വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും. എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ് അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും. ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില - ഒരു പിടി ഏലക്കായ് - 2 എണ്ണം ചതച്ചത് ഇഞ്ചി ...
ലോകം ഇന്ന് , കാലാവസ്ഥാവ്യതിയാനമെന്ന വലിയ പ്രതിസന്ധിയിലൂടെയും, ആപത്ഘട്ടത്തിലൂടെയുമാണ് കടന്നുപോകുന്നത്. ഈ നില ലോകത്ത് തുടർന്നുപോയാൽ എറിയാൽ 35 വർഷത്തിനുള്ളിൽ ജീവൻറെ ഒരു കണികപോലും ഈ ഭൂമുഖത്ത് അവശേഷിക്കുവാൻ സാദ്ധ്യതയില്ലെന്നാണ് ശാസ്ത്ര ഗവേഷകരുടെ ഏറ്റവും പുതിയ നിഗമനം. അതിൻറെ ഒരു തുടക്കമെന്ന നിലയിലാണ് സ്വർണ്ണതവളകൾ എന്ന് വിളിച്ചിരുന്ന' ഗോൾഡൻ ടോഡുകൾ 'ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനം ഏതാനും വർഷം മുമ്പ് പുറത്തിറങ്ങിയ, ലോക കാലാവസ്ഥാ സംഘടനയുടെ പഠന റിപ്പോർട്ടിൽ എടുത്തുപറയുന്നത്, ആഗോളതാപനത്തിൻ്റെ പശ്ചാത്തലത്തിൽ സമുദ്രത്തിൻ്റെ താപനില,എല്ലാ കാലഗണനകളേയും തെറ്റിച്ചുകൊണ്ട് കുതിച്ചുയരുന്നുവെന്ന് തന്നെയാണ്.! കൂടാതെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത , ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സമുദ്രാന്തരഭാഗം ചൂടുപിടിക്കുന്നത് അറബിക്കടലാണന്ന, വാർത്തകളും വളരെ അസ്വസ്ഥതപ്പെടുത്തുന്ന മറ്റൊരു കാര്യം തന്നെ.! ഫലത്തിൽ സമുദ്രത്തിൻറെ അടിത്തട്ട് ചൂടുപിടിക്കുന്നതോടൊപ്പം ക്രമേണ സമുദ്രനിരപ്പ് ഉയർന്നുവരികയും, അതിനോട് ചേർന്ന താഴ്ന്ന പ്രദേശങ്ങൾ സമുദ്രത്തിനടിയിലാവുകയും ചെയ്യും. 2022-ൽ യൂറോപ്പ...