ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി  ...

ആധുനിക വീട് നിർമ്മാണവും വാസ്തുശാസ്ത്രവും

 കാലങ്ങളായി അനേകം മനുഷ്യരെ വിഷമവൃത്തത്തിലാക്കുന്ന ഒരു വലിയ ചോദ്യമാണ് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട വാസ്തു.   എന്നാൽ, കേരളത്തിൽ അണുകുടുംബ ജീവിതവ്യവസ്ഥയിൽ മൂന്ന് സെൻ്റിലും, നാല് സെൻ്റിലും നിർമ്മിക്കപ്പെടുന്ന വീടുകൾക്ക് എങ്ങിനെയാണ് വാസ്തു പരിഗണിക്കപ്പെടുക ?  അതല്ലെങ്കിൽ അത് സാദ്ധ്യമാകുന്ന ഒന്നാണോ?  ആധുനിക വീട് നിർമ്മാണവും വാസ്തുശാസ്ത്രവും കേരളത്തിലെ പ്രമുഖനായ ഒരു വാസ്തു ശാസ്ത്രജ്ഞനുമായാണ് സംശയങ്ങൾ പങ്കുവെച്ചത്. അതിന് കാരണമായി ഭവിച്ചത്, നിർമ്മാണ ഘട്ടത്തിലുള്ള ഒരു വീടിൻ്റെ അടുക്കളയെ സംബന്ധിക്കുന്ന തർക്കവും.! വാസ്തു വിദഗ്ദ്ധൻ്റെ അഭിപ്രായത്തിൽ, വീടിൻ്റെ അടുക്കള ശരിയായ രീതിയിൽ വരേണ്ടത് തെക്ക് കിഴക്കേമൂലയിലാണ്, !  എന്നാൽ വീടിൻ്റെ വടക്ക് പടിഞ്ഞാറെ മൂലയാണ് അടുക്കളയുടെ യഥാർത്ഥസ്ഥാനമെന്ന് മറ്റൊരു വാസ്തു വിദഗ്ധനും.  ഈ പറയുന്നതൊന്നുമല്ല, അടുക്കളയാണങ്കിൽ അതിൻറ ശരിയായ സ്ഥാനം, വടക്കുകിഴക്കേമൂലയിലാണന്ന് ഈ രംഗത്ത് അനേക വർഷം പരിചയം സിദ്ധിച്ച മറ്റൊരു വാസ്തു വിദഗ്ധനും സമർഥിച്ചതോടെ പാവം വീട്ടുടമ വല്ലാത്ത പ്രതിസന്ധിയിലായി .! എങ്കിലും, ഇതിനെല്ലാം പലവിധ ന്യായീകരണങ്ങൾ , പലരും പ...

മാമ്പഴം കേടുകൂടാതെ സൂക്ഷിക്കാം...മാസങ്ങളോളം !

 മലയാളം, മലയാളി, കേരളം എന്നൊക്കെപ്പറയുമ്പോൾ അതിനോടൊപ്പം ചേർന്നു നിൽക്കുന്നത്, കേരളത്തിൻ്റെ തനത് ആഘോഷങ്ങളും, ഉത്സവങ്ങളും, അതിലേറെ, അതിൻ്റെ രുചി വൈവിദ്ധ്യങ്ങളുമെല്ലാമാണ് . പ്രത്യേകിച്ച് നാടൻ, രുചിക്കൂട്ട് കലർന്ന ഭക്ഷണങ്ങൾ, കാഴ്ചകൾ !  അതിൽത്തന്നെ, കേരളത്തിൻ്റെ അനേകം രുചി വിഭവങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മാമ്പഴം . മാമ്പഴം കേടുകൂടാതെ സൂക്ഷിക്കാം...മാസങ്ങളോളം ! മാമ്പഴം പിഴിഞ്ഞ് കുടിക്കാനും, ജ്യൂസ് രൂപത്തിലാക്കിയും , അതിലുപരി മാമ്പഴക്കറി, മാമ്പഴപ്പുളിശ്ശേരിയെല്ലാം കഴിക്കാനിഷ്ടമല്ലാത്തവർ തീരെ കുറയും! മാമ്പഴവും, മാമ്പഴക്കാലവുമൊക്കെ അൽപ്പം പ്രായം കൂടുതലുള്ള ഒരു തലമുറക്ക് ഇന്നും ഒരുപാട് ഗൃഹാതുരത്വം ഉണർത്തുന്ന അവരുടെ ഒരു ബാല്യകാലസ്മരങ്ങൾ കൂടിയാണ് .! എങ്കിൽപ്പോലും ഇന്ന് കേരളത്തിൽ പൊതുവിൽ , മറ്റേത് ഫലങ്ങളും പോലെ തന്നെ മാങ്ങയും, ചക്കയുമെല്ലാം പഴയതുപോലെ അത്ര സുലഭമൊന്നുമല്ല താനും.!  മറ്റൊരുവിധത്തിൽ, സ്വന്തം വീട്ടുമുറ്റത്ത് നിൽക്കുന്ന കണിക്കൊന്നയിൽ നിന്ന് പൂവെടുത്ത് വിഷുക്കണി ഒരുക്കിയ മലയാളി ഇന്ന് തമിഴ്നാട്ടിൽ നിന്ന് വരുന്ന പ്ലാസ്റ്റിക്ക് പൂവെടുത്ത് ഓണവും വിഷുവുമെല്ലാം കൊണ്ടാടുകയാണ്....