ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

രുചിയേറും നാടൻ ചക്ക പപ്പടം | Chakka Pappadam Recipe Malayalam

സാധാരണ പപ്പടത്തിന് ഒരു അടിപൊളി പകരക്കാരൻ ചക്കക്കാലമായാൽ മലയാളികളുടെ വീടുകളിൽ ചക്കപ്പലഹാരങ്ങൾ കൊണ്ടുള്ള മേളമാണ്. ചക്കപ്പുഴുക്കും, ചക്ക അടയും, ചക്ക വറുത്തതുമെല്ലാം നമുക്ക് പ്രിയങ്കരവുമാണ് എന്നാൽ നാടൻചക്ക ( Pure Kerala Jackfruit ) കൊണ്ടുള്ള ചക്കപപ്പടം ( Chakka Pappadam ) കഴിച്ചിട്ടുണ്ടോ? രുചിയിൽ മുന്നിൽ നിൽക്കുന്ന ഈ ചക്ക പപ്പടം, വെറുതെ ഒരു രസത്തിന് കഴിക്കാൻ വേണ്ടി മാത്രമുള്ളതല്ല. അതിലുപരി നിരവധി ആരോഗ്യഗുണങ്ങൾ ചേർന്ന ഒരു ഇനം കൂടിയാണ്.  ചക്കയുടെ തനിമ ചോരാതെ തയ്യാറാക്കുന്ന ഈ നാടൻ പപ്പടം ( Traditional Papad Recipe) എങ്ങിനെയാണ് സാധാരണ പപ്പടങ്ങളിൽ നിന്ന് വ്യത്യസ്ഥമാകുന്നതെന്നും, ഇതിൻ്റെ ഗുണങ്ങളെന്തെല്ലാമാണന്നും നോക്കാം. സാധാരണ പപ്പടം കഴിക്കുമ്പോഴുണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ( പ്രത്യേകിച്ച് പ്രഷർ രോഗമുള്ളവർക്ക്) ഏതു മലയാളിക്കും ഊണുകഴിക്കുമ്പോൾ ഒന്നോ രണ്ടോ പപ്പടം കൂടിയുണ്ടങ്കിലേ ഭക്ഷണത്തിൽ ഒരു സംതൃപ്തിയുണ്ടാകൂ. എന്നാൽ പലപ്പോഴും വളരെ സ്വാദോടെ കഴിക്കുന്ന ഈ പപ്പടത്തിൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒന്നാമതായി അമിതമായ ഉപ്പ് ( High Sodium Content) ഇത് രക്തസമ്മർദ്ദമുള്ളവരെ സം...

പഴമയുടെ സൗന്ദര്യവുമായി ഒരു വീട്.

