതമായ ഉപ്പ് ( High Sodium Content) ഇത് രക്തസമ്മർദ്ദമുള്ളവരെ സം...

നാടൻ മീൻ കറി റസിപ്പി | Nadan Fish Curry Recipe

മത്തിക്കറി. ( Mathi Curry)

https://www.vlcommunications.in/2026/08/nadan-fish-curry-recipe-benefits-mathi.html


ഹൃദയാരോഗ്യത്തിനും, നാഡീവ്യവസ്ഥകളുടെ പ്രവർത്തനങ്ങൾക്കുമെല്ലാം വളരെയേറെ ഗുണപ്രദമായ മത്തി കൊണ്ട് എങ്ങിനെ മികച്ച നാടൻ രുചിയിൽ ഒരു മീൻ കറിയുണ്ടാക്കാമെന്ന് നോക്കാം.

മത്തി പൊള്ളിച്ചത്. ( Mathi Pollichathu )

മത്തി കഴുകി വൃത്തിയാക്കി വരഞ്ഞത് - 10

വെളിച്ചെണ്ണ - ആവശ്യത്തിന്

ചെറിയ ഉള്ളി ചതച്ചത് - 6

ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ

വേപ്പില - 3 തണ്ട്

 പുളി പിഴിഞ്ഞത്.ചെറുനാരങ്ങ വലിപ്പത്തിൽ

വറ്റൽമുളക് -4

ഉപ്പ് - ആവശ്യത്തിന്

മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ

മുളകുപൊടി - 2 ടേബിൾ സ്പൂൺ

വേപ്പില -


മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായിക്കഴിയുമ്പോൾ ചട്ടി അടുപ്പിൽ നിന്നും ഇറക്കി വെച്ച ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക.

കുറഞ്ഞ ഫ്ലെയിമിൽ സ്റ്റൗ സെറ്റ് ചെയ്ത ശേഷം ചേരുവകൾ മൂത്ത് കഴിയുമ്പോൾ ഇഞ്ചി - വെളുത്തുള്ളി - ചതച്ചത് എന്നിവ ചേർത്ത് ഇളക്കുക.


https://www.vlcommunications.in/2026/08/nadan-fish-curry-recipe-benefits-mathi.html
ചാള പൊള്ളിച്ചത്.


പിന്നീട്  ചെറിയ ഉള്ളി ചതച്ചത് , വറ്റൽമുളക് ,  കറിവേപ്പില എന്നിവ ചേർക്കുക . ഇതെല്ലാം നന്നായി മിക്സായി നല്ല മണം വന്നു തുടങ്ങുമ്പോൾ, ആവശ്യത്തിന് വെള്ളം  ചേർത്ത് പിഴിഞ്ഞു വെച്ചിരിക്കുന്ന പുളിവെള്ളം ചേർക്കുക. പുളിവെള്ളം തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് കുറുകാൻ തുടങ്ങുന്ന മസാലക്കൂട്ടിലേക്ക് ക്ലീൻ ചെയ്ത് വരഞ്ഞെടുത്ത, മത്തി ഓരോന്നായി നിരത്താം.മത്തിയുടെ ഇരുവശവും നന്നായി മസാല പിടിക്കത്തക്ക വിധമാകണം മത്സ്യം ഇടേണ്ടത്. 

ഏകദേശം പത്ത് - പന്ത്രണ്ട് മിനിട്ട് നേരം മത്സ്യം പതിയെ ചട്ടിയിൽ തിരിച്ചും, മറിച്ചുമിട്ട് വേവിച്ചെടുക്കുക .

പിന്നീട് മസാല നന്നായി പിടിച്ച് മത്സ്യം വെന്തു കഴിയുമ്പോൾ ഒരൽപ്പം പച്ചവെളിച്ചെണ്ണ കൂടി മത്സ്യത്തിൻ്റെ മുകളിലേക്കൊഴിച്ച് ഏതാനും വേപ്പിലകൾ കൂടി വിതറി നല്ല വാഴയില വെച്ച് അൽപ്പ സമയം മൂടിവെയ്ക്കുക.

അൽപ്പ സമയത്തിന് ശേഷം ചട്ടിയിൽ പാചകം ചെയ്ത നല്ല നാടൻ മത്തിക്കറി രുചിച്ചു നോക്കൂ !

https://www.vlcommunications.in/2026/08/nadan-fish-curry-recipe-benefits-mathi.html
മത്തിപൊള്ളിച്ചത്


അറിയാം മത്തിയുടെ ഗുണങ്ങൾ.

ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും,രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാനും  സഹായകരമാണ്.

കാൽസ്യവും വിറ്റാമിൻ ഡിയും . എല്ലിൻ്റേയും, പല്ലിൻ്റേയും ബലത്തിനും ആരോഗ്യത്തിനും ആവശ്യമായ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ മത്തിയിൽ ധാരാളമായുണ്ട്. കൂടാതെ പ്രോട്ടീൻ സമ്പുഷ്ടം . ശരീരത്തിനും, കോശങ്ങളുടെ വളർച്ചക്കും,ആവശ്യമായ ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീൻ ഇതിൽ അടങ്ങിയിരിക്കുന്നു.

നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും ചുവന്ന രക്തകോശങ്ങളുടെ ഉത്പാദനത്തിനും സഹായിക്കുന്ന വിറ്റാമിൻ ബി12-ന്റെ മികച്ചൊരു ഉറവിടവും കൂടിയാണ് മത്തി.


 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...