ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

ഹരിത ഭംഗിയോടെ തുരുത്തിക്കര.

ഹരിത ഗ്രാമം കേരളത്തിൽ ആദ്യത്തെ ഹരിത ഗ്രാമമായി സർക്കാർ പ്രഖ്യാപിച്ചത്, എറണാകുളം ജില്ലയിലെ തുരുത്തിക്കരയാണ് . അതിനാൽ തുരുത്തിക്കര അതിൻെറ നിറഞ്ഞുനിൽക്കുന്ന ഹരിതഭംഗിയാൽ ഇന്ന് പലർക്കും ഒരു കൗതുകവും, മാതൃകക കൂടിയാണ്. നമുക്കു മുന്നിലുള്ള പല പ്രതിസന്ധികളേയും എങ്ങിനെ നമ്മുടെ പ്രവർത്തനങ്ങളിലൂടെ തന്നെ മാറ്റിത്തീർക്കാമെന്നാണ് തുരുത്തിക്കര നമ്മെ ആവർത്തിച്ച് ബോദ്ധ്യപ്പെടുത്തുന്നത്.! തുരുത്തിക്കര മലയോര മേഖലകളിലെ കനത്ത ജലദൗർലഭ്യത്തിൽ നിന്നായിരുന്നു തുടക്കം.  വറ്റിവരണ്ടു തുടങ്ങിയ കുടിവെള്ള സ്രോതസ്സുകളെ എന്തുകൊണ്ട് നമുക്ക് പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല എന്ന ശാസ്ത്രീയമായ ചോദ്യത്തിൽ നിന്നുള്ള ചില ശ്രമങ്ങൾ! കുടിനീർ ക്ഷാമത്തിന് പരിഹാരം കുടിനീർ ക്ഷാമത്തേയും, ജലദൗർലഭ്യത്തേയും പറ്റി പറഞ്ഞു വന്നപ്പോൾ അമ്പരപ്പിക്കുന്ന ചില കണക്കുകളാണ് അവർ മുന്നോട്ടുവെച്ചത്. അതായത് ഒരു ദിവസം ഒരാളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി വരുന്ന ജലത്തിൻറെ ഏകദേശ കണക്ക് ഏകദേശം നൂറു ലിറ്റർ . അപ്പോൾ അഞ്ച് അംഗങ്ങൾക്കുള്ള ഒരു കുടുംബത്തിൻ്റെ ആവശ്യങ്ങൾക്ക് അഞ്ഞൂറ് ലിറ്ററെന്ന് കണക്കാക്കാം.  അങ്ങിനെയെങ്കിൽ ഒരു വർഷക്കാലത്തേക്ക് ഒരു ലക്ഷത്തി എൻപ...

ആരെയും മോഹിപ്പിക്കും ഈ വീട്.

 സത്യത്തിൽ ഇത്രമനോഹരവും, ഹൃദയത്തെ സ്പർശിച്ചതുമായ ഒരു വീട് ആദ്യമായി കാണുകയായിരുന്നു. തൃശൂർ ജില്ലയിലെ നാട്ടിക എന്ന പ്രദേശത്ത് ചെങ്കല്ലുകളിൽ മാത്രം തീർത്ത ഒരു മനോഹരഭവനം. പൂർണ്ണമായും ഒരു പ്രകൃതി സൗഹൃദം എന്നുതന്നെ പറയാം.! ചെങ്കല്ലിൽ നിർമ്മിച്ച 1200 സ്ക്വയർ ഫീറ്റ് വീട്. നിരത്തി ഉയർത്തികെട്ടിയിരിക്കുന്ന ചെങ്കല്ലുകൾക്കിടയിൽ സിമൻറിന് പകരം സുർക്കി മിശ്രിതം ഉപയോഗിച്ചാണ് ഭിത്തികൾ നിർമ്മിച്ചിരിക്കുന്നത്.  കയറി ചെല്ലുമ്പോൾ തന്നെ കാണുന്ന വലിയ ഹാളിൻറെ ഒരു വശത്തായി നടുമുറ്റം നിർമ്മിച്ചിരിക്കുന്നു, നടുമുറ്റമാണ് ഏറ്റവും വലിയ ആകർഷണവും, ആ വീടിനെ പ്രകൃതിയോട് ചേർക്കുന്നതും.!  നടുമുറ്റത്ത് നട്ടുവളർത്തിയിരിക്കുന്ന ചെടികളും, സൂര്യപ്രകാശവുമെല്ലാം, എന്തെന്നില്ലാത്ത ഊർജ്ജ പ്രവാഹമാണ് ആ വീട്ടിൽ നിറയ്ക്കുന്നത്. സത്യത്തിൽ സിമൻറും, മണലും ഉപയോഗിച്ച് ചൂടിനെ മാത്രം ആഗിരണം ചെയ്യുന്ന നമ്മുടെ സാമ്പ്രദായിക വീടുസങ്കൽപ്പങ്ങളേക്കാൾ എത്ര മനോഹരവും, ഹൃദ്യവും, ആരോഗ്യദായകവുമാണ് ഇത്തരം വീടുകളിലെ താമസം!     പ്രകൃതിയുടെ മാറ്റവും മനുഷ്യരിലേക്ക് പ്രതിഫലിക്കും വിധത്തിൽ വെയിലും, മഞ്ഞും, നിലാവുമെല്ലാം , വീടിൻറെ ഉൾത്തള...