Search This Blog
God's Own Country.Kerala. How to build eco - friendly houses at low cost. Nature and Nature foods in Kerala, Travel and Tourism And also sharing various in Kerala social issues . www.vlcommunications.in
Featured
- Get link
- X
- Other Apps
ആശുപത്രികൾക്കുമുണ്ട് ഒരുകേരള മോഡൽ
ഒരു ആശുപത്രി അനുഭവമാണ്. സ്ഥലം. എറണാകുളത്തെ, മാമംഗലത്തുള്ള പ്രശസ്തമായ ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ആദ്യമായാണ് അയാൾ. അവിടം സന്ദർശിക്കുന്നത്. കൂടാതെ പലരുംപറഞ്ഞ് ഭയപ്പെടുത്തിയിട്ടുള്ള ആരോഗ്യരംഗത്തെ ചൂഷണവും, കച്ചവടതാത്പര്യങ്ങളുമെല്ലാം പലവട്ടം അയാളെ അത്യന്താധുനിക ആശുപത്രി പരിചരണങ്ങളിൽ നിന്ന് അകന്നുനിൽക്കുവാൻ പ്രേരിപ്പിച്ചിട്ടുമുണ്ട്. എങ്കിലും പൂർണ്ണമായി ശീതീകരിച്ച ആശുപത്രിയുടെ ഒ.പി വിഭാഗത്തിൽ നിൽക്കുമ്പോൾ ഏതോ ഒരു മാളിൽ നിൽക്കുന്ന പ്രതീതിയാണ് അനുഭവപ്പെട്ടത്.
![]() |
ആശുപത്രികൾ, ചികിത്സാലയങ്ങൾ മാത്രമാകരുത്, അത് കൂടുതൽ മാനസികാരോഗ്യം നൽകുന്നതും, പ്രകൃതി സൗഹാർദ്ദവുമാകണം.! |
ഒ.പി.യിൽ ഒരു സിനിമാകൊട്ടകയിലെന്നപോലെ നിറഞ്ഞിരിക്കുന്ന നിരവധി ആളുകൾക്കഭിമുഖമായി വളരെ ചെറിയകുട്ടികൾക്ക് കളിക്കുവാനുള്ള പ്ലെ - സ്പെയ്സ് കാണാം. അവിടെ ആളുകൾക്കിടയിൽ, പൊട്ടിച്ചിരിക്കുകയും, ഓടി നടക്കുകയും ചെയ്യുന്ന അനേകം കുട്ടികൾ. ! തൊട്ടപ്പുറത്തായി ഒരുകോഫി ഹൗസ്. അതിനോട് ചേർന്ന് വിശാലമായ സ്ഥലത്ത് നിരത്തിയിട്ടിരിക്കുന്ന അനേകം ചെറിയ വട്ടമേശകളിലും, കസേരകളിലുമൊക്കെയായി ആളുകൾ ഭക്ഷണം കഴിക്കുകയും,, സ്വാകാര്യഭാഷണങ്ങളിലെല്ലാം ഏർപ്പെടുന്നുണ്ട്.. അതിനപ്പുറം ഒരു എ.ടി.എം കൗണ്ടർ. ! മറ്റൊരുവിധത്തിൽ വിവിധ കോണുകളിൽ നിന്നുള്ള, കാഴ്ചകൾക്ക്... ചിലപ്പോൾ ഒരു റസ്റ്റോറൻ്റിൻ്റേയോ... അതല്ലങ്കിൽ ചെറിയപാർക്കിൻറേയോ അതുമല്ലങ്കിൽ ഏതോ ഒരു ബാങ്കിൻറെയോ കൗണ്ടറിൽ നിൽക്കുന്നതുപോലെയോ ഉള്ള പ്രതീതി. , ഒറ്റവാക്കിൽ അത് ഒരു ആശുപത്രിയുടെ അകത്തളമാണന്ന് ബോദ്ധ്യപ്പെടുന്നത്. അവിടെയുള്ള വിവിധ പേരുകൾ ആലേഖനം ചെയ്ത ഡോക്ടർമാരുടെ ബോർഡുകൾ വായിക്കുമ്പോൾ മാത്രമാകും.!
