<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 പൗരാണിക ഭാവങ്ങളോടെ ഒരുവീട് ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

ചരിത്ര കഥകളുടെ സഹോദരൻ അയ്യപ്പൻ മ്യൂസിയം

മുസരിസ് ഹെറിറ്റേജ് പൈതൃക പദ്ധതിയുടെ ഭാഗമായി ഇപ്പോൾ വളരെ മനോഹരമാക്കി തീർത്തിട്ടുള്ള ഒരു ചരിത്ര പ്രാധാന്യമുള്ള ടൂറിസ്റ്റ് കേന്ദ്രമാണ് ചെറായിയിലെ സഹോദരൻ അയ്യപ്പൻ മ്യൂസിയം. സഹോദരൻ അയ്യപ്പൻ മ്യൂസിയം തീർച്ചയായും, മലയാളികൾ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും സന്ദർശിക്കേണ്ട പ്രധാന ഇടങ്ങളിൽ ഒന്നു തന്നെയാണ് മുസിരിസ് ഹെറിറ്റേജ് പദ്ധതി പ്രകാരമുള്ള ഇവിടുത്തെ എല്ലാ സംരക്ഷിത സ്മാരകങ്ങളും!    കാരണം, വെറുതെ ഒരു രസത്തിന് കായൽയാത്രയുടെ ഒരു ദിവസത്തെ രസകരമായ അനുഭവങ്ങൾക്കായി മാത്രമാണ് പലരും ഈ ഹെറിറ്റേജ് യാത്രയിൽ ആദ്യമായി പങ്കുചേരുന്നതെങ്കിലും. പിന്നീട്, ആ യാത്ര അവസാനിക്കുമ്പോൾ, എന്തായിരുന്നു നമ്മുടെ യഥാർത്ഥ കേരളമെന്നും, ഇന്ത്യയെന്നുമെല്ലാമുള്ള വലിയൊരു തിരിച്ചറിവിൻ്റെ സമഗ്രമായ ചരിത്രാവബോധത്തിലേയ്ക്കാണ് പലരും എത്തിച്ചേരുന്നത്!. മാത്രമല്ല ഈ യാത്രയ്ക്കു ശേഷം, പലർക്കും ചരിത്രം ഒരു ഇഷ്ടവിഷയമായി മാറുകയും ചെയ്യുന്നു. അത് ഒരു തുടർ പഠനം പോലെ പിന്നീട് അന്വേഷണങ്ങളും, ഗവേഷണവുമായൊക്കെ തുടർന്ന് പോവുകയും ചെയ്യുന്നു!    സഹോദരൻ അയ്യപ്പൻ ഭവനത്തിൻറെ ഉൾവശം ഒറ്റവാക്കിൽ മുസരിസ് പൈതൃക യാത്ര നമ്മുടെ നാടിനേയും, അത്പിന്നിട്ട വഴികളേയും

പൗരാണിക ഭാവങ്ങളോടെ ഒരുവീട്

ചില വീടുകൾ കാണുന്നതു തന്നെ വലിയ സന്തോഷമാണ്. കാരണം അത് നമ്മെ വല്ലാതെ കൊതിപ്പിക്കുകയോ, മോഹിപ്പിക്കുകയോ എല്ലാം ചെയ്യും.!. ചിലപ്പോൾ എവിടെയോ കണ്ടു മറന്നതു പോലെയോ.... , അതുമല്ലങ്കിൽ നമ്മുടെ സങ്കൽപ്പത്തിൽ  നിർമ്മിക്കാനിരുന്ന  ചില രൂപഘടനകൾ പോലെയോ അങ്ങിനെ എന്തെല്ലാമോ !

www.vlcommunications.in
ചെങ്കല്ലിൽ നിർമ്മിച്ച1800 sq വീട്


അങ്ങിനെ ഒരു വീടാണ് കോഴിക്കോടിനടുത്തുള്ള രാമനാട്ടുകരയിൽ കണ്ടത് !. കണ്ടപ്പോൾ തന്നെ അതിൻറെ നിർമ്മാണത്തെക്കുറിച്ചോ ചിലവിനെക്കുറിച്ചോ ഒന്നും ചോദിക്കാൻ തോന്നിയില്ല....!
 കാരണം അത് ആ മനുഷ്യൻറെ ഒരു സ്വപ്ന വീടാണ്!
സ്വപ്നങ്ങളുടെ ചിലവിനെക്കുറിച്ച് തിരക്കുന്നതു തന്നെ ശരിയല്ലല്ലോ.! എന്തായാലും  പറയാതിരിക്കുവാൻ കഴിഞ്ഞില്ല.  അതി മനോഹരം ..! 


