ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

ആരോഗ്യം എങ്ങിനെ സംരക്ഷിക്കാം?



എന്താണ് ആരോഗ്യം?

https://www.vlcommunications.in/2026/02/blog-post.html
ആരോഗ്യം എങ്ങിനെ സംരക്ഷിക്കാം?


ഒറ്റവാക്കിൽപ്പറഞ്ഞാൽ തീർത്തും അസുഖങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ശാരീരികാവസ്ഥയാണ് നമ്മുടെ ആരോഗ്യമെന്നൊക്കെപ്പറയാം. അതല്ലെങ്കിൽ, ശാരീരികവും, മാനസികവുമായ സ്വസ്ഥത കൈവരിച്ച് രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ശക്തിയാർജ്ജിക്കൽ എന്നുമാകാം. ഇങ്ങിനെ പലവിധത്തിലും അതിനെ വ്യാഖ്യാനിക്കാമെങ്കിലും, ശരിയായ ഒരു ആരോഗ്യാവസ്ഥ എങ്ങിനെ സാദ്ധ്യമാകുമെന്നതാണ് മുഖ്യ ചോദ്യം.

https://www.vlcommunications.in/2026/02/blog-post.html
ആരോഗ്യം എങ്ങിനെ സംരക്ഷിക്കാം?


പ്രത്യേകിച്ച് വളരെയേറെ തിരക്കു പിടിച്ചതും, എവിടേയും രോഗാതുരമായ ഒരന്തരീക്ഷവും, പകർച്ചവ്യാധികളും കാലാവസ്ഥാ വ്യതിയാനങ്ങളുമെല്ലാമായി മനുഷ്യരുടെ ജീവിതാവസ്ഥ വളരെ മോശമായ അവസ്ഥകളിലേക്ക് മാറ്റപ്പെടുന്ന ഈ അവസ്ഥയിൽ കൃത്യമായ ഒരു ശാരീരികാരോഗ്യസംരക്ഷണം പലപ്പോഴും സാദ്ധ്യമാണോ ? 

തീർച്ചയായും സാദ്ധ്യമാകും, അതല്ലങ്കിൽ അത് സാദ്ധ്യമാക്കുവാനുള്ള ചില മുൻകൂർ കരുതലുകൾ നാം അൽപ്പം ക്ഷമാപൂർവ്വവും, ചിന്തിച്ചും കൈക്കൊള്ളണമെന്നു മാത്രം!

ആരോഗ്യം എങ്ങിനെ സംരക്ഷിക്കാം? 

അതിനായി വ്യക്തിശുചിത്വം മുതൽ , ഭക്ഷണ ക്രമീകരണങ്ങളും ആവശ്യമെങ്കിൽ യോഗയും ധ്യാനവും പോലുള്ള അനേകം വഴികൾ നമുക്കു മുന്നിൽ തുറന്നു കിടപ്പുണ്ടങ്കിൽ പോലും, കൃത്യമായ ഒരു ദിനചര്യയും, ഭക്ഷണ ശീലവും, ജീവിതശൈലിയുമെല്ലാം നാം വളരെ ബോധപൂർവ്വം തന്നെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

അതിന് വേണ്ടത് , നമ്മുടെ സ്വന്തം ശരീരത്തെ തിരിച്ചറിയുകയും, അതിനായി എന്തെല്ലാം മാറ്റങ്ങൾ വരുത്തേണ്ടതുണ്ടന്ന് ആദ്യം നിശ്ചയിക്കുകയും , അതിലേക്കുള്ള ആദ്യപടി എന്ന നിലയിൽ ഭക്ഷണകാര്യങ്ങളെ ബോധപൂർവ്വം ക്രമീകരിക്കുകയും ചെയ്യുകയെന്നതാണ്. 

കാരണം ഭക്ഷണത്തിന്, നമ്മുടെ ശരീരത്തെ നിലനിർത്തുക എന്ന ധർമ്മത്തിനപ്പുറം , ശരീരത്തെ വിവിധ രോഗാവസ്ഥയിലേക്ക് നയിക്കുന്നതിനും, രോഗങ്ങളെ മാറ്റി തീർക്കുന്നതിനും, രോഗാവസ്ഥയെ കഠിനമാക്കുന്നതിനും, സാധിക്കും.

