ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

രുചിയേറും നാടൻ ചക്ക പപ്പടം | Chakka Pappadam Recipe Malayalam

സാധാരണ പപ്പടത്തിന് ഒരു അടിപൊളി പകരക്കാരൻ ചക്കക്കാലമായാൽ മലയാളികളുടെ വീടുകളിൽ ചക്കപ്പലഹാരങ്ങൾ കൊണ്ടുള്ള മേളമാണ്. ചക്കപ്പുഴുക്കും, ചക്ക അടയും, ചക്ക വറുത്തതുമെല്ലാം നമുക്ക് പ്രിയങ്കരവുമാണ് എന്നാൽ നാടൻചക്ക ( Pure Kerala Jackfruit ) കൊണ്ടുള്ള ചക്കപപ്പടം ( Chakka Pappadam ) കഴിച്ചിട്ടുണ്ടോ? രുചിയിൽ മുന്നിൽ നിൽക്കുന്ന ഈ ചക്ക പപ്പടം, വെറുതെ ഒരു രസത്തിന് കഴിക്കാൻ വേണ്ടി മാത്രമുള്ളതല്ല. അതിലുപരി നിരവധി ആരോഗ്യഗുണങ്ങൾ ചേർന്ന ഒരു ഇനം കൂടിയാണ്.  ചക്കയുടെ തനിമ ചോരാതെ തയ്യാറാക്കുന്ന ഈ നാടൻ പപ്പടം ( Traditional Papad Recipe) എങ്ങിനെയാണ് സാധാരണ പപ്പടങ്ങളിൽ നിന്ന് വ്യത്യസ്ഥമാകുന്നതെന്നും, ഇതിൻ്റെ ഗുണങ്ങളെന്തെല്ലാമാണന്നും നോക്കാം. സാധാരണ പപ്പടം കഴിക്കുമ്പോഴുണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ( പ്രത്യേകിച്ച് പ്രഷർ രോഗമുള്ളവർക്ക്) ഏതു മലയാളിക്കും ഊണുകഴിക്കുമ്പോൾ ഒന്നോ രണ്ടോ പപ്പടം കൂടിയുണ്ടങ്കിലേ ഭക്ഷണത്തിൽ ഒരു സംതൃപ്തിയുണ്ടാകൂ. എന്നാൽ പലപ്പോഴും വളരെ സ്വാദോടെ കഴിക്കുന്ന ഈ പപ്പടത്തിൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒന്നാമതായി അമിതമായ ഉപ്പ് ( High Sodium Content) ഇത് രക്തസമ്മർദ്ദമുള്ളവരെ സം...

ഇഷ്ടിക പൊടിയുന്ന ഇൻറർലോക്ക് വീടുകൾ !

