ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

Traditional Kerala Pazham Nurukku Recipe: Health Benefits and Drawbacks

  Pazham Nurukku Recipe  രുചിയേറും പഴം നുറുക്ക്  വൈകീട്ട് ചായയോടൊപ്പം കഴിക്കുവാനോ വിശിഷ്ടാതിഥികൾ വീടുകളിൽ വരുന്ന അവസരത്തിലോ എല്ലാം വളരെ പെട്ടെന്ന് ഉണ്ടാക്കുവാൻ കഴിയുന്ന ഒരു പലഹാരമാണ് പഴം നുറുക്ക് ആവശ്യമുള്ള സാധനങ്ങൾ നേന്ത്രപ്പഴം - 3 ( അധികം പഴുക്കാത്തത്.) ശർക്കര - 300 gm - ഉരുക്കിയത്. ഏലയ്ക്കാപ്പൊടി, ചുക്കുപൊടി, ആവശ്യത്തിന് വെള്ളം - അരക്കപ്പ് ഉപ്പ് - ( ഒരു നുള്ള് ) നെയ്യ് - ഒരു ടീസ്പൂൺ തയ്യാറാക്കുന്ന വിധം ; ചിത്രത്തിൽ കാണുന്നതുപോലെ അധികം പഴുത്ത് പാകമാകാത്ത ഏത്തപ്പഴം അൽപ്പം വലിയ കഷണങ്ങളാക്കിത്തന്നെ മുറിച്ച് അരക്കപ്പ് വെള്ളം ഒഴിച്ച ശേഷം പാനിലേക്കിട്ട് വേവിക്കുക. പിന്നീട് വെന്ത് , നല്ല മഞ്ഞ നിറമായ പഴത്തിലേക്ക് അരക്കപ്പ് വെള്ളത്തിൽ ഉരുക്കിയെടുത്ത ശർക്കരപ്പാനി ചേർത്ത് പഴത്തിൻ്റെ എല്ലാ ഭാഗത്തും ശർക്കരപ്പാനി പിടിക്കത്തക്കവിധം ഉടഞ്ഞുപോകാതെ പതിയെ തിരിച്ചും, മറിച്ചും ഇട്ടു കൊടുക്കുക. അതിനു ശേഷം ഒരു ടീസ്പൂൺ നെയ്യുകൂടി ഒഴിച്ചു കൊടുത്ത ശേഷം, കപ്പിൽ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാപ്പാൽ കൂടി പാനിലേയ്ക്കൊഴിക്കുക . തയ്യാറാക്കി വെച്ചിരിക്കുന്ന ഏലയ്ക്കാ, ചുക്ക് പൊടി എന്നിവക്കൊപ്പം ഒരു നു...

ശംഖു വൈറലാണ്.

പലകാര്യങ്ങളും ഒറ്റ ശ്വാസത്തിൽ , ഇരുന്നു കേൾക്കുവാൻ പലപ്പോഴും മനസ്സുവരാറില്ല. പക്ഷെ ഇതെന്തുകൊണ്ടോ ഒരു ന്യൂ ജെൻ സിനിമാക്കഥപോലെ തന്നെ  ആസ്വദിച്ചിരുന്നു. !  സംഭവം നിസ്സാരമാണ്. കേരളത്തിലെ ഒരു, പഴയ തറവാട്ടുവീട്ടിലെ ഏറ്റവും ഇളയതും, ആ വീട്ടിലെ, ഇളയതലമുറയിൽപ്പെട്ട എല്ലാവരുടേയും കണ്ണിലുണ്ണിയുമാണ് ശംഖു. ഒരുപക്ഷേ മറ്റെന്തോ കാരണത്താലും , വാത്സ്യല്യം കൊണ്ടുമാകണം അവനെ വീട്ടുകാരും, കൂട്ടുകാരുമെല്ലാം ശംഖുവെന്ന ഓമനപ്പേരിട്ടു വിളിച്ചു തുടങ്ങിയത്..   ശംഖു വൈറലാണ്.! എന്തായാലും, അവൻ്റെ നീണ്ടുവളർന്ന മുടിയും, ഫ്രഞ്ചുതാടിയും, ബെർമുഡയും, ടീ ഷർട്ടുമെല്ലാം കാണുമ്പോൾ തറവാട്ടിലെ പ്രായമായ പലർക്കും, പലപ്പോഴും, അതത്ര രുചിക്കാറില്ല. എങ്കിലും, വീട്ടിലെ പ്രായം കൂടിയ ചില സ്ത്രീകൾ, അവൻ്റെ ന്യൂ ജെൻ കോലം കണ്ട്, തീരെ ഇഷ്ടപ്പെടാതെ തന്നെ അവരുടെ അനിഷ്ടങ്ങൾ പങ്കുവെയ്ക്കുമ്പോൾ അവൻ പറയും. " അതൊക്കെ എൻറേതായ ഇഷ്ടങ്ങളല്ലേ....!" -പിന്നീട് അധികമൊന്നും സംസാരിക്കാതെ മുതിർന്നവർ അവനെ ഒന്നുരുത്തിനോക്കിയിട്ട് അകത്തേയ്ക്കുപോകും. അവൻ്റെ സ്വകാര്യ മുറിയിലെ ലാപ്ടോപ്പിലും, പാട്ടിലും, ഫോണിലും, ബൈക്കിലും, ജോലിയിലുമായി ജീവിതത്തിരക്ക...