അതിനാൽ ഭക്ഷണകാര്യങ്ങളിലും തുടർന്നുളള മറ്റ് ജീവിതചര്യകളിലുമെല്ലാം കാതലായ എന്തെല്ലാം മാറ്റങ്ങളാണ്  വരുത്തേണ്ടതെന്ന് പരിശോധിക്കാം.

ശുദ്ധീകരിക്കപ്പെട്ട കുടിവെള്ളം

വിവിധ പ്രായപരിധിയും, രോഗാവസ്ഥകളും , കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളുമെല്ലാം അനുസരിച്ച് കുടിക്കുന്ന വെള്ളത്തിൻ്റെ അളവുകൾ വ്യത്യസ്തമാകാമെങ്കിലും,  നാം രാവിലെ മുതൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

 ആവശ്യമെങ്കിൽ ഏതെങ്കിലും ആയുർവേദ ഘടകങ്ങൾ കലർന്ന പൊടിയോ, അതല്ലങ്കിൽ തുളസിയിലയോ, ജീരകമോ, ഇഞ്ചിയോ, അങ്ങിനെ താത്പ്പര്യമനുസരിച്ച് ഏതെങ്കിലുമൊന്ന് ചേർത്ത് തിളപ്പിച്ചാറ്റിയെടുത്ത വെള്ളമോ, അതല്ലങ്കിൽ നന്നായി ശുദ്ധീകരിക്കപ്പെട്ട വെള്ളമോ പ്രായത്തിനും ആരോഗ്യസ്ഥിതിയ്ക്കും അനുയോജ്യമായ രീതിയിൽ കുടിച്ചു ശീലിക്കാം.

സാമാന്യ ആരോഗ്യമുള്ളവരെ സംബന്ധിച്ച് രണ്ടു മുതൽ മൂന്നു വരെ ( അതല്ലങ്കിൽ 8- 10 ) ഗ്ലാസ്സു വരെ വെള്ളം കുടിക്കാം.

കൂടാതെ കൃത്യമായ ദിനചര്യ , ( ഉറക്കം, ഭക്ഷണം, വ്യായാമം, ) എന്നിവയിലും ശ്രദ്ധ പുലർത്തുക. 

ഭക്ഷണരീതികൾ

ഏറ്റവും പ്രധാനം ഉപ്പ്, പഞ്ചസാര, എണ്ണമയം കലർന്ന ഭക്ഷണങ്ങൾ, കൂടാതെ വറുത്തതും, പൊരിച്ചതുമായവ ഇതെല്ലാം വളരെ മിതമായ രീതിയിൽ ഉപയോഗിക്കുക. കൂടുതൽ തണുപ്പുള്ളതും, ക്രീമുകളും, നിറങ്ങൾ കലർത്തിയതുമായ ഭക്ഷണങ്ങളോടും അകന്ന് നിൽക്കാം.

പഴങ്ങൾ, പച്ചക്കറികൾ

പച്ചക്കറികളും പഴങ്ങളും ധാരാളമായിക്കഴിക്കുന്നതോടൊപ്പം, രാവിലെ കഴിക്കുന്ന ഭക്ഷണങ്ങൾ കൂടുതൽ പോഷകസമൃദ്ധമായിരിക്കുന്നതിനും. കൂടാതെ അധികം മസാലകളടങ്ങിയതും, എരിവും പുളിയുമെല്ലാം ചേർന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി പാൽ, മുട്ട, പച്ചക്കറികൾ, പഴങ്ങൾ എന്നിവ അടങ്ങിയ ഒരു മികച്ച ഭക്ഷണ മെനു തന്നെ തയ്യാറാക്കുക.

https://www.vlcommunications.in/2026/02/blog-post.html
ആരോഗ്യം എങ്ങിനെ സംരക്ഷിക്കാം?

