<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 ജീവിതം തന്നെ ഉത്സവമാകട്ടെ ! ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

ഡേറ്റിംഗും ലിവിംഗ് ടുഗദറും പ്രശ്നങ്ങളാണോ?

 "ജീവിതം ഒരു ഒരാഘോഷമാണ്. വളരെ  കുറഞ്ഞ നാളുകളിൽ ഈ ഭൂമിയെന്ന സ്വർഗ്ഗത്തെ തൊട്ടറിയുവാനുള്ള വളരെ ചെറിയ ഒരവസരം   ! അതിനെ മനോഹരമാക്കിത്തീർക്കുവാൻ കഴിയുന്നില്ലങ്കിൽ പിന്നെ മനുഷ്യൻ എന്ന വാക്കിനു തന്നെ എന്തർത്ഥം?" - ഒരുപ്രമുഖ സാഹിത്യകാരൻ്റെ വാക്കുകളാണ്.  ലിവിംഗ് ടുഗദർ തീർച്ചയായും ആ ചിന്തകളേയും വാക്കിനേയും വേണമെങ്കിൽ നമുക്ക് മുഖവിലക്കെടുക്കാം, എടുക്കാതിരിക്കാം എന്തായാലും, അതെല്ലാം തീർത്തും വ്യക്തിപരമായ കാര്യങ്ങൾ .   എങ്കിലും വളരെ ഹൃസ്വമായ ഈ ജീവിതത്തെ നിറഞ്ഞ സ്നേഹം കൊണ്ടും, സന്തോഷം കൊണ്ടും മനോഹരമായി തീർക്കുക എന്നതു മാത്രമാണ് മനുഷ്യൻ എന്ന രീതിയിൽ നമുക്ക് ചെയ്യുവാൻ കഴിയുക. പറഞ്ഞു വന്നത് ലിംഗിംഗ് ടുഗദർ എന്ന ഒരു ജീവിതക്രമത്തെക്കുറിച്ചാണ്. മേൽപ്പറഞ്ഞ വരികൾ ഒരു പക്ഷെ ജീവിതത്തിൽ വളരെ ഭംഗിയായിത്തന്നെ, ചേർത്തു വെയ്ക്കാൻ കഴിയുന്ന മനോഹരമായ ഒരിടം. ! പക്ഷെ ആ മനോഹാരിതയെന്നത് എത്ര പേരുടെ ജീവിതത്തിൽ നിലനിന്നു കാണും? അല്ലങ്കിൽ ജീവിതത്തിൽ എല്ലാം ശാശ്വതമായി നിലനിൽക്കുമെന്നുതന്നെ എന്താണൊരുറപ്പ്? യാതൊരുറപ്പുമില്ല. എന്നിട്ടും എത്ര വസ്‌തുനിഷ്‌ഠമായാണ്, മനുഷ്യൻ സ്വന്തംജീവിതം പോലും മറച്ചുവെച്ച്, മറ

ജീവിതം തന്നെ ഉത്സവമാകട്ടെ ! 
കേരളത്തിൽ എവിടേയും ഇപ്പോൾ ഉത്സവാഘോഷങ്ങളുടെ പെരുമ്പറ മുഴക്കങ്ങളാണ്. പലപ്പോഴും, മാറി മാറിവന്ന പ്രളയവും, കോവിഡുമെല്ലാം, ഇവിടുത്തെ സാമൂഹ്യാവസ്ഥയേയും, മനുഷ്യരുടെ മാനസികാവസ്ഥയുമെല്ലാം തകിടം മറിച്ചുവെങ്കിലും, ഇപ്പോൾ പതിവിലും ഇരട്ടി ആവേശത്തോടെ തന്നെയാണ് കേരളത്തിലെ എല്ലാ ഉത്സവാഘോഷങ്ങളേയും മലയാളികൾ വരവേൽക്കുന്നത്.!

https://www.vlcommunications.in/2024/02/blog-post.html
                                               കേരളത്തിലെ ഉത്സവങ്ങൾ

