<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 മുളയും, സ്ക്രാപ്പും കൊണ്ട് റും ഫോർ റിവർ മാതൃകയിൽ ഒരു വീട്. ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

സഹോദരൻ അയ്യപ്പനെന്ന ധീര വിപ്ളവകാരി

 എറണാകുളം ജില്ലയിലെ ചെറായിയിലുള്ള,  സഹോദരൻ അയ്യപ്പൻ മ്യൂസിയം.!                  ആരാണ് ഈ സഹോദരൻ അയ്യപ്പൻ...? പുതിയതലമുറയ്ക്ക് ഒരുപക്ഷേ ഒരു പി. എസ്. സി. ടെസ്റ്റിനു വന്നേക്കാവുന്ന ഒരു ചോദ്യത്തിനപ്പുറത്തേയ്ക്ക് അദ്ദേഹത്തെക്കുറിച്ച് കൂടുതലായൊന്നും അറിയാൻ കഴിഞ്ഞേക്കില്ല. കാരണം ഇന്ന് നാടിൻറെ ചരിത്രമെന്നത് പലർക്കും, അത്ര താത്പര്യമുള്ള വിഷയമൊന്നുമാകാനും തരമില്ല.  സഹോദരൻ അയ്യപ്പൻ  എങ്കിലും, നമ്മളെങ്ങിനെ നമ്മളായി എന്ന് ഓരോ കേരളീയനും സ്വയം ചോദിച്ചാൽ അതിനുത്തരം, മൺമറഞ്ഞുപോയ ഇത്തരം മഹാൻമാരായ മനുഷ്യരുടെ , പകരം വെയ്ക്കുവാനില്ലാത്ത നിസ്വാർത്ഥമായ ജീവിതം തന്നെയാണന്ന് പറയേണ്ടിവരും.  അത്തരം ഒരു കാലത്തായിരുന്നു, രണ്ടു വർഷക്കാലം ഭാരതപര്യടനം നടത്തി കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദൻ ഇവിടുത്തെ മുഴുത്ത ജാതി ഭ്രാന്തു കണ്ട് കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. അത്രത്തോളം ജാതീയഭ്രാന്തിലും, അപരിഷ് കൃതത്വത്തിലും, അന്ധവിശ്വാസത്തിലും, അനാചാരങ്ങളിലും കഴിഞ്ഞു പോയ ഒരു ഭൂവിഭാഗമാണ് ഇന്ന് ആർക്കും കൈയ്യെത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിൽ ലോകത്ത് അഭിമാനകരമായ നിലയിൽ തലയുയർത്തി നിൽക്കുന്നതെന്നു പറയുമ്പോൾ തീർച്ചയായും

മുളയും, സ്ക്രാപ്പും കൊണ്ട് റും ഫോർ റിവർ മാതൃകയിൽ ഒരു വീട്.


www.vlcommunications.in


  പ്രകൃതി വീട്

    പഴയ വീടിൻറെ അവശിഷ്ടങ്ങളും , മുളകളും , കൊണ്ട് ഒരു വീടോ ? കേട്ടപ്പോൾ തന്നെ ഒരു കൗതുകം !
 വീട്, എറണാകുളം ജില്ലയിലെ ഏലൂരിൽ. 
 പരിസ്ഥിതി പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും നിരവധി പ്രകൃതി വീടുകൾ നിർമ്മിക്കുകയും ചെയ്യുന്നു ശ്രീ. പുരുഷൻ ഏലൂരിൻറേതാണ് ഈ വീട്.
പ്രളയകാലത്തായിരുന്നു ഈ വീടിന്റെ നിർമ്മാണം, അതുകൊണ്ട് കൂടിയാണ് റൂം ഫോർ റിവർ മാതൃകയിൽവീട് രൂപം കൊണ്ടത്.!
അന്ന് ശക്തമായ പ്രളയത്തിൽ എട്ട് അടിയോളം വെള്ളം ഉയർന്നിരുന്നു. അതുകൊണ്ട് പത്തടി ഉയരത്തിൽ മൂന്നു നിലകളിൽ ഈ വീട് നിർമ്മിച്ചിരിക്കുന്നത്.!
രണ്ടായിരത്തി എണ്ണൂറ് സ്‌ക്വയർ ഫീറ്റു വരുന്ന വീടിന്റെ ഏകദേശം ആയിരം സ്‌ക്വയർ ഫീറ്റു വരുന്ന അടിഭാഗം ഒഴിവാക്കി മുകളിലേക്ക് മാത്രമാണ് നിർമ്മാണം.
വീടിന്റെ സ്റ്റെയർകെയ്‌സു മുതൽ തന്നെ മുളകളുടേയും പാഴ് വസ്തുക്കളുടേയും ഉപയോഗം ധാരാളമായി കാണാം.! സത്യത്തിൽ വീടു നിർമ്മാണങ്ങൾക്കായി മുളകളെ , ഇത്ര മനോഹരമായി ഉപയോഗിക്കുവാൻ കഴിയുമോയെന്ന് അവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങൾ കണ്ടാൽ നാം അത്ഭുതപ്പെട്ടു പോകും.!
ഭിത്തികളിൽ അവിടവിടെയായി പഴയ മൺകുടങ്ങളും , കൂജകളും പതിപ്പിച്ചിരിക്കുന്നു.! 
 പല വർണ്ണത്തിലും , ആകൃതിയിലുള്ള കുപ്പികളിൽ നിരത്തി വെച്ചിരിക്കുന്ന അലങ്കാരച്ചെടികളാണ് നമ്മെ കയറിച്ചെല്ലുമ്പോൾ വരവേൽക്കുന്നത്!

