തിരുവാതിരപ്പുഴുക്ക് കേരളത്തിലെ തിരുവാതിര ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും , പരമ്പരാഗത വിഭവങ്ങളിലൊന്നാണ് തിരുവാതിരപ്പുഴുക്ക്. ശിവനും പാർവതിയും തമ്മിലുള്ള ഐതിഹ്യപരമായ വിവാഹബന്ധത്തെയും ദാമ്പത്യസൗഖ്യത്തെയും ഓർമിക്കുന്ന തിരുവാതിര നാളിൽ സ്ത്രീകൾ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന വിഭവമാണിത്. പ്രത്യേകിച്ച്, വിവിധതരം കിഴങ്ങുവർഗങ്ങളും പയറും ചേർത്ത് തേങ്ങ അരച്ചുചേർത്ത് തയ്യാറാക്കുന്ന ഈ പുഴുക്കിന് നല്ല രുചിയും പോഷകസമൃദ്ധിയും ഉണ്ട്. വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പരമ്പരാഗത രീതിയിലുള്ള തിരുവാതിരപ്പുഴുക്ക് റെസിപ്പി . പരമ്പരാഗത തിരുവാതിരപ്പുഴുക്ക് ആവശ്യമായ ചേരുവകൾ ഏകദേശം 4–5 പേർക്ക് കഴിക്കാനുള്ള അളവ്. ചേന 150 ഗ്രാം കാച്ചിൽ 150 ഗ്രാം ചേമ്പ് 100 ഗ്രാം കൂർക്ക 100 ഗ്രാം മധുരക്കിഴങ്ങ് 100 ഗ്രാം ഏത്തക്കായ 1 എണ്ണം പച്ചപ്പയർ ½ കപ്പ് മഞ്ഞൾപ്പൊടി ½ ടീസ്പൂൺ മുളകുപൊടി ½ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് അരയ്ക്കാനുള്ള ചേരുവകൾ - തേങ്ങ ചിരകിയത് – 1½ കപ്പ് - ജീരകം – ½ ടീസ്പൂൺ - പച്ചമുളക് – 3 എണ്ണം - വെളുത്തുള്ളി – 2 അല്ലി (ആവശ്യമെങ്കിൽ) ഇവയെല്ലാം അല്പം വെള്ളം ചേർത്ത് ചെറിയ തരികളോടെ അരച്ചെടുക്കുക....
ആലോചിച്ചാൽ എത്രയോ ദിവസം മുൻപേ, എഴുതാൻ തുനിഞ്ഞ ഒരു കുറിപ്പായിരുന്നു ഇത്. പക്ഷേ ഏതൊരു, മനുഷ്യനും, അൽപ്പംപോലും ഹൃദയഭാരം താങ്ങാതെ, അതല്ലെങ്കിൽ ഒരു തുള്ളി കണ്ണുനീർപോലും, വാർക്കാതെയോ ഒരു വരിപോലും ഈ കാഴ്ചയെക്കുറിച്ച് എഴുതുവാൻ കഴിയുമായിരുന്നില്ല.! കേരളത്തിൻെറ തന്നെ, സർവ്വ നാഡീഞെരമ്പുകളും ഒരു നിമിഷത്തേയ്ക്കെങ്കിലും നിലച്ചുപോയ നിമിഷം.! അതല്ലങ്കിൽ, കേരളം ഏതാനും വർഷം മുമ്പ് മരണത്തെ നേർക്കുനേർകണ്ട, വലിയൊരു പ്രളയ ദുരന്തത്തിനും ശേഷമുള്ള മറ്റൊരു ഭീദിജനകമായ കാഴ്ച്ച.! ഒരു ഒറ്റരാത്രിയിൽ ചിതറിത്തെറിച്ച ഗ്രാമ ജീവിതം.! വയനാട്, നടുക്കുന്ന ഓരോർമ്മ. 'മുണ്ടക്കൈ', 'ചൂരൽമല'... ആ വാക്കുകൾക്കുമുന്നിൽ കേരളം പകച്ചു നിന്ന ദിനരാത്രങ്ങൾ... ! അനേകം സഞ്ചാരികളെ സ്വീകരിക്കുകയും, ഊട്ടിയുറക്കുകയും ചെയ്ത മനോഹരമായ ഗ്രാമം. എത്ര പെട്ടെന്നാണ്, അനേകം മനുഷ്യരുടെ തന്നെ ജീവിതസ്വപ്നങ്ങളെയെല്ലാം തച്ചുടച്ച്, ഭൂമിപിളർക്കുമാറുച്ചത്തിൽ തകർന്നുവീണ പാറക്കൂട്ടങ്ങൾക്കും, കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിനുമിടയിലേക്ക് എന്നെന്നേക്കുമായി ഒരു നാടിനെ തള്ളിയിട്ട്, തോരകണ്ണീരിലേക്കാഴ്ത്തിയത്. എത്രയേറെ, സ്വപ്നങ്ങളുടേയും, പ്രതീക്...