നാടൻ കൂർക്ക മെഴുക്കുപുരട്ടി. കേരളത്തിൻറെ പഴയകാല അടുക്കളകളിൽ പ്രഥമ സ്ഥാനം അലങ്കരിച്ച ഒരുമുഖ്യവിഭവമാണ് കൂർക്ക മെഴുക്കുപുരട്ടി. പ്രത്യേകിച്ച് ചോറിനൊപ്പം കഴിക്കാൻ ഇത്രയും രുചിയുള്ള മറ്റൊരു നാടൻ വിഭവവും വളരെ കുറവാണ്. ഇവിടെ നമുക്ക്, കൂർക്കയുടെ തനതായ രുചിയും ചെറിയ ഉള്ളിയുടെയും വെളിച്ചെണ്ണയുടെയും കറിവേപ്പിലയുടെയും മണവുമെല്ലാം ചേരുന്ന സൂപ്പർ നാടൻ മെഴുക്കുപുരട്ടി തയ്യാറാക്കാം.. ആവശ്യമായ ചേരുവകൾ കൂർക്ക 500 ഗ്രാം ചെറിയ ഉള്ളി 10-12 എണ്ണം വെളുത്തുള്ളി 4 അല്ലി പച്ചമുളക് 2 എണ്ണം വറ്റൽമുളക് 3 എണ്ണം മഞ്ഞൾപ്പൊടി ¼ ടീസ്പൂൺ മുളകുപൊടി ½ ടീസ്പൂൺ കടുക് ½ ടീസ്പൂൺ കറിവേപ്പില 2 തണ്ട് ഉപ്പ് ആവശ്യത്തിന് വെളിച്ചെണ്ണ 3 ടേബിൾസ്പൂൺ കൂർക്ക വൃത്തിയാക്കുന്ന വിധം കൂർക്ക തയ്യാറാക്കുന്നതിലെ പ്രധാനപ്പെട്ട ജോലിയാണ് അതിൻറെ തൊലി കളയുന്നത്. 1. കൂർക്ക നന്നായി കഴുകി മണ്ണ് കളയുക. 2. ഒരു ചാക്കിലോ കട്ടിയുള്ള തുണിയിലോ ഇട്ട് ചെറുതായി ഉരച്ച് തൊലി കളയാം. 3. ആവശ്യമെങ്കിൽ കത്തി ഉപയോഗിച്ച് ബാക്കിയുള്ള തൊലി നീക്കം ചെയ്യുക. 4. വീണ്ടും കഴുകി വൃത്തിയാക്കുക. 5. കൂർക്ക നീളത്തിലോ വട്ടത്തിലോ ചെറിയ കഷണങ്ങളായി മുറിക്ക...
വീട്, അല്ലങ്കിൽ കുടുംബമെന്നത് നാലുചുവരുകൾക്കുള്ളിൽ കഴിയുവാനുള്ള വെറും ഇടങ്ങളല്ലന്ന് വീണ്ടും, വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്ന എത്രയേറെ സംഭവങ്ങളാണ് നിത്യേനയെന്നോണം കേട്ടുകൊണ്ടിരിക്കുന്നത്...! സ്പീച്ച് തെറാപ്പി ഈ കഴിഞ്ഞ ദിവസമാണ്, കുറേക്കാലത്തിനുശേഷം പഴയ ഒരു പരിചയക്കാരനെ അവിചാരിതമായി കണ്ടുമുട്ടിയത്. ഒരുപാട് വിശേഷങ്ങൾ സംസാരിച്ചശേഷമാണ്, അദ്ദേഹം നഴ്‌സറി സ്‌കൂളിൽ പഠിക്കുന്ന തൻ്റെ മകൻ്റെ കുഞ്ഞിനെ എല്ലാദിവസവും, സ്പീച്ച് തെറാപ്പിക്കുവേണ്ടി' കൊണ്ടുപോകുന്ന കാര്യം പറഞ്ഞതുടങ്ങിയത്. "സ്പീച്ച് തെറാപ്പിയോ..?. അതെന്തേ... കുഞ്ഞിന് സംസാരിക്കാനെന്തെങ്കിലും..?!" ഞാൻചോദിച്ചു..! "അതെ ചെറിയ സംസാര വൈകല്യം...! വൈകല്യമെന്നല്ല... മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സംസാരിക്കുകയേ ഇല്ലന്ന് പറയാം...!" "തലച്ചോറിൻ്റേയോ, മറ്റേതെങ്കിലും, നാഡീ ഞരമ്പുകളുടേയോ പ്രശ്നങ്ങളാണോ എന്നറിയാൻ ഒരുപാടു ടെസ്റ്റുകളും, ഡോക്ടർമാരേയും സമീപിച്ചു... എന്നാൽ യാതൊരുവിധ കുഴപ്പങ്ങളുമില്ല. ഫലവുമുണ്ടായില്ല." "താനും, ഭാര്യയും, മകനും കുഞ്ഞും, മരുമകളുമടങ്ങുന്ന ആ ചെറിയ കുടുബത്തിൽ, രാവിലെ എല്ലാവരും ജോലിക്കായി പുറത്തേയ്‌ക്...