ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

വീട് നിർമ്മാണത്തിനും മുൻപ് എന്താണ് ശ്രദ്ധിക്കേണ്ടത്..?

  വീട് നിർമ്മാണം. വീട് നിർമ്മാണം എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം, എന്നും കുഴയ്ക്കുന്ന ഒരുചോദ്യം തന്നെ. ..! ബജറ്റ് എത്ര...? സ്ക്വയർഫീറ്റ്...? മുറികളുടെ എണ്ണം, സൗകര്യങ്ങൾ, ഉപയോഗിക്കേണ്ട വസ്തുക്കൾ,ഇതിനെല്ലാം പുറമേ നിർമ്മാണം എങ്ങിനെ...? ആരെ ഏൽപ്പിക്കണം...? പണം എങ്ങിനെ കണ്ടെത്തും...തുടങ്ങി തുടക്കത്തിൽ നൂറുകൂട്ടം ചോദ്യങ്ങളാകും ആദ്യം കടന്നുവരിക...!  എന്നാൽ ആരങ്കിലുമായി ചർച്ചചെയ്യാമെന്നുകരുതിയാലോ, അവരുടെ എല്ലാതാത്പര്യങ്ങളും നമ്മളിൽ അടിച്ചേൽപ്പിച്ച് ഒരുതരം ആശയക്കുഴപ്പത്തിലേയ്ക്ക് നമ്മെ തള്ളിവിടുകയും ചെയ്യും.!  അപ്പോൾപ്പിന്നെ, സ്വന്തം നിലയ്ക്ക് കാര്യങ്ങൾ സമാധാനപരമായി ആലോചിച്ച് തീരുമാനിക്കുക എന്നതുമാത്രമേ വഴിയൊള്ളൂ. വേണ്ടത് വ്യക്തമായ പ്ലാനിംഗ് അതിൽ പ്രധാനപ്പെട്ട ഒരു സംഗതിയായി തോന്നിയിട്ടുള്ളത്, കുടുംബത്തിൻറെ ഒരു മൊത്തം സ്ഥിതിവിശേഷം ആദ്യം ഒന്ന് അവലോകനം ചെയ്യുക എന്നതാകും. അതിൽ , പ്രായമായവർ, സ്ത്രീകൾ , പഠിക്കുന്ന കുട്ടികൾ ... എന്നിങ്ങിനെ തരം തിരിച്ചുള്ള കണക്കുകളാകാം...!   കാരണം, അച്ഛനും , അമ്മയും മാത്രമുള്ള ഉള്ള വീടാണ് എന്നിരിക്കട്ടെ . എന്നാൽ മക്കൾ സ്ഥലത്തില്ലാത്...