ഒരുപാട് സ്പേയ്സുകളെ ഈ വീട്ടിൽ മനോഹരമായി വിനിയോഗിച്ചിരിക്കുന്നു...അത്തരം വീടുകൾക്ക്  എന്തെന്നില്ലാത്ത ഒരു  പ്രത്യേകത തന്നെയാണ്..!
 പ്രത്യേകത എന്നാൽ വല്ലാത്ത ഒരു എനർജി തന്നെ...!

 നമ്മൾ പലപ്പോഴും പറയുന്ന പോലെ,  ഇടഭിത്തികളും വാതിലുകളുമില്ലാത്ത തുറന്ന വീട്.!  വാതിലുകൾ എന്നാൽ,  ഏറ്റവും , മുൻപിലും പിന്നെ പുറകിലും. പിന്നെ ബെഡ് റൂമുകളിലും...!
. സത്യത്തിൽ അത്രമാത്രമേ ആവശ്യമായി വരുന്നൊള്ളൂ, എന്നതാണ് മറ്റൊരുകാര്യം.!
  വരാന്തയിൽ നിന്ന് മുൻവശത്തെ വാതിൽ തുറന്നാൽ, വിശാലമായ ഹാളിൻറെ ഒരുവശത്തായി ലിവിംഗ് സ്പേയ്സും, അതിനോട് ചേർന്ന് ഡൈനിംഗുമാണ്.
 മദ്ധ്യ ഭാഗത്തായി മനോഹരമായ നടുമുറ്റം. അതിനു വലതുവശത്തായി രണ്ട് ബെഡ്റൂമുകളും.  ഹാളിനോട് ചേർന്ന് പുറകിലായി അടുക്കളയും, പിന്നെ വർക്ക് ഏരിയയും, 
മോഡുലാർ സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിച്ചിരിക്കുന്ന കിച്ചണിൽ,  ഭക്ഷണ പദാർഥങ്ങൾ പാചകം ചെയ്യുമ്പോഴുണ്ടാകുന്ന ഗന്ധം ഒഴിവാക്കാൻ  'ടച്ച്  സൗകര്യങ്ങളോടെ ഒരു മെഷീൻ സ്ഥാപിച്ചിരിക്കുന്നു.'
.
വീടിൻറെ മനോഹാരിതയെന്നാൽ,   അതിന് ഉപയോഗിച്ചിരിക്കുന്ന ചെത്തു കല്ലുകൾ തന്നെയാണ്.

www.vlcommunications.in
കൊത്തുപണികളാൽ മനോഹരമാക്കിയ മുൻവശം


ചെത്തുകല്ലിൽ ചെയ്തിരിക്കുന്ന കൊത്തുപണികളാണ് ഏറെ ആകർഷകം. ഏറെ അദ്ധ്വാനവും,  സമയവും, ചിലവും വരുന്ന ആ ജോലികൾ വീടിന് ഒരുപൗരാണികഭാവം തന്നെ നൽകിയിരിക്കുന്നു. 
 ആ വീട്ടിലേക്ക് ആദ്യമായി കയറിവരുന്നവരാരും, ഒരു നിമിഷം വീടിൻറെ കൊത്തുപണികളിൽ ആകൃഷ്ടരായിപ്പോകും.!
 ഇടക്കിടക്ക് തെളിഞ്ഞ് കാണാവുന്ന മഞ്ഞ നിറമുള്ള കല്ലുകളാണത്രേ... ഇത്തരം ജോലികൾക്ക് ഏറെ അഭികാമ്യം.
മനോഹരമായി നിരത്തികെട്ടിയിരിക്കുന്ന കല്ലുകൾ കൊണ്ടുള്ള ഭിത്തിയിൽ സിമൻറിന് പകരം സുർക്കി മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തിയിരിക്കുന്നു.

ചരൽപ്പൊടി അരിച്ചെടുത്തശേഷം, കക്ക ( ഇത്തിൾ ) വെള്ളമൊഴിച്ച് നീറ്റിയെടുത്ത് അതിൽ ആറ് ചട്ടി ചെങ്കൽ പ്പൊടിയും, ഒരുചട്ടി കുമ്മായവും,വെള്ളവും, കരിഓയിലും ചേർത്ത് കുഴച്ച് ഒന്നരമാസത്തിനുശേഷം അതിൽ  മണലും ചേർത്താണ് കല്ലിൻറെ പടവുകൾ കെട്ടുന്നതിനുള്ള സുർക്കി മിശ്രിതം ഉണ്ടാക്കുന്നത്.

