ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

Essential Foods to Eat as You Age (Men & Women) |പ്രായം കൂടുന്തോറും കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാം?

പ്രായം കൂടുന്തോറും കഴിക്കേണ്ട ഭക്ഷണങ്ങൾ ? നമ്മുടെ പ്രായം കൂടുന്തോറും ശരീരത്തിന്റെ ദഹനശേഷിയും മെറ്റബോളിസവുമെല്ലാം (Metabolism) പതുക്കെ കുറയാൻ തുടങ്ങും. ചെറുപ്പകാലത്ത് കഴിച്ചിരുന്ന അതേ ആഹാരം തന്നെ പ്രായമാകുമ്പോഴും തുടർന്നാൽ അത് അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ പ്രായമാകുമ്പോൾ കലോറി കൂടിയ ഭക്ഷണങ്ങൾക്ക് പകരം പോഷകസമൃദ്ധവും ദഹിക്കാൻ എളുപ്പമുള്ളതുമായ ആഹാരങ്ങളാണ് കൂടുതൽ കഴിക്കേണ്ടത്. 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കും പുരുഷന്മാരും ഡയറ്റിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് ? 1. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ (Protein-Rich Foods) എന്തുകൊണ്ട് അത്യാവശ്യമാണ്?  പ്രായമാകുമ്പോൾ ശരീരത്തിലെ പേശികളുടെ ബലം കുറയുന്ന അവസ്ഥ (Sarcopenia) സ്വാഭാവികമാണ്. ഇത് തടയാൻ പ്രോട്ടീൻ ഏറെ സഹായിക്കും. ഉറവിടങ്ങൾ: ചെറുപയർ, കടല, പരിപ്പുവർഗ്ഗങ്ങൾ, മുട്ടയുടെ വെള്ള, മീൻ, തൊലി നീക്കം ചെയ്ത കോഴിയിറച്ചി, പാൽ ഉൽപ്പന്നങ്ങൾ എന്നിവ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.  Diet After 40 for Men and Women, 2. നാരുകൾ അടങ്ങിയ പച്ചക്കറികളും ഇലക്കറികളും (Fiber-Rich Veggies & Greens) ദഹനവ്യവസ്ഥയുടെ വേഗത കുറയുന്നതി...

സുഹൃത്ത് ദൈവമായകഥ

  എല്ലാവരും ആശാൻ എന്നുവിളിച്ചിരുന്ന, ആ മനുഷ്യനെ എത്രയോവട്ടം കണ്ടിരിക്കുന്നു, സംസാരിച്ചിരിക്കുന്നു.! തീർത്തും.. പുരോഗമനവാദി, സാമൂഹ്യപ്രവർത്തകൻ.. !സർവ്വോപരി, നാട്ടിലെ ഏതുപ്രശ്നങ്ങൾക്കും പരിഹാരം തേടി അലയുന്നയാൾ സുഹൃത്ത് ദൈവമായകഥ   പണ്ട് , തറവാട് ഭാഗം ചെയ്ത കഥ പറയുമ്പോൾ, അച്ഛൻ തനിക്കായി കരുതിവെച്ചിരുന്ന കുറേ കരിങ്കൽ ശിൽപ്പങ്ങൾ മാത്രമുള്ള കുടുംബക്ഷേത്രത്തെക്കുറിച്ച് പറഞ്ഞ് അദ്ദേഹം എപ്പോഴും പൊട്ടിച്ചിരിക്കുമായിരുന്നു.  കാരണം, കുടുംബത്തിൻ്റെ ക്ഷേത്ര പ്രതിഷ്ഠ കീഴാളദൈവമായ ചാത്തനായിരുന്നു. ആരൊക്കെയോ , എപ്പോഴൊക്കെയോയായി എഴുതിവെച്ച് ഭയപ്പെടുത്തിയ കഥകൾ വായിച്ച തറവാട്ടിലെ അംഗങ്ങളാകട്ടെ, അവരാരും ചാത്തനെ ഏറ്റെടുക്കുവാൻ തയ്യാറായതുമില്ല.!. എങ്കിലും, ദൈവങ്ങളേയും മനുഷ്യനേപ്പോലെ തന്നെ കണ്ടിരുന്ന ആശാൻ, ചാത്തനെ പ്രതിഷ്ഠിച്ച കൂടുംബസ്വത്തിൻറെ ആ ഭാഗം തന്നെ ഏറ്റെടുത്തു.  അതിനുള്ള പ്രത്യേക കാരണമായി അദ്ദേഹം പറഞ്ഞത്... ചാത്തൻ മറ്റ് ബ്രാഹ്മണിക്കൽ ദൈവങ്ങളെപ്പോലെ , ജാതീയതയും, മതവുമില്ലാത്തൊരു കീഴാളരുടെ സ്വന്തം ദൈവമാണന്നാണ്.. ! കൂടാതെ അത്യാവശ്യം, കള്ളുകുടിയ്ക്കുകയും, മുറുക്കുകയും, ഇഷ്ടജനങ്ങളെ ചേർത്തു...

