വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും. എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ് അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും. ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില - ഒരു പിടി ഏലക്കായ് - 2 എണ്ണം ചതച്ചത് ഇഞ്ചി ...
മതമെന്ന കാൽച്ചങ്ങല മോട്ടിവേഷൻ എന്നാൽ വിഷമാണത്രേ...! ഈ നൂറ്റാണ്ടിലെ സർവ്വജ്ഞാനിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മത പ്രഭാഷകൻ്റെ വാക്കുകളാണിത്. അല്ലങ്കിൽ തന്നെ മതത്തിനും, മതപണ്ഡിതർക്കും പൊതുവേ ഒരുഗുണമുള്ളത് അതിനെ സ്വന്തം ആവശ്യങ്ങൾക്കും, സാഹചര്യങ്ങൾക്കും അനുസരിച്ച് എപ്പോൾ വേണമെങ്കിലും എങ്ങിനേയും വ്യാഖ്യാനിക്കാമെന്നുള്ളതാണ്. കൂടാതെ, മറ്റൊരു ഗുണം. തൊട്ടാൽ ചിലപ്പോൾ കൈപൊള്ളിയാലോ എന്നു ഭയന്ന് ആരും പെട്ടെന്ന് ചോദ്യം ചെയ്യുവാനോ , വിശദീകരണമാവശ്യപ്പെട്ടോ വരികയുമില്ല. മതം കറുപ്പുതന്നെ. എന്നാൽ ഇപ്പോൾ , ഇവിടെ ഒരു മതപണ്ഡിതൻ്റെ മുഖ്യ പ്രശ്നം , പ്രായപൂർത്തിയായ കുട്ടികൾ കല്യാണം കഴിക്കുവാൻ മടിക്കുന്നു എന്നതാണ്.! അതിൽ മതത്തിന് എന്താണ് കാര്യമെന്നൊക്കെ, ചോദിക്കുവാൻ വരട്ടെ.! പണ്ഡിതൻെറ പ്രശ്നം, " ജോലികിട്ടിയിട്ട് മാത്രം മതിയെന്നു പറയുന്നു , പെൺകുട്ടികൾക്ക് കല്യാണം! " " അങ്ങിനെ പറയാമോ? അത് ദൈവ നിന്ദയല്ലേ ... പുരുഷൻമാരുള്ള വീടുകളിൽ അവരുടെ ആജ്ഞകളനുസരിച്ച് കഴിയേണ്ടവളല്ലേ സ്ത്രീ സമൂഹം ! അവൾക്ക് സ്വന്തമായി അഭിപ്രായം പറയുവാനും, ഇഷ്ടാനുസരണം ...