അതിൽ പ്രധാനമായ ഒരുകാര്യം ,  ജാതി മത ഭേദമന്യേ എല്ലാവരും ഒത്തുകൂടുന്ന കേരളത്തിലെ ഇത്തരം ഉത്സവാഘോഷങ്ങളാണ് ഈ നാടിൻറെ, സാംസ്കാരികവും, സാമൂഹ്യവുമായ ആരോഗ്യപരമായ ഒരുവളർച്ചയിൽ എന്നും, മുഖ്യമായ ഒരു പങ്ക് വഹിച്ചിട്ടുള്ളതെന്ന് പറയേണ്ടതുണ്ട്. രാജ്യം മുഴുവനും കനത്ത ജാതിമത വിദ്വേഷങ്ങളുടെ പുകച്ചുരുളുകൾ കനത്ത് കൂടുമ്പോഴും, കേരളം മനോഹരമായ മതനിരപേക്ഷതയുടെ പച്ചത്തുരുത്തായി തളിർത്തുനിന്നതിൻറെ   പിന്നിലെ രഹസ്യവും മറ്റൊന്നുമായിരുന്നില്ല.

 ഈ അടുത്തകാലത്ത് വാർത്താമാദ്ധ്യമങ്ങളിൽ സവിശേഷ ശ്രദ്ധയാകർഷിച്ച ഒരു പ്രധാന സംഭവം തന്നെ രസകരമാണ്. കേരളത്തിൻറെ വടക്കൻ ജില്ലയിൽ . കാലങ്ങളായി ജീർണാവസ്ഥയിൽ കിടക്കുന്ന ഒരു ശിവക്ഷേത്രവും, തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഒരു മുസ്ലീം പള്ളിയും, ഇതിൽ ജീർണാവസ്ഥയിൽ കിടന്ന ശിവക്ഷേത്രം പുനർനിർമിക്കുവാനും അതിൻ്റെ ഭാഗമായുള്ള ഉത്സവാഘോഷങ്ങൾ ഗംഭീരമായി നടത്തുവാനും വലിയതോതിൽ സഹകരിച്ചത് മുസ്ലീം സമുദായവും, തിരിച്ച് പള്ളിയെ മോടിപിടിപ്പിക്കുവാനും അവിടെ മനോഹരമായ ഒരു പൂന്തോട്ടം നിർമ്മിച്ചു നൽകിയത് ഹിന്ദുക്കളും..!  ഇങ്ങിനെ മനുഷ്യർ ഒത്തുചേർന്ന് മനോഹരമായ ആശയങ്ങൾ പങ്കുവെയ്ക്കുകയും ഇത്രയേറെ കൂടിച്ചേർന്നുപോകുന്നതുമായ ഒരു സമൂഹം കേരളത്തിലല്ലാതെ, ഇൻഡ്യയിൽ മറ്റൊരിടത്തും ഉണ്ടാകുവാൻ വേറെ സാദ്ധ്യതകളുമില്ല.. 

അതുപോലെതന്നെയാണ് വളരെ കൗതുകം തോന്നിപ്പിക്കുന്ന വിധത്തിൽ ചില സ്ഥലങ്ങളിൽ, ക്രിസ്ത്യൻ പള്ളികളിലേയ്ക്ക് ക്ഷേത്രത്തിൽ നിന്നും വരുന്ന, താളവാദ്യമേളകളാൽ ആഘോഷകരമായ താലം വരവും, മറ്റുചില ചടങ്ങുകളുമെല്ലാം.!

 എന്തായാലും, നിരന്തരം ആധികളാലും, വ്യാധികളാലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം വല്ലപ്പോഴും വീണുകിട്ടുന്ന ഇത്തരം അവസരങ്ങളാൽ , മനസ്സിൽ നിറയുന്ന സന്തോഷത്തിൻ്റെ അളവ് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. . പ്രത്യേകിച്ച് തൊട്ടടുത്തുള്ള ക്ഷേത്രോത്സവങ്ങളാണങ്കിൽ വളരെക്കാലം കാണാതിരുന്ന ചില സുഹൃത്തുക്കളേയും, ബന്ധുജനങ്ങളേയുമെല്ലാം കാണുകയും, കുശലാന്വേഷണങ്ങൾ നടത്തുവാനുമെല്ലാം കിട്ടുന്ന അപൂർവ്വ അവസരങ്ങളും.!