പപ്പായക്കുമുണ്ടൊരു കഥപറയാൻ...!

  രാധാകൃഷ്ണപിള്ളയുടെ ഭാര്യ പതിവുപോലെ അന്നും പപ്പായ തോണ്ടിയിട്ടു, പ്രതീക്ഷക്ക് വിപരീതമല്ലാതെ ഒരെണ്ണം തോണ്ടിയപ്പോൾ ആറേഴെണ്ണം അന്നും നേരേ തലകുത്തിത്തന്നെ, നിലത്തുവീണു. പപ്പായക്കുമുണ്ടൊരു കഥപറയാൻ...!   പഴയകാലമായിരുന്നേൽ, അയൽപക്കക്കാർക്കെല്ലാം കുറച്ച് കൊടുത്ത് അൽപസമയം സൊറപറഞ്ഞതെല്ലാം പോരാമായിരുന്നു. ഇതിപ്പോ എന്തുചെയ്യാൻ...., ? പെട്ടെന്നല്ലേ എല്ലാവരും കിട്ടിയതുംകൊണ്ട് ആരോടും, മിണ്ടാതേം, പറയാതേം രക്ഷപെട്ടുകളഞ്ഞത്. !    ആധുനിക വികാസമാണത്രേ... ! രാധാകൃഷ്ണപിള്ളയുടെ ഭാര്യക്ക് ആദ്യം അതുകേട്ടപ്പോൾ പുച്ഛമാണ് തോന്നിയത്. പിന്നീടാണ് നാട്ടിലെ പഴയ പൊട്ടിപ്പൊളിഞ്ഞ ടാർ റോഡുകളൊക്കെ, നാലുവരിയും, ആറുവരിയുമൊക്കെയായി മാറ്റി വിശാലമാക്കാൻ പോകുന്നതെന്ന കഥയറിഞ്ഞത്.  എന്നിട്ടെന്തായി...? റോഡിൻറെ, പുതുക്കൽജോലി, തുടങ്ങാറായപ്പോൾ, അതുവരെ പാതയോരങ്ങളിലെ സൗകര്യം അനുഭവിച്ചു കഴിഞ്ഞവരെല്ലാം പടിക്കുപുറത്ത്.!  പിന്നീട്, കേരളമങ്ങുനിന്നു കത്തുന്ന കാഴ്ചകളായിരുന്നു... പത്രങ്ങളിലും, ചാനലുകളിലുമെല്ലാം...!  അല്ലാതെപിന്നെ, ജീവിതത്തിൻറെ പടിക്കുപുറത്തായ ഈ പാവം മനുഷ്യരെല്ലാം വേറെ, എന്തുചെയ്യാൻ...?! ...