മുരിങ്ങയില മുട്ട തോരൻ . നന്നായി കഴുകിയെടുത്ത മുരിങ്ങയില - 3 കപ്പ് മുട്ട - 2 തേങ്ങ - അരകപ്പ് വറ്റൽമുളക് -3 സവാള - 1 പച്ചമുളക് 2 മുളകുപൊടി - അര ടീസ്പൂൺ മഞ്ഞൾപ്പൊടി - അര ജീരകം - കാൽ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന്. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക , കടുക്, വേപ്പില, വറ്റൽമുളക് എന്നിവയിട്ട് താളിക്കുക അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും, പച്ചമുളകും, ചേർത്ത് വഴറ്റുക. മുരിങ്ങയില മുട്ട തോരൻ റസിപ്പി വഴറ്റിയ സവാളയിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക. സ്റ്റൗവിൻ്റെ ഫ്ലയിം കുറച്ചു വെയ്ക്കുക. അതിലേക്ക് തേങ്ങ ചിരകിയതും , മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകം എന്നിവ ചേർത്തിളക്കിയ ശേഷം , തയ്യാറാക്കി വെച്ചിരിക്കുന്ന മുരിങ്ങയിലയും , ഇട്ട് ഇളക്കി യോജിപ്പിക്കുക. പതിയെ വാടി ചുരുങ്ങാൻ തുടങ്ങുന്ന മുരിങ്ങയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മുരിങ്ങയിലയുടെ പച്ചമണം മാറുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി ചെറിയ ചൂടിൽത്തന്നെ കഴിക്കാം. മുരിങ്ങയില മുട്ട തോരൻ റസിപ്പി മഴക്കാലത്ത് മുരിങ്ങയില ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. സദ്യ ഇഞ്ചിക്കറി റസിപ്പിയും; ഇഞ്ചിയുടെ ഗുണ...
ഭക്ഷണം കേടുകൂടാതെ സംരക്ഷിക്കാം ഭക്ഷണം കേടുകൂടാതെ സംരക്ഷിക്കാം. പച്ചക്കറിയായാലും, പഴവർഗ്ഗമായാലും, പാചകം ചെയ്തവയോ, അല്ലാത്തവയോ മാംസാഹാരങ്ങളോ എന്ത് തന്നെയാകട്ടെ , അത് എങ്ങനെ നമുക്ക് അനേകദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനാകും? സംശയമെന്ത്? ഫ്രിഡ്ജിൽ വെച്ചു തന്നെ സൂക്ഷിക്കാമെന്നാകും ഉത്തരം . എന്നാൽ ഫ്രിഡ്ജിൽ, ഏതൊരു ഭക്ഷണസാധനവും അനേക ദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കുമോ? ഒരിക്കലുമില്ല ! ഒരു പക്ഷേ ഏതെങ്കിലും പ്രത്യേക ഭക്ഷ്യവസ്തുക്കൾ കുറച്ചു ദിവസം കൂടുതൽ സൂക്ഷിക്കാമെന്നല്ലാതെ എല്ലാം സൂക്ഷിക്കുന്നത് അത്ര എളുപ്പമല്ല. അങ്ങിനെയെങ്കിൽ എല്ലാ ഭക്ഷ്യവസ്തുക്കളും കുറച്ചു ദിവസത്തേക്ക് കേടുകൂടാതെയിരിക്കുവാൻ എന്താണ് ഒരു മാർഗ്ഗം? പച്ചക്കറി, പഴവർഗ്ഗങ്ങൾ ഇവയെ തരം തിരിച്ചു വെയ്ക്കുക എന്നതാണ് ആദ്യത്തെ മാർഗ്ഗം . പച്ചക്കറികൾ പൊതുവിൽ പച്ചക്കറി വർഗ്ഗമെന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും, പലപ്പോഴും അവയെല്ലാം ഒരേ വർഗ്ഗത്തിൽത്തന്നെ വിഭിന്നങ്ങളായ ഗുണവിശേഷങ്ങൾ നിലനിർത്തുന്നവയുമാണ്. ഒരു ഉദാഹരണം പറഞ്ഞാൽ സവാളയും, ഉരുളക്കിഴങ്ങും ഒരേ ഇനത്തിൽപ്പെട്ട പച്ചക്കറികളാണെന്ന് പറയാമെങ്കിലും രണ്ടും ഒരുമിച്ച് വെച്ചാൽ ഒന്നുക...