ഒ.പി.യിൽ നിറഞ്ഞിരിക്കുന്ന പലരും, തങ്ങളുടെ ഊഴമായോ എന്നറിയുവാൻ ഇടയ്ക്കിടെ മൊബൈലിലും, വാച്ചിലുമെല്ലാം നോക്കുന്നുണ്ട് ! കാരണം അവിടെ ഡോക്ടറെ കാണുവാൻ നിശ്ചിത സമയക്രമമാണ് അനുവദിച്ചിരിക്കുന്നത്. അതിനാൽ തന്നെ ആരും തങ്ങളുടെ വളരെ വിലപ്പെട്ട സമയം പാഴാക്കി മണിക്കൂറുകളോളം അവിടെ കാത്തു നിൽക്കേണ്ടതുമില്ല.! ലാബ് ടെക്നീഷ്യൻ മാർ മുതൽ സെക്യൂരിറ്റി ഗാർഡുകൾ വരെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു, മറ്റൊന്നിനും ചെവികൊടുക്കാതെ, അവരുടെ പ്രവൃത്തികൾ കൂടുതൽ കൃത്യതയോടെ ചെയ്തുതീർക്കുവാൻ ശ്രമിക്കുന്നത് കാണാം.
-വളരെ പെട്ടന്നുണ്ടായ ഒരു തലകറക്കമാണ് സുഹൃത്തായ അയാളുടെ ഭാര്യയെ അവിടെ എത്തിച്ചത്.- ക്യാഷ്വാലിറ്റിയിലെ ചികിത്സക്കും, ഒബ്സർവേഷനും ശേഷം ഡോക്ടർ അവരെ പറഞ്ഞുവിടാൻ ഒരുങ്ങിയതാണ്. പക്ഷെ ഭർത്താവായ അയാളുടെ ചില സംശയങ്ങൾ ദൂരീകരിക്കാൻ വേണ്ടി മാത്രം ചില ടെസ്റ്റുകൾ നടത്തുന്നതിനായാണ് അവരെ അവിടെ പ്രവേശിപ്പിച്ചത്.
"സാധാരണ ഗതിയിൽ ഈ ആശുപത്രിവാസം നമ്മളെ പലപ്പോഴും വളരെ തളർത്തുകയാണ് പതിവ്. എങ്കിലും, ഇവിടെ വന്നപ്പോൾ മുതൽ കൂടുതൽ ആത്മധൈര്യം കിട്ടുന്നത് പോലെ.! ആതുരാലയങ്ങളിൽ നിന്നും കാലങ്ങളായി, വിശ്വാസവും, ദയാവായ്പ്പുമെല്ലാം മാഞ്ഞുപോകുമ്പോൾ, ഇതെല്ലാം നിറഞ്ഞുനിൽക്കുന്നുവെന്ന തോന്നൽ.!- സുഹൃത്ത് സ്വരം താഴ്ത്തി പറഞ്ഞു.
എത്ര വൈകിയ സമയങ്ങളിലും വിദഗ് ധ ഡോക്ടർമാരുടെ സേവനം ഉറപ്പുള്ളതുതന്നെ വലിയ ആശ്വാസമാണ്. പലപ്പോഴും പരിചരണം ആവശ്യമുള്ള ഘട്ടങ്ങളിൽപോലും, വിദഗ്ധ ഡോക്ടർമാരുടെ അഭാവം മൂലം ശരിയായ ചികിത്സ ലഭ്യമാകാതെ മരിച്ചവരുടെ കണക്കെടുത്താൽ മാത്രം നമ്മൾ ഞെട്ടിപ്പോകും.
