ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി  ...

ലാട്രേറ്റ് വീടുകളുടെ ഗുണ ദോഷങ്ങൾ എന്താണ്?

  കേരളത്തിലെ പ്രകൃതി സൗഹാർദ്ദ ഭവനങ്ങൾ എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുക, വെട്ടുകല്ലിൽ (ലാട്രേറ്റ് സ്റ്റോൺ) നിർമ്മിച്ച വീടുകളാണ്. കല്ലുകളുടെ ലഭ്യത ഏറിയതുകൊണ്ടാകാം ഒരു പക്ഷേ കേരളത്തിൽ വടക്കൻ ജില്ലകളിലാണ് ഇത്തരം വീടുകൾ കൂടുതലായി കാണാൻ കഴിയുന്നത്. എന്തായാലും നിറയെ പച്ചപിടിച്ച ഭൂമിയിൽ അതിൻ്റെ ചരിവുകൾക്കനുസൃതമായ രൂപത്തിൽ ഒരു പ്ലാൻ രൂപപ്പെടുത്തുകയും, മനോഹരമായ പൂന്തോട്ടങ്ങൾക്കിടയിൽ ചുവന്ന കല്ലുകളിൽ നിർമ്മിച്ച ഒരു ചെറിയ വീട് ഗ്രാമാന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നതും കാണുമ്പോൾ ഏതൊരു സഹൃദയൻ്റെയും ഉള്ളം നിറഞ്ഞു പോകും! ലാട്രേറ്റ് വീടുകളുടെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?   എന്താണ് ഇത്തരം ലാട്രേറ്റ് കല്ലുകൾ ഉപയോഗിച്ച് വീടു നിർമ്മിക്കുമ്പോഴുള്ള ഗുണങ്ങൾ? ഒന്നാമതായി പ്രാദേശികമായ അതിൻ്റെ ലഭ്യത, നിർമ്മാണത്തിൽ വളരെയേറെ, ചിലവുകുറക്കുവാൻ സഹായിക്കുന്നു.  കൂടാതെ പ്രകൃതി സൗഹാർദ്ദ നിർമ്മാണമാകുമ്പോൾ സിമൻ്റ് , കമ്പികൾ, എന്നിവയുടെ ഉപയോഗവും, ഭിത്തിയുടെ പ്ലാസ്റ്ററിംഗും ഒഴിവാക്കുക വഴി ബജറ്റിൽ വളരെ നല്ല രീതിയിലുള്ള ഒരു തുക ലാഭിക്കുവാനും കഴിയും . കൂടാതെ, നിരന്തരം ഉയരുന്ന താപനിലയെ  പ്രതിരോധിക്കു...

തുളസിച്ചെടി കൈയ്യെത്തും ദൂരത്തുണ്ടെങ്കിൽ !

തുളസിയുടെ ഗുണങ്ങൾ തുളസിയും, തുളസിത്തറയുമെല്ലാം ഇന്ന് മാറിയ കാലഘട്ടത്തിൽ ഒരു പഴങ്കഥ.   എന്നാൽ തുളസിയുടെ ഗുണത്തേയും , പാരിസ്ഥികവുമായ ഗുണവശത്തേയും കുറിച്ച് നമ്മൾ പലപ്പോഴും ഓർക്കാറുണ്ടോ എന്നത് സംശയം തന്നെ. തുളസിച്ചെടി കൈയ്യെത്തും ദൂരത്തുണ്ടെങ്കിൽ ! എന്താണ് തുളസിക്കു മാത്രമായി ഇത്ര വലിയ പ്രത്യേകത? അതല്ലങ്കിൽ നമ്മൾ താമസിക്കുന്ന വീടുമായി തുളസിച്ചെടിക്ക് ഇത്രയേറെ ഇഴയടുപ്പം വരാനുള്ള കാരണമെന്താണ്? മുഖ്യമായും അത് ഒരു വായു ശുദ്ധികാരിണിയാണ്.  അന്തരീക്ഷത്തിലുള്ള കാർബൺ ഡൈ ഓക്സൈഡിനേയും, കാർബൺ മോണോക്സൈഡിനേയും അതേപോലെ തന്നെ സൾഫർ ഡൈ ഓക്സൈഡിനേയുമെല്ലാം വലിച്ചെടുക്കുകയും, ഓക്സിജൻ വലിയ രീതിയിൽ പുറന്തള്ളുകയും ചെയ്യുന്നു വഴി കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള പരിസരങ്ങളിലും വീട്ടിടങ്ങളിലെല്ലാം ഇവ വളർത്തുന്നത് വീട്ടിലേക്ക് ശുദ്ധവായുവിനെ കടത്തിവിടുവാനും, കൂടാതെ കൊതുക്, പ്രാണികൾ പോലുള്ളവ വരാതിരിക്കുവാനും, വിവിധയിനം ഫംഗസുകൾ, ബാക്ടീരിയ എന്നിവയെ എല്ലാം പ്രതിരോധിക്കാനും കഴിയുന്നതാണ് ഇതിൻ്റെ ഒരു പാരിസ്ഥിതിക ഗുണവശം .  തുളസിയുടെ ഉപയോഗങ്ങൾ. സസ്യങ്ങളുടെ രാജ്ഞി എന്നു തന്നെ അറിയപ്പെടുന്ന തുളസിച്ചെടി വീട...