 ഉത്സവമെന്നുകേൾക്കുമ്പോൾ ,ഏതൊരു മലയാളികളുടേയും മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുക, അവിടുത്തെ തിരക്കേറിയ ആഘോഷ മൈതാനവും, ചെണ്ടമേളവും, തായമ്പകയും, ആന എഴുന്നുള്ളിപ്പുമെല്ലാമാണ്. പ്രത്യേകിച്ച് രാത്രി കാലങ്ങളിലുള്ള ഉത്സവക്കാഴ്ചകൾക്ക് ഒരു പ്രത്യേക ഭംഗിതന്നെ. ചെണ്ടമേളങ്ങൾക്കുമുന്നിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന തീവെട്ടിയുടെ പ്രകാശത്തിൽ തിളങ്ങുന്ന ആനച്ചമയങ്ങളും, ആനകളുമെല്ലാം വല്ലാത്തൊരു നിർവൃതി സമ്മാനിക്കും. അതുപോലെ തന്നെ ആകാശത്ത് അനേകം വർണ്ണങ്ങൾ വിരിയിക്കുന്ന കരിമരുന്നുപ്രയോഗവും കലാപരിപാടികളുമെല്ലാം ഒരു നാട്ടിലെ ജനങ്ങളെ ആകമാനം അക്ഷരാർത്ഥത്തിൽ ഉത്സവലഹരിയിൽ മനം മയക്കുക തന്നെ ചെയ്യും.!


https://www.vlcommunications.in/2024/02/blog-post.html
                                                        ക്ഷേത്രഉത്സവങ്ങൾ

 ഡിസംബർ ആദ്യവാരത്തോടെയാണ് കേരളത്തിലെവിടേയും, ഉത്സവങ്ങൾ ആരംഭിക്കുന്നത്. കൂടുതലും പള്ളിപ്പെരുന്നാളുകളുടെ എല്ലാം സമയമാണന്നുകൂടി പറയാം. എന്നാൽ ഡിസംബർ ശ്രദ്ധേയമാകുന്നത്, ഏറ്റവും കൂടുതൽ മഞ്ഞുനിറയുന്നരാത്രികളും, ശബരിമല മണ്ഡലക്കാലവും, ഉത്സവങ്ങളും, പെരുന്നാളും, ക്രിസ്തുമസ്സും, ന്യൂ ഇയറും എല്ലാം കൂടിക്കലർന്ന് കേരളത്തെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിക്കുന്ന ഒരു കാലമായിത്തീരുമ്പോഴാണ്. കാരണം പലർക്കും അത് ഒരുപാട് നൊസ്റ്റാൾജിക്ക് അനുഭവങ്ങളുടെ കാലം കൂടിയാണ്.

 അങ്ങിനെ ഡിസംബറിൽ തുടങ്ങി, ഏകദേശം മാർച്ച് ഏപ്രിൽ മാസത്തോടെ അവസാനിക്കുന്ന ഈ സീസണിലാണ് കൂടുതലായും വിദേശ സഞ്ചാരികൾ ഇങ്ങോട്ട് ഒഴുകിയെത്തുന്നത്. അതുകൊണ്ട് മിക്കവാറും ഏതൊരു ഉത്സവാഘോഷങ്ങളിലും അനേകം വിദേശീയരുടെ സാന്നിദ്ധ്യവും നമുക്ക് കാണുവാനാകും. 

 ഇപ്പോൾ കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ പലയിടങ്ങളിലും കാണാനാകുന്ന വലിയൊരുമാറ്റം. റോബോട്ടിക് ആനകളെ ഉപയോഗിച്ചുള്ള പകൽപ്പൂരവും, ലേസർ രശ്മികൾ ഉപയോഗിച്ചുള്ള വെടിക്കെട്ടുമാണ്. അക്ഷരാർത്ഥത്തിൽ ഇത് രണ്ടിനേയും ആധുനിക മലയാളി സമൂഹം അംഗീകരിച്ചു തുടങ്ങി എന്നുവേണം പറയുവാൻ. കാരണം രണ്ടും ഒരുപാട് പണച്ചിലവുമാത്രമല്ല മനുഷ്യജീവനും പരിരക്ഷ നൽകുന്നു.എങ്കിലും ആനകളുടെ തലപ്പൊക്കം സമ്മാനിക്കുന്ന ആവേശവും, ആനക്കറുപ്പിൻറെ ചന്തവും, വ്യത്യസ്‌ത ആനകളുടെ കൗതുകകരമായ ലക്ഷണങ്ങളും കാഴ്ചകൾ നഷ്ടപ്പെടുന്നതിൻ്റെ വേദനയുമെല്ലാം എങ്ങിനെയാണ് പറയാതിരിക്കുക .!

