കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും, ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...
ഒരു വിശ്വാസത്തിൻറെ ഭാഗമല്ലായിരുന്നുവെങ്കിൽ, ഒരുപക്ഷേ ഇന്ന്,കേരളത്തിലെ വിരലിലെണ്ണാവുന്നതാണങ്കിൽപ്പോലും, ഏതെങ്കിലും, കാവുകളോ , കുളങ്ങൾ പോലുമോ ഇപ്പോൾ,അവശേഷിക്കുമായിരുന്നോ എന്നത്, സംശയമാണ്.! കാരണം, കേരളത്തിലെവിടേയും ഇപ്പോൾ പഴയ കാവുകളും പറമ്പുകളുമെല്ലാം വെട്ടിത്തെളിച്ച് വൻകിട റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളുടെ ഭാഗമായി , കൂറ്റൻ ബംഗ്ലാവുകളും, ഫ്ലാറ്റുകളുമെല്ലാം വലിയ രീതിയിൽ പണിതുയർത്തിക്കഴിഞ്ഞു. എന്നാൽ ചിലയിടങ്ങളിൽ, എന്തുകൊണ്ടോ തീരെ ഒഴിവാക്കാൻ കഴിയാത്തവിധം ചില കാവുകളും അതിനോടനുബന്ധമായ കുളങ്ങളും അവശേഷിക്കുന്ന തൊഴിച്ചാൽ ബാക്കിയെല്ലാം ഏതോ പഴങ്കഥയുടെ ഓർമ്മകൾ മാത്രമാണ്. കാവുകളുടെ പ്രസക്തി സത്യത്തിൽ എന്തായിരുന്നു കാവുകളുടെ പ്രസക്തി...? കാവുകൾ, ഒരിക്കലും വെറും വിശ്വാസത്തിൻറെ ഭാഗമായ സർപ്പങ്ങളേയോ , പാമ്പുകളെയെല്ലാം കുടിയിരുത്തിയിരിക്കുന്നതോ, ആരാധിക്കുന്നതോ,ആയ ഒരിടം മാത്രമായിരുന്നില്ല. എന്താണ് കാവുകൾ? അത് , പ്രകൃതിയും, മനുഷ്യനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന വലിയൊരു പാരമ്പര്യത്തിൻ്റെ കണ്ണിയായിരുന്നു. ഭൂമിയുടെ വിശാലതകൾക്കകത്ത്, ഏതെങ്കിലും ഒരു പ്രത്യേക കോണി...