ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Nature Life - Food and Health

ഊർജ്ജം നൽകും രുചികരമായ നിലക്കടല - ബദാം ഷെയ്ക്ക് | Peanut-Almond Milkshake: Health Benefits & Recipe

രുചികരമായ നിലക്കടല - ബദാം ഷെയ്ക്ക് ക്ഷീണം അകറ്റാനും,  പെട്ടെന്ന് ശാരീരികോർജ്ജം  നൽകാനും, ഒരു കിടിലൻ ഹെൽത്തി ഡ്രിങ്ക് .  കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നിലക്കടല - ബദാം ഷെയ്ക്ക് (Peanut-Almond Milkshake) ഇത്, എങ്ങിനെ വീട്ടിൽ വളരെ എളുപ്പത്തിൽ  തയ്യാറാക്കാമെന്നും,  ഇതിൻറെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് വിശദമായി പരിശോധിക്കാം. ആവശ്യമായ ചേരുവകൾ (Ingredients) നിലക്കടല: കാൽ കപ്പ് (വറുത്ത് തൊണ്ട് കളഞ്ഞത്) ബദാം: കാൽ കപ്പ് (വെള്ളത്തിൽ കുതിർത്ത് തൊണ്ട് കളഞ്ഞത്) പാൽ: അര ലിറ്റർ (ഫ്രീസ് ചെയ്തത്) കശുവണ്ടിപ്പരിപ്പ്: 10 എണ്ണം ഈന്തപ്പഴം: 10 എണ്ണം (കുരു കളഞ്ഞത്) റോബസ്റ്റാപ്പഴം: 1 എണ്ണം (കഷണങ്ങളാക്കിയത്) ഏലക്കാപ്പൊടി: 1 എണ്ണം ഏലക്കായുടെ തൊണ്ടു കളഞ്ഞു പൊടിച്ചത് തേൻ: 2 ടേബിൾ സ്പൂൺ തയ്യാറാക്കുന്ന വിധം (Step-by-Step Preparation) പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക:  ആദ്യം നിലക്കടല, ബദാം, കശുവണ്ടിപ്പരിപ്പ്, റോബസ്റ്റാപ്പഴം, ഈന്തപ്പഴം, ഏലക്കാപ്പൊടി എന്നിവയെല്ലാം ഒരു മിക്സിയുടെ ജാറിലേക്കിടുക. ഇതിലേക്ക് അൽപ്പം പാൽ ഒഴിച്ച് കട്ടകളില്ലാതെ പേസ്റ്റ് രൂപത്തിൽ നന്നായി...

വയനാട് ദുരന്തം പഠിപ്പിക്കുന്നത്.

ആലോചിച്ചാൽ എത്രയോ ദിവസം മുൻപേ, എഴുതാൻ തുനിഞ്ഞ ഒരു കുറിപ്പായിരുന്നു ഇത്.  പക്ഷേ ഏതൊരു, മനുഷ്യനും, അൽപ്പംപോലും ഹൃദയഭാരം താങ്ങാതെ, അതല്ലെങ്കിൽ ഒരു തുള്ളി കണ്ണുനീർപോലും, വാർക്കാതെയോ ഒരു വരിപോലും ഈ കാഴ്ചയെക്കുറിച്ച് എഴുതുവാൻ കഴിയുമായിരുന്നില്ല.!  കേരളത്തിൻെറ തന്നെ, സർവ്വ നാഡീഞെരമ്പുകളും ഒരു നിമിഷത്തേയ്ക്കെങ്കിലും നിലച്ചുപോയ നിമിഷം.! അതല്ലങ്കിൽ, കേരളം ഏതാനും വർഷം മുമ്പ് മരണത്തെ നേർക്കുനേർകണ്ട, വലിയൊരു പ്രളയ ദുരന്തത്തിനും ശേഷമുള്ള മറ്റൊരു ഭീദിജനകമായ കാഴ്ച്ച.!  ഒരു ഒറ്റരാത്രിയിൽ ചിതറിത്തെറിച്ച ഗ്രാമ ജീവിതം.! വയനാട്, നടുക്കുന്ന ഓരോർമ്മ. 'മുണ്ടക്കൈ', 'ചൂരൽമല'... ആ വാക്കുകൾക്കുമുന്നിൽ കേരളം പകച്ചു നിന്ന ദിനരാത്രങ്ങൾ... ! അനേകം സഞ്ചാരികളെ സ്വീകരിക്കുകയും, ഊട്ടിയുറക്കുകയും ചെയ്ത മനോഹരമായ ഗ്രാമം.  എത്ര പെട്ടെന്നാണ്, അനേകം മനുഷ്യരുടെ തന്നെ ജീവിതസ്വപ്നങ്ങളെയെല്ലാം തച്ചുടച്ച്, ഭൂമിപിളർക്കുമാറുച്ചത്തിൽ തകർന്നുവീണ പാറക്കൂട്ടങ്ങൾക്കും, കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിനുമിടയിലേക്ക് എന്നെന്നേക്കുമായി ഒരു നാടിനെ തള്ളിയിട്ട്, തോരകണ്ണീരിലേക്കാഴ്ത്തിയത്. എത്രയേറെ, സ്വപ്നങ്ങളുടേയും, പ്രതീക്...

