മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം' അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട് മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property). തീർത്തും എതിരായ ഈ രണ്...
സോഷ്യൽ മീഡിയാ സ്വാധീനം. അവർ പൊതുവേ ഒരു ടെൻഷൻ ജീവിയാണ്. ! മഴ പെയ്താൽ പ്രശ്നം,! പെയ്തില്ലങ്കിൽ പ്രശ്നം!, എന്ന മട്ടിലാണ് കാര്യങ്ങൾ. അതിനിടയിൽ അൽപ്പം ബി.പി. കൂടി ഉള്ളവരാണങ്കിലോ...? അങ്ങിനെയുള്ള ഒരു സ്ത്രീയുടെ പ്രശ്നമാണ് പറയുന്നത്. വർത്തമാനം പറഞ്ഞ് ചിരിച്ച് കളിച്ച് അൽപ്പം മുൻപേപോയ ഒരു സ്ത്രീയാണ് തീരെ എഴുന്നേറ്റ് നിൽക്കുവാൻ പോലുമാകാതെ, അൽപ്പനിമിഷങ്ങൾക്കും, മുൻപ് വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്താണ് സംഭവമെന്ന് ഡോക്ടറെ പോലെതന്നെ, സ്ത്രീയായ രോഗിയും, അവരുടെ ഭർത്താവും, കുടുംബവും തന്നെ ഒന്നിച്ചിരുന്ന് ചിന്തിച്ചു. ഇത് കഴിഞ്ഞ വിഷുക്കാലം മുതൽ തുടങ്ങിയതാണത്രേ...! അമിതമായ സോഷ്യൽമീഡിയ ഉപയോഗം നമ്മുടെ മാനസികാരോഗ്യത്തേയും അതുവഴി ശാരീരികാരോഗ്യത്തേയും വിപരീതമായി ബാധിക്കുന്നു.! തലേന്ന് രാത്രി എല്ലാ ജോലികളും കഴിഞ്ഞ്, രാവിലെ കാണുന്നതിന് വിഷുക്കണിയെല്ലാം, ഒരുക്കി കിടന്നതാണ്. പക്ഷെ വളരെ പെട്ടെന്നാണ്, യാതൊരു മുന്നറിയിപ്പുമില്ലാത്തവണ്ണം ബി.പി.കൂടിയതും, കഠിനമായ തളർച്ചയും, തലവേദനയുമനുഭവപ്പെട്ട് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതും. എന്നാൽ ഇ. സി.ജി. മുതൽ പല ടെസ്റ്റുകൾ നടത്തിയിട്ടും,, ഡോക്ടറെപ്പോലെ ത...