  മലപ്പുറം, പരപ്പനങ്ങാടിക്കടുത്ത് ശ്രീ. റഹിമിൻറെ, 2600 സ്ക്വയർഫീറ്റ് വീടാണ് ചിത്രത്തിൽ കാണുന്നത്. പഴമയുടെ സൗന്ദര്യവുമായി ഒരു വീട്. ഏകദേശം എട്ട് വർഷത്തോളമെടുത്തു ഈ വീടിൻ്റെ പണി പൂർത്തീകരിക്കാൻ.ഹാബിറ്റാറ്റ് കൺസ്ട്രക്ഷൻ്റെ ഹുമയൂൺ കബീർ ആയിരുന്നു ആർക്കിടെക്റ്റ്.  കേരളത്തിൻറെ കാലാവസ്ഥയ്ക്കും, പ്രകൃതിക്കും ചേരുന്ന രീതിയിലും , നന്നായി കാറ്റും, വെളിച്ചവും, കടന്നു വരുന്ന വിധത്തിലും,തീർത്തും ഫൃൂഷൻമാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പഴയ ഓടുകളും, ചരിഞ്ഞ മേൽക്കൂരയും, വീടിന് പ്രത്യേകമായ, ഒരു പഴയകാല സൗന്ദര്യം നൽകി. വെളുത്ത നിറം നൽകി ഉയർത്തിക്കെട്ടിയിരിക്കുന്ന ചുവരുകളും, പുറത്തെ കാഴ്ചകളിലേക്ക് കണ്ണുകൾ തുറന്നുവെച്ച്, പിന്നിലും, മുന്നിലുമായി നിർമ്മിച്ചിരിക്കുന്ന വീടിൻറെ കിടപ്പുമുറികളോടുചേർന്നുള്ള രണ്ടു ബാൽക്കണികളും.! തീർച്ചയായും, പഴയകാല ചില തറവാടുകളുടേയോ, ചില കൊട്ടാരങ്ങളുടേയോ ഭാഗങ്ങൾ അടർത്തിയെടുത്ത് സ്ഥാപിച്ചിരിക്കുന്നതുപോലെയോ ഒക്കെയാണ് ഇതിൻ്റെ ഘടന. നീളം കൂടിയ സിറ്റൗട്ട് കടന്ന് അകത്തേയ്ക്ക് കയറിയാൽ മനോഹരമായ നടുമുറ്റമാണ്.  നടുമുറ്റം നടുമുറ്റത്തോട് ചേർന്ന് ടു- ഇൻ വൺ മാതൃകയിൽ ലിവിംഗും, ഡൈന...

ഹുരുഡീസ് വീടുകൾ

  ഹുരുഡീസ് വീടുകളുടെ ഗുണഫലം കേരളത്തിൽ ദിവസേനയെന്നോണം, വീടു നിർമ്മാണത്തിൽ പലവിധ പരീക്ഷണങ്ങളും, വിപ്ളവകരമായ മാറ്റങ്ങളുമാണ് പലപ്പോഴും കാണാൻ കഴിയുന്നത്.  ഹുറുഡീസ് വീടുകൾ അതിൽ ഇപ്പോൾ വ്യാപകമാകുന്നത് ഹുരിഡീസ് ഉപയോഗിച്ചുള്ള വീട് നിർമ്മാണമാണ്.  സിമന്റ് പ്ളാസ്റ്ററിംഗ് ഒഴിവാക്കാമെന്നതും,ചൂടിനെ പ്രതിരോധിച്ച് വീടിന് ഉൾവശം തണുപ്പ് നിലനിർത്താൻ കഴിയുന്നതും അതിന്റെ പ്രധാന ഗുണവശങ്ങളായി പലരും ചൂണ്ടിക്കാട്ടുന്നു. സാധാരണ കാലാവസ്ഥയിൽ, ഫാനോ, എ.സിയോ പോലും ആവശൃമില്ലന്ന് അനുഭവസ്ഥർ പറയുന്നു. ഇവിടെ ചിത്രത്തിൽ കാണുന്നത്, മലപ്പുറം മഞ്ചേരിയിൽ ഹുരിഡീസ് ഉപയോഗിച്ചു നിർമ്മിച്ച വിജീഷിൻറെ ആയിരം സ്ക്വയർ ഫീറ്റ് വീടാണ്. രണ്ട് ബെഡ്‌റൂമുകളും, ഹാളും, അടുക്കളയും, സിറ്റൗട്ടും, ഡൈനിംഗും അടങ്ങുന്നതാണ് വീട്. പ്രതൃേകിച്ച് മേൽനോട്ടക്കാരൊന്നുമില്ലാതെ, ഓരോന്നിനും പരിചയ സമ്പന്നരായ തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു നിർമ്മാണം. ഹുരുഡീസ് ഇഷ്ടികകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്. കേരളത്തിൽ പലസ്ഥലങ്ങളിലും, ഹുരിഡീസ് നിർമ്മിക്കുന്നുണ്ടങ്കിലും ഇതിനാവശൃമായത് ബാംഗ്ലൂരിൽ നിന്ന് വരുത്തുകയായിരുന്നു.  ഒരു വർഷം മുമ്പ് വീടുനിർമ്മാണം ആരംഭ...