 അതുപോലെ തന്നെയാണ് അകത്തെ ഭിത്തികളിലുള്ള പ്ളാസ്റററിംഗ് ജോലികളും ചെയ്തിരിക്കുന്നത്.
അതിൽ മേൽപ്പറഞ്ഞ സുർക്കി മിശ്രിതം പോലെതന്നെ, അരിച്ചെടുത്ത  ചെങ്കൽപ്പൊടിയും, കുമ്മായവും, കരിഓയിലും, വെള്ളവും ചേർത്ത്, നന്നായി ചവിട്ടിക്കുഴച്ചെടുത്തശേഷം ഒന്നര മാസത്തിനുശേഷം ഉമി, ഗോമൂത്രം, കടുക്കവെള്ളം, കറ്റാർവാഴ, ഉലുവവെള്ളം, ശർക്കര എന്നിവചേർത്ത് തയ്യാറാക്കുന്ന  കൂട്ട് ഉപയോഗിച്ചാണ് ഭിത്തികളെല്ലാം പ്ളാസ്റ്റർ ചെയ്തിരിക്കുന്നത്.
സാധാരണ പ്ളാസ്റ്ററിംഗ് പോലെ തന്നെ  ചിലവിൽ വലിയ വ്യത്യാസമൊന്നുമി  ല്ലങ്കിലും,പ്രകൃതിയോട് ചേരുന്നതും, കൂടുതൽ ചൂടിനെ പ്രതിരോധിക്കുവാൻ  ശേഷിയുള്ളതും, കൂടാതെ വ്യത്യസ്ഥതരം മണലുകളുടെ ഉപയോഗത്തിലൂടെ നിറവ്യത്യാസങ്ങൾ വരുത്താമെന്നതുകൊണ്ടും ഒരിക്കലും പെയിൻറിംഗ് പോലുള്ളവ ആവശ്യമായും വരുന്നില്ല എന്നതാണ് ഇതിൻറെ ഏറെ ഗുണകരമായ  മറ്റൊരു വശം.
 .     ഏതെങ്കിലും വിധത്തിൽ ഇത്തരം വീടുകൾ അഥവാ പൊളിച്ചു മാറ്റേണ്ടി വന്നാൽ പോലും, അത് യാതൊരു വിധ പാരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ലന്ന് മാത്രമല്ല,...പൂർണ്ണമായും പ്രകൃതിയിലേക്കുതന്നെ ലയിച്ചുചേരുന്നവയുമാണ്.
 തിളക്കവും, കൂടുതൽ ഭംഗിയും ലഭിക്കുന്നതിന് ഭിത്തികളിൽ വാട്ടർ പോളീഷും, കല്ലുകളിൽ ടർപെൻറയിൻ പോലുള്ളവയും, ചേർത്ത് മിക്സ് ചെയ്യുന്ന പോളീഷുകളും  ഉപയോഗിക്കുന്നു.!

www.vlcommunications.in
നടുമുറ്റം



യഥാർഥത്തിൽ ഇപ്പോൾ കാണുന്ന ഒരു പ്രധാന പ്രത്യേകത, പലർക്കും വീടിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ നിത്യേന മാറി വരുന്നു എന്നതാണ്. 
ഒരു പക്ഷേ അത്തരം ചിന്തകൾക്കു പിറകിൽ പ്രധാനമായും രണ്ട് മൂന്ന് , കാര്യങ്ങളാകാം .
 ഒന്നാമതായി കോവിഡു മൂലം മാറി മറിഞ്ഞ സാമൂഹ്യ സാഹചര്യങ്ങളും , അതേ പോലെ അടിക്കടി സംഭവിക്കുന്ന വിലക്കയറ്റവും .!
 ഇതിനൊക്കെ പുറമേ, വളരെ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളും . എല്ലാംകൂടി ആയപ്പോൾ സ്വാഭാവികമായും നമ്മുടെ ചിന്തകളിലും, സങ്കൽപ്പങ്ങളിലും വന്ന മാറ്റങ്ങൾ,ഏറ്റവും പ്രധാനപ്പെട്ട ഒരുകാര്യമായ വീടുനിർമ്മാണമെന്ന സങ്കൽപ്പത്തേയും ബാധിച്ചുവെന്നുമാത്രം.!

