കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും, ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...
മട്ടാഞ്ചേരി ഡച്ച് കൊട്ടാരം. ഡച്ച് കൊട്ടാരം മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരം അന്വേഷിച്ച് അതിനുമുൻപിൽ എത്തുന്നവർ ആദ്യമൊന്ന് അമ്പരക്കും, കാരണം, പഴയ ആ പ്രവേശനകവാടത്തിൽ കൊട്ടാരമെന്ന വാക്കിന് പകരം എഴുതിവെച്ചിരിക്കുന്നത്, അതിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൻ്റെ ഒരു പേരാണ്. അതുകണ്ടപ്പോഴാണ് ഡച്ചുകാർ ഇവിടെ, കൊട്ടാരങ്ങളും, കോട്ടകളും കൂടാതെ ക്ഷേത്രങ്ങളും പണികഴിപ്പിച്ചിരുന്നോ എന്ന് ആശങ്കപ്പെട്ടത്. കവാടം കടന്ന് അകത്തേയ്ക്കുവരുമ്പോൾ വിശാലമായ മൈതാനത്തെ പുൽത്തകിടിക്കുമപ്പുറത്ത് ഗതകാല സ്മരണകൾ അയവിറക്കി പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന മനോഹരമായ കൊട്ടാരം കാണാം. കൊട്ടാരത്തിന് ഇടതുഭാഗത്തും, കൊട്ടാരത്തിന് നടുവിലുമായി രണ്ടു ക്ഷേത്രങ്ങളാണ് അവിടെയുള്ളത്. ഡച്ച് കൊട്ടാരം ചരിത്രം കോഴിക്കോട്ട് പോർച്ചുഗീസുകാരുടെ കച്ചവട താത്പര്യങ്ങളോട്, ഇടഞ്ഞുനിന്ന സാമൂതിരിയോട് തത്ക്കാലം വിലപേശൽ സാദ്ധ്യമല്ലെന്ന് മനസ്സിലാക്കിയ പോർച്ചുഗീസുകാർ, പിന്നീട് അദ്ദേഹവുമായി അകൽച്ചയിലാവുകയും കൊച്ചിരാജാവുമായി ചില ധാരണകൾ ഉണ്ടാക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു, ,. അതിൽ തൃപ്‌തനായ കൊച്ചി ര...