വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും. എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ് അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും. ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില - ഒരു പിടി ഏലക്കായ് - 2 എണ്ണം ചതച്ചത് ഇഞ്ചി ...
ഒറ്റപ്പെട്ടുപോയാൽ... സ്ഥിരമായി പലയിടങ്ങളിൽ നിന്നും കേൾക്കുന്ന ഒരു വാക്കാണ് , ഒറ്റപ്പെട്ടുപോകൽ . ആലങ്കാരികമായ ഒരു പദപ്രയോഗത്തിനപ്പുറം ആ വാക്കുകളിൽ യഥാർഥത്തിൽ എന്തെങ്കിലും സത്യം ഒളിച്ചിരുപ്പുണ്ടോ? ഒരു വട്ടം മനസ്സിരുത്തി ഒന്ന് ചിന്തിച്ചാൽ തോന്നും പുതിയ മാറിയ കാലത്ത് അത്തരം കാര്യങ്ങൾക്കൊന്നും യാതൊരു പ്രസക്തിയുമില്ലന്ന്. എങ്ങിനെയാണ് ഒറ്റപ്പെടുന്നത് കാരണം ഓരോ മനുഷ്യ ജീവിതങ്ങളും, ഇന്ന് ഓരോ അടച്ചു മൂടപ്പെട്ട കൂടുകൾക്കുള്ളിലണ്. അതിൻ്റെ യഥാർഥ കാരണം, സ്വന്തം സുഖങ്ങൾക്കപ്പുറത്തേയ്ക്ക് മനുഷ്യ ജീവിതത്തിൽ മറ്റൊന്നും വേണ്ടന്ന കാഴ്ചപ്പാടുകളായിരിക്കാം. കൂടാതെ പണമുണ്ടെങ്കിൽ എല്ലാം വിരൽത്തുമ്പുകളിൽ ലഭ്യമാകുന്ന ഇക്കാലത്ത് കൂടുതലായി പണമുണ്ടാക്കുക , ജീവിതം അടിച്ചു പൊളിക്കുക എന്ന കാഴ്ച്ചപ്പാടുകളിലുമാണ് പലരും . അപ്പോൾപ്പിന്നെ എവിടെയാണ് പ്രശ്നം? പ്രശ്നം തുടങ്ങുന്നത്, നിനച്ചിരിക്കാതെ ജീവിതത്തിൽ സംഭവിക്കുന്ന പ്രതിസന്ധി ഘട്ടങ്ങളിലാണ്. ചിലപ്പോൾ അത് കുടുംബത്തിലെ ഉറ്റവരുടെ പെട്ടെന്നുള്ള വേർപാടുകളിലാകാം, അതല്ലങ്കിൽ സമൂഹത്തിൽ നിനച്ചിരിക്കാതെയുള്ള ആപത്ഘട്ടങ്ങളിലാകാം. അതുമല്ലങ്കിൽ ജീവ...