    അതുകൊണ്ടാകണം, ചിലവു കുറഞ്ഞതും,  കൂടുതൽ പ്രകൃതിയോട് ചേർന്നതുമായ    വീടു നിർമ്മാണം എന്ന ആശയത്തിലേക്ക് ഇപ്പോൾ കൂടുതലായി പലരും എത്തിച്ചേരുന്നതും.!  
 പാവങ്ങളുടെ വാസ്തുശിൽപ്പി എന്നറിയപ്പട്ടിരുന്ന . ശ്രീ. ലാറി ബേക്കർ പറഞ്ഞതുപോലെ   "വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻറെ, ചുറ്റുവട്ടത്തു നിന്ന് കിട്ടുന്ന നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ച് വീടു നിർമ്മിക്കുക " എന്ന ആശയത്തിനും , ചിലവുകൾ പരമാവധി കുറച്ചുള്ള നിർമ്മാണമെന്ന ആശയത്തിനും , ഇപ്പോൾ വളരെ പ്രചാരമേറി വരുന്നതും ഒരുപക്ഷേ അതുകൊണ്ടുകൂടിയായിരിക്കാം..
  
ഇതിൽ സൂചിപ്പിക്കുന്ന വീടിനെ സംബന്ധിച്ചും, അത്തരം ഒരു കാഴ്ചപ്പാട്  തന്നെയായിരുന്നു.    പരാമാവധി പ്രകൃതി ചൂഷണം ഒഴിവാക്കുകയും, തദ്ദേശീയമായി ലഭ്യമായ വെട്ടുകല്ലും , മരങ്ങളും , ടെറാക്കോട്ട ടൈലുകളും എല്ലാം ഉപയോഗിക്കുക എന്നതിനായിരുന്നു പ്രാധാന്യം..
വീടിൻറെ, മുൻവശത്തെ വരാന്ത ഒഴികെയുള്ള ഭാഗങ്ങൾ, കോൺക്രീറ്റ് ഉപയോഗിച്ച് വാർക്കുകയും, ബാക്കി ഭാഗങ്ങൾ സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ച് ഓടുകൾ നിരത്തിയുമാണ് വീടിൻറെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ മുകളിലേക്ക് ഒരുനിലകൂടി പണിയാവുന്ന രീതിയിലാണ് നിർമ്മാണം.

വീടിൻറെ  ഹാളിന് മദ്ധ്യഭാഗത്തായി നിർമ്മിച്ചിരിക്കുന്ന നടുമുറ്റത്തിലൂടെ കൂടുതൽ ശുദ്ധവായുവും. വെളിച്ചവും ഉള്ളിലേക്ക് കടക്കുന്നതോടൊപ്പം മഴയും, നിലാവും , കുളിരുമെല്ലാം വീടിനകത്തുതന്നെ ഇരുന്ന് ആസ്വദിക്കാമെന്ന വലിയ ഒരു അനുഭവമാണ് ഈ വീട് നൽകുന്നത്.!

.മറ്റൊരു പ്രത്യേകതയായി എടുത്തു പറയാവുന്നത് വീടിൻറെ നീളം കൂടിയ വരാന്തയാണ്.
വീടിനകത്ത് രണ്ട് ബെഡ് റൂമുകളും അതിന് അനുബന്ധമായ സൗകര്യങ്ങളും മാത്രമാണ് ഉള്ളതെങ്കിലും, പത്തോ ഇരുപതോ പേർക്ക് ഒന്നിച്ച് കൂട്ടം കൂടി ഇരിക്കാവുന്നതും , പെരുമാറാവുന്നതുമായ സൗകര്യത്തിലാണ് വീടിൻറെ മുൻഭാഗവും, സിറ്റൗട്ടും, ചാരുമാനവുമെല്ലാം ക്രമീകരിച്ചിരിക്കുന്നത്. 
കൂടാതെ പഴയകാല സൗന്ദര്യം ബോദ്ധ്യപ്പെടുത്തുന്ന തരത്തിലുള്ള ഫർണീച്ചറുകളും ചാരുകസേരയുമെല്ലാം മനോഹരമായി വിന്യസിച്ചിരിക്കുന്നു. 
എല്ലാഫിനിഷിംഗ് ജോലികളുമുൾപ്പടെ മുപ്പത് ലക്ഷം രൂപയാണ് ഇതിൻറെ ബജറ്റ്.




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