കടലക്കറി പ്രോട്ടീൻ സമ്പുഷ്ടവും , ഫൈബറും ധാരാളമടങ്ങിയ കേരളത്തിൻ്റെ വിശിഷ്ട വിഭവം എന്ന് തന്നെ ഏവരും വിശേഷിപ്പിക്കുന്ന കടലക്കറി എങ്ങിനെ പാചകം ചെയ്യാമെന്നും, കടലക്കറിയുടെ ആരോഗൃഗുണങ്ങളും എന്തെല്ലാമാണന്ന് പരിശോധിക്കാം. കടലക്കറി - പുട്ട്, കടലക്കറി - അപ്പം , കടലക്കറി - ഇഡിയപ്പം , കടലക്കറി - ദോശ - ഇതെല്ലാം തമ്മിലുള്ള കോമ്പിനേഷൻ നമുക്ക് ആരേയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്തായാലും കടലക്കറി പാചകം ചെയ്യുമ്പോൾ അതിൻ്റെ എരിവ് അൽപ്പം മുന്നിൽ നിൽക്കുന്നതും, അൽപ്പം കുറുക്കി യെടുക്കുന്നതും, ശരിയായ രീതിയിൽ തത് വേവിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു നാടൻ രുചിയോടെ തന്നെ ആസ്വദിക്കുവാൻ കഴിയുക. എന്തായാലും നമുക്ക് അതിൻ്റെ പാചകവിധിയൊന്ന് പരിശോധിക്കാം. ആവശ്യമുള്ള സാധനങ്ങൾ . കടല - 1 കപ്പ് വെള്ളം - 3 കപ്പ് സവാള -2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂൺ ഗരം മസാല - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ തക്കാളി - 2 തയ്യാറാക്കുന്നവിധം Kadala curry Health Benefits തലേന്ന് രാത്രി, കടല നന്നായി കഴുകി വെള്ളത്തിൽ ഇട്ട് വെയ്ക്കുക. പിറ്റേന്ന് രാവിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ ശേഷം, കടല ഒരു കുക്...
ലോകം ഇന്ന് , കാലാവസ്ഥാവ്യതിയാനമെന്ന വലിയ പ്രതിസന്ധിയിലൂടെയും, ആപത്ഘട്ടത്തിലൂടെയുമാണ് കടന്നുപോകുന്നത്. ഈ നില ലോകത്ത് തുടർന്നുപോയാൽ എറിയാൽ 35 വർഷത്തിനുള്ളിൽ ജീവൻറെ ഒരു കണികപോലും ഈ ഭൂമുഖത്ത് അവശേഷിക്കുവാൻ സാദ്ധ്യതയില്ലെന്നാണ് ശാസ്ത്ര ഗവേഷകരുടെ ഏറ്റവും പുതിയ നിഗമനം. അതിൻറെ ഒരു തുടക്കമെന്ന നിലയിലാണ് സ്വർണ്ണതവളകൾ എന്ന് വിളിച്ചിരുന്ന' ഗോൾഡൻ ടോഡുകൾ 'ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനം ഏതാനും വർഷം മുമ്പ് പുറത്തിറങ്ങിയ, ലോക കാലാവസ്ഥാ സംഘടനയുടെ പഠന റിപ്പോർട്ടിൽ എടുത്തുപറയുന്നത്, ആഗോളതാപനത്തിൻ്റെ പശ്ചാത്തലത്തിൽ സമുദ്രത്തിൻ്റെ താപനില,എല്ലാ കാലഗണനകളേയും തെറ്റിച്ചുകൊണ്ട് കുതിച്ചുയരുന്നുവെന്ന് തന്നെയാണ്.! കൂടാതെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത , ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സമുദ്രാന്തരഭാഗം ചൂടുപിടിക്കുന്നത് അറബിക്കടലാണന്ന, വാർത്തകളും വളരെ അസ്വസ്ഥതപ്പെടുത്തുന്ന മറ്റൊരു കാര്യം തന്നെ.! ഫലത്തിൽ സമുദ്രത്തിൻറെ അടിത്തട്ട് ചൂടുപിടിക്കുന്നതോടൊപ്പം ക്രമേണ സമുദ്രനിരപ്പ് ഉയർന്നുവരികയും, അതിനോട് ചേർന്ന താഴ്ന്ന പ്രദേശങ്ങൾ സമുദ്രത്തിനടിയിലാവുകയും ചെയ്യും. ലോകം ഭയക്കുന്ന...