ഇതിനെല്ലാത്തിനുമപ്പുറമാണ് ആശുപത്രി നഴ്സുമാരുടേയും, സ്റ്റാഫുകളുടേയും സമീപനം. ഇടക്കിടെ നിങ്ങൾക്കെന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ എന്ന് അന്വേഷണവുമായി, കടന്നുവരുന്ന സ്റ്റാഫുകൾ !
എല്ലാത്തിലുമുപരി മനംമടുപ്പിക്കുന്നതും, കണ്ടു ശീലിച്ചതുമായ ആശുപത്രി അന്തരീക്ഷത്തിൽ നിന്നും , തികച്ചും വ്യത്യസ്തമായി, ബഹളങ്ങളോ, ദുരന്തമയവും,, ദൈന്യപൂർണ്ണമായ കാഴ്ച്ചകളോഒന്നും ആചുറ്റുവട്ടങ്ങളിൽ കാണാൻപോലുമാകില്ല.
എല്ലാത്തിനുമുണ്ട് വൃത്തിയായ ഒരടുക്കും,ചിട്ടയും.!
![]() |
ആശുപത്രികൾ ബിസ്സിനസ്സ് സ്ഥാപനങ്ങൾഎന്നതിലുപരി, രോഗികൾക്ക് മികച്ചപരിചരണവും, ചികിത്സയും, ആത്മവിശ്വാസവും, പകരുന്നതാകണം ! |
എന്തിനേയും, വിമർശന ബുദ്ധിയോടെ മാത്രം കാണുന്ന അയാളുടെ വാക്കുകൾ സത്യമാണന്ന് തോന്നി.
കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ റെസ്റ്റോറൻറിൽ കാപ്പി വിതരണം ചെയ്യുന്നവർ മുതൽ,.... ക്ലീനിംഗ് ജോലിക്കാർ വരെ അത്രയേറെ ആത്മാർത്ഥമായും,കാര്യക്ഷമതയോടും കൂടിയതാണ്, അവിടെയുള്ള അവരുടെ ജോലികൾ നിർവ്വഹിക്കുന്നത്. .
എല്ലാവരും അവരുടേതായ ജോലികളിൽ തിരക്കുകളിൽ തന്നെ.! ആരും ആരേയും ശ്രദ്ധിക്കുന്നുപോലുമില്ല .എല്ലാവരുടെയും ലക്ഷ്യം സ്വന്തം തൊഴിലുകൾ വൃത്തിയായി ചെയ്യുക എന്നതുമാത്രമാണന്നു തോന്നും. .സ്വാഭാവികമായും അതിൽനിന്നുമുണ്ടാകുന്ന ആകൂട്ടുത്തരവാദിത്വത്തിൻറെ ശക്തിതന്നെയാകണം അവിടെമാകെ പ്രസരിക്കുന്നതും. . !
ഏതൊരു കാര്യത്തിലും ആർക്കും കാത്തുനിൽക്കേണ്ടിവരുകയോ, ഏതെങ്കിലും വിധത്തിലുള്ള ഒരു സംശയത്തിനോ അൽപ്പം പോലും ഇടനൽകാത്ത വിധം അത്രയേറെ കൃത്യമാണ്, അവിടുത്തെ ഓരോ പ്രവർത്തനങ്ങളും. !
ഇത്ര കൃത്യതയോടും, മനോഹരവുമായ ഒരു സ്ഥാപനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ആലോചിച്ചപ്പോൾ വളരെ അത്ഭുതം തോന്നി.!
അതല്ലങ്കിൽ ആതുരാലയങ്ങളെന്നപേരിൽ ബ്ലേഡുകമ്പനികളെപ്പോലെ അനേകം ആശുപത്രികൾ പ്രവർത്തിക്കുന്ന ഈ മഹാ നഗരത്തിൽ , ഇത് തീർത്തും വ്യത്യസ്തമായ മാതൃകയായോ അതല്ലങ്കിൽ. ഏവരേയും ചേർത്ത് പിടിക്കുന്ന മനോഹരമായ ഒരിടമായോ ഒക്കെയാണ് അവിടെചെന്ന നിമിഷം മുതൽ അനുഭവപ്പെടുന്നത്. . !
