മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം' അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട് മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property). തീർത്തും എതിരായ ഈ രണ്...
ഒരു ആശുപത്രി അനുഭവമാണ്. സ്ഥലം. എറണാകുളത്തെ, മാമംഗലത്തുള്ള പ്രശസ്തമായ ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ആദ്യമായാണ് അയാൾ. അവിടം സന്ദർശിക്കുന്നത്. കൂടാതെ പലരുംപറഞ്ഞ് ഭയപ്പെടുത്തിയിട്ടുള്ള ആരോഗ്യരംഗത്തെ ചൂഷണവും, കച്ചവടതാത്പര്യങ്ങളുമെല്ലാം പലവട്ടം അയാളെ അത്യന്താധുനിക ആശുപത്രി പരിചരണങ്ങളിൽ നിന്ന് അകന്നുനിൽക്കുവാൻ പ്രേരിപ്പിച്ചിട്ടുമുണ്ട്. എങ്കിലും പൂർണ്ണമായി ശീതീകരിച്ച ആശുപത്രിയുടെ ഒ.പി വിഭാഗത്തിൽ നിൽക്കുമ്പോൾ ഏതോ ഒരു മാളിൽ നിൽക്കുന്ന പ്രതീതിയാണ് അനുഭവപ്പെട്ടത്. ആശുപത്രികൾ, ചികിത്സാലയങ്ങൾ മാത്രമാകരുത്, അത് കൂടുതൽ മാനസികാരോഗ്യം നൽകും, പ്രകൃതി സൗഹാർദ്ദമാകണം.! ഒ.പി.യിൽ ഒരു സിനിമാകൊട്ടകയിലെന്നപോലെ നിറഞ്ഞിരിക്കുന്ന നിരവധി ആളുകൾക്കഭിമുഖമായി വളരെ ചെറിയകുട്ടികൾക്ക് കളിക്കുവാനുള്ള പ്ലെ - സ്പെയ്സ് കാണാം. അവിടെ ആളുകൾക്കിടയിൽ, പൊട്ടിച്ചിരിക്കുകയും, ഓടി നടക്കുകയും ചെയ്യുന്ന അനേകം കുട്ടികൾ. ! തൊട്ടപ്പുറത്തായി ഒരുകോഫി ഹൗസ്. അതിനോട് ചേർന്ന് വിശാലമായ സ്ഥലത്ത് നിരത്തിയിട്ടിരിക്കുന്ന അനേകം ചെറിയ വട്ടമേശകളിലും, കസേരകളിലുമൊക്കെയായി ആളുകൾ ഭക്ഷണം കഴിക്കുകയും,, സ്വാകാര്യഭാഷണങ്ങളിലെല്ലാം ഏർപ്പെടുന്നുണ്ട്.. ...