റഹീമിൻറെ മോചനം; 34 കോടിയുടെ ദയാധനം. "Abdul Rahim Kerala Crwdfunding 34 crore Malayali Unity " അൽപ്പകാലം മുൻപുള്ള ഒരു സംഭവമാണ്. അതിനാൽ തന്നെ, അത് മനുഷ്യത്വം നിറഞ്ഞതും മാതൃകാപരവും, പുരോഗമനപരവും സംസ്ക്കാരസമ്പന്നവുമായ മനുഷ്യരുടെ കൂട്ടായ്മ എന്ന നിലയിൽ അതിനെ കാണുവാതിരിക്കുവാനും, പറയാതിരിക്കുവാനും സാദ്ധ്യമല്ല താനും. കാരണം, പ്രത്യേകിച്ച് കേരളത്തെക്കുറിച്ച് ഇപ്പോൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്ന അസത്യപ്രചരണങ്ങൾക്കും, കല്ലുവെച്ച നുണക്കൂമ്പാരങ്ങൾക്കുമിടയിൽ പ്രത്യേകിച്ച് ഇന്ത്യയിൽ തന്നെ ടൂറിസ്റ്റുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരു സ്ഥലമെന്ന രീതിയിലും ഇത്തരം മഹത്തരമായ മനുഷ്യരുടെ കൂട്ടായ്മകളെക്കുറിച്ച് ആരും അറിയാതെ പോകുന്നതും ശരിയല്ല.! ചിന്തിച്ചാൽ ആരും മൂക്കത്തു വിരൽവെച്ചുപോകുന്ന പ്രകൃതമാണ് മലയാളികളുടേത്. വിദേശങ്ങളിൽ മാത്രമല്ല. ചന്ദ്രനിൽചെന്നാൽ പോലും അവിടേയും ഒരു മലയാളിയുണ്ടാകുമെന്ന് പൊതുവിൽ ഹാസ്യരൂപേണ പറയുന്നതാണങ്കിലും, അതിലും അൽപ്പം അതിശയോക്തി കലർന്ന വാസ്‌തവമുണ്ട്. കാരണം ഏതുമേഖലകളിലും കടന്നുകയറി കഴിവുതെളിയിക്കുവാനുള്ള മലയാളികള...
മുളകൾ ഉപയോഗിച്ചുള്ള വീടുകളിലെ ഇൻറീരിയർ വർക്ക് പ്രകൃതി വീട് പഴയ വീടിൻറെ അവശിഷ്ടങ്ങളും , മുളകളും , കൊണ്ട് ഒരു വീടോ ? കേട്ടപ്പോൾ തന്നെ ഒരു കൗതുകം ! വീട്, എറണാകുളം ജില്ലയിലെ ഏലൂരിൽ. പരിസ്ഥിതി പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും നിരവധി പ്രകൃതി വീടുകൾ നിർമ്മിക്കുകയും ചെയ്യുന്നു ശ്രീ. പുരുഷൻ ഏലൂരിൻറേതാണ് ഈ വീട്. പ്രളയകാലത്തായിരുന്നു ഈ വീടിൻ്റെ നിർമ്മാണം, അതുകൊണ്ട് കൂടിയാണ് റൂം ഫോർ റിവർ മാതൃകയിൽവീട് രൂപം കൊണ്ടത്.! അന്ന് ശക്തമായ പ്രളയത്തിൽ എട്ട് അടിയോളം വെള്ളം ഉയർന്നിരുന്നു. അതുകൊണ്ട് പത്തടി ഉയരത്തിൽ മൂന്നു നിലകളിൽ ഈ വീട് നിർമ്മിച്ചിരിക്കുന്നത്.! രണ്ടായിരത്തി എണ്ണൂറ് സ്‌ക്വയർ ഫീറ്റു വരുന്ന വീടിൻ്റെ ഏകദേശം ആയിരം സ്‌ക്വയർ ഫീറ്റുഭാഗം ഒഴിവാക്കി മുകളിലേക്ക് മാത്രമാണ് നിർമ്മാണം. വീടിൻ്റെ സ്റ്റെയർകെയ്‌സു മുതൽ തന്നെ മുളകളുടേയും പാഴ് വസ്തുക്കളുടേയും ഉപയോഗം ധാരാളമായി കാണാം.! സത്യത്തിൽ വീടു നിർമ്മാണങ്ങൾക്കായി മുളകളെ , ഇത്ര മനോഹരമായി ഉപയോഗിക്കുവാൻ കഴിയുമോയെന്ന് അവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങൾ കണ്ടാൽ നാം അത്ഭുതപ്പെട്ടു പോകും.! ഭിത്തികളിൽ അവിടവിടെയായി പഴയ മൺകുടങ...