എങ്കിലും എല്ലാത്തിനും ഒരു കാരണമുണ്ടാവുമെന്ന് പറയുന്നതുപോലെ, ആരാകും ഇതിൻറെ ഭരണ സംവിധാനങ്ങൾക്ക് ഇത്ര കൃത്യമായ പ്രൊഫഷണലിസത്തോടെ ചുക്കാൻ പിടിക്കുന്നുണ്ടാവുക...? വളരെ ജിഞ് ഞാസ പൂർവ്വമാണ് ആ ചിന്ത പടർന്നു കയറിയത്.
ചിലപ്പോൾ എൻറെ ചിന്തകളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടാകണം, സുഹൃത്തു പറഞ്ഞു.
"... ഈ ആശുപത്രി നമ്മുടെരാജ്യമാണന്നും, ഇവിടെയുള്ളവരെല്ലാം ആ രാജ്യത്തെ ജനങ്ങളെന്നും , ഇവിടെകാണുന്നത്, ഒരുതൊഴിലിടമാണന്നും സങ്കൽപ്പിച്ചുനോക്കൂ,... എത്രമനോഹരമായ ഒരിടമായിരിക്കുമത്.!
ഓരോ മനുഷ്യരും, അവർക്ക് നിശ്ചയിക്കപ്പെട്ട ചുമതലകൾ നിർവഹിച്ച് വലിയൊരുകൂട്ടായ്മയുടെ ഭാഗമെന്ന നിലയിൽ മുന്നോട്ടുപോകുന്നു,!
അവർക്കും, രാജ്യത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കി അവരെ താത്പ്പര്യമുള്ള ജോലികൾക്ക് പ്രാപ്തരാക്കുന്ന ഒരുമികച്ച ഭരണകൂടം.!
ഏതുതൊഴിലിനും മാന്യമായ സ്ഥാനം, വേതനം. എല്ലാവരും രാഷ്ട്ര നിർമ്മാണത്തിനായി സ്വയം അർപ്പിക്കുന്നപോലൊരു സാഹചര്യം !!.
മുഴുവൻ ജനങ്ങളുടേയും കാര്യങ്ങളിൽ സർക്കാരിൻറെ പൂർണ്ണമായ ഒരു കരുതൽ.! ശ്രദ്ധ. ചുരുക്കത്തിൽ എല്ലാ കാര്യങ്ങളിലും മനുഷ്യർ പൂർണ്ണ തൃപ്തർ ഇങ്ങിനെയല്ലേ വേണ്ടത്..."?
- അത് വല്ലാത്തൊരു ചോദ്യമായിരുന്നു-
ആദ്യം, വളരെ ഉച്ചത്തിലൊന്ന് പൊട്ടിച്ചിരിക്കുവാനാണ് തോന്നിയത് !
, പക്ഷെ പിന്നീട് ആലോചിച്ചപ്പോൾ ,.....അതെ എന്തുകൊണ്ട് ഒരു രാഷ്ട്രം അങ്ങിനെയാകുന്നില്ല.? യഥാർത്ഥത്തിൽ ഒരു ഭരണസംവിധാനം അങ്ങിനെതന്നെയല്ലേ ആയിത്തീരേണ്ടത്.....! ഒരു സ്ഥാപനം, അതല്ലങ്കിൽ രാഷ്ട്രം. അതെന്തുമാകട്ടെ അതിൻറെ ഉന്നമനത്തിനും, ക്ഷേമത്തിനുമായി മാത്രമല്ല,.... ഒരു ഭരണ സംവിധാനത്തെ നിശ്ചയിക്കുന്നത്.!
