ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

സൈനസൈറ്റിസ് തല വേദന മാറാൻ


https://www.vlcommunications.in/2026/06/foods-and-situations-to-avoid-in-sinus.html

ഒഴിവാക്കാം, ചില ഭക്ഷണ ശീലങ്ങളും, സാഹചര്യങ്ങളും

ഇന്ന് പല വിധ  ജീവിത സാഹചര്യങ്ങളാലും നിരവധിയാളുകൾ നേരിടുന്ന കനത്ത ഒരു ആരോഗ്യപ്രശ്നമാണ് സൈനസ് . എന്നാൽ സൈനസ് രോഗത്തിൽ നിന്നും മുക്തി നേടുവാൻ മരുന്നുകൾ കൊണ്ട് മാത്രം സാദ്ധ്യമല്ല. മറിച്ച് ഈ രോഗത്തിന് ഹാനികരമായി ഭവിക്കുന്ന ചില സവിശേഷ  സാഹചര്യങ്ങളും ഭക്ഷണങ്ങളുമെല്ലാം ഒഴിവാക്കിക്കൊണ്ട് നമുക്കിതിനെ ശരിയായ രീതിയിൽ പ്രതിരോധിക്കുവാനും, നിശ്ശേഷം ഇല്ലാതാക്കുവാനും സാധിക്കുമെന്നതാണ് വാസ്ഥവം . അതിനാൽ അത് എന്തെല്ലാമാണന്ന് നമുക്ക് പരിശോധിക്കാം. 

സൈനസൈറ്റിസ് (Sinusitis) രോഗത്തിൻ്റെ പ്രധാന പ്രശ്നം. രോഗശമനത്തിനായി  കഴിക്കുന്ന  മരുന്നുകളുടെ ഫലമായി രോഗം ഒരു പക്ഷേ കുറച്ചു കാലങ്ങളിലേക്ക് മാറി നിന്നേക്കാമെങ്കിലും,  ചിലപ്പോൾ തീരെ അപ്രതീക്ഷിതമായ  ഒരു നിമിഷത്തിലാകും അത് വീണ്ടും മൂർച്ഛിക്കുന്നതും, ശരീരത്തിൻ്റെ പൊതുവായ ആരോഗ്യാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതും

രൂക്ഷമായ തലവേദന , തലകറക്കം , മൂക്കടപ്പ്, ശ്വാസംമുട്ട് ഇങ്ങിനെയുള്ള രീതിയിലാകും രോഗം പലപ്പോഴും വീണ്ടും ശക്തമായി തിരിച്ചു വരുന്നത്. അതാകട്ടെ, വളരെയേറെ അസ്വസ്ഥവും, വേദനാജനകവുമായ സാഹചര്യവുമാണ് സൃഷ്ടിക്കുന്നത്.

എന്നാൽ നമ്മൾ വളരെ ബോധപൂർവ്വം തന്നെ കുറച്ചധികം കരുതലുകൾ കൈക്കൊണ്ടാൽ മരുന്നിനോടൊപ്പം തീർച്ചയായും പൂർണ്ണമായും ഭേദമാക്കാവുന്ന ഒരു രോഗം കൂടിയാണ് സൈനസൈറ്റിസ്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

അതിനാൽ, രോഗ നിയന്ത്രണത്തിൻറെ ആദ്യ ഘട്ടമെന്ന നിലയിൽ,  ശരീരത്തിൽ കൂടുതലായി കഫവും, നീർക്കെട്ടുമെല്ലാം ഉണ്ടാക്കുന്ന ഭക്ഷണപദാർഥങ്ങൾ പൂർണ്ണമായും വർജ്ജിക്കുക എന്നതാണ് ചെ
യ്യേണ്ടത്.

അതിൽ ഏറ്റവും പ്രധാനമായി തന്നെ പറയാവുന്ന ചില ഇനങ്ങളിൽ മുഖ്യമായവയാണ്,  പാൽ, പാലുത്പ്പന്നങ്ങൾ, ചായ, ക്രീം കലർന്ന ഭക്ഷണവസ്തുക്കൾ , ഐസ് ക്രീം , തൈര്, കേക്ക് തുടങ്ങിയവ. 