യാതൊരു കാരണവശാലും പ്രഭാത ഭക്ഷണം മുടങ്ങാതിരിക്കുവാൻ ശ്രദ്ധിക്കണം. കാരണം നമ്മുടെ ഒരു ദിവസത്തേക്കുള്ള ശേഷി നിലനിർത്തുന്നതിനും, ശാരീരികവും, മാനസികവുമായ ഉന്മേഷത്തിനും പ്രഭാത ഭക്ഷണം അനിവാര്യമാണ്.

അതുപോലെ തന്നെ, ഉച്ചഭക്ഷണത്തിലും കഴിയുന്നതും കൂടുതലായി പച്ചക്കറികളും, പയർ വർഗ്ഗങ്ങളും ഉൾപ്പെടുത്താം. 

കൂടാതെ ചെറുമത്സ്യങ്ങൾ, തൈര് തുടങ്ങിയവയെല്ലാം മിതമായ തോതിൽ കഴിക്കുവാൻ ശീലിക്കുമ്പോൾ തന്നെ, ഉയർന്ന തോതിൽ എണ്ണയിൽ വറുത്തതും, പൊരിച്ചതുമായ വിഭവങ്ങൾ, കൂടുതൽ കൊഴുപ്പു കൂടിയ മാംസ വിഭവങ്ങൾ, കൂടാതെ എരിവും, പുളിയുമെല്ലാമുള്ള അച്ചാറുകൾ പോലുള്ളവയുടെ ഉപയോഗവും നിയന്ത്രിക്കേണ്ടതുണ്ട്. 

ഉച്ച ഭക്ഷണം എങ്ങിനെ?

മദ്ധ്യാഹ്നത്തിലോ, രാത്രിയിലോ കഴിക്കുന്ന ഭക്ഷണ അളവുകൾ എങ്ങിനെയാണ് എന്നതിനെ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന നിർദ്ദശങ്ങളനുസരിച്ച് , പാത്രത്തിൽ കഴിക്കാനെടുക്കുന്ന ചോറ്, അതല്ലെങ്കിൽ പ്രധാന ഭക്ഷണം ഏതായാലും, അത് മൊത്തം ഭക്ഷണത്തിൻ്റെ മൂന്നിൽ ഒന്നാക്കി ചുരുക്കുകയും ,  (അന്നജം അടങ്ങിയ ഭക്ഷണങ്ങൾ), 

ബാക്കി മൂന്നിലൊന്നിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ - അതായത് മുട്ട, പയർവർഗ്ഗങ്ങൾ, കൊഴുപ്പു കുറഞ്ഞ മാംസങ്ങൾ, മത്സ്യങ്ങൾ - ) എന്നിവയും ,

പിന്നീടുള്ളത് പച്ചക്കറികൾ ചേർത്ത സാലഡ് പോലുള്ളവയോ, അതല്ലങ്കിൽ പകുതി വെന്ത പച്ചക്കറി തോരൻ, മെഴുക്കുപുരട്ടി അങ്ങിനെയുള്ള പച്ചക്കറികൾ, ഇലക്കറികൾ പോലുള്ളവയോ ചേർന്ന ഒരു സമ്പൂർണ്ണ ആരോഗ്യ പ്ലേറ്റ് മദ്ധ്യാഹ്നത്തിലും, രാത്രിയിലുമായി ശുപാർശ ചെയ്യപ്പെടുന്നു.


https://www.vlcommunications.in/2026/02/blog-post.html
ആരോഗ്യം എങ്ങിനെ സംരക്ഷിക്കാം?


രാത്രി കാലങ്ങളിലെ ഭക്ഷണം പ്രത്യേകിച്ച് കട്ടികുറഞ്ഞതും, എളുപ്പം ദഹിക്കാൻ സഹായകരമായതും മിതമായ അളവ് കഴിക്കുന്നതുമാകണം.

അന്നജം കൂടുതലായുള്ളവയും, പഴങ്ങൾ പച്ചക്കറികളും പോലുള്ള പോഷക സമൃദ്ധമായ ഇനങ്ങൾ കൂടുതലായി ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാകണം ഭക്ഷണക്രമം.

