ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

നാടൻ രുചിയൂറും ചക്ക അട

ചക്ക വെറുമൊരു ഫലമല്ല! അതിലുണ്ട് അനേകം ആരോഗ്യ ഗുണങ്ങൾ നാട്ടിൻപുറങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട വിഷുക്കാലമെത്തിക്കഴിഞ്ഞാൽപ്പിന്നെ എവിടേയും ചക്കയുടേയും , മാങ്ങയുടേയും രുചിക്കാലമാണ്. ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം, ചക്ക അട എന്നു വേണ്ട ആകെ ചക്കമയം. എന്നാൽ ചക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാലോ! ധാരാളം നാരുകൾ ( Fiber) , വിറ്റാമിൻ C, A. കൂടാതെ പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയിട്ടുള്ള ചക്ക വിഭവങ്ങൾ കഴിക്കുമ്പോൾ രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിയുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും,  മലബന്ധം അകറ്റുന്നതിനും, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം വളരെ മികച്ച ഒരു ഭക്ഷണവിഭവമാണ് ചക്ക. ഇവിടെ നമുക്ക് ചക്ക കൊണ്ട് വളരെ ലളിതമായി ഒരു ചക്ക അട എങ്ങിനെയുണ്ടാക്കാമെന്നു നോക്കാം. ആദ്യം നന്നായി വൃത്തിയാക്കിയെടുത്ത വരിക്ക ചക്ക 15-20 എണ്ണം, കഷണങ്ങളാക്കി നുറുക്കി മിക്സിയിൽ അടിച്ച് കുഴമ്പു പരുവമാക്കിയത്. ശർക്കര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തത് - 1 - കപ്പ് അപ്പപ്പൊടി 1 - കപ്പ് തേങ്ങ - അരക്കപ്പ് ഉപ്പ് - ഒരു നുള്ള് നെയ്യ് - 2 ടീസ്പൂൺ ഏലയ്ക്കാ- 3 എണ്ണം പൊടിച്ചത് ചുക്ക്...

ആശുപത്രികൾക്കുമുണ്ട് ഒരുകേരള മോഡൽ

ഒരു ആശുപത്രി അനുഭവമാണ്. സ്ഥലം. എറണാകുളത്തെ, മാമംഗലത്തുള്ള പ്രശസ്തമായ ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ആദ്യമായാണ് അയാൾ. അവിടം സന്ദർശിക്കുന്നത്. കൂടാതെ പലരുംപറഞ്ഞ് ഭയപ്പെടുത്തിയിട്ടുള്ള ആരോഗ്യരംഗത്തെ ചൂഷണവും, കച്ചവടതാത്പര്യങ്ങളുമെല്ലാം പലവട്ടം അയാളെ അത്യന്താധുനിക ആശുപത്രി പരിചരണങ്ങളിൽ നിന്ന് അകന്നുനിൽക്കുവാൻ പ്രേരിപ്പിച്ചിട്ടുമുണ്ട്. എങ്കിലും പൂർണ്ണമായി ശീതീകരിച്ച ആശുപത്രിയുടെ ഒ.പി വിഭാഗത്തിൽ നിൽക്കുമ്പോൾ ഏതോ ഒരു മാളിൽ നിൽക്കുന്ന പ്രതീതിയാണ് അനുഭവപ്പെട്ടത്. ആശുപത്രികൾ, ചികിത്സാലയങ്ങൾ മാത്രമാകരുത്, അത് കൂടുതൽ മാനസികാരോഗ്യം നൽകും, പ്രകൃതി സൗഹാർദ്ദമാകണം.!  ഒ.പി.യിൽ ഒരു സിനിമാകൊട്ടകയിലെന്നപോലെ നിറഞ്ഞിരിക്കുന്ന നിരവധി ആളുകൾക്കഭിമുഖമായി വളരെ ചെറിയകുട്ടികൾക്ക് കളിക്കുവാനുള്ള പ്ലെ - സ്പെയ്സ് കാണാം. അവിടെ ആളുകൾക്കിടയിൽ, പൊട്ടിച്ചിരിക്കുകയും, ഓടി നടക്കുകയും ചെയ്യുന്ന അനേകം കുട്ടികൾ. !  തൊട്ടപ്പുറത്തായി ഒരുകോഫി ഹൗസ്. അതിനോട് ചേർന്ന് വിശാലമായ സ്ഥലത്ത് നിരത്തിയിട്ടിരിക്കുന്ന അനേകം ചെറിയ വട്ടമേശകളിലും, കസേരകളിലുമൊക്കെയായി ആളുകൾ ഭക്ഷണം കഴിക്കുകയും,, സ്വാകാര്യഭാഷണങ്ങളിലെല്ലാം ഏർപ്പെടുന്നുണ്ട്.. ...

കടബാദ്ധ്യതകൾ തീർത്ത പരിഹാരക്രിയ.

ജ്യോത്സൃനാണ്. പക്ഷേ, ഈ ശാസ്ത്രത്തിൻറെ വിശ്വസനീയത എങ്ങിനെയെന്നു ചോദിച്ചാൽ, ഒരു ചിരി മാത്രമാകും, ചെറുപ്പക്കാരനായ അദ്ദേഹത്തിൻ്റെ മറുപടി. മറ്റെല്ലാവരേയും പോലെ ഡിഗ്രി കഴിഞ്ഞ് തൊഴിലന്വേഷണം പുരോഗമിച്ചപ്പോൾ പിന്നെ അധികമൊന്നും ചിന്തിക്കാൻ നിന്നില്ല അച്ഛൻ്റെ വഴിയേ പുള്ളിക്കാരനും അങ്ങുകൂടി.  ഒരു തൊഴിലായതുകൊണ്ടുതന്നെ അതിൻറെ വിശ്വാസപ്രമാണങ്ങളൊ,...യുക്തി ഭദ്രതയോ ഒന്നും അധികം ചികഞ്ഞുനോക്കാനും, നിന്നില്ല, തന്നെതേടിയെത്തുന്നവർക്കായി അദ്ദേഹം, രാവിലെ പത്തുമുതൽ തന്നെ ഓൺലൈനിൽ സജീവമാകും. ധനാഗമമാർഗ്ഗങ്ങൾ മന്ത്രവാദത്തിലൂടെയും, പൂജയിലൂടെയും സാദ്ധ്യമാക്കാം എന്ന് വിശ്വസിക്കുന്ന ഒരു ജനത ഈ ആധുനിക ശാസ്ത്രയുഗത്തിലും ഇൻഡ്യയിലും ഉണ്ട് എന്നത് വിസ്മയകരംതന്നെ! മറ്റൊരുവിധത്തിൽ, ഇത് ഒരു കച്ചവടം എന്നതിലുപരി മികച്ച സാമൂഹ്യ പ്രവർത്തനം കൂടിയാണന്നാണ് ജ്യോത്സ്യൻ്റെ പക്ഷം. കാരണം ജീവിതം വഴിമുട്ടിയെന്നും, മറ്റുവഴികളൊന്നും തന്നെ ഇനി തൻറെ മുന്നിലില്ലന്നും, തീർത്തും ബോദ്ധ്യപ്പെടുമ്പോഴാകും, പലരും കൂടുതലായും, ഇത്തരം പ്രവചനങ്ങളിലും, ജ്യോതിശാസ്ത്രവുമായും ബന്ധപ്പെടുക.  എങ്കിലും, അതിനു തക്ക പരിഹാരക്രിയകളൊന്നും ഈ ലോകത്ത് ലഭ്യമല്ലന്ന...