സംരക്ഷിക്കപ്പെടണം പ്രകൃതി സ്രോതസ്സുകൾ

  കാലാവസ്ഥ വ്യതിയാനം . കേരളത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കാലാവസ്ഥ മാറുന്നതിനനുസരിച്ച്, മലയാളികളുടെ നെഞ്ചിടിപ്പിൻറെ വേഗതയും ഇപ്പോൾ താരതമ്യേന കൂടിവരുന്നുണ്ടോ എന്നൊരു സംശയം. കാരണം കഴിഞ്ഞുപോയ രണ്ടു പ്രളയങ്ങളും കടന്നുപോയത് അത്രയേറെ ദുരന്തങ്ങൾ വിതച്ചുകൊണ്ടായിരുന്നു.  മഴയെന്നാൽ, അതി തീവ്രമഴ തന്നെ, എവിടേയും വെള്ളക്കെട്ടും, വെള്ളപ്പൊക്കവും, ഉരുൾപൊട്ടലും, ചുഴലിക്കാറ്റും,!    കൂടാതെ, വീണ്ടും എപ്പോൾ വേണമെങ്കിലും ആവർത്തിച്ചേക്കാവുന്ന ഒരു പ്രളയഭീതിയും ബാക്കിവെച്ചുകൊണ്ടാണ് ഇപ്പോൾ ഓരോ മഴക്കാലങ്ങളും കടന്നുപോകുന്നത്. തുടർന്നു വരുന്ന വേനലും നൽകുന്ന അനുഭവങ്ങളും അത്ര, സുഖകരമല്ല. സംരക്ഷിക്കപ്പെടണം പ്രകൃതിയും, പ്രകൃതി സ്രോതസ്സുകളും. കേരളത്തിൽ, ഏവരേയും അത്ഭുതപ്പെടുന്നത്ര ഉഷ്ണത്തിലായിരുന്നു കഴിഞ്ഞവേനൽക്കാലം.!  മനുഷ്യർക്ക് പുറത്തിറങ്ങുവാനോ, എയർകണ്ടീഷണറുകൾക്ക് കീഴിൽനിന്ന് മോചനം നേടുവാനോ പോലും സാദ്ധ്യമല്ലാതിരുന്ന ഒരുവർഷമെന്നുതന്നെ വിശേഷിപ്പിക്കാം.!  ചുറ്റും വരണ്ടുണങ്ങിയ ഭൂമിയും, ഉറവവറ്റിയ ജലസ്രോതസ്സുകളും, ശുദ്ധജലക്ഷാമവുമെല്ലാം അന്നേവരെ അനുഭവിച്ചറിഞ്ഞ കേരളീയജീവിതത്തിൽ നിന്നും തികച്ചും...

പ്രകൃതിജീവിതം ഒരു ബദൽ മാതൃക.

പ്രകൃതി ജീവിതം എങ്ങിനെ സാദ്ധ്യമാക്കാം? വരാനിരിക്കുന്ന കാലങ്ങൾ വരൾച്ചയുടെയും, അത്യുഷ്ണത്തിൻറേതുമാകയാൽ, തീർച്ചയായും നമ്മൾ ഒരു ജനത എന്നരീതിയിൽ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കാത്തപക്ഷം മനുഷ്യകുലത്തിൻറെ തന്നെ നിലനിൽപ്പ് ഭീഷണിയിലാകും എന്നതിൽ യാതൊരു തർക്കവുമില്ല.!   മനുഷ്യനും, പ്രകൃതിയും   പറഞ്ഞുവന്നത് മാറിമറിയുന്ന കാലാവസ്ഥാ വ്യതിയാനങ്ങളിൽ നമ്മൾ ഓരോ മനുഷ്യരും, സ്വന്തം, ചുറ്റുപാടുകളിലും, പരിമിതികൾക്കുള്ളിലും നിന്നുകൊണ്ട്, എങ്ങിനെ നമുക്ക്, പ്രകൃതി സംരക്ഷണം ഉറപ്പാക്കാൻ കഴിയും, അതല്ലങ്കിൽ ഒരു പ്രകൃതി ജീവിതം എങ്ങിനെ സാദ്ധ്യമാക്കാം. എന്നതാണ്.! കുടിവെള്ള , ജലാശയസംരക്ഷണം  പ്രകൃതി സംരക്ഷണത്തിൽ ഒരു പ്രമുഖസ്ഥാനമാണ്, പ്രകാശവും, വായുവും എന്നതു പോലെതന്നെ, നമ്മുടെ ജലാശയങ്ങൾക്കും, ജലസംരക്ഷണത്തിനും സസ്യങ്ങൾക്കുമെല്ലാം, നിർവഹിക്കാനുള്ളത്. കാരണം ഭൂമിയിൽ ജീവൻ്റെ നിലനിൽപ്പിന് ആധാരമായതും ഭൂമിയുടെ പച്ചപ്പുകൾക്ക്, കാരണഭൂതമാകുന്നതുമെല്ലാം ഈ പറഞ്ഞവയൊക്കെത്തന്നെ.  ഇതെഴുതുമ്പോൾ, ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ, നമ്മെവല്ലാതെ ഭയപ്പെടുത്തുന്നവയാണ്. കാരണം, കേരളത്തിലെ തന്നെ മുഖ്യ കുടിവെള്ള സ്രോതസ്സായ പെരിയാറി...