കൂടാതെ ഉറക്കത്തിന് രണ്ട് മണിക്കൂർ മുൻപെങ്കിലും രാത്രി ഭക്ഷണം കഴിക്കുന്നത് ശാരീരികാരോഗ്യത്തിനും, മികച്ച ഉറക്കം ലഭിക്കുന്നതിനും, നല്ല രീതിയിലുള്ള ദഹനവ്യവസ്ഥയ്ക്കും ഏറെ സഹായകരമാണ്.

ഉറക്കം

ഭക്ഷണമെന്നതുപോലെ തന്നെ, വളരെ പ്രധാനപ്പെട്ടതാണ് ശരിയായ ഉറക്കം. കൃത്യമായ ഉറക്കമില്ലാത്ത പക്ഷം ശരീരത്തിൻ്റെ മൊത്തം പ്രവർത്തനങ്ങളെ അത് ദോഷകരമായി ബാധിക്കും. അതിനാല് ഒരു ദിവസത്തെ മുഴുവൻ പ്രശ്നങ്ങളും, ബെഡ് റൂമിന് പുറത്താക്കിയിട്ടു വേണം ഉറക്കത്തിലേക്ക് പ്രവേശിക്കുവാൻ . 
18- മുതൽ 64 വയസ്സുവരെ പ്രായമുള്ളവർ ഏകദേശം 7 മണിക്കൂർ മുതൽ 9 മണിക്കൂർ വരെ ഉറക്കത്തിനായി മാറ്റിവെയ്ക്കേണ്ടതുണ്ട്. ശരിയായ ഉറക്കമില്ലായ്മ മറ്റ് അനേകം ശാരീരികാരോഗ്യപ്രശ്നങ്ങൾക്ക് പുറമേ, തലച്ചോറിൻ്റെ പ്രവർത്തനങ്ങളേയും , അതുവഴി ഓർമ്മക്കുറവ്, ശരീരത്തിൻ്റെ പ്രതിരോധ ശക്തി തുടങ്ങിയവയെല്ലാം സാരമായി ബാധിക്കുവാനും ഇടയുണ്ട്.

ശരീരഭാരം കൂടുതലുള്ളവർ

കൂടുതൽ ശരീരഭാരം ഉള്ളവരാണങ്കിൽ, ഭക്ഷണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടൊപ്പം , ഭക്ഷണത്തിൻ്റെ അളവും , കുറച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടതാണ്.

അതിനായി ഒരു നേരത്തെ ഭക്ഷണവിഭവമായി പച്ചക്കറികളോ, ഫ്രൂട്ട് സലാഡുകളോ ഉപയോഗിക്കാം. കാരണം പച്ചക്കറികളിലും, പഴവർഗ്ഗങ്ങളിലും ധാരാളമായി അടങ്ങിയിട്ടുള്ള നാരുകൾ വിശപ്പിനെ കുറയ്ക്കുന്നതോടൊപ്പം ആവശ്യമായ പോഷകങ്ങൾ ശരീരത്തിലെത്തിക്കുകയും ചെയ്യും. അങ്ങിനെ ആ ഒരു രീതി അവലംബിച്ച് അധികഭക്ഷണം ഒഴിവാക്കാവുന്നതാണ്.

ഇതിനെല്ലാം പുറമേ, മറ്റെന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെയും, വളരെ കൃത്യമായും, ഉറക്കം, വ്യായാമം എന്നിവയ്ക്കെല്ലാം, ഒരു സമയനിഷ്ഠ ഉണ്ടാക്കേണ്ടതുണ്ട് .

വ്യായാമത്തിന് കൂടുതൽ സമയം ചിലവഴിക്കുവാൻ കഴിയുന്നവരാണെങ്കിൽ, ചെറിയ ഒരു നടത്തമോ, സൈക്കിൾ സവാരിയോ, അതല്ലങ്കിൽ മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകുന്ന ബാറ്റ്‌മെൻ്റ്, പോലുള്ള കായിക ഇനങ്ങളിൽ ഏർപ്പെടുന്നതെല്ലാം നല്ലതാണ്.