അതല്ലങ്കിൽ, ഇപ്പോൾ പല സമ്പന്ന രാഷ്ട്രങ്ങളിലും നടപ്പാക്കുന്ന യഥാർത്ഥ മാതൃകകളും, ഇതുതന്നെയല്ലേ.! പിന്നെ എന്തുകൊണ്ട് ഈ മാറ്റം ഇൻഡ്യയിൽ മാത്രം സാദ്ധ്യമാകുന്നില്ല....! അനേകം, ചോദ്യങ്ങൾ ഒരു നിമിഷം കൊണ്ട് കടന്നുപോയി..
എങ്കിലും, ആത്യന്തികമായി ആദ്യം മാറ്റമുണ്ടാകേണ്ടത് മനുഷ്യമനസ്സുകളിൽ തന്നെയാണ്.
ആമാറ്റം സംഭവിക്കണമെങ്കിൽ നിലവിലുള്ള സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥകളിൽ കാതലായമാറ്റം സംഭവിക്കണം. രാജ്യത്തിൻ്റെ പൊതുസ്വത്തൊന്നാകെ ജനങ്ങൾക്കാകെ അനുഭവവേദ്യമാവുകയും വീതം വെയ്ക്കുകയും വേണം.ഏതുതൊഴിലിനും സ്വീകാര്യതയും, മാന്യതയും ലഭിക്കണം, തൊഴിലിടങ്ങൾ ആൺ-പെൺ വ്യത്യാസമില്ലാതെ സൗഹാർദ്ദപരമായിരിക്കണം. ഓരോതൊഴിലിനും പ്രാപ്തരായവരെ കണ്ടെത്തി അവർക്കാവശ്യമായ പരിശീലനം നൽകി അവരുടെ ക്രയശേഷി രാജ്യത്തിനായി ഉപയോഗിക്കുകയും, ഉള്ളവനും, ഇല്ലാത്തവനുമെന്ന അന്തരം അവസാനിപ്പിക്കുകയും വേണം.
ഒരു പക്ഷേ ഇതെല്ലാമാകണം ലോകത്ത് പല രാജ്യങ്ങളും, വൻ ശക്തികളായി മാറിതീർന്നതിൻറെ പിറകിലുള്ള നീതിശാസ്ത്രം. !
കൂടാതെ നിപുണരും, വിവേകമതികളും,, വിദ്യാസമ്പന്നരും,, ഭാവനാശാലികളും, സംസ്ക്കാര സമ്പന്നരുമായ ഒരുകൂട്ടം മനുഷ്യർ, ഒരു രാജ്യത്തെ നയിക്കുവാൻ , എന്ന് പ്രാപ്തമാകുന്നുവോ അന്നാകും അന്യരുടെ ശബ്ദം സംഗീതം പോലെ മനുഷ്യരുടെയും കാതിൽ മുഴങ്ങുന്ന ആ സുദിനം സമാഗതമാകുന്നതും..! രാജ്യത്താകമാനമുള്ള മനുഷ്യരുടെ ഉള്ളിൽ ആഹ്ളാദരവങ്ങളുടെ അലയൊലികൾ പൊട്ടിവിടരുന്നതും.! തീർച്ചയായും എത്ര മഹനീയവും, സുന്ദരവുമായ ഒരു സ്വപ്നമാണത്..! ആശുപത്രി വരാന്തയിലെ പ്ലേഗ്രൗണ്ടിൽ നിന്നും ഒരുകുഞ്ഞ് അവളുടെ ഷൂവിലെ 'ക്ളാ..ക്ളാ..' ശബ്ദം കേട്ട് ഒരു സിസ്റ്ററുടെ കൈയ്യും പിടിച്ച് പൊട്ടിച്ചിരിച്ച് അകന്നുപോയി.!
- Get link
- X
- Other Apps
Comments