ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

ലഹരിയിൽ മയങ്ങുന്ന കൗമാരം

  ലഹരി ഉപയോഗം കേരളത്തിൽ മദ്ധ്യകേരളത്തിൽ കുറച്ചു നാളുകൾക്ക് മുൻപുണ്ടായ ഒരു സംഭവമാണ്. അതിരാവിലെ കോളിംഗ് ബെൽ അമർത്തുന്ന ശബ്ദംകേട്ടാണ് വീട്ടുകാരൻ വാതിൽ തുറന്നത്. അപരിചിതരായ രണ്ടുപേർ. പോലീസിൽ നിന്നാണന്ന് സ്വയം പരിചയപ്പെടുത്തി. അത്ഭുതം കൂറിനിന്ന വീട്ടുകാരുടെ നേരെ മൊബൈലിൽ സൂക്ഷിച്ചിരുന്ന ഒരു ഫോട്ടോ എടുത്ത് കാണിച്ച് ഒരു പോലീസുകാരൻ ചോദിച്ചു "മകളാണോ...?                                                                                                                                        "അതേ...."                                              ...

കൗമാരത്തിലെ പെൺകുട്ടികൾ

  ആ കുട്ടിക്ക് എന്തുസംഭവിച്ചുകാണും...? ഓരോ പത്രവാർത്തകളിലൂടെയും കണ്ണോടിക്കുമ്പോൾ നാം അനുനിമിഷം ആരോടൊന്നില്ലാതെ ചോദിച്ചുപോകുന്ന വാക്കുകളാണിത്. പ്രത്യേകിച്ച്   ഇക്കാലത്ത്   കൗമാരത്തിലെത്തിയ  ഒരുപെൺകുട്ടികൂടിയാകുമ്പോൾ.!      ഇവിടെ പറഞ്ഞുവരുന്നതും അത്തരം ഒരു കുട്ടിയുടെ ജീവിത കഥ തന്നെ.  കൗമാരം  അവളുടെ പ്രധാന പ്രശ്നം, ഒന്നിലും ഉറച്ചു നിൽക്കാത്ത ഒരു മനസ്സാണ്.. !   പ്ലസ് ടു പഠനത്തിന് ശേഷം ഇനി എന്ത്? അതാണ് അവളുടെ മുഖ്യ വിഷയം .? പലരും, പലതും പറയുന്നതുകേട്ട്,     ഓരോ ദിവസവും ഓരോ കോഴ്സിനെക്കുറിച്ച് വീട്ടുകാരോട് പറയുകയും, അവരോട് നിർബന്ധം പിടിച്ച്, ലക്ഷങ്ങൾ മുടക്കി അതിൽ ചേരുകയും ചെയ്യും, എന്നാൽ പിന്നീട് കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും, മറ്റേതെങ്കിലും തൊഴിൽ സാദ്ധ്യതയെക്കുറിച്ച് അറിയാൻ ഇടവരും, അപ്പോൾ, നിലവിലുള്ള പഠനം അവസാനിപ്പിച്ച് അതിൽ ചേരണമെന്ന് വീണ്ടും വീട്ടുകാരോട് വാശിപിടിക്കും.  ഇത്, ഇങ്ങിനെ പലവട്ടം ആവർത്തിക്കുവാനും, ഒരുപാട് പണവും, സമയവും എല്ലാം നഷ്ടപ്പെടുവാനും തുടങ്ങിയപ്പോൾ മാത്രമാണ് വീട്ടുകാർ ആ കുട്ട...