ഈ പറഞ്ഞ പല  ഭക്ഷണ പദാർഥങ്ങളും സൈനസൈറ്റിസിൻ്റെ ഭാഗമായി മൂക്കിലെ ദ്രാവകം (Mucus) കൂടുതൽ കട്ടിയുള്ളതാക്കാൻ കാരണമാകാറുണ്ട് . അതിനാൽ അത്തരം ഭക്ഷണങ്ങൾ   പൂർണ്ണമായും ഒഴിവാക്കുവാൻ ആദ്യം ശ്രദ്ധിക്കണം 

തണുത്തവെള്ളം, സോഫ്റ്റ് ഡ്രിംഗ്സുകൾ.


മറ്റൊന്ന് തൊണ്ടയിലും, മൂക്കിലും നീർക്കെട്ടുണ്ടാക്കുവാൻ സഹായിക്കുന്ന തണുത്ത വെള്ളം, സോഫ്റ്റ് ഡ്രിംഗ്സുകൾ, ഐസ് കലർത്തിയ ജ്യൂസുകൾ പോലുള്ളവയേയും അടിയന്തിരമായി  ഒഴിവാക്കുക .

അതുപോലെതന്നെയാണ്, നീർക്കെട്ടിന് (Inflammation) കാരണമാകുന്ന അമിതമായി മധുരമുള്ള ഭക്ഷണപദാർഥങ്ങൾ . പ്രത്യേകിച്ച് ക്രീം ചേർത്ത പലഹാരങ്ങൾ, നിറങ്ങൾ ചേർത്ത  ഭക്ഷണവസ്തുക്കൾ, ഇതല്ലാം സൈനസ് അറകളിലെ നീർക്കെട്ടിന് കാരണമാവുന്നതും,  തുടർന്ന് ചർമ്മത്തിന് വീക്കം സംഭവിക്കുവാൻ ഇടവരുത്തുകയും ചെയ്യും. അതിനാൽ ഇത്തരം ഭക്ഷ്യവസ്തുക്കളോടും സൈനസ് രോഗികൾ തീർച്ചയായും കൃത്യമായ അകലം പാലിക്കുക തന്നെ വേണം.

https://www.vlcommunications.in/2026/06/foods-and-situations-to-avoid-in-sinus.html
സൈനസ് രോഗിയാണോ? ഒഴിവാക്കാം ചിലഭക്ഷണശീലങ്ങൾ.



മറ്റൊന്ന് മൈദ കലർന്ന ഭക്ഷണങ്ങളാണ്, കൂടാതെ,  പ്രോസസ്സ് ചെയ്ത പാക്കറ്റ് ഫുഡുകൾ, ഫാസ്റ്റ് ഫുഡുകളിൽ  ചേർക്കുന്ന അജിനാമോട്ടോ (MSM) എന്നിവയെല്ലാം അലർജി കൂട്ടുവാൻ തക്ക സാധ്യതയുള്ള ഭക്ഷ്യവസ്തുക്കളാണ്.

ഭക്ഷണകാര്യങ്ങളിൽ ഇങ്ങിനെ ആരോഗ്യകരമായ ഒരു ശ്രദ്ധ പതിപ്പിക്കുമ്പോൾ തന്നെ,    നിത്യജീവിതത്തിലും, നിരന്തരം ഇടപ്പെടുന്ന  പരിസരങ്ങളെക്കുറിച്ചും ഒരു അവബോധമുണ്ടാകേണ്ടതുണ്ട്.

അതിൽ മുഖ്യമായും, പുക, പൊടി പടലങ്ങൾ എന്നിവയെല്ലാമുള്ള അന്തരീക്ഷങ്ങൾ ഈ രോഗത്തെ മൂർച്ഛിപ്പിക്കുവാൻ ഇടയാകുമ്പോൾ തന്നെ കാലാവസ്ഥയിൽ വരുന്ന   
അധിക ചൂടും , മഴയും, തണുപ്പുമെല്ലാം ഈ രോഗത്തിൻ്റെ ശക്തി കൂട്ടുവാൻ  പ്രാപ്തമായ കാര്യങ്ങളാണ്.

എയർകണ്ടീഷണറുകളുടെ ഉപയോഗം .


