ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

സ്വപ്നം പോലെ ഒരുവീട്

ആധുനികതയും, പഴമയും ഒരുമിച്ചു ചേർന്ന ഒരു മനോഹര സങ്കൽപം. അതാണ് തൃശൂർജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള, വിദേശമലയാളിയായ അനൂപിൻ്റേയും, ഭാര്യ സോണിയയുടേയും 3000 സ്‌ക്വയർ ഫീറ്റിൽ തീർത്ത സ്വപ്നഭവനം.  കേരളത്തിലെ പരമ്പരാഗത വീടുകളുടെ മോഡലിൽ നിർമ്മിച്ച പ്രകൃതി സൗഹാർദ്ദ ഭവനങ്ങൾ മുൻവശത്തെ ചെറിയ പടിപ്പുരയും, ബാംഗ്ലൂരിൽ നിന്നും വാങ്ങിയ കടപ്പക്ക ല്ലുപാകിയ മനോഹരമായ മുറ്റവും, നീളമേറിയ, പഴയ തറവാടുകളെ അനുസ്മരിപ്പിക്കും വിധമുള്ള തൂണുകളോടുകൂടിയ വരാന്തയും കടന്നുചെല്ലുമ്പോൾ, വിശാലമായ ഹാളും, നടുമുറ്റവും, , അതിനോട് ചേർന്നുള്ള ഒരുകോടിഡോറും വീടിനെ സുന്ദരവും, കുളിർമ്മയുള്ളതുമായി നിലനിർത്തുന്നു.. അടുക്കളയിൽ നിന്ന് ടി.വി. കാണുവാനും, വീടിൻറെ ഏതുഭാഗത്തുനിന്നും.വീട്ടിലേയ്ക്കുവരുന്ന സന്ദർശകരോട് സംവദിക്കുവാനും സാധിക്കുന്ന വിധത്തിലാണ് താഴെ നില രൂപപ്പെടുത്തിയതെന്ന് അനൂപിൻറെ ഭാര്യയും, ബാങ്ക് ജീവനക്കാരിയുമായ സോണിയ പറയുന്നു.  ഒരുമാസ്റ്റർ ബെഡ്റൂം, ഉൾപ്പടെ മൂന്നുബെഡ്റൂമുകൾ, ഒരു കോമൺ ബാത്ത്റൂമും താഴെ നിലയിൽ നൽകിയിട്ടുണ്ട്. പരമ്പരാഗത വീടുകളുടെ മോഡലിൽ നിർമ്മിച്ചനാലുകെട്ട്  മുകളിലേയ്ക്കുള്ള സ്റ്റെയർകെയ്‌സുകൾ കടന്നുചെല്ലുമ്പോ...