 എല്ലാത്തിലുമുപരി,  മദ്യപാനം, പുകവലി, തുടങ്ങിയ ഒഴിവാക്കിക്കൊണ്ടും, ദീർഘനേരമുള്ള മൊബൈൽ, കമ്പ്യൂട്ടർ ഉപയോഗങ്ങളെല്ലാം കുറച്ചു കൊണ്ടും, കണ്ണിൻ്റേയും, നാഡീ വ്യൂഹങ്ങളുടേയും, തലച്ചോറിൻ്റേയുമെല്ലാം പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകി മെച്ചപ്പെട്ട ഒരു ആരോഗ്യാവസ്ഥ കൈവരിക്കാം.

ജീവിതശൈലീ രോഗങ്ങൾ

എങ്കിൽ തന്നെയും അസുഖങ്ങൾ വന്നതിനു ശേഷം ഡോക്ടറെ കാണുന്നതിനേക്കാൾ നല്ലത്, കഴിയുന്നതും അസുഖങ്ങൾ വരാതെ നോക്കുക എന്നതാണ്.

അതിൽ മുഖ്യമായും, പ്രഷർ, ഷുഗർ പോലുള്ള ജീവിത ശൈലീ രോഗങ്ങളെ എന്തുവിലനൽകിയും പ്രതിരോധിക്കുക എന്നതും ആരോഗ്യസംരക്ഷണത്തിൻ്റെ മുഖ്യ അജണ്ടകളിൽ വളരെ പ്രധാനപ്പെട്ടതാണ്.

കാരണം ഈ രണ്ടു രോഗങ്ങളിൽ ഒന്ന് മാത്രം പിടിപെട്ടാൽ പോലും, ആ ജീവനാന്ത രോഗിയായിത്തന്നെ ഒരു ജീവിതകാലമത്രയും കഴിച്ചു കൂട്ടേണ്ടി വരുമെന്ന യാഥാർത്ഥ്യമാണ് പലപ്പോഴും കണ്ടുവരുന്നത് !

മറ്റൊന്ന് ,ഇത്തരം ജീവിതശൈലീ രോഗങ്ങൾക്കൊപ്പം ,മറ്റേതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ശരീരത്തെ ബാധിക്കുകയാണെങ്കിൽ, അതിനായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങളായി, ചിലപ്പോൾ ബി.പി. യും , ഷുഗറുമെല്ലാം അപ്രതീക്ഷിതമായി മൂർച്ഛിച്ച രോഗാവസ്ഥകൾ സങ്കീർണമായെന്നും വരാം. അപ്രകാരം വളരെ ബോധപൂർവ്വമായ ഭക്ഷണ ക്രമീകരണങ്ങളോടെ ഇത്തരം ജീവിതശൈലീ രോഗങ്ങളെ അകറ്റിനിർത്തുക എന്നതുതന്നെയാണ് ആരോഗ്യ സംരക്ഷണത്തിലെ പ്രധാന കർത്തവ്യം.


കൂടാതെ, അതിനായി മാസത്തിൽ ഒരിക്കലോ രണ്ടു മാസം കൂടുമ്പോഴോ , പ്രഷറും, ഷുഗറും, രക്തപരിശോധനകളെല്ലാം നടത്തുകയും, ചെറിയ രീതിയിലുള്ള എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്താൽ, ഒരു ഡോക്ടർ ഉപദേശം തേടുകയും , ഭക്ഷണ കാര്യങ്ങളിൽ അത്യാവശ്യം വേണ്ട നിയന്ത്രണങ്ങളോ, മാറ്റങ്ങളോ എല്ലാം വരുത്തി ശരീരത്തെ സന്തുലിതമായ ആരോഗ്യാവസ്ഥയിൽ സംരക്ഷിക്കുകയും ചെയ്യാം.