ഇൻറർലോക്ക് ഇഷ്ടിക വീടുകൾ ഇൻ്റർലോക്ക് ഇഷ്ടികകൾ പൊടിയുമോ?   ഇഷ്ടിക വീടുകളെക്കുറിച്ചു പറഞ്ഞാൽ, എത്ര പറഞ്ഞാലും തീരാത്ത സംശയങ്ങളാണ് പലർക്കും. അതിൽ മുഖ്യമായുള്ളത് ഇഷ്ടികകൾ വെള്ളം നനഞ്ഞാൽ പൊടിഞ്ഞു പോകുമോ എന്നതാണ്.  ഇൻ്റർലോക്ക് ഇഷ്ടിക തീർച്ചയായും പൊടിയും. ഒരു തർക്കവും  വേണ്ട.!   നിർമ്മിച്ചിരിക്കുന്ന ഇഷ്ടിക ഗുണനിലവാരമില്ലാത്തതാണങ്കിൽ മാത്രം ! ഗുണനിലവാരം കുറഞ്ഞ മണ്ണിൽ നിർമ്മിച്ചിരിക്കുന്നവയും, ആവശ്യത്തിനുള്ള അനുപാതത്തിൽ സിമൻറും . വെള്ളവും ചേർത്ത് അതിൻ്റെ നിർമ്മാണം കൃത്യമായതുമല്ലങ്കിൽ തീർച്ചയായും ഇഷ്ടിക പൊടിയുക തന്നെ ചെയ്യും.  മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം പൂർണ്ണമായും ഇൻറർലോക് ഇഷ്ടികകൾ ഉപയോഗിച്ച് രണ്ടായിരം സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഒരു വീടിൻ്റേതാണ്. ഇഷ്ടികയുടെ ഗുണമേൻമ പരിശോധനക്ക് ശേഷം മാത്രമായിരുന്നു, അതിൻ്റെ നിർമ്മാണം. കേരളത്തിലെ വാസ്തുനിർമ്മാണ രംഗത്തെ പ്രഗത്ഭരായ ഹാബിറ്റാറ്റ് ഗ്രൂപ്പാണ് ഈ ഇരുനില വീട് നിർമ്മിച്ചത്.    മേൽത്തരം ഇഷ്ടികകൾ ഉപയോഗിച്ച് നിർമ്മിച്ച വീടുകൾ എല്ലാംതന്നെ. ഏതാണ്ട് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും ഏതെങ്കിലും തരത്തിലുള്ള ...

വീടിനുള്ളിൽ ഒരു കാട് !

  മനോജിൻറെ വീട്ടിലെ സംരക്ഷിത വനം. പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം? വീടിന് ഉള്ളിലല്ല...വീട്ടുവളപ്പിൽ...! അതും ഒന്നരയേക്കറിൽ ഒരു സ്വാഭാവിക വനം..!  കേട്ടപ്പോൾ തന്നെ കാണണം എന്ന് ഉറപ്പിച്ചു. സംഭവം എറണാകുളം ജില്ലയിലെ വൈപ്പിൻകരയിലെ ഇടവനക്കാട്. വൈപ്പിൻ - പറവൂർ റോഡിൽ ഇടവനക്കാട് , ഐ.ടി. വിദഗ് ധനായ ശ്രീ. മനോജിൻറെ വീടും, വീടിനോടുചേർന്ന കാടും.! പരമ്പരാഗതമായി കിട്ടിയ വസ്‌തുക്കളും, നിരവധി മരങ്ങളും, കാടുമെല്ലാം, വൃത്തിയാക്കലിൻറെ ഭാഗമായി പലവട്ടം തീയിട്ട് കുറേയേറെ നശിച്ചുപോയെങ്കിലും, ഇപ്പോഴും അത് വളരെ സ്വാഭാവികമായി സംരക്ഷിക്കപ്പെടുന്ന വനമായിത്തന്നെ ഉണ്ട്.  "സൃഷ്ടികളുടെ ലക്ഷ്യം മനസ്സിലാക്കിയാൽ, ഒരു പുൽക്കൊടിക്കുപോലും അതിൻറേതായ ധർമ്മം നിറവേറ്റപ്പെടേണ്ടതായിട്ടുണ്ട്, കൂടാതെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുക എന്നത് പരമപ്രധാനമായ ഒരുകാര്യമായതുകൊണ്ട്, പ്രകൃതിദത്തമായ വനത്തിൽ നിന്ന് ഒരു കള പോലും ഞാൻ പറിച്ച് മാറ്റാറുമില്ല.. അല്ലാതെ കൃഷി എന്ന രൂപത്തിൽ ഇത്തരം പ്രവർത്തനങ്ങളൊന്നും കാണാറില്ല" മനോജ് പറയുന്നു. സത്യത്തിൽ നമ്മൾ മനുഷ്യർക്ക് അതിരുകവിഞ്ഞ ഒരു പ്രകൃതി സ്നേഹം ആവശ്യമുണ്ടോ ? "ഒറ്റ വാക്കിൽ ഉത്തരം പറയുക സാദ...