www.vlcommunications.in



കടന്നുവരുമ്പോൾ, കാണുന്ന ആദ്യ നിലയിൽ വലതുവശത്തായി വിശാലമായ ഒരു ഓപ്പൺ കിച്ചണും , അതിനോട്ചേർന്ന് ഒരു ഡൈനിംഗ് ഏരിയയും , തൊട്ടപ്പുറത്തായി ഒരു ബെഡ്റൂമും കാണാം.!
 മഡ്ഡ് പ്ലാസ്റ്റർ ചെയ്തിരിക്കുന്ന ഭിത്തികളിൽ പലയിടത്തും ചില പ്രതിമകളും, അലങ്കാരച്ചെടികളും, . മരത്തടികളിൽ ചില ഇലക്ട്രിക്ക് ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നതുമെല്ലാം വീടിൻറെ അകത്തളങ്ങളെ വളരെ മനോഹരമാക്കിയിരിക്കുന്നു.!
 ചില്ലു പോലെ വെട്ടിത്തിളങ്ങുന്ന മുറിക്കകത്തെ ഡൈനിംഗ് ടേബിളും. ഇരിപ്പിടങ്ങളുമെല്ലാം . പാഴ് മരങ്ങളുടെ ഗണത്തിൽ പെടുത്തിയിരിക്കുന്ന, വാക ഉപയോഗിച്ചുകൊണ്ടാണന്നുള്ളത് അത്ഭുതകരമായാണ് തോന്നിയത്.! ഇവിടേയും ഇൻറീരിയർ വർക്കുകൾക്ക് മുളകൾ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.!
തൊട്ടപ്പുറം മുകളിലേക്ക് കയറിപ്പോകുന്ന ഗോവണിയുടെ ഇടതുഭാഗത്തായി ധാരാളം ജനാലകളോട് കൂടിയ ചെറിയ ലിവിംഗ് സ്പെയ്സ് ആണ്
. ഇവിടെ നിന്നും മുകളിലേക്ക് നോക്കിയാൽ സീലിംഗിൽ കാണാവുന്നത് മനോഹരമായി നിരത്തി വെച്ചിരിക്കുന്ന കുറേയധികം മുളകളുടെ കൂട്ടമാണ്.!
 
മുകൾ ഭാഗത്തെ കോൺക്രീറ്റിങ്ങിൻ കമ്പികൾക്ക് പകരം പ്രത്യേക തരത്തിൽ രൂപപ്പെടുത്തിയ മുളകളാണന്നുള്ളത് ആരെയും അത്ഭുതപ്പെടുത്തും! ഒരു പക്ഷേ മുളകൾ ഉപയോഗിച്ച് കോൺ ക്രീറ്റിംഗ് നടത്തിയിട്ടുള്ള കേരളത്തിലെ ആദ്യത്തെവീട് തൻറേതു മാത്രമായിരിക്കാമെന്നും അദ്ദേഹം ഒരു പൊട്ടിച്ചിരിയോടെ പറയുന്നു.!

അതേ പോലെ തന്നെ മുളകൾ നിരത്തിയാണ് ഭിത്തികളുടെ നിർമ്മാണവും. നിശ്ചിത നീളത്തിലും വീതിയിലുമുള്ള മുളകൾ മുറിച്ചെടുത്ത് , ആ കമ്പികൾ ഉപയോഗിച്ച് തലങ്ങും , വിലങ്ങും മുറുക്കി കെട്ടിയ ശേഷം മണ്ണ് അതിനകത്ത് ചെറിയ ഉരുളകളാക്കി അടിച്ചു പിടിപ്പിച്ചതാണ് ഭിത്തിയുടെ നിർമ്മാണം എന്നതിനാൽ വീടിന് വളരെ നന്നായി ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നു.
 
കഴിയുന്നത്ര പ്രകൃതി ചൂഷണം ഒഴിവാക്കിയും , പാഴ് വസ്തുക്കൾ കൊണ്ട് നിർമ്മാണം സാദ്ധ്യമാക്കിക്കൊണ്ടും, ചുറ്റുപാടും കുറഞ്ഞ ചിലവിൽ ലഭ്യമാകുന്ന സാധന സാമഗ്രികൾ ഉപയോഗിച്ചുകൊണ്ടുള്ള മനോഹരമായ ഈ വീടു നിർമ്മാണം സോഷ്യൽ മീഡിയയിൽ തന്നെ വൈറലായിക്കഴിഞ്ഞു.!
 അതുകൊണ്ട് തന്നെ ഇത്തരം വീടിനെക്കുറിച്ച് കൂടുതൽ അറിയുവാനും . നിർമ്മിക്കുവാനും കൂടുതൽ ആളുകൾ മുന്നോട്ടു വരുകയും, പല സ്ഥലങ്ങളിലും റിസോർട്ട് പോലുള്ളവ നിർമ്മിച്ചു കഴിഞ്ഞതായും , ഇനിയും ഇത്തരം നിർമ്മാണങ്ങളുടെ കൂടുതൽ സാദ്ധ്യതകൾ തേടിയുള്ള അന്വേഷണങ്ങളിലാണ് താൻ ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറയുന്നു.!
മൂന്നു നിലകളിലായി മൂന്നുബെഡ്റൂമുകളോടെ പണിതീർത്ത ഈ വീടിന് നാല് ലക്ഷം രൂപയാണ് ചിലവായത്.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