മാനസികാരോഗ്യം

എന്നാൽ എല്ലാത്തിലുമുപരി വളരെ പ്രധാനപ്പെട്ട കാര്യം. എന്ത് വില നൽകിയും നല്ല രീതിയിലുള്ള മാനസിക സന്തോഷം നിലനിർത്തിക്കൊണ്ട് മികച്ച മാനസികാരോഗ്യം കൈവരിക്കുക എന്നതാണ്. കാരണം ശരീരവും, മനസ്സും അത്രയേറെ പരസ്പരം ബന്ധിതമാണ്. ശാരീരിക അസ്വാസ്ഥ്യം മനസ്സിനെയെന്നപോലെ, മാനസ്സിക സംഘർഷങ്ങൾ ശരീരത്തേയും ബാധിക്കുന്നു.

ഒരുപക്ഷേ,കൺമുന്നിൽ യഥേഷ്ടം വിളമ്പിവെച്ചിരിക്കുന്ന ഭക്ഷണം പോലും നമുക്ക് കൃത്യ സമയങ്ങളിൽ കഴിക്കണമെങ്കിൽ മനസ്സിന് ശരിയായ രീതിയിലുള്ള, സന്തോഷവും, സമാധാനവും വേണം .

അതിനായി വളരെ മോശം ചിന്തകളിൽ നിന്നും, സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കേണ്ടതും, കുടുംബത്തിൻ്റെ മാനസികാരോഗ്യവും സന്തോഷവും വർദ്ധിപ്പിക്കുന്നതിലേക്കായി കൂടുതൽ ശ്രദ്ധ കുടുംബാന്തരീക്ഷങ്ങളിലും നൽകേണ്ടതുണ്ട്.

അങ്ങിനെ ഓരോ കുടുംബാംഗങ്ങളുടേയും , പ്രശ്നങ്ങളും, ആശയങ്ങളുമെല്ലാം , ഒരുമിച്ചിരുന്ന് കേൾക്കുവാനും, ചർച്ച ചെയ്യുവാനും തയ്യാറാവുകയും അതുവഴി കൂടുതൽ പോസിറ്റീവായ അന്തരീക്ഷം കുടുംബത്തിനുള്ളിലും ഉണ്ടാക്കിയെടുത്തുകൊണ്ടുമാത്രമേ നമുക്ക് കൂടുതൽ മെച്ചപ്പെട്ട ഒരു ആരോഗ്യ ജീവിതത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയൂ. 

ആരോഗ്യസംരക്ഷണത്തിന് ഒരു മികച്ച ഹെർബൽ ടീ. തുടർന്നുവായിക്കാം.


       



Title of a News Article

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

Privacy Policy

Google-ന്റെ ഡാറ്റാ ഉപയോഗം (EU User Consent Policy അനുസരിച്ച്) യൂറോപ്യൻ യൂണിയനിലെ (EU) ഉപയോക്തൃ സമ്മത നയം അനുസരിച്ച്, ഗൂഗിൾ അതിന്റെ പങ്കാളി സൈറ്റുകളിൽ (ഈ ബ്ലോഗ് ഉൾപ്പെടെ) നിന്നുള്ള വിവരങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക: 👉 ഗൂഗിൾ എങ്ങനെയാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്? 2026 ഓഗസ്റ്റ് മുതൽ, യൂറോപ്യൻ സാമ്പത്തിക മേഖല (EEA), യുകെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കാണിക്കുന്നതിനും പരസ്യങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുമായി ഗൂഗിൾ IP വിലാസങ്ങൾ ഉപയോഗിച്ചേക്കാം. സ്വകാര്യതാ നയം അവസാനം അപ്ഡേറ്റ് ചെയ്തത് ജനുവരി 24,2022 ഈ സ്വകാര്യതാ നയം ശേഖരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ നയങ്ങളെയും നടപടിക്രമങ്ങളെയും വിവരിക്കുന്നു. നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും, നിങ്ങളുടെ സ്വകാര്യതാ അവകാശങ്ങളെക്കുറിച്ചും നിയമം നിങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും നിങ്ങളോട് പറയുന്നു. സേവനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഞങ്ങൾ നിങ്ങളുടെ സ്വകാര്യ ഡാറ്റ ഉപയോഗി...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...