Pazham Nurukku Recipe രുചിയേറും പഴം നുറുക്ക് വൈകീട്ട് ചായയോടൊപ്പം കഴിക്കുവാനോ വിശിഷ്ടാതിഥികൾ വീടുകളിൽ വരുന്ന അവസരത്തിലോ എല്ലാം വളരെ പെട്ടെന്ന് ഉണ്ടാക്കുവാൻ കഴിയുന്ന ഒരു പലഹാരമാണ് പഴം നുറുക്ക് ആവശ്യമുള്ള സാധനങ്ങൾ നേന്ത്രപ്പഴം - 3 ( അധികം പഴുക്കാത്തത്.) ശർക്കര - 300 gm - ഉരുക്കിയത്. ഏലയ്ക്കാപ്പൊടി, ചുക്കുപൊടി, ആവശ്യത്തിന് വെള്ളം - അരക്കപ്പ് ഉപ്പ് - ( ഒരു നുള്ള് ) നെയ്യ് - ഒരു ടീസ്പൂൺ തയ്യാറാക്കുന്ന വിധം ; ചിത്രത്തിൽ കാണുന്നതുപോലെ അധികം പഴുത്ത് പാകമാകാത്ത ഏത്തപ്പഴം അൽപ്പം വലിയ കഷണങ്ങളാക്കിത്തന്നെ മുറിച്ച് അരക്കപ്പ് വെള്ളം ഒഴിച്ച ശേഷം പാനിലേക്കിട്ട് വേവിക്കുക. പിന്നീട് വെന്ത് , നല്ല മഞ്ഞ നിറമായ പഴത്തിലേക്ക് അരക്കപ്പ് വെള്ളത്തിൽ ഉരുക്കിയെടുത്ത ശർക്കരപ്പാനി ചേർത്ത് പഴത്തിൻ്റെ എല്ലാ ഭാഗത്തും ശർക്കരപ്പാനി പിടിക്കത്തക്കവിധം ഉടഞ്ഞുപോകാതെ പതിയെ തിരിച്ചും, മറിച്ചും ഇട്ടു കൊടുക്കുക. അതിനു ശേഷം ഒരു ടീസ്പൂൺ നെയ്യുകൂടി ഒഴിച്ചു കൊടുത്ത ശേഷം, കപ്പിൽ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാപ്പാൽ കൂടി പാനിലേയ്ക്കൊഴിക്കുക . തയ്യാറാക്കി വെച്ചിരിക്കുന്ന ഏലയ്ക്കാ, ചുക്ക് പൊടി എന്നിവക്കൊപ്പം ഒരു നു...
കൊച്ചി രാജ്യത്തിൻറേതെന്നല്ല, ലോകത്തിൻറെ തന്നെ, ഏതു ഭാഗങ്ങളിൽ പോയി എന്തെല്ലാം കാഴ്ചകൾ കണ്ടാലും, കൊച്ചി അതിൻറെ പ്രൗഢഗംഭീരമായ കാഴ്ചകൾ നമ്മുടെ മനസ്സുകളിൽ ഒരു പ്രാവശ്യം കോറിയിട്ടുകഴിഞ്ഞാൽ , ഒരു പ്രണയാതുരമായ മനസ്സുപോലെ അതിനെ, വീണ്ടും, വീണ്ടും ഹൃദയത്തോട് ചേർത്തുവെക്കുവാൻ തോന്നും.! ഫോർട്ട് കൊച്ചി ഇത് ആരുടെയെങ്കിലും, ഒരാളുടെ മാത്രം അനുഭവമാകാൻ തരമില്ല. കാരണം, നിത്യേനയെന്നോണം അങ്ങോട്ട് ഒഴുകിയെത്തുന്ന അനേകായിരങ്ങൾ ഒരുപക്ഷേ സ്വയം ചോദിക്കുന്ന ഒരു ചോദ്യം തന്നെയാകണം.! എന്തുകൊണ്ട് കൊച്ചി വ്യത്യസ്ഥമാകുന്നു. ? എന്തുകൊണ്ടാണ് കൊച്ചി നമുക്ക് വ്യത്യസ്തമായ, കാഴ്ചകളും, അനുഭവങ്ങളുമായി, മാറുന്നതെന്നുചോദിച്ചാൽ, അതിന് ഒരുപക്ഷേ ഒരു വാക്കിൽ ഉത്തരം പറയാൻ കഴിഞ്ഞെന്നുവരില്ല. കാരണം കൊച്ചി എന്നതുതന്നെ, വലിയൊരു അനുഭവമാണന്നു വേണം പറയാൻ!. അതിനെ തൊട്ടറിയണമെങ്കിൽ ,അതിൻറെ ചരിത്രത്തിലൂടെയും, പാരമ്പര്യത്തിലൂടെയും ഒന്ന് കടന്നുപോകേണ്ടതുണ്ട്! കൊച്ചിയുടെ ചരിത്രം. ഏകദേശം 600 വർഷങ്ങൾക്കുമുൻപ് അന്നത്തെ പ്രധാന തുറമുഖമായിരുന്ന, കൊടുങ്ങല്ലൂരിലെ മുസ്സരിസ് ഒരു പ്രകൃതിക്ഷോഭത്താൽ ഇല്ലാതാവുകയും, പകരം കൊച്ചിയിൽ ഒരു അഴിമുഖം രൂപപ്പെട...