ഇങ്ങിനെയൊക്കെയാണങ്കിലും, ഈ ഉത്സവ സീസണുകളിൽ ആരും പെട്ടെന്ന് കാണാതെ പോകുന്ന വലിയൊരു പ്രത്യേകത. ഇത് അനേക ലക്ഷം മനുഷ്യരുടെ ഉപജീവനവും കൂടി ആയി മാറുന്നു എന്നതാണ്. അത് ശരിയായ രീതിയിൽ മനസ്സിലാക്കപ്പെട്ടത്, കോവിഡ്   എന്ന മഹാമാരിയുടെ കാലത്താണ്.  ആ കാലത്ത് ഉപജീവനമാർഗ്ഗം നഷ്‌ടപ്പെട്ട് തെരുവിലേയ്‌ക്കിറങ്ങിയ കലാകാരൻമാരുടെ എണ്ണം മാത്രം ആയിരങ്ങളോളം വരും, കൂടാതെ ടെക്നീഷ്യൻമാർ, കലാരംഗത്തെ അണിയറ പ്രവർത്തകർ, ഇതെല്ലാം ഓർമ്മിച്ചെടുക്കുമ്പോഴാണ് നഷ്‌ടപ്പെട്ടുപോകുന്ന പലതിൻ്റെയും വില മനുഷ്യൻ ശരിയായ രീതിയിൽ മനസ്സിലാക്കുന്നത്.  !

ഇതിൽ തെയ്യം മുതലുള്ള പരമ്പരാഗത കലാകാരൻമാർ തുടങ്ങി, ആനയും, ചമയവും, പന്തലും, വെടിക്കെട്ടും, എന്നുവേണ്ട അനവധി നാടൻ കലാകാരൻമാരും, കപ്പലണ്ടി കച്ചവടക്കാരിൽ വരെ എത്തിനിൽക്കുന്ന വലിയൊരു സമൂഹത്തിൻ്റെ നിലനിൽപ്പിൻ്റേയും, ഉപജീവനമാർഗ്ഗത്തിൻറേതുകൂടിയുമാണ് ഇത്തരം ആഘോഷങ്ങൾ.

എന്തായാലും ഒരുപാട് ദുരന്തങ്ങളേയും, വേദനകളേയും അഭിമുഖീകരിക്കേണ്ടിവന്ന കേരളീയ സമൂഹം. ഇന്ന്, അതിൽ നിന്നെല്ലാം വളരെ പെട്ടെന്ന് മുക്തമായി തിരിച്ചുവരികയും, ജീവിതം മനോഹരമായ ഒരു ആഘോഷമാക്കി മാറ്റിത്തീർക്കുന്ന കാഴ്ച്ചകളുമാണ് എവിടേയും കാണുവാനാകുന്നത്.

 ഇതെല്ലാം, ഏതൊരു കേരളീയനെ സംബന്ധിച്ചും, അഭിമാനവും, വളരെ സന്തോഷമുളവാക്കുന്ന ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ച് ഒരുതരത്തിലുമുള്ള വിഭാഗീയതകൾക്കും ഇടനൽകാതെ, ഒന്നിച്ച് ഒരേ മനസ്സോടെ ആഹ്ളാദങ്ങളും, ആഘോഷങ്ങളും പങ്കുവെയ്ക്കപ്പടുക എന്നത്  വളരെ സാംസ്ക്കാരികവും, സാമൂഹ്യവും, രാഷ്ട്രീയ പരവുമായ ഔന്നത്യത്തിൽ എത്തിനിൽക്കുന്ന ഒരു സമൂഹത്തിന് മാത്രം സാദ്ധ്യമാകുന്ന കാര്യങ്ങളാണന്ന് തീർച്ചയായും, പറയാതിരിക്കുകയും വയ്യ.!

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