ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

വേനൽച്ചൂടിൽ ഒരു പ്രകൃതിദത്ത പാനീയം

വേനലിൽ ഒരു പ്രകൃതിദത്തപാനീയം പുതിന ഏലക്കായ് പ്രകൃതിദത്ത പാനീയം . കേരളം ഇപ്പോൾ കടന്നുപോകുന്നത് സമാനതകളില്ലാത്ത വേനൽച്ചൂടിലൂടെയാണ്. സൂര്യഘാതവും , നിർജ്ജലീകരണവുമെല്ലാം എല്ലാവരേയും തളർത്തുന്നു. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന കൃത്രിമ പാനീയങ്ങളാകട്ടെ താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും ആരോഗ്യകരമായി ഗുണത്തേക്കാളേറെ , ദോഷമാണ് വരുത്തിവെയ്ക്കുന്നതും.  എന്നാൽ വേനൽച്ചൂട് അധികരിച്ചു നിൽക്കുമ്പോൾ , പ്രത്യേകിച്ച് കൊച്ചുകുട്ടികളുടേയും , പ്രായമായവരുടേയും ആരോഗ്യ സംരക്ഷണത്തിൽ മതിയായ  ശ്രദ്ധ നൽകേണ്ട സമയവും കൂടിയാണിത് . വെള്ളം ധാരളമായി കുടിക്കുവാൻ തന്നെയാണ്  അവരോട് പ്രത്യേകം നിർദ്ദേശിക്കേണ്ടതും.  ഇവിടെ നമുക്ക് വളരെ എളുപ്പത്തിലും മികച്ച ശാരീരിക ഊർജ്ജം ലഭിക്കുവാനും ഉതകുന്ന സ്വന്തം വീട്ടുമുറ്റത്തെ പുതിനയിലയും, വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും, ഏലക്കായുമെല്ലാം ചേർത്ത് വളരെ ഫ്രഷ് ആയ, ഒരു കൂൾ ഡ്രിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകകൾ. ചെറു നാരങ്ങ - 1 പുതിനയില      - ഒരു പിടി ഏലക്കായ്        - 2 എണ്ണം ചതച്ചത് ഇഞ്ചി  ...

ലളിതം, പോഷകസമ്പുഷ്ടം ഈ സലാഡ്

വീട്ടിലായാലും, അതിഥികൾക്കായാലും ഭക്ഷണം ഉണ്ടാക്കി നൽകുന്നത് വളരെ സന്തോഷം നൽകുന്ന ഒരു അനുഭവവും, അതൊരു കലയുമാണ്. കൂടാതെ അത് ലളിതവും, പോഷകസമ്പുഷ്ടവുമാകണം. വീട്ടിൽ വരുന്ന അതിഥികളുടെ അഭിരുചികൾ, അവരുടെ പ്രായം, ആരോഗ്യഘടന, വരുന്ന സമയം. ഇതെല്ലാം കണക്കിലെടുത്ത് ഉണ്ടാക്കുന്ന ഭക്ഷണമാണ്. അതിഥികളേയും സന്തോഷിപ്പിക്കുന്നത്. ഉദാഹരണത്തിന് ഉച്ചയൂണിൻ്റെ സമയത്ത് കയറി വരുന്ന വിരുന്നുകാരന് ഒരു ചായയും, ബിസ്കറ്റും നൽകിയാലോ? അതല്ലെങ്കിൽ ഉച്ചയൂണിന് വരുന്ന വെജിറ്റേറിയൻ ഭക്ഷണ പ്രിയരുടെ മുൻപിൽ മട്ടൻ ബിരിയാണിയും, ചില്ലി ചിക്കണുമൊക്കെ കൊണ്ടുവന്നു കൊടുത്താലോ? അപ്പോൾ വരുന്നവരുടെ താത്പര്യമാണ് പ്രധാനം പറഞ്ഞു വരുന്നത് ആധുനിക കാലത്ത് എല്ലാമനുഷ്യരും ഏതെങ്കിലും തരത്തിലുള്ള പലവിധ അസുഖങ്ങൾ നേരിടുന്ന ഇക്കാലത്ത് കൂടുതലായി, എണ്ണയും , കൊഴുപ്പും കലർന്ന ഭക്ഷണങ്ങളെല്ലാം ഒഴിവാക്കി കൂടുതൽ പോഷക സമ്പുഷ്ടവും, വളരെ ലളിതവുമായ പഴങ്ങളും, പച്ചക്കറികളുമെല്ലാം ഉപയോഗിച്ചുള്ള സലാഡുകളോ , ജ്യൂസുകളോ ഒക്കെ നൽകുമ്പോൾ അത് കഴിക്കുന്നവർക്കും ആതിഥേയർക്കുമെല്ലാം വളരെ എളുപ്പവും, സന്തോഷകരവുമാണ്. ലളിതം, പോഷകസമ്പുഷ്ടം ഈ സലാഡ് അപ്രകാരം താഴെപ്പറയുന്ന ഒരു വെജിറ്റബി...

ഒരു മുതലമട ആശ്രമയാത്ര

  കേരളത്തിൽ എങ്ങോട്ടാണ് ഒരു യാത്ര പോകേണ്ടതെന്ന് ചോദിച്ചാൽ ഉത്തരത്തിനായി അധികം അലഞ്ഞുതിരിയേണ്ടി വരാറില്ല. പാലക്കാട്ടേയ്ക്കു തന്നെ! . കാരണം എവിടേയും നിറഞ്ഞ പച്ചപ്പും, ശാന്തതയും, ഗ്രാമീണ ജീവിതക്കാഴ്ചകളുമായെല്ലാം അത് ഇപ്പോഴും ഹൃദയം നിറയ്ക്കും ! അതുകൊണ്ടാണ്, യാതൊരു പ്ലാനുകളുമില്ലാതെ അന്നത്തെ യാത്ര പാലക്കാട്ടേയ്ക്ക് തന്നെയാക്കിയത്.  മുതലമട ആശ്രമം, പാലക്കാട്. പക്ഷെ, യാത്രാ മദ്ധ്യേ, സുഹൃത്ത് ജോണായിരുന്നു യാത്രയുടെ റൂട്ട് മുതലമട യിലേക്കാക്കിയത്.! മുതലമടയെന്നൊക്കെ പണ്ട് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, അത് കൂടുതലായും, വർഷത്തിൽ എല്ലാ മാസവും കായ്ക്കുന്ന മുതലമട മാവിനെക്കുറിച്ചും, മാങ്ങയെക്കുറിച്ചുമെല്ലാമായിരുന്നു. ഇത് പക്ഷേ ... മുതലമടയിലുള്ള ഒരു ആശ്രമത്തിലേക്കാണ്.! കൂടെയുള്ളവർക്ക് അത്ര താത്പ്പര്യമുള്ള കാര്യമൊന്നുമായിരുന്നില്ലെങ്കിലും, ഇന്നേവരെ സിനിമകളിലല്ലാതെ ഒരാൾ പോലും ഒരു ആശ്രമ അന്തരീക്ഷമെന്നത് എന്താണെന്ന് അറിഞ്ഞിട്ടില്ലാത്തതിനാൽ, എന്നാൽപ്പിന്നെ യാത്ര അങ്ങോട്ടു തന്നെയാകട്ടെയെന്ന് തീരുമാനിച്ചു! സുഹൃത്തായ ജോൺ ഒരു ക്രിസ്തീയ വിശ്വാസിയായിരുന്നു. എങ്കിലും ഹിന്ദു ആത്മീയതയെക്കുറിച്ച് അറിയാനുള...