ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

ഷുഗർ ഫ്രീ പൈനാപ്പിൾ സലാഡ് | സമ്മർ സ്പെഷ്യൽ

ശരീരത്തിന് കുളിർമ്മയും പോഷകവും നൽകുന്ന ഹെൽത്തി സലാഡ്. നല്ല വേനൽക്കാലത്ത് ശരീരം  തണുപ്പിക്കുവാനും , നിർജ്ജലീകരണം തടയുവാനും ഏറ്റവും മികച്ച ഒരു വിഭവമാണ് പൈനാപ്പിൾ ഉപയോഗിച്ചുള്ള സലാഡ്. ( Pineapple Salad Recipe) വൈറ്റമിൻ സി. ഫൈബർ , എന്നിവയാൽ സമ്പുഷ്ടമായ  കേരളത്തിലെ നാടൻ പെനാപ്പിൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു സൂപ്പർ ഹെൽത്തി സമ്മർ സലാഡ്. ( Super Healthy Summer Salad)  പഞ്ചസാരയോ , മറ്റ് കൃത്രിമ പദാർഥങ്ങളോ ചേർക്കാതെ തീർത്തും പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കുന്ന ഈ സമ്മർ സലാഡ് വണ്ണം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്കും , (Weight Loss) കുട്ടികൾക്കും വളരെ ഉത്തമമാണ്. കൂടാതെ വേനൽക്കാല ഭക്ഷണ മെനുവിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടുന്ന ഒരു വിഭവം കൂടിയാണിത്. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങൾ ഈ സലാഡിനുണ്ട്. അതിനു മുൻപ് സ്വാദിഷ്ടമായ ഈ പൈനാപ്പിൾ സലാഡ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം സൂപ്പർ ഷുഗർഫ്രീ പൈനാപ്പിൾ സലാഡ് റസിപ്പി ആവശ്യമായ ചേരുവകൾ . 1. നന്നായി പഴുത്ത പെനാപ്പിൾ ചെറിയ കഷണങ്ങളാക്കിയത് - ഒരു കപ്പ് 2. കക്കരിക്ക (Cucumber) അരക്കപ്പ് . 3. ചുവന്ന ഉള്ളി  (Red Onion) ചെറുതാക്കി അരിഞ്ഞത് കാൽ കപ്പ്. ...

വീടും ഒരു ദുഃസ്വപ്നമാകുമ്പോൾ

വീട് സ്വപ്നമോ ? ദുസ്വപ്നമോ?  വീട് ഏവരുടേയും ഒരു വലിയ സ്വപ്നമാണന്നിരിക്കിലും,  പലപ്പോഴും അത് പലരുടേയും ഒരു നിർഭാഗ്യത്തിൻ്റെയും, ദുസ്വപ്നത്തിൻ്റെയും കഥകൾ കൂടിയാണ്.  പലപ്പോഴും നമ്മൾ  കേൾക്കുന്നതെല്ലാം, വളരെ മനോഹരമായ കഥകളാണെങ്കിലും  അതിനകത്തുള്ള ജീവിതങ്ങളെക്കുറിച്ച് അധികമാരും സംസാരിക്കാറുമില്ല.  പല മനുഷ്യരും , തങ്ങളുടെ ജീവിതാദ്ധ്വാനങ്ങൾ മുഴുവൻ മറ്റുള്ളവർക്കായി ചിലവാക്കുകയും , ഒരു നാൾ പൂർണ്ണമായ ആരോഗ്യവും, സമ്പത്തും, വരുമാനവുമെല്ലാം നിലച്ചു കഴിയുമ്പോൾ ആർക്കും വേണ്ടാത്ത ചണ്ടികളായി ഏതെങ്കിലും മൂലയിലേക്ക് വലിച്ചെറിയപ്പെടുന്ന പാഴ്‌വസ്തുക്കളായും മാറ്റപ്പെടുന്ന എത്രയോ കാഴ്ച്ചകൾക്കാണ് സമൂഹം നിത്യവും സാക്ഷ്യം വഹിക്കുന്നത് !   ഒരു ജീവിതം മുഴുവൻ സ്വന്തമെന്നു കരുതി    അദ്ധ്വാനിച്ച് കരുപ്പിടിപ്പിക്കാൻ ശ്രമിച്ച്, അവസാനം അവിടെ നിന്നും ഒന്നുമല്ലാത്തവളായി വെറും  കൈയ്യോടെ ഇറങ്ങിപ്പോരേണ്ടി വന്ന ഒരു  സ്ത്രീ ജീവിതത്തെക്കുറിച്ചാണ്  പറഞ്ഞു വന്നത് !  വീടും ഒരു ദുസ്വപ്നമാകുമ്പോൾ പഴയ കാലഘട്ടത്തിലുപരി, പുതിയ മനുഷ്യ ജീവിതവും, സംസ്ക്കാരവും, സുഖഭോഗങ്ങളു...