പലരെ സംബന്ധിച്ചും , പ്രത്യേകിച്ച് ജോലിക്കാരായവരെ സംബന്ധിച്ച് ദീർഘനേരം  കടുത്ത തണുപ്പുള്ള എസി മുറികളിൽ ഇരിക്കുന്നത് മൂലം മൂക്കിലെ വായു വരണ്ടുപോകുവാനും ദ്രാവകം കെട്ടിക്കിടക്കാനുമെല്ലാം കാരണമാകാറുണ്ട്. കൂടാതെ  എസി യുടെ കാറ്റ് നേരിട്ട് മുഖത്തേക്ക് അടിക്കുന്ന രീതിയിൽ ഇരിക്കുന്നത് ഒഴിവാക്കുകയും, വീടുകളിലാണെങ്കിൽ ഉറങ്ങുമ്പോൾ എസി ടൈമർ വെക്കുകയോ അല്ലെങ്കിൽ നേരിയ തണുപ്പിൽ (24°C - 26°C) ക്രമീകരിക്കുകയോ ചെയ്യുക.

കടുത്ത സുഗന്ധദ്രവ്യങ്ങൾ (Strong Perfumes)


മറ്റൊന്ന്, വസ്ത്രങ്ങളിൽ സ്പ്രേ ചെയ്യുന്ന തീവ്രമായ മണമുള്ള പെർഫ്യൂമുകൾ, റൂം ഫ്രെഷ്‌നറുകൾ, അഗർബത്തികൾ, കൊതുകു നിവാരിണികൾ എന്നിവയുടെയെല്ലാം ഗന്ധം അലർജിക്ക് കാരണമാകാറുണ്ട്. അതിനാൽ ഇത്തരം അന്തരീക്ഷങ്ങളിൽ നിന്ന് മാറിനിന്നില്ലെങ്കിൽ പിന്നീട് പെട്ടെന്ന് കടുത്ത തുമ്മലും തലവേദനയുമെല്ലാം ഉണ്ടാകുവാനുള്ള സാദ്ധ്യതകളോടൊപ്പം സൈനസ് രോഗം മൂർച്ഛിപ്പിക്കുകയും ചെയ്യും.

നനഞ്ഞ തലമുടിയോടെ ഇരിക്കുന്നത്


മറ്റൊന്ന് കുളി കഴിഞ്ഞ് ദീർഘനേരം നനഞ്ഞ തലമുടിയോടെ ഇരിക്കരുത്.
കുളി കഴിഞ്ഞ ഉടനെ തന്നെ തലമുടി നന്നായി ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുകയും, അതോടൊപ്പം വൈകുന്നേരമുള്ള കുളിയിൽ കഴിയുന്നതും തലയിൽ വെള്ളമൊഴിക്കാതിരിക്കുവാൻ ശ്രദ്ധിക്കുന്നതും നന്നായിരിക്കും. കാരണം തലയിലേക്ക് തണുപ്പ് പടരുന്നത് സൈനസ് രോഗമുള്ളവരെ സംബന്ധിച്ച് തലയ്ക്ക് പെട്ടെന്ന് ഭാരമുണ്ടാക്കും

തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കാം.


പലരും, ഇത്തരം രോഗത്തിൻ്റെ ഗൗരവാവസ്ഥകളെ വേണ്ട വിധം പരിഗണിക്കാതെ വളരെ നിസ്സാര കാര്യങ്ങൾ ചെയ്തു കൂട്ടുന്നതിലൂടെയും രോഗം ഗുരുതരമാക്കുവാനുള്ള സാഹചര്യങ്ങൾ ഒരുക്കാറുണ്ട്. അതിൽ ഒരു പ്രധാന കാര്യമാണ്, കനത്ത ഉച്ചവെയിലിൽ നിന്ന് കയറി വന്നയുടനെ തണുത്ത വെ
ള്ളം കുടിക്കുന്ന ശീലം. എന്നാൽ ഏതു സമയത്ത് തന്നെയായാലും തണുത്ത വെള്ളവും, ഭക്ഷണവുമെല്ലാം കഴിക്കുന്നത് സൈനസ് രോഗത്തിൻ്റെ അവസ്ഥ വളരെയേറെ  മോശമാക്കുന്നതിന് കാരണമാകും.

മുകളിൽ വിവരിച്ച ഇത്രയും കാര്യങ്ങൾ മരുന്നു കഴിക്കുന്നതോടൊപ്പം ശ്രദ്ധിക്കുമ്പോൾ തന്നെ. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നതും, കൃത്യസമയത്തുള്ള ഭക്ഷണവും, ഉറക്കവുമെല്ലാം ശീലിച്ചു കൊണ്ട്. ഈ അസുഖത്തെ വളരെ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കുവാനും തുടർന്ന് അതിൽ നിന്ന് മോചനം നേടുവാനും സഹായിക്കും.


 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...